കേരളത്തിലെ മൗദൂദിസ്റ്റുകളുടെ ജനാധിപത്യ -മതേതര വെളിച്ചപ്പാടുകള്‍ക്ക് മൗദൂദിയുടെ മറുപടി.
(ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവാദികളും മതേതരവാദികളും പരിസ്ഥിതിവാദികളും, ദളിത് സ്നേഹികളും എല്ലാമെല്ലാം തങ്ങളാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള വെമ്പലിലാണ് കേരളത്തിലെ ജമാ അത്തെ ഇസ്ലാമിക്കാര്‍. ഇതിനായി മതരാഷ്ട്രവാദത്തിനും മതമൗലികവാദത്തിനുമെല്ലാം തല്കാലം അവധികൊടുത്ത് ഇവര്‍ തീവ്ര ശ്രമത്തിലാണ്. ജനാധിപത്യം മതേതരത്വം ഇത്യാദികളുടെ മഹത്വത്തെ നിരന്തരം പുകഴ്തുത്തുന്ന തിരക്കിനിടയില്‍ തങ്ങളുടെ പൂര്വ്വകാലത്തെയും തത്വശാസ്ത്രത്തെയുമെല്ലാം ഇവര്‍ മറ്റുള്ളവരില്‍ നിന്നും സമര്‍ത്ഥമായി ഒളിച്ച് പൊതുജന പിന്തുണ ആര്‍ജിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സാംസ്കാരികനായകരും പൊതു രംഗത്തെ പ്രമുഖരില്‍ പലരും ഈ എട്ടുകാലി വലയില്‍ പെട്ടിട്ടുള്ളത് സമീപകാല വര്‍ത്തമാനങ്ങളില്‍ നിന്ന് നമ്മള് അറിയുന്നു. ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ നിരന്തരം പ്രചരിപ്പിക്കുന്ന അവാസ്തവ പ്രസ്ഥാവനകളുടെ നിജസ്ഥിതി അറിയാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് താഴെ പറയാന്‍ പോകുന്ന പഴയ രേഖകള്‍ ശ്രദ്ധയില്‍ പെട്ടത്. അത് ഇനിയും അറിഞ്ഞിട്ടില്ലാത്തവരുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു. വിവിധ ആധികാരിക- പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ മാത്രമാണിവ. സ്വന്തമായി ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല.)
ടി ആരിഫലി(ജമാ അത്തെ ഇസ്ലാമി സംസ്ഥാന അമീര്‍): "ഒരു രാജ്യത്തിനകത്ത് രണ്ട് ഖൗമിയത്ത് (ദേശീയത) ഉണ്ടാകാന്‍ പറ്റില്ല. അതുകൊണ്ട് മുസ്ലിങ്ങള്‍ക്ക് സാമുദായികമായ ഒരു രാജ്യം വേണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് രംഗത്തു വന്നു. ഈ സന്ദര്‍ഭത്തിലാണ് ജമാ അത്തെ ഇസ്ലാമി രൂപവല്‍ക്കരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാവുക എന്നത് ഏതൊരു മുസ്ലിമിന്റെയും വ്യക്തിപരമായ ബാധ്യതയാണെന്നാണ് ആദ്യ ഘട്ടത്തില്‍ ജമാ അത്തെ ഇസ്ലാമി പറഞ്ഞൊരു കാര്യം. വ്യക്തിപരമായി സയ്യിദ് അബുല്‍ അ അലാ മൗദൂദി സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായിരുന്നു. ഇന്ത്യാ വിഭജനത്തെക്കുറിച്ച ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് മൗദൂദി പറഞ്ഞത് മുസ്ലിങ്ങള്‍ക്ക് സമുദായികമായ ഒരു രാജ്യമുണ്ടാകുക എന്നത് ഒരിക്കലും ഗുണകരമാകില്ലെന്നാണ്....." (മാതൃഭൂമി ആഴ്ചപ്പതിപ്പ് 13 ജൂണ്‍ 2010.)
ഒരു മുസല്‍മാനെന്ന നിലയ്ക്ക് എന്റെ വീക്ഷണത്തില്‍ ഇന്ത്യ ഒറ്റ രാഷ്ട്രമാകണോ പത്തു ഖണ്ഡമായി വിഭജിക്കണോ എന്ന പ്രശ്നത്തിന് യാതൊരു പ്രാധാന്യവുമില്ല. ഭൂഗോളമാസകലം ഒരൊറ്റ രാജ്യമാണ്. മനുഷ്യന് അത് ആയിരമായിരം ഘണ്ഡങ്ങളായി പകുത്തുവെച്ചിരിക്കുകയാണ്. ഇതുവരെ നടത്തിയിട്ടുള്ള വിഭജങ്ങള്‍ ന്യായമാണെങ്കില്‍ ഭാവിയില്‍ കൂടുതല്‍ വിഭജനം നടക്കുന്ന പക്ഷം അതെങ്ങനെ അന്യായമായി ഭവിക്കും?" (IPH പുറത്തിറക്കിയ മൗദൂദിയുടെ ജീവചരിത്ര ഗ്രന്ഥത്തില്‍ നിന്ന്)
"ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ എകരാഷ്ട്രവാദം ഇസ്ലാമിന് വിരിദ്ധമാണെന്ന് വാദിച്ചും കോണ്‍ഗ്രസ്സില്‍ അണിനിരന്ന മുസ്ലിം പണ്ഡിതന്മാരെ പുനശ്ചിന്തനത്തിനാഹ്വാനം ചെയ്തും മര്‍ഹൂം കെ എം മൗലവി അവര്‍കള്‍ 1938 ഡിസംബറിലെ അല്‍ മുര്‍ശിദ് മാസികയില്‍ അറബി ഭാഷയിലെഴുതിയ ലേഖനം അവസാനിച്ചത് ഇങ്ങനെയാണ്: അത്യന്തം ദുഷ്കരവും സങ്കീര്നവുമായ ഈ പ്രതിസന്ധി ഘട്ടത്തില്‍ സത്യസന്ധനും ദൃഢവിശ്വാസിയും ഏകരാഷ്ട്രവാദത്തിലടങ്ങിയ വിപത്തുകളെക്കുറിച്ച് ശരിക്ക് ബോധവാനുമായ ഒരു മനുഷ്യനെ നമ്മുടെ നാട്ടില്‍ നിന്നുതന്നെ നമുക്കായി എഴുന്നേല്പിച്ചു തന്നതിന് അല്ലാഹുവിനെ സ്മരിക്കുന്നു. സയ്യിദ് അ അ്ലാ മൗഊദി എന്നാണദ്ദേഹത്തിന്റെ പേര്. മുസല്മാന് ഔര്‍ മജൂദാ സിയാസി കശ്മകശ്(മുസ്ലിങ്ങളും ഇന്നത്തെ രാഷ്ട്രീയ വടം വലിയും) എന്ന രണ്ട് ഭാഗങ്ങളുള്ള ഗ്രന്ഥം അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ഇസ്ലാമിന്റെ മാര്‍ഗ്ഗത്തില്‍ വേണ്ട വിധം സമരം ചെയ്യാന്‍ അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. ഈ ഗ്രന്ഥം ശേഖരിച്ച് പ്രസിദ്ധീകരിക്കേണ്ടത് മുസ്ലിങ്ങളുടെ ബാധ്യതയാണ്."(IPH പുറത്തിറക്കിയ കെ സി അബ്ദുള്ള മൗലവിയുടെ ഇബാദത്ത് ഒരു പഠനം എന്ന പുസ്തകത്തില്‍ നിന്ന്)
"അതിന് (ജമാ അത്തെ ഇസ്ലാമിക്ക്) മറ്റു നാടുകളിലെ ഒരു പ്രസ്ഥാനവുമായും ഒരു ബന്ധവുമില്ല". ( പി പി അബ്ദുറഹിമാന് പെരിങ്ങാടി, കേരള ശബ്ദം- 2010 മാര്‍ച്ച് 28)
"ഇന്‍ഡ്യയിലെ ജമാ അത്തിന്, ഇന്‍ഡ്യക്ക് പുറത്തും കാശ്മീരിലെ സംഘടനകളുമായും ഒരു ബന്ധവുമില്ല".(ഇ എ ജോസഫ്, മാധ്യമം ദിനപത്രം പേജ് 6- 30-05-2010)
ജമാ അത്തെ ഇസ്ലാമി കേരളത്തിലോ ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ല. ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ തന്നെ ഇതേ പേരും വേരുമുള്ള ആറ് സംഘടനകലുണ്ട്. (പ്രബോധനം- ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്)
ടി ആരിഫലി: "ഒരു ഇസ്ലാമിക് സൊസൈറ്റിയാണ് ഉണ്ടാകുന്നതെന്ന് വിചരിക്കുക. ബഹുസ്വലതയെ അത് പ്രതികൂലമായി ബാധിക്കില്ല. ഇസ്ലാമിക് സൊസൈറ്റി എന്നു പറയുന്നത് ഒരേ വിശ്വാസവും, ഒരേ ആദര്‍ശവും, ഒരേ പ്രവര്‍ത്തനരീതിയുമുള്ള എകശിലാമിഖത്തോടു കൂടിയ സമുദായത്തെയല്ല വിഭവന ചെയ്യുന്നത്. വ്യത്യസ്ത മത വിഭാഗങ്ങളും, ജന വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന രാഷ്ട്രത്തിന് നേതൃത്വം നല്കുന്ന മൂല്യ വ്യവസ്ഥയാണ് ഇസ്ലാം. ആ ഒരു ദര്‍ശനത്തിന്റെ തന്നെ കാഴ്ചപ്പാട് അതാണ്. ഇന്ത്യയില്‍ ഏത് അര്‍ഥത്തിലുള്ള മതേതരത്വമാണോ ഉള്ളത്, അത് അനുസരിച്ചുള്ള ഒരു ബഹുസ്വര സമൂഹം തന്നെയാണ് ഇസ്ലാമിക രാഷ്ട്രമാണെങ്കില്‍ കൂടി ഉണ്ടാകുക."(മാതൃഭൂമി ആഴ്ചപ്പതിപ്പ് 13 ജൂണ്‍ 2010.)
