പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Sunday, February 28, 2010

'പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണ്‌ '

O ഇസ്ലാം വളരെ സുന്ദരമായ മതമാണെന്ന് മുസ്ലിം ബ്ലോഗര്‍മാരായ സി കെ ലത്തീഫും സുബൈറും പറയുന്നു. ഹിന്ദുമതം വളരെ സുന്ദരമാണെന്നാണ്‌ ശ്രേയസ് പയുന്നത്. നമിക്കിത് എത്രമാത്രം വിശ്വസിക്കാം?> പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണെന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടില്‍. അപ്പറഞ്ഞതാരാ? പാച്ചന്‍ തന്നെ. ഹിന്ദുമതം വളരെ സുന്ദരമാണെന്ന് സി കെ ലത്തീഫും സുബൈറും, ഇസ്ലാം വളരെ സുന്ദരമാണെന്ന് ശ്രേയസും പറയുന്ന ഒരു കാലമുണ്ടാകുമെങ്കില്‍ അന്ന് നമുക്കത് വിശ്വസിക്കാം.

Friday, February 26, 2010

എന്നാല്‍ നക്ഷത്രം തെളിയുന്നതോ? പരുന്ത് പറക്കുന്നതോ?

ശബരിമല മകര വിളക്കിനെക്കുറിച്ച് ഒരു ഭക്തന്റെ പ്രതികരണം:
അവിടെ വിളക്ക്‌ കത്തിക്കുന്നതുതന്നെ; എന്നാല്‍ നക്ഷത്രം തെളിയുന്നതോ? പരുന്ത് പറക്കുന്നതോ? അത് ദിവ്യാല്‍ഭുതമല്ലാതെ മറ്റെന്താണ്‌?

> ഇയാള്‍ ഒരു സയന്‍സ് ബിരുദധാരിയാണ്‌. I S R O ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാം.