സിനിമ കണ്ടുകൊണ്ടിരിക്കെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും വിധമല്ല; മുഴുവന്‍ കണ്ടു കഴിഞ്ഞശേഷം ഞങ്ങളുടെ നാല് X രണ്ടര= പത്ത് മണിക്കൂര്‍ വേസ്റ്റായല്ലൊ എന്നോര്‍ത്ത്.
വളരെ കാലത്തിനുശേഷമാണ് കുടുംബസമേതം തിയേറ്ററില്‍ പോയി ഒരു സിനിമ കാണാമെന്ന് വെച്ചത്. ശ്രിനിവാസന്‍ ചിത്രവും, സിബി മലയില്‍ ചിത്രവുമെല്ലാം അടുത്ത തിയേറ്ററുകളില്‍ കളിക്കുന്നുണ്ടെങ്കിലും വളരെ പ്രതീക്ഷയോടെയാണ് വിനയന്‍ സാറിന്റെ യക്ഷിയും ഞാനും തന്നെ കാണാന്‍ തീരുമാനിച്ചത്.
അതിന് തക്കതായ കാരണവുമുണ്ട്. ഒന്ന്, മുമ്പ് ഇറങ്ങിയ വിനയന്‍ ചിത്രങ്ങളുടെ വ്യത്യസ്തത. ഇതിനു പുറമെ താരരാജാക്കന്മാരടക്കമുള്ള സകലമാന സിനിമാ രാജാക്കന്മാരോടും പൊരുതിനിന്ന വിനയന്‍ സാറും കൂടെ തിലകന്‍ ചേട്ടനുമുണ്ട്. കൂടാതെ പണം കൊടുത്ത് കൂവി തോല്പിക്കാന്‍ ആളെ വിട്ടിരിക്കുന്നു തിലകന്‍ ചേട്ടന്റെ പ്രസ്ഥാവനയും. എന്നാലൊന്നു കണ്ടുകളയാമെന്നുതന്നെ വെച്ചു.
യക്ഷിക്കഥകള്‍ മലയാളത്തില്‍ കലാമൂല്യത്തോടെ ഇതിനുമുമ്പും എത്രയോ സിനിമയായിട്ടുണ്ട്. അതാണെന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമില്ല. കുറച്ച് ഗ്ലാമറൊക്കെയില്ലാതെ ഇക്കാലത്ത് നടപ്പില്ല, അതുമാകട്ടെ. അന്ധവിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന സിനിമകള്‍ കുറെപേരെ തൃപ്തിപ്പെടുത്തി സാമ്പത്തിക വിജയം നേടാമെന്ന കാരണത്താലായാലും മലയാളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അതും ക്ഷമിക്കാം. ചില സിനിമകളില്‍ യുക്തിവാദികളെയും നിരീശ്വരവാദികളെയുമൊക്കെ സ്ഥാനത്തും അസ്ഥാനത്തുമെല്ലാം കളിയാക്കാറും അവരടക്കം അതിലെ നര്‍മ്മം ആസ്വദിക്കാനുമുണ്ട്. രഷ്ട്രീയക്കാരെ കളിയാക്കുന്ന സിനിമയും മാഫിയാ രാഷ്ട്രീയത്തെ തുറന്നു കാണിക്കുന്ന സിനിമയും മുമ്പ് ഉണ്ടായിട്ടുണ്ട്.
എന്നാല്‍, മന്ത്രവാദവും, യക്ഷിയും, കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കലും, യക്ഷിയുടെ കുറച്ച് 'ഗ്ലാമര്‍ പ്രദര്‍ശനവും', ടി വി-സീരിയല്‍ താരങ്ങളുടെ കുറച്ച് നാലാം കിട കോമഡിയും, യൂണിയനും, പരിസ്ഥിതിയും, റിയല്‍ എസ്റ്റേറ്റും, ബിസിനസ് രാഷ്ട്രീയ വിമര്‍ശനവും, കുറെ ക്യാമറാട്രിക്കുകളും കൂടി അസ്ഥാനത്ത് കൂട്ടിക്കുഴച്ചാല്‍ അത് സിനിമയാകില്ല എന്നതിന് ഒന്നാംതരം ഉദാഹരണമാണ് വിനയന്‍ സാറിന്റെ പുതിയ സിനിമ യക്ഷിയും ഞാനും.