"ഇന്ത്യയില്‍ നില നില്ക്കുന്ന ജനാധിപത്യ സംവിധാനം തകരുകയോ തലരുകയോ ചെയ്യാതെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി."(പ്രബോധനം)
"മത നിരപേക്ഷതയും സാമുദായിക സൗഹാര്‍ദ്ദവും ഉദ്ഘോഷിക്കുന്ന ഇന്ത്യന്‍ മതേതരത്വം മഹത്തായ മൂല്യമാണെന്ന് ജമാ അത്തെ ഇസ്ലാമി വിശ്വസിക്കുന്നു.(പ്രബോധനം-15-05-2010- പേജ് 16,17)
"മുസല്‍മാനെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോട് തുറന്നു പ്രസ്ഥാവിക്കുന്നു. ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുന്നില്‍ സര്‍വ്വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുറാനെ പുറകോട്ട് വലിച്ചെറിഞ്ഞ പോലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരു ദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹകൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിങ്ങളോട് നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്. അതിന്റെ മൗലിക തത്വങ്ങളും ഇതിന്റെ മൗലിക തത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരൊ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമയി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും. ഇസ്ലാമിന് സ്വാധീനമുള്ള ധിക്കില്‍ ആ വ്യവസ്ഥയ്ക്കു സ്ഥാനമുണ്ടായിരിക്കുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ ആനും തിരു ദൂതനും ആവിഷകരിച്ച ഇസ്ലാമിലാണ് യദാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി മതേതര ഭൗതികത്വ സിദ്ധാന്തത്തിലധിഷ്ടിതിമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധികുകയും പകരം ദൈവവിശ്വാസത്തിലധിഷ്ടിതമായ ഒരു മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ത്ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത മത കര്‍ത്തവ്യം മാത്രമാകുന്നു. നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും നിലനില്ക്കുന്നേടത്ത് വിശേഷിച്ചും. യഥാര്‍ത്ഥ ഇസ്ല്ലമിക വ്യവസ്ഥിതിക്ക് പകരം, ഈ കുഫ്ര് വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരങ്ങള്‍കൊണ്ട് നിര്‍മ്മിച്ചു നടത്തുന്നതെങ്കില്‍പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല." (മൗദൂദി-2007 l IPH പ്രസിദ്ധീകരിച്ച മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം- പേജ് 22)
(05-08-2010 Mathrubhumi Daily)
അവിടെ മൗദൂദി കൃതികള്‍ക്ക് വിലക്ക്
ഹമീദ് ചേന്നമംഗലൂര്‍
ബംഗ്ലാദേശില്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ കാലത്ത്, 1972-ല്‍ നിലവില്‍ വന്ന ഭരണഘടനയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന് അതിന്റെ 12-ാം വകുപ്പായിരുന്നു. എല്ലാരൂപങ്ങളിലുമുള്ള മതാധിഷ്ഠിത രാഷ്ട്രീയത്തെ വിലക്കുന്നതായിരുന്നു ആ വകുപ്പ്. ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്ത മതനിരപേക്ഷതയും ജനാധിപത്യവും ദേശീയത്വവും സോഷ്യലിസവും സാമൂഹിക ജീവിതത്തില്‍ ഉറപ്പിക്കാന്‍ മതാസ്പദ രാഷ്ട്രീയം നിരോധിച്ചേ മതിയാവൂ എന്ന പക്ഷക്കാരനായിരുന്നു മുജീബുര്‍ റഹ്മാന്. അങ്ങനെയാണ് 12-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമായത്.
1975-ല്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന് വധിക്കപ്പെട്ടതോടെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി. ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം അട്ടിമറിക്കപ്പെട്ടു. ജനറല്‍ സിയാവുര്‍ റഹ്മാന്റെ കാലത്ത്, 1979-ല്‍, ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതനിരപേക്ഷതയും ജനാധിപത്യവുമടക്കമുള്ള തത്ത്വങ്ങള്‍ നീക്കം ചെയ്യുകയും പന്ത്രണ്ടാംവകുപ്പ് റദ്ദാക്കുകയും ചെയ്തു. അതോടെ മതാധിഷ്ഠിത രാഷ്ട്രീയം നിയമവിധേയമായി. ഈ സാഹചര്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് രാജ്യത്തെ മുഖ്യ മതകക്ഷിയായ ജമാഅത്തെ ഇസ്ലാമിയായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സഖ്യകക്ഷി എന്ന നിലയ്ക്ക് ബംഗ്ലാദേശിന്റെ ഭരണത്തില്‍ വരെ ജമാഅത്തെ ഇസ്ലാമി പങ്കാളിയായി.
തുടര്‍ന്ന് വായിക്കുക
33 comments:
ലത്തീഫിന്റെ ഞാന്‍ അറിഞ്ഞ ജമാ അത്തെ ഇസ്ലാമി എന്ന ബോള്ഗില് ഒരു മറു പോസ്റ്റ് ഇന്ന് തന്നെ പ്രതീക്ഷിക്കാം.
ടി. ആരിഫലി പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. മൗദൂദിയുടെ വിഭജനത്തോടുള്ള കാഴ്ചാട് ചരിത്രത്തിലുണ്ട്. അത് വിഭജനത്തിന് എതിരായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. അതേ സമയം മൗദൂദിയുടെതായി നല്കിയ ഭാഗത്ത് ചര്‍ച വേറൊന്നാണ്. അവിടെ വിഭജനത്തെക്കുറിച്ചുള്ള ചര്ചയെക്കാളേറെ അവിടെ നിലവില്‍ വരുത്തേണ്ടുന്ന നിയമമെന്തായിരിക്കണം എന്ന് ചര്‍ചചെയ്യുകയാണ്. എത്ര ഖണ്ഡമായി തിരിയുന്നു എന്നതല്ല മാനവന്റെ സമാധാനത്തിന്റെയും മോക്ഷത്തിന്റെയും കാരണമെന്നും മറിച്ച് അവിടെ പുലരുന്ന വ്യവസ്ഥ എന്ത് എന്നതാണെന്നും സൂചിപ്പിക്കുകയാണ് അദ്ദേഹം. ഇന്ത്യാ വിഭജനത്തില്‍ സ്വീകരിച്ച നിലപാട് എന്തുമായിക്കോട്ടെ എന്നായിരുന്നില്ല.
ജമാഅത്തെ ഇസ്ലാമി ഇന്ത്യക്കുപുറത്തും ഉണ്ട് എന്ന് പറഞ്ഞാല്‍ അവയോടൊക്കെ നിരന്തരം ബന്ധം പുലര്‍ത്തുകയും നയനിലപാടുകള്‍ നിശ്ചയിക്കുകയും ചെയ്യുന്നു എന്നര്‍ഥമില്ല. അതിനാല്‍ തന്നെ കേരളശബ്ദത്തിലേയോ പ്രബോധനത്തിലെയോ ഉദ്ധരണികള്‍ തമ്മില്‍ വൈരുദ്ധ്യമില്ല.
ദേശീയത്വം ജനാധിപത്യം മതേതരത്വം എന്നിവയോട് ഇസ്ലാമിന്റെ യഥാര്‍ഥ താത്വിക നിലപാട് വിശദീകരിക്കുകയാണ് മൗദൂദി ചെയ്തത്. ഇതില്‍ മുസ്ലിമെന്ന് വാദിക്കുന്ന ഒരാള്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല എന്നുകൂടി മനസ്സിലാക്കുക.
അതില്‍ ഏതൊക്കെ കാര്യത്തില്‍ ആധുനിക മതേതരജനാധിപത്യ കാഴ്ചപ്പാടുമായി അത് താരതമ്യമുണ്ട് എന്നും, വിയോജിപ്പ് ഏതെല്ലാം കാര്യത്തിലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആ പുസ്തകം പൂര്‍ണമായി വായിച്ചാല്‍ അത് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. ഇന്ത്യാ വിഭജന സന്ദര്‍ഭത്തില്‍ നടത്തപ്പെട്ട ഒരു പ്രസംഗമാണത്. ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവുമല്ല അവിടെ പരാമര്‍ശിക്കുന്നത്. അവയുടെ ഉത്ഭവകാലവും അതിന് നല്കപ്പെട്ട യഥാര്‍ഥ വിവക്ഷയും വെച്ചുകൊണ്ടാണ്.
ഇന്ത്യന്‍ ജനാധിപത്യത്തോടും മതേതരത്വത്തോടും അത് എന്ത് നിലപാട് സ്വീകരിക്കുന്നു എന്ന് വേറെത്തന്നെ പറഞ്ഞിട്ടുണ്ട് അതിന്റെ ആവര്‍ത്തനമാണ് അമീറിന്റെ അഭിമുഖത്തിലും പ്രബോധനത്തിലും കണ്ടത്.
അതിനാല്‍ മൗദൂദിയുടെ പുസ്തകങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത് നിങ്ങളുടെതായ വ്യാഖ്യാനം സ്വീകരിക്കണോ അതല്ല ജമാഅത്ത് അവയെയൊക്കെ കണക്കിലെടുത്ത് ഔദ്യോഗികമായി സ്വീകരിക്കുന്ന നിലപാട് കൈകൊള്ളണോ എന്നതേ അതിന്റെ പ്രവര്‍ത്തകര്‍ക്ക് തീരുമാനിക്കാനുള്ളൂ. ഒരു തര കണ്‍ഫ്യൂഷനും ഞങ്ങള്‍ക്കില്ല. ഇവിടെ മൗദൂദി പറഞ്ഞതും അമീര്‍ പറഞ്ഞതും ഒരു തരത്തിലുള്ള ഏറ്റുമുട്ടലും അതിന്റെ പ്രവര്‍ത്തകര്‍ക്ക് അനുഭവപ്പെടുന്നില്ല. ഇന്ത്യന്‍ മതേതരത്വത്തോടും ജനാധിപത്യത്തോടും താത്വികമായി അതിനോടു വിയോജിക്കുന്ന ഭാഗങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ടുതന്നെ പ്രയോഗികതലത്തില്‍ അതിനോട് അനുകൂലമായി സമീപനം സ്വീകരിച്ചുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാന്‍ ജമാഅത്തെ ഇസ്ലാമിക്കാകും. അതറിയുന്നവരെയൊക്കെ വലയില്‍ പെട്ടവരായി കാണാതിരിക്കാനുള്ള മിനിമം സന്മനസ്സ് മാത്രമേ സുശീലില്നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ. ഒരു തത്വശാസ്ത്രവും ജനങ്ങളില്‍നിന്ന മറച്ചുവെക്കുന്നില്ല. ആ പുസ്തകങ്ങളൊക്കെ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നതെന്തിനാ എന്നാണ് മറ്റൊരു വിമര്‍ശനം എന്നോര്‍ക്കുക.
പ്രിയ സന്തോഷ്, ഒരു പോസ്റ്റിനുള്ള വകുപ്പ് ഈ പറഞ്ഞതിലുണ്ട് എന്ന് കരുതാത്തതിനാല്‍ ഇതിവിടെ കമന്റായിത്തന്നെ നല്കുന്നു. അതോടൊപ്പം ഒരു തുടര്ചര്ചക്ക് ഇല്ല.പലരും ഇനിയും ലിങ്കുകളും കമന്റുകളുമായി വന്നേക്കാം എന്നാല്‍ ഇക്കാര്യത്തില്‍ ആരോഗ്യകരമായ സംവാദത്തിനവരൊരുക്കമല്ല എന്ന് കാണാം. ഈ വിഷയത്തില്‍ അവരുടെ കാഴ്ചാട് അവര്‍ പറയുകയുമില്ല. മതവാദികളെ സംബന്ധിച്ചാണ് ഞാന്‍ പറഞ്ഞത്.
