പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.
Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Saturday, October 30, 2010

പ്രൊഫ.ജോസഫിന് ഒ.എന്‍.വിയുടെ കവിതാസാന്ത്വനം



പ്രൊഫ.ജോസഫിന് ഒ.എന്‍.വിയുടെ കവിതാസാന്ത്വനം


മൂവാറ്റുപുഴ: പൊള്ളുന്ന നെഞ്ചില്‍ ഒരു നനുത്ത തൂവല്‍സ്​പര്‍ശം പോലെ പ്രൊഫ. ടി.ജെ.ജോസഫിന് മലയാളിയുടെ പ്രിയപ്പെട്ട ഒ.എന്‍.വി. കവിതയില്‍ മറുപടിയെഴുതി. കത്ത് നെഞ്ചോടടക്കി പ്രൊഫ. ജോസഫ് പറഞ്ഞു-'ഈ കത്ത് എന്റെ സഹനത്തിന് കരുത്തുനല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ്'.


'വിറയ്ക്കുമിടം കയ്യാല്‍ സുഹൃത്തേ

താങ്കള്‍ നൊന്തു-

കുറിച്ചൊരഭിനന്ദനക്കത്ത് കിട്ടീ,

യതില്‍
പതിഞ്ഞ വിരലടയാളം കാണ്‍കവേ,യെന്റെ

നിറഞ്ഞമിഴികളില്‍ നിന്നിറ്റുവീണു കണ്ണീര്‍'-



എന്നു തുടങ്ങുന്ന 14 വരി കവിതയിലുള്ള കത്ത് വ്യാഴാഴ്ചയാണ് പ്രൊഫ. ജോസഫിന് കിട്ടിയത്. ഒപ്പം പതിനായിരം രൂപയുടെ ചെക്കും. 'വേഗം സുഖമാവാന്‍ പ്രാര്‍ഥിക്കുന്നു. മനുഷ്യസ്‌നേഹികളെല്ലാം നിങ്ങളുടെ കൂടെയുണ്ട് എന്ന വിശ്വാസം കരുത്ത് പകരട്ടെ' എന്ന അടിക്കുറിപ്പോടെയാണ് സ്വന്തം കൈപ്പടയില്‍ ഒ.എന്‍.വി. പ്രൊഫ. ജോസഫിന് കത്തയച്ചത്.


ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചതില്‍ അഭിനന്ദനമറിയിച്ച് സപ്തംബര്‍ 29നാണ് ഇടതുകൈകൊണ്ട് വിറയ്ക്കുന്ന അക്ഷരങ്ങളില്‍ പ്രൊഫ. ജോസഫ് ഒ.എന്‍.വി.ക്ക് കത്തയച്ചത്. 'കവിഗുരുവായ അങ്ങേക്ക്പ്രണാമം അര്‍പ്പിക്കുന്നു' എന്നവസാനിച്ച കത്ത് 'വലതുകൈപ്പത്തിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അക്ഷരനിധി നഷ്ടപ്പെട്ടവന്റെ ഇടതുകൈക്കുറിപ്പാണിത്'എന്നാണ് തുടങ്ങിയത്. പ്രൊഫ. ജോസഫിന്റെ ഇടം കൈയെഴുത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് കവിയുടെ മറുപടി വീണ്ടും ശക്തിപകരുമെന്നുറപ്പ്.


'ഫോണില്‍ വിളിച്ചപ്പോള്‍ വലംകൈ കൊടുത്തത് ഇടംകൈ അറിയരുതെന്നാണ് പണത്തെക്കുറിച്ച് ഒ.എന്‍.വി. പറഞ്ഞത്. ജി.ശങ്കരക്കുറുപ്പ് ജ്ഞാനപീഠ സമ്മാനത്തുകയില്‍ നിന്ന് പതിനായിരം രൂപ നീക്കിവെച്ച് 'ഓടക്കുഴല്‍'അവാര്‍ഡ് തുടങ്ങി. ഒ.എന്‍.വി. തന്ന പണം അതുപോലെ എനിക്കുള്ള അവാര്‍ഡാണ്. ഭാരതത്തിന്റെ കവിയായ ഒ.എന്‍.വി. തന്റെ നിരപരാധിത്വം മനസ്സിലാക്കുന്നു എന്നറിഞ്ഞപ്പോള്‍ രാഷ്ട്രമനസ്സാക്ഷി എനിക്കൊപ്പം നില്‍ക്കുന്നു എന്ന വിശ്വാസമാണുണ്ടായത്'-പ്രൊഫ. ജോസഫ് പറയുന്നു.
( Mathrubhumi Newspaper Edition. Kerala,)


ന്യൂമാന്‍ കോളേജില്‍ നിന്ന് പുറത്തായ അധ്യാപകന്‍ ഓട്ടോ ഡ്രൈവറായി.


തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പ്രൊഫ. ടി ജെ ജോസ്ഫിനെ അനുകൂലിച്ചതിന്‌ സസ്പെന്‍ഷനിലായ ഡോ. സ്റ്റീഫന്‍ ചേരയില്‍ ഓട്ടോ ഡ്രൈവറായി. സെപ്റ്റംബറില്‍ കോളേജില്‍ ബോട്ടണി വിഭാഗത്തില്‍ നടന്ന സെമിനാറില്‍ പ്രൊഫ. ടി ജെ ജോസഫിനെ അനുകൂലിച്ച് സംസാരിച്ചതിനാണ് സസ്പെന്റ് ചെയ്തത്. ഓട്ടോ ഓടിക്കാന്‍ ലൈസന്‍സും ബാഡ്ജും നേരത്തെ സംഘടിപ്പിച്ച സ്റ്റീഫന്‍ എല്ലാ ജോലിയും മഹത്തരമെന്ന വിശ്വാസത്തിലാണ്‌ കോളേജ് പ്രൊഫസറെന്ന മേലങ്കി അഴിച്ചുവെച്ച് ഓട്ടോ ഡ്രൈവറുടെ കാക്കിയുടുപ്പ് അണിഞ്ഞത്. സാമ്പത്തികനില മോശമായപ്പോള്‍ ജീവിക്കാന്‍ വേണ്ടിയാണ്‌ ഓട്ടോ ഡ്രൈവറുടേ വേഷം കെട്ടിയതെന്ന് സ്റ്റീഫന്‍ പറയുന്നു. 


ഭാര്യയ്ക്ക് ജോലിയില്ല. മൂന്ന് മക്കളുണ്ട്. 


എന്റെ കുടുംബത്തിനും ജീവിക്കണ്ടേ? സ്റ്റീഫന്‍ ചോദിക്കുന്നു.


(Kerala Kaumudi Daily- 30-10-2010)

Tuesday, September 7, 2010

സമൂഹത്തിന്റെ പ്രതികരണ ശേഷി നിര്‍ജീവമായി - പി.എം. ആന്റണി




നിലമ്പൂര്‍: സമൂഹത്തിന്റെ പ്രത്യേകിച്ചും കേരളീയരുടെ പ്രതികരണശേഷി നിര്‍ജീവമായതായി നാടകകൃത്ത് പി.എം. ആന്റണി പറഞ്ഞു. കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി നിലമ്പൂരില്‍ സംഘടിപ്പിച്ച മതഭീകരവാദത്തിന്റെ ഇരകളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജബാര്‍ അധ്യക്ഷത വഹിച്ചു. ഷംസുപുന്നക്കല്‍, എം. ഫൗസിയ, മുസ്തഫ പുല്ലാര, ആന്റണി പെരിന്തല്‍മണ്ണ, അബ്ദുള്‍ ഷമീഹ് എടക്കര, റോയ് ചെമ്പന്‍കൊല്ലി, അഷ്‌റഫ് താളിപ്പാടം.

ചേക്കുണ്ണി, കെ. അബൂബക്കര്‍, റഫീക്ക് മംഗലശ്ശേരി എന്നിവര്‍ വിവിധ ഭീകരവാദികളില്‍ നിന്നേല്‍ക്കേണ്ടിവന്ന മര്‍ദ്ദനങ്ങളെയും പീഡനങ്ങളെയും കുറിച്ച് വിവരിച്ചു. എ.ഐ.വൈ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ലെനിന്‍ദാസ്, ബഷീര്‍ ചുങ്കത്തറ, അഡ്വ. കെ. കെ. രാധാകൃഷ്ണന്‍, ഡോ. സജീവ്, കെ. അരുണ്‍കുമാര്‍, അഡ്വ. ബിജുജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

സംഗമത്തിന് പാറക്കല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ടി.ജെ. ജോസഫിനെ തിരച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ ടൗണില്‍ പ്രകടനവും നടത്തി.

Monday, September 6, 2010

മതങ്ങള്‍ വിശ്വാസികളെ വേര്‍തിരിക്കുന്നു: സ്വാമി അഗ്‌നിവേശ്


കൊച്ചി:  മതങ്ങള്‍ വിശ്വാസികളെ കൂട്ടിയോജിപ്പിക്കുകയല്ലെന്നും വിശ്വാസങ്ങളുടെ വേലികള്‍കൊണ്ട് വേര്‍തിരിക്കുകയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് പറഞ്ഞു.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ റിലീജിയസ് ഫ്രീഡത്തിന്റെ നേതൃത്വത്തില്‍ കലൂര്‍ റിന്യുവല്‍ സെന്ററില്‍ നടക്കുന്ന ലോക മതസമ്മേളനത്തില്‍ 'മനുഷ്യാവകാശങ്ങള്‍ പരിപോഷിപ്പിക്കുന്നതില്‍ മതങ്ങള്‍ക്കുള്ള പങ്ക്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി അഗ്‌നിവേശ്. ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ക്ക് നിരക്കുന്ന പ്രവൃത്തികളല്ല ഭൂരിഭാഗം മതനേതൃത്വവും അനുവര്‍ത്തിക്കുന്നത്. തങ്ങളുടെ മതത്തിനുപരിയായി മറ്റൊന്നുമില്ലെന്ന് അനുയായികളെ വിശ്വസിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.  സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ കുട്ടിയുടെ ജാതി രേഖപ്പെടുത്തണമെന്ന  നിര്‍ദ്ദേശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവിടെ എഴുതിച്ചേര്‍ക്കുന്നത് മാതാപിതാക്കളുടെ മതമാണ്; കുട്ടിയുടേതല്ല.   മതം തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും പിറന്നുവീണ മതത്തില്‍ത്തന്നെ തുടരണമെന്ന നിഷ്‌കര്‍ഷ ഒരാളുടെ മതസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതാണെന്നും  അദ്ദേഹം പറഞ്ഞു.
പിറന്നുവീഴുന്ന ഒരു കുഞ്ഞിന് സ്വന്തം ജാതി നിര്‍ണ്ണയിക്കാന്‍ കഴിയില്ല. പക്ഷേ ഒന്നുമറിയാത്ത പ്രായത്തില്‍ അവനെ മതനിയമങ്ങളില്‍കുരുക്കിയിടുന്നത് തെറ്റാണ്. ലഭ്യമാകുന്ന അറിവുകളുടെ വെളിച്ചത്തില്‍ സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കു കൊടുക്കുമ്പോഴാണ് യഥാര്‍ത്ഥ മതസ്വാതന്ത്ര്യം അന്വര്‍ത്ഥമാകുന്നത്. പതിനെട്ടുവയസ്സിനുശേഷം തന്റെ മതം തിരഞ്ഞെടുക്കാനുള്ള അവകാശം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടാകണം.
ഇന്ന് മതങ്ങള്‍ വേര്‍തിരിച്ചറിയപ്പെടുന്നത് അനുവര്‍ത്തിക്കപ്പെടുന്ന ചടങ്ങുകളിലുടെയും ആരാധിക്കപ്പെടുന്ന ദൈവങ്ങളുടെ പേരിലൂടെയും വിശ്വാസ സംഹിതകളിലൂടെയും തികച്ചും അശാസ്ത്രീയമായ നിലപാടുകളിലൂടെയും മറ്റുമാണ്. അതിനു പകരം സാമൂഹ്യതിന്മകള്‍ക്കും പെണ്‍ഭ്രൂണഹത്യയ്ക്കും വര്‍ഗ്ഗ-വര്‍ണ്ണ-സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കും ലിംഗ അസമത്വങ്ങള്‍ക്കുമെതിരെ ഉറച്ച നിലപാടെടുക്കാന്‍ കഴിയുന്ന ആഗോള ആത്മീയത കൈവരിക്കുകയാണ് മതങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tuesday, August 10, 2010