വിനയന്‍ സാര്‍,
തുറന്നു പറയുന്നതില്‍ വിരോധമൊന്നും തോന്നരുത്. സാറ് പറഞ്ഞപോലെ ഒരുപക്ഷേ മലയാളത്തിലെ താരപദവികള്‍ രണ്ട് വര്‍ഷത്തിനകം കൊഴിഞ്ഞുപോയേക്കാം, പുതുമുഖങ്ങള്‍ കൂടുതല്‍ രംഗത്തുവന്നേക്കാം, പക്ഷേ ഇജ്ജാതി അലവലാതി സിനിമയുമായാണ് സാര്‍ ഇനിയും വരുന്നതെങ്കില്‍ സാറിന് വേറെ പണി വല്ലതും നോക്കുന്നതാകും ഉത്തമം.
അൽഭുതങ്ങളുടെ നൂലിഴകൾ..
10 years ago
8 comments:
അനിയാ ഈ വിലക്കുകളെയും മറ്റു പാര കളെയും ഒക്കെ അതിജീവിച്ചു ഈ ചിത്രം പ്രദര്‍ശനത്തിനു എത്തിച്ച വിനയന്റെ ചങ്കൂറ്റം അഭിനണ്ടിക്കാവുന്നതാണ് .നമ്മുടെ ഒരു മുന്‍ നിര സംവിധാന പ്രതിഭകളും ചെയാന്‍ ധൈര്യപ്പെടാത്തതും ആണ് ഈ സംഗതി .ചിത്രം മോശം ആയതിനു പൂര്‍ണ ഉത്തര വദിത്വം ശ്രീ വിനയന് മാത്രം ആണ് .
പക്ഷേ ഇജ്ജാതി അലവലാതി സിനിമയുമായാണ് സാര്‍ ഇനിയും വരുന്നതെങ്കില്‍ സാറിന് വേറെ പണി വല്ലതും നോക്കുന്നതാകും ഉത്തമം.
well said :)
സുശീല്‍ ,
സിനിമാ നിരൂപണവും തുടങ്ങിയോ ? എഴുത്ത് നന്നായിട്ടുണ്ട് ... !
പണ്ടൊക്കെ പിനെ പിനെ അയിരുന്നൂ ഇപ്പോൾ ദൈവം അപ്പൊ അപ്പൊ പണി കൊടുക്കുനുണ്ട്, ഇത്രയും ശിക്ഷ കിട്ടിയിട്ടും സുശീൽ ൈവം ഇല്ലാന്നപറയുന്നത്, എന്തായലും നരകാനുഭവം ആദ്യ്യ് ലെസൺ കഴിഞ്ഞു, അഡുത്തത് ഗോവിന്ദൻ കുട്ടിയുടെ ചാർസൊ ബിസ് കാണുക
ha ha .........
ഹെലോ സുശീല്‍ ഭായ്..
യക്ഷി എന്ന വിനയന്‍ ചിത്രം കണ്ടിട്ടില്ല എങ്കിലും ബാക്കി മിക്ക വിനയന്‍ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്, അവയെല്ലാം ഇത്തരം ഗണത്തില്‍ പെട്ടവ തന്നെ ആയതുകൊണ്ട് ഇതിനെ അത്ര അത്ഭുതമായി കാണാന്‍ ആവില്ല, ഇതിനു മുമ്പും വിനയന്‍ യക്ഷിക്കഥകളുമായി വന്നിട്ടുണ്ട്...
അല്ലെങ്കിലും മലയാളിയുടെ ആസ്വാദന നിലവാരത്തെ തങ്ങള്‍ നിര്‍ണയിക്കുന്ന രീതിയില്‍ നില നിര്‍ത്തി കൊണ്ട് പോരുന്നതില്‍ ഇവരുടെ സിനിമകള്‍ മുക്ക്യ പങ്കു വഹിക്കുന്നുണ്ട്.
ഈ വിധം മലയാളിയെ അടിയാന്മാരക്കുകയാണ് ചലച്ചിത്രങ്ങളിലൂടെയും ഇവര്‍ ചെയ്യുന്നത്. ഒരു തരം മേല്‍കോയ്മ ! വിദേശ സിനിമകള്‍ യാധര്ത്യങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇവര്‍ തട്ട് പൊളിപ്പന്‍ കഥകളും, അതിശയോക്തിയും കലര്‍ത്തി മലയാളിയെ "ഇതാണ് നിങ്ങള്‍ കാണേണ്ടത് എന്നാ" രീതിയില്‍ പടം പിടിക്കുന്നു. ചില കഥകള്‍ക്ക് മുമ്പില്‍ പൂമ്പാറ്റയും, ബാലരമയും വരെ തോറ്റുപോകും !
ഗുഡ് ക്രിടിസിസം ! സുശീല്‍
note: I stop watching this rubbishes since long.