"ഒരു ഹിന്ദു സൊസൈറ്റിയാണ് ഉണ്ടാകുന്നതെന്ന് വിചരിക്കുക. ബഹുസ്വലതയെ അത് പ്രതികൂലമായി ബാധിക്കില്ല. ഹിന്ദു സൊസൈറ്റി എന്നു പറയുന്നത് ഒരേ വിശ്വാസവും, ഒരേ ആദര്‍ശവും, ഒരേ പ്രവര്‍ത്തനരീതിയുമുള്ള എകശിലാമിഖത്തോടു കൂടിയ സമുദായത്തെയല്ല വിഭവന ചെയ്യുന്നത്. വ്യത്യസ്ത മത വിഭാഗങ്ങളും, ജന വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന രാഷ്ട്രത്തിന് നേതൃത്വം നല്കുന്ന മൂല്യ വ്യവസ്ഥയാണ് ഹിന്ദുത്വം. ആ ഒരു ദര്‍ശനത്തിന്റെ തന്നെ കാഴ്ചപ്പാട് അതാണ്. ഇന്ത്യയില്‍ ഏത് അര്‍ഥത്തിലുള്ള മതേതരത്വമാണോ ഉള്ളത്, അത് അനുസരിച്ചുള്ള ഒരു ബഹുസ്വര സമൂഹം തന്നെയാണ് ഹിന്ദു രാഷ്ട്രമാണെങ്കില്‍ കൂടി ഉണ്ടാകുക." എന്ന് ഹിന്ദു രാഷ്ട്ര വാദികള്‍ പറഞ്ഞാല്‍ അത് അംഗീകരിച്ച് അവരൊടൊത്ത് പ്രവര്‍ത്തിക്കാന്‍ ജമാ അത്തുകാര്‍ തയ്യാറാകുമോ?
ഹിന്ദുരാഷ്ട്രവാദികളും ഇസ്ലാമിക രാഷ്ട്രവാദികളും മുന്നോട്ട് വെയ്ക്കുന്ന 'ദൈവരാജ്യം' ഒന്നുതന്നെയാണെങ്കില്‍(ഒരു ദൈവം മാത്രമേ ഉള്ളുവെന്ന് തരാതരം പോലെ പറയുന്നവരാണ് ഇവരെല്ലാം) എന്തുകൊണ്ട് രണ്ടു കൂട്ടര്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിച്ച് അത് സാധ്യമാക്കിക്കൂടാ? അതിന് കഴിയാത്തത് അവരുടെ ലക്ഷ്യം 'ദൈവരാജ്യമല്ല' മറിച്ച് മത രാഷ്ട്രമാണ് എന്നതാണ്.
**ഇസ്ലാമികരാഷ്ട്രത്തില്‍ ദൈവത്തിന്റെ നിയമമാണോ(ശരീ അത്ത്) അതോ ഭൗതിക-ജനാധിപത്യനിയമമാണോ നടപ്പാക്കുക?
*** മുസ്ലിങ്ങള്‍ക്കും മറ്റു മതസ്ഥര്‍ക്കും ശരീഅത്ത് ബാധകമാകുമോ?
**** ഏകീകൃത സിവില്‍ നിയമം നടപ്പാക്കുമോ?
***** അമുസ്ലിമിന് ജീവിക്കാന്‍ പ്രത്യേക നികുതി നല്‍കേണ്ടി വരില്ലേ?
ഇക്കാര്യം വല്ലതും രാമനുണ്ണിമാര്‍ക്കും, കൃഷ്ണയ്യന്മാര്ക്കും പറഞ്ഞുകൊടുത്തിട്ടുണ്ടോ? മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ച്, ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരെ തിരിച്ചറിയാന്‍ കളര്‍ കണ്ണട വെയ്ക്കാത്തവര്‍ക്ക് എല്ലാം കഴിയും.
ഇന്നത്തെ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഹമീദ് ചേന്ദമംഗലൂരിന്റെ ലേഖനം കൂടി ചേര്‍ത്ത് പൊസ്റ്റ് വിപുലീകരിച്ചിട്ടുണ്ട്:
അവിടെ മൗദൂദി കൃതികള്‍ക്ക് വിലക്ക്
ഹമീദ് ചേന്നമംഗലൂര്‍
ബംഗ്ലാദേശില്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ കാലത്ത്, 1972-ല്‍ നിലവില്‍ വന്ന ഭരണഘടനയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന് അതിന്റെ 12-ാം വകുപ്പായിരുന്നു. എല്ലാരൂപങ്ങളിലുമുള്ള മതാധിഷ്ഠിത രാഷ്ട്രീയത്തെ വിലക്കുന്നതായിരുന്നു ആ വകുപ്പ്. ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്ത മതനിരപേക്ഷതയും ജനാധിപത്യവും ദേശീയത്വവും സോഷ്യലിസവും സാമൂഹിക ജീവിതത്തില്‍ ഉറപ്പിക്കാന്‍ മതാസ്പദ രാഷ്ട്രീയം നിരോധിച്ചേ മതിയാവൂ എന്ന പക്ഷക്കാരനായിരുന്നു മുജീബുര്‍ റഹ്മാന്. അങ്ങനെയാണ് 12-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമായത്.
1975-ല്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന് വധിക്കപ്പെട്ടതോടെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി. ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം അട്ടിമറിക്കപ്പെട്ടു. ജനറല്‍ സിയാവുര്‍ റഹ്മാന്റെ കാലത്ത്, 1979-ല്‍, ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതനിരപേക്ഷതയും ജനാധിപത്യവുമടക്കമുള്ള തത്ത്വങ്ങള്‍ നീക്കം ചെയ്യുകയും പന്ത്രണ്ടാംവകുപ്പ് റദ്ദാക്കുകയും ചെയ്തു. അതോടെ മതാധിഷ്ഠിത രാഷ്ട്രീയം നിയമവിധേയമായി. ഈ സാഹചര്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് രാജ്യത്തെ മുഖ്യ മതകക്ഷിയായ ജമാഅത്തെ ഇസ്ലാമിയായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സഖ്യകക്ഷി എന്ന നിലയ്ക്ക് ബംഗ്ലാദേശിന്റെ ഭരണത്തില്‍ വരെ ജമാഅത്തെ ഇസ്ലാമി പങ്കാളിയായി.
തുടര്‍ന്ന് വായിക്കുക
സുശീല്‍ കുംമാര്‍, ഞാന്‍ മൌദൂദിയുടെ ഫാനോ, ജാമാത് പ്രവര്‍ത്തകനോ അല്ല, അതുകൊണ്ട് തെന്നെ എനിക്ക് മൌദൂദിയെ ന്യായീകരിക്കേണ്ട ആവശ്യവുമില്ല. പക്ഷെ ഹമീദ് തന്റെ മാതൃഭൂമി ലേഖനത്തില്‍ ആദ്യം മുതല്‍ അവസാനം വരെ ഉദ്ധരിച്ച പുസ്തകം (ജനാടിപത്യം, മതെരത്വം,..ഒരു ത്വാതിക വിശകലനം) ഞാന്‍ വായിച്ചിട്ടുണ്ട്, അതില്‍ എതിര്ക്കപ്പെടെണ്ടാതായി ഒന്നുമുള്ളതായി തോന്നിയില്ല.
ഏതായാലും ചര്‍ച്ച, ജമാത്തെ ഇസ്ലാമിയെ കുറിച്ചോ, മൌദൂദിയെ കുറിച്ചോ ആവാതിരിക്കാന്‍, ഇവിടെ എന്റേതായ രീതിയില്‍ ആ വാദങ്ങള്‍ ഞാന്‍ അവതരിപ്പിക്കെട്ടെ.
എനിക്ക് ജനാധിപത്യത്തോട് ത്വാതികമായ എതിര്‍പ്പുണ്ട്. അതെന്താണ് എന്ന് ഞാന്‍ വ്യക്തമാക്കാം. അതിന് മുമ്പ് സുശീല്‍ കുമാറിന് ജനാധിപത്യത്തോടുള്ള സമീപനമെന്താണ് എന്നറിയാന്‍ താത്പര്യമുണ്ട് ? ഒന്ന് ഉറപ്പു വരുത്താന്‍ വേണ്ടിമാത്രമാണ്. സുശീല്‍, ജനാധിപത്യത്തെ പൂര്‍ണമായും അന്ഗീകരിക്കുന്ന്ടോ ? ദയവ് ചെയ്ത് ഏതാനും ഏതാനും വാചകങ്ങളില്‍ സംക്ഷിപ്തമായി ഉത്തരം തരിക.
സുശീല്‍ താങ്കള്‍ക്ക് ജമാഅത്തെ ഇസ്ലാമിക്കാരായ ധാരാളം സുഹൃത്തുക്കളുണ്ടെന്ന് പറയുകയുണ്ടായി പക്ഷെ അതിന്റെ ഒരു പ്രതിഫലനവും താങ്കളുടെ കമന്റിലും പോസ്റ്റിലും കാണുന്നില്ല. വളരെ പ്രാഥമികമായ കാര്യങ്ങളില്‍ പോലും താങ്കള്‍ക്ക് ഒരു ധാരണയുമില്ലല്ലോ. അതിനാല്‍ ഞാന്‍ താങ്കളെയല്ല. താങ്കള്‍ക്ക് ഇത്തരം ചെറിയ ആരോപണങ്ങള്‍ക്കു പോലും ഒരു മറുപടി നല്‍കാത്ത ആ സുഹൃത്തുക്കളോടാണ് എന്റെ പരിഭവം. താങ്കള്‍ നല്കിയ ചോദ്യത്തിന് പലതിനും ഞാന്‍ മറുപടി പറഞ്ഞതാണ്. അതുപോലും ശ്രദ്ധിക്കാതെ പണ്ടെങ്ങോ പഠിച്ച ചിലചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണല്ലോ.
അതുകൊണ്ട് തല്കാലം അതവിടെ നില്ക്കട്ടെ സുബൈറിനോട് സംവാദം തുടരുക.
ലത്തീഫ്,
കേരളത്തിലെ മൗദൂദിസ്റ്റുകള്‍ തരാതരം പോലെ പറയുന്ന മറുപടികള്‍ കേട്ട് മൗദൂദിസത്തെ വിലയിരുത്താനാകില്ല, മൗദൂദിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും പ്രസിദ്ധീകരിച്ച പുസ്തകങ്ങളും, പ്രസിദ്ധീകരണങ്ങളും വിലയിരുത്തിയാണ് വിലയിരുത്തുക. ഇന്ത്യയില്‍ കിരാതമായ ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കാന്‍ പ്രഹിജ്ഞാബദ്ധമായ പ്രസ്ഥാനമായ ജമാ അത്തെ ഇസ്ലാമി മതേതര സമൂഹത്തില്‍ പിന്തുണ നേടിയെടുക്കാന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ട് അവരെ വിലയിരുത്താനാകില്ലല്ലോ?
സുബൈര്‍,
സ്ഥിതിസമത്വത്തിലധിഷ്ഠിതമായ ജാനാധിപത്യത്തെ യുക്തിവാദികള്‍ അംഗീകരിക്കുന്നു. മനുഷ്യന് മനുഷ്യനെ ചൂഷണം ചെയ്യുന്നതിനെതിരായ പോരാട്ടങ്ങള്‍ തുടരും. ആധുനിക ജനാധിപത്യത്തിന് ഒട്ടേറെ പോരായ്മകളുണ്ട്. പക്ഷേ മനുഷ്യവംശം ഇന്നേവരെ ആര്ജിച്ചതില് ഏറ്റവും മഹത്തായ സംസ്കാരമാണ് ജനാധിപത്യം എന്നത് നിസ്തര്‍ക്കമാണ്. എന്തെല്ലാം പോരായ്മകളുണ്ടായാലും ജനാധിപത്യത്തിനു പകരം വെയ്ക്കാന്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള മത നിയമങ്ങള്‍ക്കു കഴിയില്ല. ജനാധിപത്യവും മതനിരപേക്ഷകതയും ഒന്നിന്റെയും അവസാന വാക്കല്ല, മനുഷ്യപുരോഗതിക്കൊപ്പം അവയും വളരുക തന്നെ ചെയ്യും. വളരുന്ന മനുഷ്യസമൂഹത്തിനുമേല്‍ മാറാത്ത മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ സാമൂഹ്യവളര്‍ച്ചയെ പുറകോട്ട് വലിക്കുന്നവരാണ് ചെയ്യുന്നത്.
പ്രിയ സുശീല്‍,
എനിക്കറിയാം ജമാഅത്തുകാര്‍ ആരാണെന്ന്. അവരെ അറിയുന്ന ജനങ്ങള്‍ അവരുടെ സത്യസന്ധതയെ അംഗീകരിക്കുന്നു. താങ്കളുടെ ഓരോ തുടര്‍ന്ന് നല്കുന്ന കമന്റുകള്‍ വെളിപ്പെടുത്തുന്നത് ജമാഅത്തിനെക്കുറിച്ച താങ്കളുടെ തെറ്റിദ്ധാരണ മാത്രമാണ്. താങ്കള്‍ക്ക് ജമാഅത്തുകാരുടെ (മൗദൂദിസ്റ്റുകള്‍ എന്ന പദപ്രയോഗം അജ്ഞതമാത്രമല്ല അതില്‍നിന്നുണ്ടായ വിദ്വേഷം കൂടി വെളിവാക്കുന്നു) മറിപടികളോ വാക്കുകളോ സ്വീകാര്യമല്ലെങ്കില്‍ പിന്നീടാരുടെ വാക്കാണ് അവരുടെ കാര്യത്തില്‍ സ്വീകാര്യയോഗ്യമാകുക എന്നറിയാന്‍ താല്പര്യമുണ്ട്. നിങ്ങള്‍ക്ക് യുക്തിവാദികളില്‍ പലര്‍ക്കുമുള്ള അസുഖം ബാധിച്ചിരിക്കുന്നു. ഇനി താങ്കളോട് സംസാരിക്കുന്നതില്‍ എന്തെങ്കിലും പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല. അതിനാല്‍ ഇവിടെനിന്ന് വിട. ദയവായി ഇവിടെ വലിയ വെല്ലുവിളികളെന്നും നടത്താതിരിക്കുക. നിങ്ങള്‍ ജബ്ബാറിനെയും മുഹമ്മദാലിയെയും പോലുള്ളവരുടെ വാക്കാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ പിന്നെ അവരോട് അന്വേഷിച്ച് അന്ധമായ ജമാഅത്ത വിരോധം ഇവിടെ പകര്‍ത്തിക്കൊണ്ടിരിക്കുക. നിങ്ങള്‍ക്കങ്ങനെ ഒരു സംതൃപ്തി ലഭിക്കുന്നെങ്കില്‍ ഞാനായിട്ട് അത് നഷ്ടപ്പെടുത്തുന്നില്ല. ഈ കമന്റോടെ താങ്കളുടെ മനസ്സ് താങ്കള്‍ തുറന്നു എന്ന് കരുതുന്നു. അതുകൊണ്ട് ജമാഅത്തിനെ മനസ്സിലാക്കാന്‍ ഇനിയാരെങ്കിലും (താങ്കളെപ്പോലുള്ള യുക്തിവാദികളല്ലാതെ) താങ്കളുടെ പോസ്റ്റ് വായിക്കും എന്ന് ഞാന്‍ കരുതുന്നുമില്ല. നന്മകള് നേരുന്നു.
ലത്തീഫേ,
എന്താണിങ്ങനെ സംയമനം നഷ്ടപ്പെടുന്നത്? ഞാന്‍ നിങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? പ്രബോധനത്തിലും മൗദൂദിയുടെ കിതാബിലും പറഞ്ഞ കാര്യങ്ങള്‍ പകര്‍ത്തുകയല്ലേ ചെയ്തുള്ളു? അതില്‍ പറഞ്ഞ കാര്യങ്ങള്‍ അരോചകമായി തൊന്നുന്നതെന്ത്?
മാര്‍ക്സിന്റെ അനുയായികളെ മാര്‍ക്സിസ്റ്റുകള്‍ എന്നും ഗാന്ധിജിയുടെ അനുയായികളെ ഗാന്ധിയന്മാര് എന്നും വിളിക്കുന്നതില്‍ അവര്‍ക്ക് അഭിമാനമേയുള്ളു? മൗദൂദിയുടെ അനുയായികളെ മൗദൂദിസ്റ്റുകള്‍ എന്ന് വിളിക്കുന്നതില്‍ എന്ത് വിദ്വേഷമാണുള്ളത്? അതില്‍ അഭിമനിക്കുകയല്ലേ വേണ്ടത്?
സുശീല്‍, എന്റെ ചോദ്യം വളരെ ലളിതവും വ്യക്തവുമായിരിന്നു. മൌദൂദിയുടെ മേല്പറഞ്ഞ പുസ്തകത്തില്‍ ജനാധിപത്യത്തെ നിരാകരിക്കുന്നു എന്നും, അതുകൊണ്ട് അത് വെച്ച് പൊറുപ്പിക്കരുത് എന്നാലല്ലോ താങ്കളും ഹമീദും പറഞ്ഞത്.
എന്റെ ചോദ്യം താങ്കള്‍ ജനാധിപത്യത്തെ നിരുപാധികം അന്ഗീകരിക്കുന്നുണ്ടോ എന്നതാണ്. അന്ഗീകരിക്കുന്നില്ല എങ്കില്‍ താങ്കളും മൌദൂദിയും ആ പൊയന്റില്‍ യോചിക്കുന്നു, രണ്ടു പേരും നിര്‍ദേശിക്കുന്ന ബദല്‍ വിത്യസ്തമായിരുന്നാലും.
ഇനി അതല്ല, ജനാധിപത്യത്തിന് എന്തല്ലാം പോരായ്മകള്‍ ഉണ്ടെകിലും ഞാനത് നിരുപാധികം അംഗീകരിക്കുന്നു എന്നാണു താങ്കളുടെ വാദം എങ്കില്‍ അത് പറയുക, നമ്മുക്ക് ചര്‍ച്ച മുന്നോട്ടു കൊണ്ട് പോകാം.
സുബൈര്‍,
എന്റെ ഉത്തരവും വളരെ ലളിതവും വ്യക്തവുമാണ്. ജനാധിപത്യം എന്നു പറയുന്നത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സങ്കല്പമാണ്. സ്ഥിതിസമത്വത്തിലധിഷ്ഠിതമായ ജനാധിപത്യം ഞാന്‍ അംഗീകരിക്കുന്നു. ഇന്ത്യയില്‍ ഇന്നു നിലവിലുള്ള ജനാധിപത്യത്തില്‍ സ്ഥിതിസമത്വത്തിന് വേണ്ടത്ര സ്ഥാനമില്ല എന്നു കാണാം. ഉദാഹരണം മുന്നൂറിലധികം കോടീശ്വരന്മാര് കയ്യടക്കിയിരിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെ. ഇവിടെ ചൂഷണത്തിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം അനിവാര്യമാണ്. എന്നാല്‍ അതുകൊണ്ട് ജനാധിപത്യം മോശമാണ് എന്ന് അര്‍ത്ഥമാക്കുന്നില്ല. അത് മെച്ചപ്പെടുത്തണമെന്നാണ് പറയുന്നത്.
എന്നാല്‍ മൗദൂദി ജനാധിപത്യസംവിധാനത്തെ അപ്പാടെ നിരാകരിക്കുകയും പകരം 'ദൈവികമായ ഭരണത്തിനുവേണ്ടി' പോരാടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മൗദൂദി ഉദ്ദേശിക്കുന്ന ദൈവരാജ്യം ആറെസ്സെസ്സിന്റെ രാമരാജ്യമല്ലെന്ന് വ്യക്തം. ഒരു ദൈവമേ ഉള്ളുവെങ്കില്‍ രണ്ടു കൂട്ടര്‍ക്കും കൂട്ടായി ദൈവരാജ്യം ഉണ്ടാക്കാമല്ലോ? ഇവിടെ മൗദൂദിയുടെ ദൈവരാജ്യത്തില്‍ ഹിന്ദുവും ആറെസ്സിസ്സിന്റെ രാമരാജ്യത്തില്‍ മുസ്ലിമും രണ്ടാം കിട പൗരന്മാരായിരിക്കും.
ജനാധിപത്യവിരുദ്ധനായ മൗദൂദിയെ തലതൊട്ടപ്പനായി വാഴിക്കുകയും വേണം, ജനാധിപത്യത്തെ പുകഴ്തുകയും വേണം എന്ന ഇരട്ടത്താപ്പിലാണ് ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമി. ജനാധിപത്യ രാജ്യത്തെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ജനാധിപത്യവിരുദ്ധ സംവിധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും അതിന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പണിയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
സുശീല്‍, മൌദൂദിയും, ജമാഅതിനെയും കുറച്ച് നേരത്തേക്ക് മറക്കൂ, നമ്മുക്ക് ജനാധിപത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം. അതിന് ശേഷം ആ പുസ്തകതിലെക്കും മൌദൂദിയെലെക്കും ദൈവ രാജ്യത്തിലെക്കും തിരിച്ചു വരാം.
1. അപ്പോള്‍ താങ്കള്‍ ജനാധിപത്യത്തെ നിരുപാധികം അന്ഗീകരിക്കുന്നില്ല എന്ന് ഞാന്‍ മനസ്സിലാകെട്ടെ ?
