മുന്‍ യുക്തിവാദിയെന്നവകാശപ്പെടുന്ന ശ്രീ. കെ പി സുകുമാരന്‍ അദ്ദേത്തിന്റെ ശിഥിലചിന്തകള്‍ എന്ന ബ്ലോഗിലെഴുതിയ യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍ എന്ന പൊസ്റ്റില്‍ ഇട്ട പ്രതികരണമാണിത്:-
സുകുമാരന്‍ സര്,
സാറിന്റെ ഒരോ വാക്യത്തോടും പ്രതികരിക്കാന്‍ താല്പര്യമുണ്ട്:-
"മതം എന്നത് ആരാലും അടിച്ചേല്‍പ്പിക്കപ്പെടുന്നതോ നിര്‍ബ്ബന്ധിക്കപ്പെടുന്നതോ അല്ല. മതത്തെ വിശ്വാസമുള്ളവര്‍ പിന്തുടരുകയാണ് ചെയ്യുന്നത്."
>>> എവിടുന്നുകിട്ടി സാറിന് ഈ അറിവ്? ഏത് മതത്തെക്കുറിച്ചാണ് പറഞ്ഞത്? എല്ലാ മതങ്ങളും കുഞ്ഞുനാളിലേ മനസ്സിലേക്ക് കുത്തിക്കയറ്റുന്നതല്ലേ? മതത്തെ വിശ്വാസമുള്ളവര്‍ പിന്തുടര്ന്നു എന്നതും ആദ്യം പറഞ്ഞതും തമ്മില്‍ യോജിക്കുന്നില്ല. വിശ്വാസം എങ്ങനെയാണ് ഉണ്ടാകുന്നത്? ഏതെങ്കിലും മത വിശ്വാസി മതത്തെ പഠിച്ച ശേഷം തനിക്കിഷ്ടമുള്ള മതം തെരഞ്ഞെടുത്തത് സാറിനറിയുമെങ്കില് അറിയിക്കുക.
"അല്ലാതെ മതം ആരെയെങ്കിലും വേട്ടയാടുന്നതല്ല"
>>>> മതം വേട്ടയാടിയയത്ര ഈ ലോകത്ത് മറ്റൊന്നും മനുഷ്യനെ വേട്ടയാടിയിട്ടുണ്ടോ സര്, ചേകന്നൂരും, സല്മാന് റുഷ്ദിയും, തസ്ലീമയും, എം എഫ് ഹുസ്സൈനും നമ്മുടെ മുന്നിലുണ്ടല്ലോ? ഗുജറാത്തില്‍ മുസ്ലിംകളെ വേട്ടയാടിയത് ആരാണ്? പാക്കിസ്ഥാനില്‍ അഹമ്മദീയരെ വേട്ടയാടിക്കൊണ്ടിരുക്കുന്നതാരാണ്? സുന്നികളും ഷീയാകളും പരസ്പരം വേട്ടയാടുന്നില്ലേ?
"മതവും വിശ്വാസവും അതോടനുബന്ധിച്ചുള്ള ജീവിതചര്യകളും ഒക്കെ ഒഴിവാക്കിയാല്‍ ഇന്നത്തെ മനുഷ്യര്‍ക്ക് ജീവിയ്ക്കാന്‍ പിന്നെ ചുരുക്കം വര്‍ഷങ്ങള്‍ മാത്രമേ ആകെ വേണ്ടതുള്ളൂ. കാരണം ഓരോ ദിവസവും വിശ്വാസവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മനുഷ്യര്‍ സമയം നീക്കിവെക്കുന്നുണ്ട്. മാത്രമല്ല പിന്നെയും പിന്നെയും ജീവിയ്ക്കാനുള്ള പ്രേരണ ലഭിക്കുന്നതും അവരുടെ വിശ്വാസങ്ങളില്‍ നിന്നുമാണ്. "
>>> "പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു പാഴാക്കിടാതൊറ്റ
മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം
വേദന മുറ്റിത്തഴച്ചൊരീ വിസ്മയം
സ്നേഹിച്ചു സ്നേഹിച്ചു സാര്‍ത്ഥകമാക്കണം" കുരീപ്പുഴ ശ്രീകുമാണിന്റെ ചാര്വാകനില് നിന്നു്.
ദൈവത്തെ തീറ്റാനുള്ള പണമുണ്ടായിരുന്നെങ്കില്‍ ജനകോടികളുടെ പട്ടിണി മാറ്റാമായിരുന്നു. ജീവിക്കാനുള്ള പ്രേരണ വിശ്വാസത്തില്‍ നിന്നാണോ സാറിനും ലഭിക്കുന്നത്? അല്ലെങ്കില്‍ എങ്ങനെ സാമാന്യവല്‍ക്കരിക്കും?
