പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Sunday, March 21, 2010

ആതിര മുരളിയുടെ ദൈവം വളരെ പക്ഷപാതിയാണ്‌.

* മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഗായിക ആതിര മുരളിയും സംഘവും സഞ്ചരിച്ച വാന്‍ അപകടത്തില്‍പെട്ട് ഗിത്താറിസ്റ്റ് മരിച്ചു. അപകടത്തില്‍ ആതിര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെക്കുറിച്ച് ആതിര ഏഷ്യാനെറ്റ് മഞ്ച് സ്റ്റാര്‍ സിംങ്ങര്‍ പരിപാടിക്കിടയില്‍ 20/03/2010 ന്‌ നടത്തിയ പരാമര്‍ശം ഇങ്ങനെ:
"ദൈവത്തിന്റെ ഏതോ അനുഗ്രഹം കൊണ്ടും പ്രേക്ഷകരുടെ പ്രാര്‍ഥനകൊണ്ടുമാണ്‌ എനിക്കു മാത്രം പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ടത്. നിങ്ങള്‍ പ്രേക്ഷകര്‍ ചെയ്യേണ്ടത് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ്‌."

----------------------------------------------------------------------

>>>> ദൈവത്തിന്റെ അനുഗ്രഹമില്ലാത്തരുകൊണ്ടും പ്രേക്ഷകര്‍ പ്രാര്‍ഥിക്കാത്തതുകൊണ്ടുമാകണം ഗിത്താറിസ്റ്റ് മരിച്ചതും മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതും!!!!(ഗിത്താറിസ്റ്റിന്റെ അകാല നിര്യാണത്തിലുള്ള വിഷമത്തോടുകൂടിതന്നെയാണ്‌ ഇതു പറയുന്നത്.) അപകടത്തില്‍ പെട്ടവരെ നേരെ പ്രാര്‍ഥനാലയത്തിലേക്കല്ല മറിച്ച് ആശുപത്രിയിലേക്കാണ്‌ കൊണ്ടുപോയതെന്നും ചിന്തനീയമാണ്‌.

ഓരോ പാട്ടുപാടിക്കഴിയുമ്പോളും പ്രേക്ഷകര്‍ തങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും SMS അയക്കണമെന്നുമാണ്‌ മിക്ക (ജൂനിയര്‍/സീനിയര്‍) സ്റ്റാര്‍ സിങ്ങേഴ്സും പറയുന്നത്. SMS ന്റെ എണ്ണം ഗായകരുടെ ജയപരാജയങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്.(ഫോണ്‍ കമ്പനിക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടികളില്‍)എന്നാല്‍ പ്രാര്‍ഥനകളുടെ എണ്ണം നോക്കി ഏതെങ്കിലും ഒരു ദൈവം ഇവരെ അനുഗ്രഹിക്കാനോ അനുഗ്രഹിക്കാതിരിക്കാനോ ഇരിക്കുന്നുണ്ടോ? പ്രാര്‍ഥനയും വഴിപടും നോക്കി അനുഗ്രഹിക്കുകയും നിഗ്രഹിക്കുകയുമൊക്കെ ചെയ്യുന്ന 'വ്യക്തിദൈവ'ങ്ങളാണ്‌ ഈ കുരുന്നുകളുടെയും മനസ്സുകളില്‍. ഈ മൂഢ വിശ്വാസങ്ങള്‍ക്ക് അവരെകുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നറിയാം. ചെറുപ്പത്തിലേ അവരുടെ മനസ്സുകളില്‍ അത്തരം വിശ്വാസങ്ങള്‍ കുത്തിവെക്കുന്ന മാതാപിതാക്കളും വ്യക്തിദൈവങ്ങളുടെ സൃഷ്ടാക്കളും സംരക്ഷകരുമായ മതങ്ങളുമാണ്‌ ഇവിടെ പ്രതികള്‍. നാഴികയ്ക്കു നാല്പതുവട്ടം ദൈവാനുഗ്രഹത്തെക്കുറിച്ച് ആണയിടുന്ന വിധികര്‍ത്താക്കളും ഇതിനുത്തരവാദികളാണ്‌. എന്നാല്‍ ഇക്കൂട്ടത്തില്‍ നിരവധി ഗുണപാഠകഥകള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുകയും അവരുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുമ്പോളും ഒരിക്കല്‍ പോലും അസ്ഥാനത്ത് ദൈവത്തെ വലിച്ചിഴയ്ക്കാന്‍ തുനിയാത്ത ഒരു വിധികര്‍ത്താവിനെ എടുത്തുപറയാതിരിക്കാന്‍ കഴിയില്ല. മഞ്ച് സ്റ്റാര്‍ സിങ്ങര്‍ മുന്‍ വിധികര്‍ത്താവ് ശ്രീ. ഗൊപിനാഥ് മുതുകാട് എന്ന സുപ്രസിദ്ധ മജീഷ്യനാണത്.

പ്രാര്‍ഥനയും വഴിപാടും സ്വീകരിച്ച് 'തന്റെ സൃഷ്ടികളെ' രക്ഷിക്കുകയും, ഇല്ലെങ്കില്‍ ശിക്ഷിക്കുകയും ചെയ്യുന്ന സ്വാര്‍ത്ഥമോഹികളായ മത ദൈവങ്ങളെ കണ്ടിട്ടല്ലേ മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴ ഇങ്ങനെ പാടിയത്:

രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും
തെണ്ടിയല്ലെ മതം തീര്‍ത്ത ദൈവം
കൂദശകിട്ടുകില്‍ കൂസാതെ പാപിയില്‍
കൂറുകാണിക്കുവോനല്ലെ ദൈവം
കഷ്ടം മതങ്ങളേ നിങ്ങള്‍ തന്‍ ദൈവങ്ങള്‍
നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍.

Sunday, March 7, 2010

ദൈവത്തെ ഇങ്ങനെ കൊച്ചാക്കാമോ!!

*ഹെയ്തിയില്‍ വന്‍ ഭൂകമ്പം. മരണം രണ്ട് ലക്ഷത്തിലധികം.

*ചിലിയില്‍ 8.8 തീവ്രതയുള്ള ഭൂകമ്പം. തുടര്‍ന്ന് സുമാമിയില്‍ സമീപ ദ്വീപുകളില്‍ വന്‍ ദുരന്തം.

*ഉത്തര്‍ പ്രദേശിലെ ദീപാലു മഹാരാജ് ആശ്രമത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരണം എഴുപതിലധികം. മരിച്ചവരില്‍ പകുതിയും കുട്ടികള്‍.


>ദൈവം സര്‍വ്വശക്തനും സര്‍വ്വ ജ്ഞാനിയുമാണെന്നും അവനറിയാതെ ഒരു ഇല പോലും ഇളകുകയില്ലെന്നും മതവിശ്വാസികള്‍.