2. അതെപോലെതെന്നെ, ഇന്ത്യയില്‍ ജീവിച്ചിരിക്കെ, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ലാ ഗുണഫലങ്ങളും അനുഭവിക്കെ തെന്നെ, താങ്കള്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തോട് എതിര്‍പ്പുണ്ട് എന്ന് താങ്കള്‍ പറഞ്ഞു, ഇത് ഇനി മാറ്റി പറയില്ല എന്ന് കരുതെട്ടെ ?
ജനാധിപത്യം, വളര്‍ന്നു കൊണ്ടിരിക്കുന്ന സങ്കല്പമാണ് എന്ന് താങ്കള്‍ പറഞ്ഞു - ഇത് വിശദീകരിക്കാമോ ? ഞാന്‍ മനസ്സിലാകുന്നത് ജനാധിപത്യം ഒരു രീതിശാസ്ത്രം മാത്രമാണെന്നാണ്, അല്ലാതെ ഒരു ദര്‍ശനമോ, ജീവിത രീതിയോ അല്ല എന്നും.
സുബൈര്‍,
താങ്കളുടെ അന്വേഷണത്വരയെ അഭിനന്ദിക്കുന്നു. ജനാധിപത്യം എന്നു പറയുന്നത് തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ നിലയിലും രീതിയിലുമുള്ള ഒരു സംവിധാനമാണ് എന്നുള്ള അര്‍ത്ഥത്തില്‍ അതിനെ വിലയിരുത്താന്‍ കഴിയില്ല. ഗോത്ര ഭരണകാലത്തും, രാജ ഭരണകാലത്തും ആധിപത്യം ഒരു ചെറു ന്യൂനപക്ഷത്തിന്റെ കൈകളിലാണ്. ജനാധിപത്യം നാമ്പിട്ട കാലത്തുതന്നെ അതില്‍ വിവേചനങ്ങളുണ്ടായിരുന്നു. കറുത്തവരെ മനുഷ്യനായി അംഗീകരിച്ചിരുന്നില്ല, അവര്‍ക്ക് വോട്ടവകശമില്ലായിരുന്നു. സ്തീകളുടെ വോട്ടവകാശമെടുക്കാം. ഇന്ന് നമ്മുടെ രാജ്യത്ത് സധാരണ സംഭവമായി കാണുന്ന സ്ത്രീ വോട്ടവകാശം ഇതുപതാം നൂറ്റാണ്ടിനു മുമ്പ് ന്യൂസിലാന്റില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കുവൈറ്റില്‍ 2006 ലാണ് സ്തീകള്‍ക്ക് വോട്ടവകാശം നല്‍കിയത്. വനിതകളുടെ ഭരണസഭാ പ്രാതിനിധ്യം ഇന്നും തുലോം പരിമിതമായിതുടരുന്നതിനാല് അവര്‍ക്ക് അന്‍പത് ശതമാനം സംവരണം നല്കി ജനാധിപത്യ പ്രക്രയയില്‍ പങ്കാളികളാക്കാന്‍ നാം ശ്രമിക്കുന്നു. വളരുന്ന സാമൂഹ്യബോധത്തിനൊപ്പം ജനാധിപത്യം, മതനിരപേക്ഷത, ലിംഗനീതി, മനുഷ്യാവകാശം തുടങ്ങിയ സങ്കല്പങ്ങളും വളര്‍ന്നുകൊണ്ടിരിക്കും. അതാണ് ഞാന്‍ പറഞ്ഞത് ജനാധിപത്യ സങ്കല്പം ഇന്നും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന്. അതിനാല്‍ ജനാധിപത്യത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്നോ എന്നുള്ള ചോദ്യം ഉപരിപ്ലവമാണ്.
സുബൈര്‍,
"ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ലാ ഗുണഫലങ്ങളും അനുഭവിക്കെ തെന്നെ, താങ്കള്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തോട് എതിര്‍പ്പുണ്ട് എന്ന് താങ്കള്‍ പറഞ്ഞു" എന്നാണ് താങ്കള്‍ അഭിപ്രായപ്പെടുന്നത്. എന്റെ എതിര്‍പ്പ് ജനാധിപത്യത്തോടല്ല, അതിന്റെ പോരായ്മകളോടാണ്. ജനാധിപത്യ സംവിധാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ സമ്പത്തിന്റെ നീതിപൂര്‍വ്വകമായ വിതരണം ആവശ്യമാണ് എന്നാണ് എന്റെ അഭിപ്രായം.
ജനാധിപത്യത്തിന്റെ പോരായ്മകള്‍ പരിഹരിക്കാന്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള മത സിദ്ധാന്തങ്ങള്‍കൊണ്ട് സാധ്യമല്ല. അത്തരം പരീക്ഷണങ്ങള്‍ മനുഷ്യരാശിയെ പിറകോട്ട് വലിക്കുകയേ ഉള്ളു.
(ഈ വിഷയത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ ഉദ്ദേശിക്കുന്നുണ്ട്. അത് ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്.)
അവയവദാനം
ബോധവല്‍കരണക്ലാസും
സമ്മതപത്ര സമര്‍പ്പണവും
8-8-2010, 2.30PM
സ്പോര്‍ട്സ് കൌണ്‍സില്‍ ഹാള്‍ , മാനാഞ്ചിറ , കോഴിക്കോട്
[സയന്‍സ് ട്രസ്റ്റ് - കോഴിക്കോട്]
ഞാന്‍ ചോദിച്ചത് തെന്നെ വീണ്ടും വീണ്ടും ചോദിക്കുന്നു എന്ന് ധരിക്കരുത്. ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാനാണ് എന്റെ ആഗ്രഹം. പക്ഷെ സുശീല്‍കുമാറില്‍ നിന്നും വ്യക്തമായ ഒരു മറുപടി ഇപ്പോഴും കിട്ടിയില്ല.
ജനാധിപത്യത്തെ താഴെ കൊടുത്ത രീതിയില്‍ നിരവചിക്കാം.
"democracy (the doctrine that the numerical majority of an organized group can make decisions binding on the whole group) "
http://wordnetweb.princeton.edu/perl/webwn?s=democracy
ഈ പറഞ്ഞ രീതിയിലുള്ള ജനാധിപത്യത്തെ താങ്കള്‍ ഉപാധികളില്ലാതെ അംഗീകരിക്കാന്‍ തയ്യാറാണോ എന്നതാണ് ചോദ്യം. ഇല്ല എന്നുണ്ടങ്കില്‍ താങ്കളും മൌദൂദിയും, ഞാനും ആ പോയിന്റില്‍ യോജിക്കുന്നു. നമ്മുക്കെല്ലാവര്‍ക്കും ജനാധിപത്യത്തോട് ത്വാതികമായി ചില എതിര്‍പ്പുകള്‍ ഉണ്ട് എന്നര്‍ത്ഥം. വിയോജിപ്പിന്റെ മേഖലകള്‍ അന്വേഷിക്കുന്നതിനു മുമ്പ് യോജിപ്പിന്റെ മേഖലകള്‍ ഉണ്ടങ്കില്‍ കണ്ടെത്തുന്നത്, നമ്മള് തമ്മിലുള്ള അകലം അല്പമെങ്കിലും കുറയുമല്ലോ?
ഇതിനു ശേഷം താങ്കള്‍ക്കും, മൌദൂദിക്കും ഈ അര്‍ത്ഥത്തിലുള്ള ജനാധിപത്യത്തിന് ബദലായി സമര്‍പ്പിക്കാനുള്ളത് എന്താണ് എന്ന് പരിശോധിക്കാം.
അതോടൊപ്പം, ജനാധിപത്യത്തെ ത്വാതികമായി വിശകലനം ചെയ്യുകയും ബദല്‍ നിര്‍ദേശിക്കുകയും ചെയ്തതിന്റെ പേരില്‍ മാത്രം, മൌദൂദിയെ ജനാധിപത്യ വിരോധി എന്ന ഭത്സിക്കുന്നതും നിര്‍ത്തുകയും ചെയ്യാം.
"ജനാധിപത്യത്തോടല്ല, അതിന്റെപോരായ്മകളോടാണ്."
========
ഇവിടെ എനിക്കും ജനാധിപത്യം എല്ലാതരത്തിലും മോശമാണെന്ന് അഭിപ്രായമില്ല. ഞാനും പോരായ്മകള്‍ ഉള്ളതിനാല്‍ തെന്നെയാണ് ജനാധിപത്യത്തോട് ത്വാതികമായി വിയോജിപ്പ് പ്രകടിപ്പുകയും, പകരം ആ പോരായ്മകള്‍ പരിഹരിക്കാന്‍ ബദല്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നത്. മൌദൂദിയും അത് തെന്നെയാണ് ചെയ്തത്. ഈ ബദല്‍ തെന്നെയും ഏകാധിപത്യത്തിലോ, പൂര്‍ണമായും ജനാധിപത്യ വിരുദ്ധതയിലോ അധിഷ്ടിതമല്ല(ബദലിനെ കുറിച്ച വിശദമായ ചര്‍ച്ചയിലേക്ക്, സുശീല്‍ കുമാര്‍ ജനാധിപത്യം ഉപാധികളില്ലാതെ അന്ഗീകരിക്കുന്നില്ല എന്ന് സമ്മദിച്ചതിന് ശേഷം നമ്മുക്ക് വരാം)
താങ്കളും ജനാധിപത്യത്തില്‍ പോരായ്മകള്‍ ഉണ്ട് എന്ന് അന്ഗീകരിക്കുകയും, പ്രായോഗികമായി അതനുസരിക്കുകയും ചെയ്യുന്നു (താങ്കളുടെ ബദല്‍ എന്താണ് എന്നെനിക്കറിയില്ല). എങ്കില്‍ ജനാധിപത്യ വിരോധി എന്ന് മുദ്ര കുത്തി, താങ്കളുടെ ബ്ലോഗുകളും മറ്റും നോരോധിക്കണം എന്നാരെങ്കിലും ആവശ്യപ്പെട്ടാല്‍ ???
സുശീല്‍ പറഞ്ഞു ,
""ജനാധിപത്യത്തിന്റെ പോരായ്മകള്‍ പരിഹരിക്കാന്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ""മത സിദ്ധാന്തങ്ങള്‍കൊണ്ട് ""സാധ്യമല്ല. അത്തരം പരീക്ഷണങ്ങള്‍ മനുഷ്യരാശിയെ പിറകോട്ട് വലിക്കുകയേ ഉള്ളു.
പ്രിയ സുശീല്‍, പഴക്കമുള്ള മത സിദ്ധാന്തങ്ങള്‍ കൊണ്ട് !!!
ഒരു കാര്യത്തെ അന്ഗീകരിക്കാതിരിക്കുന്നതിനു അതിന്റെ പഴക്കത്തെയാണോ താങ്കള്‍ ന്യൂനതയായി കാണുന്നത്. ! മത സിദ്ധാന്തം എന്ന് താങ്കള്‍ കാണുന്ന
ഇസ്ലാമിക നിയമങ്ങളില്‍ , നിര്‍ദേശങ്ങളില്‍ എവിടെയാണ് താങ്കള്‍ക്കു യോജിക്കാന്‍ കഴിയാത്തത് .