പിതൃക്കള്‍ക്ക് ബലിയര്‍പ്പിച്ച് പുണ്യം നേടി

09-08-2010:-
 ഇന്നലെ ബലിതര്‍പ്പണത്തിന്റെ തിരക്കായിരുന്നു നാടെങ്ങും. പിതൃക്കള്‍ക്ക് ബലി നല്‍കി അവര്‍ക്ക് മോക്ഷം കിട്ടാന്‍ സഹായിക്കുക എന്ന കടമയാണ്‌ ഇതിലൂടെ മക്കള്‍ നിര്‍വ്വഹിക്കുന്നത് എന്ന സങ്കല്പത്തിലാണ്‌ തിക്കിയും തിരക്കിയും ഈ ഏര്‍പ്പാട്‌ നടത്തുന്നത്. പിതൃക്കള്‍ക്ക് സ്വന്തം വീട്ടില്‍ വെച്ച് ബലി നല്‍കുന്നതിനേക്കാള്‍ ഫലപ്രദമാണ്‌ ചില പ്രത്യേക സ്ഥലങ്ങളില്‍ വെച്ച് ബലി നല്‍കല്‍ എന്നാണ്‌ ഈ തിരക്ക് കാണുമ്പോള്‍ മനസ്സിലാകുന്നത്. എന്റെ ഒരു സുഹൃത്ത് ബലിയിടാനായി പോയിട്ട് വൈകിട്ട് മൂന്നര മണി വരെ ക്യൂവില്‍ നിന്നിട്ടാണ്‌ അവസരം കിട്ടിയത് എന്ന് പറഞ്ഞു.

വിചിത്രമായ വസ്തുത, ഒരു കൊല്ലം ബലി നല്‍കി മോക്ഷപ്രാപ്തിയേകിയവര്‍ അതേ പിതൃക്കള്‍ക്കുതന്നെ അടുത്ത വര്‍ഷങ്ങളിലും വീണ്ടും ബലി നല്‍കാന്‍ എത്തുന്നു എന്നതാണ്‌. കഴിഞ്ഞവര്‍ഷം നലികിയ ബലി ഫലപ്രാപ്തിയിലെത്തിയില്ല എന്ന് ഇവര്‍ കരുതുന്നു എന്നാണോ മനസ്സിലാക്കേണ്ടത്? ഓരോരുത്തരുടെയും കര്‍മ്മഫലമനുസരിച്ചാണ്‌ മൊക്ഷം ലഭിക്കുക എന്നാണ്‌ വിശ്വാസം എന്നിരിക്കേ ഈ ശുപാര്‍ശകളുടെ ഉദ്ദേശമെന്താണെന്നും മനസ്സിലാകുന്നില്ല. ഏതായാലും മലയാളത്തിലെ പത്രങ്ങളായ പത്രങ്ങളെല്ലാം ചിത്രങ്ങള്‍ സഹിതം മല്‍സരിച്ച് http://www.mathrubhumi.com/malappuram/news/462755-local_news-Thirunavaya-തിരുനാവായ.html വാര്‍ത്ത കൊടുത്തിട്ടുണ്ട്.


പിതൃക്കളെ ബലി നല്‍കി സന്തോഷിപ്പിക്കുന്നതിനിടെ വേങ്ങരയിലും വര്‍ക്കലയിലും രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്ത ചുവടെ.

ബലിതര്‍പ്പണത്തിനെത്തിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു

വര്‍ക്കല: ബലിതര്‍പ്പണത്തിനായി പാപനാശത്ത് എത്തിയ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടവ വെണ്‍കുളം വല്ലഭം നിന്നവിളയില്‍ കുമാറാണ്(38) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇയാള്‍ പിതൃതര്‍പ്പണത്തിനായി പാപനാശത്ത് എത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ക്ഷേത്രത്തിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന മെഡിക്കല്‍ ക്യാമ്പില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: വിമല. മക്കള്‍: വിമല്‍കുമാര്‍, വിപിന്‍കുമാര്‍.
വര്‍ക്കല താലൂക്ക് ആസ്​പത്രിയിലെ അത്യാഹിതവിഭാഗം ഭാഗികമായാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ക്കടകവാവിന് ഇത് അടഞ്ഞുകിടക്കുകയായിരുന്നു. കുഴഞ്ഞുവീണ കുമാറിനെ ചിറയിന്‍കീഴ് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.