"അത്കൊണ്ടാണ് മതത്തെയും വിശ്വാസങ്ങളെയും എതിര്‍ക്കാതെ, എതിര്‍ത്ത് തോല്‍പ്പിക്കപ്പെടേണ്ടതായ ഒരുപാട് പ്രശങ്ങള്‍ സമൂഹത്തിലുണ്ട്, അതിനായി വിശ്വസികളോടൊപ്പം ചേരാന്‍ ഞാന്‍ യുക്തിവാദികളോട് ആവശ്യപ്പെട്ടത്. "
>>>> അതുകൊണ്ടാണ് സാറിന്റെ മുന്‍ പോസ്റ്റില്‍ ഞാന്‍ സാറിനോട് പറഞ്ഞത് സാര്‍ എതിര്‍ക്കുന്നത് സാര്‍തന്നെ ഇതുവരെ നടത്തിയ യുക്തിവാദത്തെയാണെന്ന്. എല്ലാ യുക്തിവാദികളും മതത്തെ മാത്രം എതിര്‍ക്കുന്നവരല്ല. യുക്തിവാദം ഒരു ജീവിത വീക്ഷണമാണ്. അത് ജീവിതത്തില്‍ വരുന്ന എല്ലാ പ്രശ്നങ്ങളെയും ആ രീതി ഉപയോഗിച്ച് പരിശോധിക്കുന്നു. വിശ്വാസികളോട് ചേര്‍ന്ന് നടത്തേണ്ട സമരങ്ങള്‍ അങ്ങനെ നടത്തും. വിശ്വാസങ്ങളെ എതിര്‍ക്കുന്നത് വിശ്വാസിയെ എതിര്ക്കലല്ലെന്നെങ്കിലും യുക്തിവാദിയായിരുന്ന സുകുമാര്‍ സാറിനറിയില്ലേ? ശബരിമല മകരവിളക്കിനെ എതിര്‍ക്കുന്നത് വിശ്വാസിയോടുള്ളെ എതിര്‍പ്പാണോ അതോ വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തോടുള്ള എതിര്‍പ്പോ? ആള് ദൈവങ്ങളെ യുക്തിവാദികള്‍ മാത്രമല്ല വിശ്വാസികളും എതിര്‍ക്കുന്നില്ലേ? അതല്ല അതും യുക്തിവാദികള്‍ ഒഴിവാക്കേണ്ടതുണ്ടോ? ഒരു മതവും മറ്റൊരു മത വിശ്വാസത്തെയും അംഗീകരിക്കുന്നില്ല. മറ്റൊരു മത ദൈവത്തെയും അംഗീകരിക്കുന്നില്ല. അയിത്തത്തെയും തൊട്ടുകൂടായ്മയെയും എതിര്‍ത്താല്‍ അത് വിശ്വാസത്തിനെതിരാകുമോ? മൃഗബലിയെ എതിര്‍ത്താല്‍ അത് വിശ്വാസിക്കെതിരാകുമോ? നാലുകെട്ടിനെ എതിര്‍ത്താല്‍ അത് വിശ്വാസിക്കെതിരാകുമോ? മതഗ്രന്ഥങ്ങളിലെ വിഢ്ഠിത്തങ്ങളെ വിളിച്ചു പറഞ്ഞാല്‍ അത് വിശ്വാസിക്കെതിരാകുമോ?
"അങ്ങനെയും ചോദിക്കാമല്ലോ. അവരുടെ വിശ്വാസങ്ങള്‍ എല്ലാം യുക്തിക്ക് നിരക്കുന്നതും ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടതുമാണോ?"
>>>>> യുക്തിവാദിയായിരുന്നെവകാശപ്പെടുന്ന സാറിന് എന്താണ് യുക്തിവാദമെന്ന് അറിയില്ലെന്നാണോ ഞാന്‍ മനസ്സിലാക്കേണ്ടത്?
"രാഷ്ട്രീയവിശ്വാസത്തെ പറ്റി യുക്തിവാദികളുടെ നിലപാട് അറിയാന്‍ കൌതുകമുണ്ടായിരുന്നു.
എന്തിനാണ് ഒരാള്‍ ഒരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത്? "
>>> പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതും മതത്തില്‍ വിശ്വസിക്കുന്നതും ഒരു പോലെയാണോ? 'പാര്‍ട്ടി വിശ്വാസം' മതവിശ്വാസം പോലെയായി തരം താഴുമെങ്കില്‍ അതിനെ അംഗീകരിക്കാനാകില്ല. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തിപരവും സ്വാര്‍ത്ഥവുമായ മോക്ഷപ്രാപ്തിക്കല്ലല്ലോ, അത് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ചെയ്യുവാനാണ്. അതല്ലാതെ പാര്‍ട്ടി എന്നത് സമ്പത്തുണ്ടാക്കാനുള്ള മാര്‍ഗ്ഗമാകുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ ഒരു യുക്തിവാദിക്കും കഴിയില്ല.