നിരീശ്വര വാദവും , സൃഷ്ടാവിലുള്ള വിശ്വാസവും നമ്മള്‍ക്ക് മാറ്റി വെക്കാം . സുശീലും , കുടുമ്പവും , നമ്മ്ലുമൊക്കെ അടങ്ങുന്ന ഒരു സമൂഹത്തില്‍ ഇപ്രകാരം സുരക്ഷിതത്വം അവ നല്കുന്നു എന്ന് നോക്കാം .
oru മനുഷ്യന് എന്നാ നിലയില്‍ താങ്കള്‍ മതത്തിനപ്പുറത്തു നിന്ന് ചിന്തിക്കുക, ഇസ്ലാമിനെ പഠിക്കുക .
താങ്കളുടെ ചിന്തയുടെ ഇതു അളവ് കോലും ഉപയോഗിക്കാം, ശരിയായ രീതിയില്‍ ആണെങ്കില്‍. മുന്‍ വിധി മാറ്റി വെക്കുക
ജനാധിപത്യ വ്യവസ്ഥയില്‍ ഭൂരിപക്ഷം ലഭിക്കുന്ന കക്ഷിക്ക്/ഗ്രൂപ്പിന് ഭരണം നടത്താമെങ്കിലും അതിന് ആധാരമായ ഒരു ഭരണഘടനയെ അടിസ്ഥാനപ്പെടുത്തിയേ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ. ഭരണഘടനയ്ക്കു ഭേദഗതി വേണമെങ്കില്‍ അതിന് കേവല ഭൂരിപക്ഷത്തിന്റെ പിന്തുണ മതിയാകില്ല. കൂടാതെ ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷം എന്ന ഒരു സംവിധാനം കൂടി ജനാധിപത്യത്തില്‍ ഉണ്ട്. നിയമ നിര്‍മ്മാണത്തില്‍ പ്രതിപക്ഷത്തിനും റോളുണ്ടല്ലോ? മറ്റൊരു വ്യവസ്ഥയും അത്തരമൊരു അവകാശം ന്യൂനപക്ഷത്തിന് അനുവദിച്ചിട്ടില്ല. ജനാധിപത്യ സംവിധാനം നിലവിലുള്ള ഇന്ത്യയില്‍ എന്തെല്ലാം സാമ്പത്തികവും ജാതീയവുമായ ഉച്ഛനീചത്വങ്ങള്‍ നിലവിലുണ്ടെങ്കിലും അതൊന്നും ജനാധിപത്യത്തിന്റെ കുഴപ്പം കൊണ്ടാണെന്നു പറയാനാകില്ലല്ലോ? ഇതും കൂടാതെ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശ നിയമങ്ങളുമുണ്ട്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ക്കു നല്കുന്ന മാന്യത ഏതെങ്കിലും മതനിയമം നില നില്ക്കുന്ന രാജ്യത്ത് പ്രതീക്ഷിക്കാമോ? പാകിസ്ഥാനില്‍ ന്യൂനപക്ഷമായ അഹ്മദീയരെ ആരധനാസ്വാതന്ത്ര്യം പോലും നിഷേധിച്ച് അമുസ്ലിംകളായി തീര്പ്പുകല്പിച്ച് പീഠിപ്പിച്ചുകൊണ്ടിരിക്കുന്നു. മറ്റു മതക്കാരുടെ കഥ പിന്നെ പറയാനുമില്ലല്ലോ?
എണ്പത്തഞ്ചു ശതമാനം വരുന്ന ഹിന്ദുക്കളുടെ(സാങ്കേതികമായ അര്‍ത്ഥത്തില്‍ എടുത്താല്‍ മതി) പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാരിന്റെ മതരാഷ്ട്രവാദത്തിന് ഇത്ര കാലമായിട്ടും ഇന്ത്യയില്‍ വേണ്ടത്ര വേരുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നിരിക്കേ ഇന്ത്യയില്‍ ഇസ്ലാമിക നിയമം നടപ്പാക്കണമെന്ന അഭിപ്രായമുള്ളവരെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും?
ആവര്‍ത്തിച്ചു പറയടട്ടെ, എനിക്ക് ജനാധിപത്യത്തോട് താത്വികമായ എതിര്‍പ്പില്ല. മനുഷ്യസമൂഹം ആര്ജിച്ചതില് ഏറ്റവും മഹത്തായ സംസ്കാരമാണ് ജനാധിപത്യം എന്ന് ഞാന്‍ കരുതുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവുമുള്ള സമൂഹമാണ് എന്റെ സ്വപ്നം. അത് ജനാധിപത്യത്തിനു ബദലല്ല, മറിച്ച് കുറെ കൂടി ഉയര്‍ന്ന ജനാധിപത്യമാണ്. മൗദൂദിയുടെ മതരാഷ്ട്രവാദത്തെ ന്യായീകരിക്കുന്ന താങ്കള്‍ക്ക് സര്‍വര്‍ക്കറുടെ മതരാഷ്ട്രവാദത്തോടുള്ള നിലപാട് എന്താണെന്നറിയാന്‍ താല്പര്യമുണ്ട്. ജനാധിപത്യ വ്യവസ്ഥയോട് ജമാ അത്തെ ഇസ്ലമിയുടെയും സംഘപരിവാറിന്റെയും നിലപാടില്‍ എന്താണ് വ്യത്യാസം?
നാജ്,
ദൈവരാഷ്ട്രമല്ലേ നാജിനാവശ്യം? അത് RSS ന്റെ രാമരാജ്യമായാലും പൊരേ? ആകെ ഒരു ദൈവമല്ലെയുള്ളു? ഹിന്ദുത്വത്തിന്റെ പഴക്കത്തെയാണോ താങ്കള്‍ ന്യൂനതയായി കാണുന്നത്. ! സമത്വ സുന്ദരമായ ഹിന്ദു നിയമങ്ങളില്‍ , നിര്‍ദേശങ്ങളില്‍ എവിടെയാണ് താങ്കള്‍ക്കു യോജിക്കാന്‍ കഴിയാത്തത് ? അത് നല്കുന്ന സുരക്ഷിതത്വത്തില്‍ നാജിന് കഴിഞ്ഞാല്‍ എന്താണ് കുഴപ്പം? oru മനുഷ്യന് എന്നാ നിലയില്‍ താങ്കള്‍ മതത്തിനപ്പുറത്തു നിന്ന് ചിന്തിക്കുക, ഹിന്ദുത്വത്തെ പഠിക്കുക .
താങ്കളുടെ ചിന്തയുടെ ഇതു അളവ് കോലും ഉപയോഗിക്കാം, ശരിയായ രീതിയില്‍ ആണെങ്കില്‍. മുന്‍ വിധി മാറ്റി വെക്കുക.
അങ്ങനെ ചിന്തിച്ച് കഴിഞ്ഞ് മറുപടി പറയൂ നാജ്, എന്നിട്ട് താങ്കളോടെ പ്രതികരിക്കാം.
ജനാധിപത്യത്തെക്കാള്‍ നല്ലത് ദൈവികനിയമമാണെന്ന് ദൈവത്തിന് അഭിപ്രായമുണ്ടെങ്കില്‍ 'സര്‍വ്വശക്തനായ' ദൈവം അത് കൊണ്ടുവന്നുകൊള്ളും. മൗദൂദി എന്തിന് ഏജന്‍സിപ്പണി ചെയ്യണം?
ആവര്‍ത്തിച്ചു പറയടട്ടെ, എനിക്ക് ജനാധിപത്യത്തോട് താത്വികമായ എതിര്‍പ്പില്ല
===========
സുശീല്‍, താങ്കളുടെ മറുപടികള്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതും ആണ്. താങ്കള്‍ ആദ്യം പറഞ്ഞത് ജനാധിപത്യത്തിന് പോരായ്മകള്‍ ഉണ്ടന്നും, ആ പോരായ്മകളെ താങ്കള്‍ എതിര്‍ക്കുന്നു എന്നുമാണ്, ഇപ്പോള്‍ പറയുന്നത് താങ്കള്‍ക്ക് ജനാധിപത്യത്തോട് ത്വാതികമായാ യാതൊരു എതിര്‍പ്പുമില്ല എന്നും. ഇതൊരു തിരുത്താണോ ?. അതായത് ജനാധിപത്യത്തിന് എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും, താങ്കള്‍ അത് ഉപാധികളില്ലാതെ അന്ഗീകരിക്കാന് തയ്യാറാണ് എന്നാണോ ഇപ്പോള്‍ പറയുന്നത്.
താങ്കള്‍ പറയുന്നത് ജനാധിപത്യമുള്ള കക്ഷി ഭരണഘടനാടിസ്ഥാനത്തിലെ ഭരിക്കു എന്നാണ്, പക്ഷെ ഈ ഭരണഘടനയും ജനാധിപത്യാടിസ്ഥാനത്തില്‍ തെന്നെയെല്ലേ ഉണ്ടാക്കുന്നത്. ആവശ്യമായ ഭൂരിപക്ഷം ഉണ്ടെങ്കില്‍ ഈ ഭരണഘടയും തിരുത്താനും കൂട്ടി ചേര്ക്കനുമുള്ള അവകാശം ജനാധിപത്യുഅതില് ഭൂരിപക്ഷം ലഭിക്കുന്ന കക്ഷിക്കില്ല എന്നാണോ ? അങ്ങനെയെങ്കില്‍ താങ്കള്‍ ജനാധിപത്യത്തെ അന്ഗീകരിക്കുന്നില്ല.
കേന്ദ്ര ഭരണത്തില്‍ പങ്കാളികളായിരുന്ന, പല സംസ്ഥാനങ്ങളും ഇപ്പോഴും ഭരിക്കുന്ന, സംഘപരിവാര്‍ ശക്തികള്‍ക്ക് ഇന്ത്യയില്‍ വേരോട്ടം ഇല്ല എന്നത്, വസ്തുനിഷ്ടമല്ല, ഏതായിരുന്നാലും, ദൈവിക രാഷ്ട്രതിലെക്കും, പാകിസ്ഥാനിലേക്കും മറ്റും പോകുന്നതിന് മുമ്പ് ആരാണ് ജനാധിപത്യത്തെ നിരാകരിക്കുന്നത്, ആരാണ് ജനാധിപത്യത്തെ അന്ഗീകരിക്കുന്നത് എന്ന് തീര്‍പ്പു കല്പ്പിക്കെണ്ടേ ? ശേഷം മറ്റു വിഷയങ്ങളിലേക്ക് വരാം. അതെല്ലേ ഭംഗി. എന്റെ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരത്തിന് വേണ്ടി ഇനിയും കാത്തിരിക്കുന്നു.