ബലിതര്‍പ്പണത്തിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായി




വേങ്ങര: കുടുംബസമേതം ബലിതര്‍പ്പണത്തിന് കടലുണ്ടിപ്പുഴയിലിറങ്ങിയയാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ തട്ടാന്‍പടിയിലെ തൊണ്ണത്ത് കുഞ്ഞുക്കുട്ടന്‍(മണി- 48)ആണ് ഒഴുക്കില്‍പ്പെട്ടത്. കടലുണ്ടിപ്പുഴയില്‍ ഇരിങ്ങല്ലൂര്‍ അമ്പലമാട് പാറക്കടവിലാണ് അപകടം. തിങ്കളാഴ്ച രാവിലെ ആറിന് കുടുംബത്തോടൊപ്പം പുഴയിലെത്തിയതായിരുന്നു കുഞ്ഞുക്കുട്ടന്‍. ഭാര്യ അബദ്ധത്തില്‍ ആദ്യം പുഴയില്‍ വീണു. ഭാര്യയെ കരയ്ക്കുകയറ്റിയശേഷം കുഞ്ഞുക്കുട്ടന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഭാര്യയും സഹോദരഭാര്യയും തുണിയെറിഞ്ഞ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വേങ്ങര എസ്.ഐ അനില്‍കുമാര്‍ മേപ്പള്ളിയുടെ നേതൃത്വത്തില്‍ പോലീസും മലപ്പുറത്തുനിന്ന് ഫയര്‍ഫോഴ്‌സും മുങ്ങല്‍വിദഗ്ധരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ ഒഴുക്കുള്ള പ്രദേശമാണ്. വൈകിയും തിരച്ചില്‍ തുടരുകയാണ്.

ഭാര്യ: ഇന്ദിര. മക്കള്‍: ശരണ്യ, സുനില്‍


മരണങ്ങളില്‍ ദുഖം രേഖപ്പെടുത്തുന്നു.
രണ്ട് മരണങ്ങളും ബലി നല്‍കുന്നതിനിടയിലായതിനാല്‍ അവര്‍ക്ക് നേരിട്ട് മോക്ഷം ലഭിക്കുമായിരിക്കും എന്ന് ആശിക്കാം. എങ്കിലും അവര്‍ക്ക് മോക്ഷം ലഭിക്കാന്‍ അവരുടെ മക്കള്‍ അടുത്ത കൊല്ലം ബലിയര്‍പ്പിക്കാനെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Wednesday, July 21, 2010

മത ഭീകരവാദം- പ്രശ്നങ്ങളും പ്രതിരോധവും

മത ഭീകരവാദം- പ്രശ്നങ്ങളും പ്രതിരോധവും

സെമിനാര്‍

25-07-2010 - 2 p m - ഇ എം എസ് ഹാള്‍- തിരൂര്‍

ഹമീദ് ചേന്ദമംഗലൂര്‍

ടി വി രാജേഷ്- DYFI
ലിജു - Youth Congress

കെ രാജന്‍-AIYF

എം ബാപ്പുട്ടി

ഇ എ ജബ്ബാര്‍

ഡോ കെ ആര്‍ വാസുദേവന്‍
 
സംഘാടകര്‍- കേരള യുക്തിവാദി സംഘം, മലപ്പുറം ജില്ലാ കമ്മിറ്റി
സ്വാഗതം

Friday, July 16, 2010

കാനാടി ചാത്തന്‌ പോലീസ് കാവല്‍

തൃശൂര്‍: ശത്രുസംഹാരഹോമം, ഉദ്ദിഷ്ഠകാര്യ സിദ്ധി, മന:ശ്ശാന്തി, ശത്രുദോഷം, തുടങ്ങിയ കാര്യങ്ങള്‍ മാറ്റി സംരക്ഷണം ഉറപ്പാക്കുമെന്ന് എല്ലാ ദിവസത്തെയും പത്രങ്ങളില്‍ പരസ്യം കൊടുക്കുന്ന കാനാടി മഠം കെ കെ ശിവനന്ദനും കുടുംബത്തിനും പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു.

-കേരള കൗമുദി ജൂണ്‍ 11/2010