'ഗുജറാത്ത് കലാപക്കേസില്‍ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്ത നിമിഷങ്ങള്‍ ദുര്‍ഘടമായിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. തനിക്ക് കൂടുതല്‍ ശക്തി തരാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണെന്നും മോഡി പറഞ്ഞു.'
-വംശഹത്യ കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി ചോദ്യം ചെയ്യപ്പെട്ട മുഖ്യമന്ത്രിയായ നരേന്ദ്രമോഡിയുടെ വാക്കുകളാണിവ.
ഗുജറാത്തില്‍ മതഭ്രാന്തന്മാരുടെ അതിക്രമത്തില്‍ മരിച്ചുവീണ ആയിരങ്ങളും മരിക്കുന്നതിനു മുമ്പ് ദൈവത്തെ പലവട്ടം വിളിച്ചിക്കും. (ഒരു ദൈവവും പ്രതികരിച്ചില്ല.) കൊലപാതകികളും അലറിവിളിച്ചത് ദൈവത്തിന്റെ പേരു തന്നെയായിരുന്നുവല്ലോ!!
------------------------------------------------------------------
അമേരിക്കന്‍ സമ്രാജ്യത്തത്തിന്റെ കൊലക്കയര്‍ ധീരമായി അഭിമുഖീകരിക്കുമ്പോഴും സദ്ദാം ഹുസ്സൈന്‍ ദൈവത്തെ വിളിച്ചിരുന്നു. എന്നാല്‍ ഇറാഖില്‍ നടത്തിയ ഭീകരമായ യുദ്ധത്തെക്കുറിച്ച് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ ന്യായീകരണം ഇത് ദൈവത്തിന്റെ പേരിലുള്ള യുദ്ധമാണ് എന്നായിരുന്നു!!!
------------------------------------------------------------------
മുംബൈ ഭീകരാക്രമണം കസബിനെപ്പോലുള്ളവരെ മുന്നില്‍ നിര്‍ത്തി മതഭീകരവാദികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ദൈവത്തിന്റെ പേരിലായിരുന്നു. തോക്കിന്‍ കുഴലിനുമുന്നില്‍ മരിച്ചുവീഴും മുമ്പ് നിരപരാധികളായ മനുഷ്യരും മനമുരുകി വിളിച്ചിട്ടുണ്ടാകും ദൈവത്തിനെ!!!
------------------------------------------------------------------
പ്രിയ സുഹൃത്തുക്കളേ,
ഈ സംഭവങ്ങളിലെല്ലാം ഇരകളും വേട്ടക്കാരും ഒരേ സമയം വിളിച്ചു പ്രാര്‍ഥിച്ചത് ദൈവത്തെത്തന്നെയായിരുന്നു!!!!!!!
അവരെല്ലാം വിളിച്ചത് ഒരേ ദൈവത്തെത്തന്നെയായിരുന്നോ?
ഒരു ദൈവവും ഒരിക്കല്‍ പോലും വിളികേട്ടില്ലെങ്കിലും!!!!!!!!!!!!!!!!!!!!!!!!!!!
ഡിങ്കമതം ഒരു ചെറിയ മതമല്ല!
8 years ago