സുബൈര്‍,
ജനാധിപത്യം എന്നു പറയുന്നത് മതനിയമത്തെപ്പോലെ എല്ലാ കാലത്തേക്കുമായി ഉണ്ടാക്കിയതും, മാറ്റമില്ലാത്തതുമായ ഒരു സംവിധാനമാണ് എന്നുള്ള ബോധത്തില്‍നിന്നാണ് താങ്കളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ ഉല്‍ഭവിക്കുന്നത് എന്ന് എനിക്കു മനസ്സിലാകുന്നു. ഞാന്‍ ആദ്യം പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയുന്നത്. തിരുത്തിയിട്ടൊന്നുമില്ല. ജനാധിപത്യ സങ്കല്പം നിലവില്‍ വന്ന നാളില്‍ ഇന്നുള്ള അര്‍ത്ഥത്തിലുള്ള ജനാധിപത്യം ഇല്ലായിരുന്നു. ഉദാഹരണം ഞാന്‍ പറഞ്ഞു കഴിഞ്ഞു. കറുത്തവരുടെയും, സ്ത്രീകളുടെയും വോട്ടവകാശം. പണ്ട് നമ്മുടെ നാട്ടില്‍ തന്നെ ഭൂസ്വത്തിന് അവകാശമുള്ളവനേ വോട്ടവകാശമുണ്ടായിരുന്നുള്ളു എന്ന് കേട്ടിട്ടുണ്ട്. അക്കാലത്തെല്ലാം ജനാധിപത്യത്തെ അംഗീകരിക്കുന്നോ എന്നു ചോദിച്ചാല്‍ ഉത്തരം ഇങ്ങനെയാകാം: കറുത്തവര്‍ക്ക്/സ്ത്രീകള്‍ക്ക്/സ്വത്തവകാശമില്ലാത്തവര്ക്കു കൂടി ജനാധിപത്യത്തില്‍ പങ്കുവേണം. എന്ന് പറഞ്ഞാല്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല എന്നാണോ അര്‍ത്ഥം കിട്ടുക? അത് മെച്ചപ്പെണം എന്നല്ലേ? അതുപോലെ സ്ഥിതിസമത്വത്തിനുകൂടി സ്ഥാനം വേണം എന്നു ഞാന്‍ പറഞ്ഞാല്‍ അത് ജനാധിപത്യത്തെ നിരാകരിക്കലാകുമോ? ഞാന്‍ ജനാധിപത്യത്തെ സാമൂഹിക വളര്‍ച്ചയ്ക്കൊപ്പം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സംവിധാനമായിട്ടാണ് വിലയിരുത്തുന്നത്. ആയതിനാല്‍ സ്നേഹത്തോടെ പറയട്ടെ സുബൈര്‍, താങ്കള്‍ ഉണ്ടാക്കിവെച്ച ഷൂസിനനുസരിച്ച് എന്റെ കാല് അഡ്ജസ്റ്റ് ചെയ്യണമെന്നു പറയാതിരിക്കൂ. ജനാധിപത്ത്യത്തോടുള്ള വിരോധം മൗദൂദിയുടെതായാലും സര്വര്ക്കറുടേതായാലും എനിക്കൊരുപോലെയേ കാണാന്‍ കഴിയൂ. അതിലേതെങ്കിലും 'ദൈവിക'സംവിധാനത്തിനുകീഴില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലാതെ കഴിയാന്‍ എനിക്കാവില്ല.
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം,
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം.
ജനാധിപത്യ സങ്കല്പം നിലവില്‍ വന്ന നാളില്‍ ഇന്നുള്ള അര്‍ത്ഥത്തിലുള്ള ജനാധിപത്യം ഇല്ലായിരുന്നു..കറുത്തവരുടെയും, സ്ത്രീകളുടെയും വോട്ടവകാശം. പണ്ട് നമ്മുടെ നാട്ടില്‍ തന്നെ ഭൂസ്വത്തിന് അവകാശമുള്ളവനേ വോട്ടവകാശമുണ്ടായിരുന്നുള്ളു എന്ന് കേട്ടിട്ടുണ്ട്.
===============
ജനാധിപത്യം എന്നത് പലതരത്തില്‍ മനസ്സിലാക്കാമെങ്കില്‍ മൌദൂദി ആ പുസ്തകത്തില്‍ എതിര്‍ത്ത ജനാധിപത്യം ഏത് എന്നും അംഗീകരിക്കുന്ന ജനാധിപത്യം ഏത് എന്നും സുശീല്‍കുമാര്‍ വ്യക്തമാക്കെന്ണ്ടിയിരുന്നു. രാജാധിപത്യതെയും, സ്വേച്വാധിപത്യതെയും ശക്തമായിഎതിര്ത്ത, "ഖിലഫതും രാജ വാഴ്ചയും" എന്ന പുസ്തകം തെന്നെ രചിച്ച മൌദൂദി ജനാധിപത്യ വിരുദ്ധനാണെന്ന് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ നിന്നും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധരിക്കുമ്പോള്‍, വായക്കാര്‍ക്ക് കിട്ടുന്ന ധാരണ, അദ്ദേഹം ജനാധിപത്യത്തിന് ബദലായി നിര്‍ദ്ദേശിച്ചത് രാജ വാഴ്ച്ചയാനെന്നാണ്. ഇത് സത്യസന്ധമല്ലാത്ത വിമര്‍ശനമാണ്, ഹമീടിനോടും, കാരശ്ശേരിയും ഹമീദും എഴുതുന്നത് അന്ധമായി പിന്തുടരുന്ന താങ്കളെ പോലുള്ളവരോടും ഉള്ള എന്റെ എതിര്‍പ്പിന് കാരണം ഇതാണ്. സത്യസന്തമായി തെന്നെ മൌദൂദി കൃതികളെ യുക്തിവാദികള്‍ക്ക് വിമര്‍ശിക്കാം എന്നിരിക്കെ എന്തിനാന്ന്, കൃത്രിമം നടത്തുന്നത്.
മൌദൂദി എതിര്‍ക്കുന്ന തരത്തിലുള്ള ജനാധിപത്യത്തെ യുക്തിവാദികള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് ഞാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിക്കുന്നത്, താങ്കള്‍ ഞാന്‍ നിര്‍വചിച്ച തരത്തിലുള്ള ജനാധിപത്യത്തെ ഉപാധിഅകളില്ലാതെ അംഗീകരിക്കാന്‍ തയ്യാറാണോ എന്ന്.
ഇവിടെ ജനാധിപത്യം വികസിക്കുന്നുണ്ടോ എന്നതോ, പല തരത്തില്‍ മനസ്സിലാക്കാമെന്നതോ, സുശീല്‍ കാര്യമാക്കേണ്ടതില്ല - കാരണം ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്ന "ജനാധിപത്യം" എന്ത് എന്നത് കൃത്യമായി നിഘന്ടുവിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിച്ചിട്ടുണ്ട്. സുശീല്‍കുമാര്‍ ആ ജനാധിപത്യത്തെ നിരുപാധികം അന്ഗീകരിക്കുന്നുണ്ടോ എന്നാണ് ചോദ്യം.
സുശീല്‍ പറഞ്ഞു
"കറുത്തവര്‍ക്കും, സ്ത്രീകള്‍ക്കും വോട്ടവകാശമില്ലാത്ത ഒരു വ്യവസ്ഥിതി ജനാധിപത്യ വയവസ്ഥിതിയല്ല"
തീര്‍ച്ചയായിട്ടും, ഒരു വിഭാഗം ആളുകള്‍ക്ക് വോട്ടവകാശമില്ലാത്ത ഒരു വ്യവസ്ഥിതി ജനാധിപത്യമല്ല, പിന്നെ എന്തിനാണ് സുശീല്‍ കുമാര്‍ ഇതിവിടെ പറഞ്ഞത്. എന്റെ ചോദ്യം, ഞാന്‍ നിര്‍വചിച്ച തരത്തിലുള്ള ജനാധിപത്യത്തെ സുശീല്‍ കുമാര്‍ നിരുപാധികം അന്ഗീകരിക്കുണ്ടോ എന്നതാണ്.
"മൗദൂദിക്കെതിരേയുള്ള കുപ്രചാരണങ്ങള്‍
മാതൃഭൂമിയില്‍ (ആഗസ്ത് 5) ഹമീദ് ചേന്നമംഗലൂര്‍ നടത്തിയത് തെറ്റായ മൗദൂദി വായനയാണ്. ഇത്രയധികം വിലക്കേര്‍പ്പെടുത്തേണ്ട കൃതിയും ഭ്രഷ്ട് കല്പിക്കേണ്ട വ്യക്തിത്വവുമാണോ മൗദൂദിയുടേത്?
മതവിശ്വാസിയോ ഈശ്വരവിശ്വാസിയോ അല്ലാത്ത മുഹമ്മദലി ജിന്നയാണ് മതാധിഷ്ഠിത പാകിസ്താന് വാദത്തിന്റെ ഉപജ്ഞാതാവ് എന്ന് നമുക്കറിയാം. പക്ഷേ, മതവിശ്വാസിയും ദൈവവിശ്വാസിയുമായിരുന്ന മൗദൂദി മതാധിഷ്ഠിത വിഭജനത്തിന് എതിരായിരുന്നുവെന്നും വിഭജനാനന്തരം പാകിസ്താന് ഭരണകൂടം ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായപ്പോള്‍ യഥാര്‍ഥ ഇസ്ലാം വിശ്വാസിയായിരുന്ന മൗദൂദി ജനാധിപത്യവും മതേതരത്വവും ശക്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നുമുള്ളത് ചരിത്രസത്യമാണ്.
മതതീവ്രവാദികളുടെ ഇസ്ലാം രാഷ്ട്ര സങ്കല്പമല്ല മൗദൂദിയുടേത്. മതനിരപേക്ഷതയെയും ജനാധിപത്യത്തെയും സോഷ്യലിസത്തെയും മൗദൂദി എതിര്‍ത്തെഴുതിയത് ഭീകരവാദികളുടെ ഭാഷയിലല്ല. ഖുറാനിക-നബി വചനങ്ങളുടെ ദര്‍ശന ഗരിമയുടെ വെട്ടത്തിലാണ്. ഇനി മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമി ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതായ ചരിത്രമില്ല. മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും ഫാസിസത്തിന്റെയും പേരിലാണ് നിണച്ചാലുകള്‍ ചരിത്രവഴികളിലൂടെ ഒഴുകിയിട്ടുള്ളതെന്ന് കാണാം. ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് ഉപകാരപ്രദങ്ങളായ പല കാര്യങ്ങളും കക്ഷി, ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ നിസ്വാര്‍ഥമായി ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയും അവരുടെ പോഷക സംഘടനകളുമാണ്. ഇതില്‍ അമര്‍ഷം പൂണ്ട കേരളത്തിലെ കക്ഷിരാഷ്ട്രീയക്കാര്‍ ഇതിനെ മതതീവ്രവാദ സംഘടനകളായി മാറ്റിനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ക്കും മറ്റും ഇതിലുള്ള പങ്ക് നിസ്സാരമല്ല. ഒരുകാലത്ത് കമ്യൂണിസം ലോകത്തില്‍ ഭീകരവാദമായിരുന്നു. കോളോണിയല്‍ രാജ്യങ്ങളുടെ സ്വാതന്ത്ര്യസമരങ്ങള്‍ ഭീകരവാദമായിരുന്നു. യേശു അന്നത്തെ സമൂഹത്തിനു ഭീകരവാദിയായിരുന്നു. നബിയെ അന്നത്തെ സമൂഹം പീഡിപ്പിച്ചിരുന്നു. മതപ്രവാചകരും മറ്റു സാമൂഹികവിപ്ലവകാരികളും നേരിട്ട അനുഭവം തന്നെയാണ് ഇന്ന് മൗദൂദിയുടെ ആശയങ്ങളും ജമാഅത്തെ ഇസ്ലാമിയും നേരിടുന്നത്.
