കേരളത്തിലെ മൗദൂദിസ്റ്റുകളുടെ ജനാധിപത്യ -മതേതര വെളിച്ചപ്പാടുകള്‍ക്ക് മൗദൂദിയുടെ മറുപടി.
(ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവാദികളും മതേതരവാദികളും പരിസ്ഥിതിവാദികളും, ദളിത് സ്നേഹികളും എല്ലാമെല്ലാം തങ്ങളാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള വെമ്പലിലാണ് കേരളത്തിലെ ജമാ അത്തെ ഇസ്ലാമിക്കാര്‍. ഇതിനായി മതരാഷ്ട്രവാദത്തിനും മതമൗലികവാദത്തിനുമെല്ലാം തല്കാലം അവധികൊടുത്ത് ഇവര്‍ തീവ്ര ശ്രമത്തിലാണ്. ജനാധിപത്യം മതേതരത്വം ഇത്യാദികളുടെ മഹത്വത്തെ നിരന്തരം പുകഴ്തുത്തുന്ന തിരക്കിനിടയില്‍ തങ്ങളുടെ പൂര്വ്വകാലത്തെയും തത്വശാസ്ത്രത്തെയുമെല്ലാം ഇവര്‍ മറ്റുള്ളവരില്‍ നിന്നും സമര്‍ത്ഥമായി ഒളിച്ച് പൊതുജന പിന്തുണ ആര്‍ജിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സാംസ്കാരികനായകരും പൊതു രംഗത്തെ പ്രമുഖരില്‍ പലരും ഈ എട്ടുകാലി വലയില്‍ പെട്ടിട്ടുള്ളത് സമീപകാല വര്‍ത്തമാനങ്ങളില്‍ നിന്ന് നമ്മള് അറിയുന്നു. ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ നിരന്തരം പ്രചരിപ്പിക്കുന്ന അവാസ്തവ പ്രസ്ഥാവനകളുടെ നിജസ്ഥിതി അറിയാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് താഴെ പറയാന്‍ പോകുന്ന പഴയ രേഖകള്‍ ശ്രദ്ധയില്‍ പെട്ടത്. അത് ഇനിയും അറിഞ്ഞിട്ടില്ലാത്തവരുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു. വിവിധ ആധികാരിക- പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ മാത്രമാണിവ. സ്വന്തമായി ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല.)
ടി ആരിഫലി(ജമാ അത്തെ ഇസ്ലാമി സംസ്ഥാന അമീര്‍): "ഒരു രാജ്യത്തിനകത്ത് രണ്ട് ഖൗമിയത്ത് (ദേശീയത) ഉണ്ടാകാന്‍ പറ്റില്ല. അതുകൊണ്ട് മുസ്ലിങ്ങള്‍ക്ക് സാമുദായികമായ ഒരു രാജ്യം വേണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് രംഗത്തു വന്നു. ഈ സന്ദര്‍ഭത്തിലാണ് ജമാ അത്തെ ഇസ്ലാമി രൂപവല്‍ക്കരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാവുക എന്നത് ഏതൊരു മുസ്ലിമിന്റെയും വ്യക്തിപരമായ ബാധ്യതയാണെന്നാണ് ആദ്യ ഘട്ടത്തില്‍ ജമാ അത്തെ ഇസ്ലാമി പറഞ്ഞൊരു കാര്യം. വ്യക്തിപരമായി സയ്യിദ് അബുല്‍ അ അലാ മൗദൂദി സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായിരുന്നു. ഇന്ത്യാ വിഭജനത്തെക്കുറിച്ച ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് മൗദൂദി പറഞ്ഞത് മുസ്ലിങ്ങള്‍ക്ക് സമുദായികമായ ഒരു രാജ്യമുണ്ടാകുക എന്നത് ഒരിക്കലും ഗുണകരമാകില്ലെന്നാണ്....." (മാതൃഭൂമി ആഴ്ചപ്പതിപ്പ് 13 ജൂണ്‍ 2010.)