ശ്രീമാൻ സുശീൽ,
വിനയനെന്നാണ് നല്ലൊരു സിനിമ സൃഷ്ടിച്ചിട്ടുള്ളത്? വഴിയരികിൽ തത്സമയ തൈലലേപനം ഉണ്ടാക്കും പോലെ, സർവ്വത്ര സാധനങ്ങളും കുടഞ്ഞിട്ട് കലക്കിയെടുക്കുന്നതല്ലേ വിനയൻ സിനിമ? ഞാനൊരണ്ണമേ കണ്ടിട്ടുള്ളൂ : ‘ദാദാസാഹിബ്’.
ഒന്നോർത്തു നോക്കൂ. സെന്റിക്ക് സെന്റി, സെക്സിനു സെക്സ്, കോമഡിക്കു കോമഡി, ചരിത്രത്തിനു ചരിത്രം, സ്റ്റണ്ടിനു സ്റ്റണ്ട്,…. നായികയെ തുണിയുരിഞ്ഞു കാട്ടാനുള്ള സൌകര്യത്തിനു ഒരു അപ്രശസ്തയെ തരമാക്കി. വയൽക്കുളത്തിലൊരു കുളി, കുട്ടികളൊത്ത് ഓട്ടം , ചാട്ടം. പഴയ ‘വിഷ്ണു’വിലെപ്പോലെ ജയിൽ സന്ദർശനം, വിവാഹം.
കലാപരംഗത്ത് സാഹിബ് വാളൂരിപ്പിടിച്ച് മട്ടുപ്പാവിൽ നിന്നു ചാടുമ്പോൾ, മട്ടുപ്പാവിന്റെ സെറ്റ് കുലുങ്ങുന്നത് നന്നായിട്ടറിയാമായിരുന്നു. ആ കലാപരംഗങ്ങളോ? അപ്പോൾ വടിച്ച തലയുമായി ‘ഹിന്ദുക്കൾ’. തൊപ്പിയും ഊശാന്താടിയുമായി ‘മുസ്‌ലിങ്ങൾ’. എങ്ങനെയൊക്കെ ഓടിച്ചിട്ടു വെട്ടിയിട്ടും ആരും ‘ഫ്രെയിം ഔട്ട്’ ആകുന്നില്ല. തൂക്കിക്കൊല്ലുന്ന രംഗം : മീഡിയം, ക്ലോസപ് ഷോട്ടുകളിൽ നിന്ന് , വിവരദോഷിയായ സംവിധായകൻ ലോങ്ഷോട്ടിലേക്കു മാറിയപ്പോൾ അറിയാതെ കൂവിപ്പോയിരുന്നു. ആ സിനിമ കണ്ടതിന്റെ ചവർപ്പ് ഇതുവരെ മാറിയിട്ടില്ല. കൂവാനുള്ള ത്വര ഇതുവരെ അടങ്ങിയിട്ടില്ല.
അതും അതിനു മുന്നിലും പിന്നിലുമുള്ളവയും സന്തോഷപൂർവ്വം കണ്ടിരുന്ന താങ്കൾ, ഈ സിനിമ മോശമെന്നു പറയുമ്പോൾ , എത്ര ഭീകര മോശമായിരിക്കുമെന്ന് എനിക്ക് ഊഹിക്കാനാവുന്നുണ്ട്!
Mr. സുശീല്‍ കുമാര്‍, താങ്കള്‍ എന്ത് വ്യെത്യസ്തത ആണ് വിനയന്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ളത്? ഓരോ ചിത്രങ്ങളിലും വ്യത്യാസമുള്ള വികലാങ്ങരുടെ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതാണോ വ്യത്യസ്തത? ഒന്നുകില്‍ കൂനന്‍ അല്ലെങ്ങില്‍ അന്ധന്‍ അതുമല്ലെങ്ങില്‍ യെക്ഷി കഥകള്‍. വിനയന്‍ സിനിമകള്‍ കാണുന്നവര്‍ വികലാങ്ങരുടെ അല്ലെങ്ങില്‍ യെക്ഷികളുടെ നാടാണ് കേരളം എന്ന് കരുതിപോകും. പൂജ, മന്ത്രവാദം, തുടങ്ങിയവയെ ന്യായീകരിക്കുന്ന ഇത്തരം സിനിമകള്‍ ഒഴിവാക്കി അത്തരം വിശ്വാസങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്ന സിനിമകള്‍ കണ്ടു നോക്കൂ. മണിച്ചിത്രത്താഴ്, in ghost house inn തുടങ്ങിയ ഉദാഹരണങ്ങള്‍. അവയെ കുറിച്ച് അഭിപ്രായം എഴുതൂ, ഇത്തരം ചവറു സിനിമകളെ ഒഴിവാക്കൂ....
Post a Comment