-കെ.ടി. രാധാകൃഷ്ണന്, കൂടാളി"
മാതൃഭൂമിയില്‍ ഹമീദിന്റെ ലേഖനത്തിന് പ്രതികരണമായി വന്ന ഒരു കുറിപ്പാണ് മുകളിലുള്ളത്, സാന്ദര്‍ഭികമായി ഉദ്ദരിച്ചു എന്ന് മാത്രം.
ജനാധിപത്യത്തിന് ബദല്‍ നിര്‍ദ്ദേശിക്കാന്‍ മൗദൂദിക്കെന്നല്ല, ആര്‍ക്കുമവകാശമുണ്ട്. എന്നാല്‍ അത് ജനാധിപത്യത്തേക്കാള്‍ മികച്ചതാകണം. സ്ഥിതിസമത്വത്തിന്റെ കാര്യത്തില്‍ മാര്‍ക്സിസം/സോഷ്യലിസം ഏറെ മെച്ചമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതില്‍ വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ലാതിരിക്കുകയും, പാര്ട്ടിസര്വ്വാധിപത്യമാവുകയും ചെയ്താല്‍ ഫലമെന്തെന്ന് നാം കണ്ടതാണ്. എന്നാല്‍ മൗദൂദി പകരം വെയ്ക്കുന്ന ബദല്‍ സ്ഥിതിസമത്വത്തെ നിരാകരിക്കുന്നതും ആയിരത്തിനാനൂറിലധികം കൊല്ലം മുമ്പുള്ള മൂല്യബോധം ഉള്‍ക്കൊള്ളുന്നതുമാണ്. അതിനെ ആധുനിക ലോകത്തിന്റെ മൂല്യബോധത്തിനൊപ്പം വ്യാഖ്യാനിക്കുന്നവരുണ്ടായിരിക്കാം, എന്നാല്‍ താലിബാനിസ്റ്റ് മസസ്സുകളെ സൃഷ്ടിക്കുന്നതും അതേ ബദല്‍ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. അത് പുതിയ മനുഷ്യബോധത്തിന് സ്വീകാര്യമാവില്ല.
മൌദൂദി ജനാധിപത്യത്തിന്റെ പോരായ്മകള്‍ക്ക് എന്ത് ബദലാണ് ആ പുസ്തകത്തില്‍ നിര്‍ദ്ദേശിക്കുന്നത് എന്ന് പരിശോധിക്കുനത് പ്രസക്തമാണ്. അതെ പോലെതെന്നെ സുശീല്‍കുമാര്‍ നല്കുന്ന പരിഹാരങ്ങളും പരിശോധിക്കാം. പക്ഷെ അതിന് മുമ്പ്, മൌദൂദിയുടെ ആ പുസ്തകം ജനാധിപത്യ പൂര്‍ണമായി എതിര്ക്കുന്നുഎന്നും, തീവ്രമാണ് എന്നും, നിരോധിക്കപ്പെടെണ്ടാതാണ് എന്നുമുള്ള പ്രചരണങ്ങള്‍ നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു.
susheel said;
"""ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവാദികളും മതേതരവാദികളും പരിസ്ഥിതിവാദികളും, ദളിത് സ്നേഹികളും എല്ലാമെല്ലാം തങ്ങളാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള വെമ്പലിലാണ് കേരളത്തിലെ ജമാ അത്തെ ഇസ്ലാമിക്കാര്‍"""!!!!
സുശീല്‍ വരുത്തി തീര്‍ക്കുകയല്ല. ഇടപെടുകയാണ്. മനുഷ്യര്‍ക്ക് വേണ്ടി. സുശീളിനും അങ്ങിനെ തോന്നിയതില്‍ നിന്നുണ്ടായ അസഹിഷ്ണുത മനസിലാക്കുന്നു.
നല്ലത് ചെയ്യുന്നതിനെ ആരായാലും അന്ഗീകരിക്കാനുള്ള മനസ്സ് എങ്കിലും സൃഷ്ടിക്കൂ.
വെറും ആത്മീയത പറഞ്ഞു മനുഷ്യരെ നിഷ്ക്രിയരാക്കി ചൂഷണം ചെയ്യുന്ന സംഘടനയല്ല ജമാ അതെ ഇസ്ലാമി എന്നാണു
നിഷ്പക്ഷമായി ചിന്തിക്കുമ്പോള്‍, അവരെ പഠിക്കുമ്പോള്‍ മനസ്സിലാകുന്നത്. യുവാക്കളുടെ സമയം സമൂഹ നന്മക്കു ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്.
ബുര്‍ഖ ധരിക്കണമെന്ന ശാസന അധ്യാപിക പൊരുതിത്തോല്പിച്ചു
Posted on: 11 Aug 2010
കൊല്‍ക്കത്ത: ബുര്‍ഖ ധരിച്ച് ക്ലാസ്സെടുക്കണമെന്ന വിദ്യാര്‍ഥിയൂനിയന്റെ ശാസനത്തിനെതിരെ പോരാടിയ അധ്യാപികയ്ക്ക് ജയം. പശ്ചിമബംഗാളിലെ ആദ്യ മുസ്ലിം സര്‍വകലാശാലയായ അലിയ സര്‍വകലാശാലയിലാണ് സംഭവം.
സര്‍വകലാശാലയിലെ എട്ട് അധ്യാപികമാരും ബുര്‍ഖയണിഞ്ഞ് ക്ലാസ്സിലെത്തണമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് വിദ്യാര്‍ഥി യൂനിയന്‍ നിര്‍ദേശിച്ചത്. എന്നാല്‍ സിറിന് മിധ്യ എന്ന ഇരുപത്തിനാലുകാരിയായ അധ്യാപിക ഇതിന് കൂട്ടാക്കിയില്ല. തുടര്‍ന്ന് യൂനിയന്‍ അംഗങ്ങളുടെ നിര്‍ബന്ധംമൂലം ഇവരെ ലൈബ്രറിയുടെ ചുമതലയിലേക്ക് മാറ്റി.
ഈ നടപടിക്കെതിരെ പോരാടിയ അധ്യാപികയെ സംസ്ഥാന ന്യൂനപക്ഷകാര്യമന്ത്രി അബ്ദുസ് സത്താറും തുണച്ചു. ഒടുവില്‍ സിറിന് അധ്യാപനം തുടരാമെന്ന് സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു.
സര്‍വകലാശാലയില്‍ വസ്ത്രധാരണത്തിന് പ്രത്യേക ചട്ടങ്ങളൊന്നുമില്ലെന്ന കാര്യം മന്ത്രി വൈസ് ചാന്‍സലര്‍ സയിദ് ഷംസുല്‍ ആലത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. മാന്യമായി വസ്ത്രം ധരിച്ചെത്തിയാല്‍ സിറിന് ക്ലാസ് തുടരാം എന്നാണ് വിദ്യാര്‍ഥി യൂനിയന്റെ ഇപ്പോഴത്തെ നിലപാട്.
തീര്‍ച്ചയായും ബുര്‍ഖ അടിച്ചെല്പിക്കുന്നതും, മഫ്ത വിലക്കുന്നതും, ശിരോവസ്ത്രം നിരോധിക്കുന്നതുമെല്ലാം തെന്നെ തെറ്റാണ്, അപലപനീയമാണ് എന്ന് തെന്നെയാണ് ഞാന്‍ കരുതുന്നത്, സുശീല്‍ കുമാറും അങ്ങനെ തെന്നെയാണ് എന്ന് വിചാരിക്കെട്ടെ.
തീര്‍ച്ചയായും സുബൈര്‍,
വസ്ത്രം ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അവസരം നല്‍കണം എന്നാണ് എന്റെ അഭിപ്രായം. സാരിയും ചുരിദാറും, പര്‍ദയും മഫ്തയും ഒക്കെ ഇത്തരത്തില്‍ തെരഞ്ഞെടുക്കാം, മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കപ്പെടണം. കാരണം അത് ദുരുപയോഗിക്കപ്പെടാനിടയുണ്ട്. എന്നാല്‍ ഒരു വസ്ത്രവും നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കരുത്. ഇന്ന് സ്ത്രീകള്‍ എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ടോ എന്നും പരിശോധിക്കണം.
മതങ്ങളിലെ സദാചാര നിയമങ്ങള്‍ അവ രൂപം കൊണ്ട കാലങ്ങളിലെ സദാചാര-മൂല്യ ബോധങ്ങളില്‍നിന്ന് കടം കൊണ്ടവയാണ്. അവ തീര്‍ത്തും ആ കാലഘട്ടത്തിന്റെ മൂല്യ സങ്കല്പങ്ങളുടെ പ്രതിഫലനങ്ങളുമാണ്.
ചാര്‍വ്വാകം ബ്ലോഗില്‍ പുതിയ പോസ്റ്റ്-
എല്ലാ സമിറ്റിക് മതങ്ങളുടെയും പിതാവായി അറിയപ്പെടുന്ന അബ്രഹാം ദൈവപ്രീതിക്കായി തന്റെ മകനെ ബലികൊടുക്കാനൊരുങ്ങുന്നതിനെ ത്യാഗത്തിന്റെയും ദൈവമഹത്വത്തിന്റെയും പ്രതീകമായി അവതരിപ്പിക്കുകയാണ് എല്ലാ സെമിറ്റിക് മതങ്ങളും. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടിലെ മറ്റേതെങ്കിലും ഒരു ഏബ്രഹാം തന്റെ മകനെ ദൈവത്തിന് ബലികൊടുക്കാന്‍ പുറപ്പെട്ടാല്‍ അയാളോടുള്ള വിശ്വാസികളായവരടക്കമുള്ള മനുഷ്യരുടെ പ്രതികരണം എന്തായിരിക്കും?
@സുശീല്‍ കുമാര്‍ : താങ്കളുടെ ക്ഷമ അപാരം തന്നെ !
Post a Comment