ഒരു മുസല്‍മാനെന്ന നിലയ്ക്ക് എന്റെ വീക്ഷണത്തില്‍ ഇന്ത്യ ഒറ്റ രാഷ്ട്രമാകണോ പത്തു ഖണ്ഡമായി വിഭജിക്കണോ എന്ന പ്രശ്നത്തിന് യാതൊരു പ്രാധാന്യവുമില്ല. ഭൂഗോളമാസകലം ഒരൊറ്റ രാജ്യമാണ്. മനുഷ്യന് അത് ആയിരമായിരം ഘണ്ഡങ്ങളായി പകുത്തുവെച്ചിരിക്കുകയാണ്. ഇതുവരെ നടത്തിയിട്ടുള്ള വിഭജങ്ങള്‍ ന്യായമാണെങ്കില്‍ ഭാവിയില്‍ കൂടുതല്‍ വിഭജനം നടക്കുന്ന പക്ഷം അതെങ്ങനെ അന്യായമായി ഭവിക്കും?" (IPH പുറത്തിറക്കിയ മൗദൂദിയുടെ ജീവചരിത്ര ഗ്രന്ഥത്തില്‍ നിന്ന്)
"ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ എകരാഷ്ട്രവാദം ഇസ്ലാമിന് വിരിദ്ധമാണെന്ന് വാദിച്ചും കോണ്‍ഗ്രസ്സില്‍ അണിനിരന്ന മുസ്ലിം പണ്ഡിതന്മാരെ പുനശ്ചിന്തനത്തിനാഹ്വാനം ചെയ്തും മര്‍ഹൂം കെ എം മൗലവി അവര്‍കള്‍ 1938 ഡിസംബറിലെ അല്‍ മുര്‍ശിദ് മാസികയില്‍ അറബി ഭാഷയിലെഴുതിയ ലേഖനം അവസാനിച്ചത് ഇങ്ങനെയാണ്: അത്യന്തം ദുഷ്കരവും സങ്കീര്നവുമായ ഈ പ്രതിസന്ധി ഘട്ടത്തില്‍ സത്യസന്ധനും ദൃഢവിശ്വാസിയും ഏകരാഷ്ട്രവാദത്തിലടങ്ങിയ വിപത്തുകളെക്കുറിച്ച് ശരിക്ക് ബോധവാനുമായ ഒരു മനുഷ്യനെ നമ്മുടെ നാട്ടില്‍ നിന്നുതന്നെ നമുക്കായി എഴുന്നേല്പിച്ചു തന്നതിന് അല്ലാഹുവിനെ സ്മരിക്കുന്നു. സയ്യിദ് അ അ്ലാ മൗഊദി എന്നാണദ്ദേഹത്തിന്റെ പേര്. മുസല്മാന് ഔര്‍ മജൂദാ സിയാസി കശ്മകശ്(മുസ്ലിങ്ങളും ഇന്നത്തെ രാഷ്ട്രീയ വടം വലിയും) എന്ന രണ്ട് ഭാഗങ്ങളുള്ള ഗ്രന്ഥം അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ഇസ്ലാമിന്റെ മാര്‍ഗ്ഗത്തില്‍ വേണ്ട വിധം സമരം ചെയ്യാന്‍ അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. ഈ ഗ്രന്ഥം ശേഖരിച്ച് പ്രസിദ്ധീകരിക്കേണ്ടത് മുസ്ലിങ്ങളുടെ ബാധ്യതയാണ്."(IPH പുറത്തിറക്കിയ കെ സി അബ്ദുള്ള മൗലവിയുടെ ഇബാദത്ത് ഒരു പഠനം എന്ന പുസ്തകത്തില്‍ നിന്ന്)
"അതിന് (ജമാ അത്തെ ഇസ്ലാമിക്ക്) മറ്റു നാടുകളിലെ ഒരു പ്രസ്ഥാനവുമായും ഒരു ബന്ധവുമില്ല". ( പി പി അബ്ദുറഹിമാന് പെരിങ്ങാടി, കേരള ശബ്ദം- 2010 മാര്‍ച്ച് 28)
"ഇന്‍ഡ്യയിലെ ജമാ അത്തിന്, ഇന്‍ഡ്യക്ക് പുറത്തും കാശ്മീരിലെ സംഘടനകളുമായും ഒരു ബന്ധവുമില്ല".(ഇ എ ജോസഫ്, മാധ്യമം ദിനപത്രം പേജ് 6- 30-05-2010)
ജമാ അത്തെ ഇസ്ലാമി കേരളത്തിലോ ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ല. ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ തന്നെ ഇതേ പേരും വേരുമുള്ള ആറ് സംഘടനകലുണ്ട്. (പ്രബോധനം- ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്)
ടി ആരിഫലി: "ഒരു ഇസ്ലാമിക് സൊസൈറ്റിയാണ് ഉണ്ടാകുന്നതെന്ന് വിചരിക്കുക. ബഹുസ്വലതയെ അത് പ്രതികൂലമായി ബാധിക്കില്ല. ഇസ്ലാമിക് സൊസൈറ്റി എന്നു പറയുന്നത് ഒരേ വിശ്വാസവും, ഒരേ ആദര്‍ശവും, ഒരേ പ്രവര്‍ത്തനരീതിയുമുള്ള എകശിലാമിഖത്തോടു കൂടിയ സമുദായത്തെയല്ല വിഭവന ചെയ്യുന്നത്. വ്യത്യസ്ത മത വിഭാഗങ്ങളും, ജന വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന രാഷ്ട്രത്തിന് നേതൃത്വം നല്കുന്ന മൂല്യ വ്യവസ്ഥയാണ് ഇസ്ലാം. ആ ഒരു ദര്‍ശനത്തിന്റെ തന്നെ കാഴ്ചപ്പാട് അതാണ്. ഇന്ത്യയില്‍ ഏത് അര്‍ഥത്തിലുള്ള മതേതരത്വമാണോ ഉള്ളത്, അത് അനുസരിച്ചുള്ള ഒരു ബഹുസ്വര സമൂഹം തന്നെയാണ് ഇസ്ലാമിക രാഷ്ട്രമാണെങ്കില്‍ കൂടി ഉണ്ടാകുക."(മാതൃഭൂമി ആഴ്ചപ്പതിപ്പ് 13 ജൂണ്‍ 2010.)
"ഇന്ത്യയില്‍ നില നില്ക്കുന്ന ജനാധിപത്യ സംവിധാനം തകരുകയോ തലരുകയോ ചെയ്യാതെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി."(പ്രബോധനം)
"മത നിരപേക്ഷതയും സാമുദായിക സൗഹാര്‍ദ്ദവും ഉദ്ഘോഷിക്കുന്ന ഇന്ത്യന്‍ മതേതരത്വം മഹത്തായ മൂല്യമാണെന്ന് ജമാ അത്തെ ഇസ്ലാമി വിശ്വസിക്കുന്നു.(പ്രബോധനം-15-05-2010- പേജ് 16,17)
"മുസല്‍മാനെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോട് തുറന്നു പ്രസ്ഥാവിക്കുന്നു. ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുന്നില്‍ സര്‍വ്വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുറാനെ പുറകോട്ട് വലിച്ചെറിഞ്ഞ പോലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരു ദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹകൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിങ്ങളോട് നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്. അതിന്റെ മൗലിക തത്വങ്ങളും ഇതിന്റെ മൗലിക തത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരൊ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമയി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും. ഇസ്ലാമിന് സ്വാധീനമുള്ള ധിക്കില്‍ ആ വ്യവസ്ഥയ്ക്കു സ്ഥാനമുണ്ടായിരിക്കുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ ആനും തിരു ദൂതനും ആവിഷകരിച്ച ഇസ്ലാമിലാണ് യദാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി മതേതര ഭൗതികത്വ സിദ്ധാന്തത്തിലധിഷ്ടിതിമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധികുകയും പകരം ദൈവവിശ്വാസത്തിലധിഷ്ടിതമായ ഒരു മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ത്ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത മത കര്‍ത്തവ്യം മാത്രമാകുന്നു. നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും നിലനില്ക്കുന്നേടത്ത് വിശേഷിച്ചും. യഥാര്‍ത്ഥ ഇസ്ല്ലമിക വ്യവസ്ഥിതിക്ക് പകരം, ഈ കുഫ്ര് വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരങ്ങള്‍കൊണ്ട് നിര്‍മ്മിച്ചു നടത്തുന്നതെങ്കില്‍പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല." (മൗദൂദി-2007 l IPH പ്രസിദ്ധീകരിച്ച മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം- പേജ് 22)
(05-08-2010 Mathrubhumi Daily)
അവിടെ മൗദൂദി കൃതികള്‍ക്ക് വിലക്ക്
ഹമീദ് ചേന്നമംഗലൂര്‍
ബംഗ്ലാദേശില്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ കാലത്ത്, 1972-ല്‍ നിലവില്‍ വന്ന ഭരണഘടനയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന് അതിന്റെ 12-ാം വകുപ്പായിരുന്നു. എല്ലാരൂപങ്ങളിലുമുള്ള മതാധിഷ്ഠിത രാഷ്ട്രീയത്തെ വിലക്കുന്നതായിരുന്നു ആ വകുപ്പ്. ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്ത മതനിരപേക്ഷതയും ജനാധിപത്യവും ദേശീയത്വവും സോഷ്യലിസവും സാമൂഹിക ജീവിതത്തില്‍ ഉറപ്പിക്കാന്‍ മതാസ്പദ രാഷ്ട്രീയം നിരോധിച്ചേ മതിയാവൂ എന്ന പക്ഷക്കാരനായിരുന്നു മുജീബുര്‍ റഹ്മാന്. അങ്ങനെയാണ് 12-ാം വകുപ്പ് ഭരണഘടനയുടെ ഭാഗമായത്.
1975-ല്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന് വധിക്കപ്പെട്ടതോടെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി. ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം അട്ടിമറിക്കപ്പെട്ടു. ജനറല്‍ സിയാവുര്‍ റഹ്മാന്റെ കാലത്ത്, 1979-ല്‍, ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതനിരപേക്ഷതയും ജനാധിപത്യവുമടക്കമുള്ള തത്ത്വങ്ങള്‍ നീക്കം ചെയ്യുകയും പന്ത്രണ്ടാംവകുപ്പ് റദ്ദാക്കുകയും ചെയ്തു. അതോടെ മതാധിഷ്ഠിത രാഷ്ട്രീയം നിയമവിധേയമായി. ഈ സാഹചര്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് രാജ്യത്തെ മുഖ്യ മതകക്ഷിയായ ജമാഅത്തെ ഇസ്ലാമിയായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സഖ്യകക്ഷി എന്ന നിലയ്ക്ക് ബംഗ്ലാദേശിന്റെ ഭരണത്തില്‍ വരെ ജമാഅത്തെ ഇസ്ലാമി പങ്കാളിയായി.
തുടര്‍ന്ന് വായിക്കുക