"ഇനി മറ്റൊരു രസകരമായ വസ്തുത ഭൂരിപക്ഷം യുക്തിവാദികളും കമ്മ്യൂണിസ്റ്റ് വിശ്വാസികള്‍ ആണെന്നതാണ്. കമ്മ്യൂണിസവും ഒരു വിശ്വാസമല്ലാതെ മറ്റെന്താണ്. കമ്മ്യൂണിസത്തെ തൊട്ട് കളിച്ചാല്‍ യുക്തിവാദികള്‍ക്ക് പൊള്ളും. കാരണം കമ്മ്യൂണിസം ശാസ്ത്രമാണെന്നാണ് വയ്പ്പ്. അത് കണ്ടുപിടിച്ച ശാസ്ത്രജ്ഞന് കാറല്‍ മാര്‍ക്സും. മാര്‍ക്സിസം സാമൂഹ്യശാസ്ത്രമാണ് പോലും. "
>>>> യുക്തിവാദികള്‍ കമ്മ്യൂണിസത്തെയും വിലയിരുത്തുന്നത് വിശ്വാസമായിട്ടല്ല. മാര്‍ക്സിസം മതമല്ല. മാര്‍ക്സ് എല്ലാ കാലത്തെക്കുമുള്ള മൂല്യബോധം ദാനം ചെയ്ത പ്രവാചകനുമല്ല. മാര്‍ക്സിസത്തെ വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം സാറിനുണ്ട്. എന്നാല്‍ അത് വ്യക്തിയധിഷ്ടിതമായ വിരോധത്തിന്റെ അടിസ്ഥാനത്തിലാകരുത്. കാര്യ കാരണ സഹിതമായിരിക്കണം. മാര്‍ക്സിസത്തെ യുക്തിസഹമായി വിലയിരുത്തുന്ന ഒരു പോസ്റ്റ് സാറില്‍ നിന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ അഭിപ്രായങ്ങള്‍ അതുസംബന്ധിച്ചുള്ളത് അതില്‍ പറയാം.
"മാര്‍ക്സിസത്തിലെ ഭൌതികവാദത്തില്‍ നിന്നാണ് യുക്തിവാദികള്‍ പാഠം അഭ്യസിക്കുന്നത്. നിഷ്പക്ഷമായി ചിന്തിക്കുന്ന യുക്തിവാദികളെ ബൂര്‍ഷ്വായുക്തിവാദിയെന്ന് വിശേഷിപ്പിക്കുന്ന തീവ്രയുക്തിവാദികള്‍ വേറെയുമുണ്ട്. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു മതമല്ല നമ്മുടെ പ്രശ്നം. ഏറ്റവും വലിയ പ്രശ്നം, സമൂഹത്തെ ബാധിക്കുന്ന പ്രശ്നം കക്ഷിരാഷ്ട്രീയമാണ്."
>>>> മാര്‍ക്സിസം വിശ്വാസമല്ല, ഭൗതികവാദമാണെന്നെങ്കിലും സമ്മതിച്ചല്ലോ. കക്ഷിരാഷ്ട്രീയത്തിന് അതിന്റേതായ പ്രശ്നങ്ങളുണ്ടാകും.അത് ചര്‍ച്ച ചെയ്യാം. അതിനുപകരം നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യമെന്നു പറഞ്ഞതുപോലെ ഒരു വെടിക്ക് യുക്തിവാദികളെയും കക്ഷിരാഷ്ട്രീത്തെയും കൈകാര്യം ചെയ്തുകളയാമെന്ന് സാറ് ധരിക്കരുത്.
"ഇത്രയും ഞാന്‍ പറഞ്ഞത് യുക്തിവാദികളെ ബോധ്യപ്പെടുത്താനല്ല. നിഷ്പക്ഷരായ വായനക്കാരുമായി എന്റെ ചിന്തകള്‍ പങ്ക് വെക്കാനാണ്. മതത്തെ നിഷേധിക്കാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. മതത്തിനകത്ത് മാനവികതയില്‍ ഊന്നിയ ഒരു ആത്മീയനവോത്ഥാനത്തിനുള്ള ശ്രമങ്ങളാണ് തല്ക്കാലം വേണ്ടത്."
>>>> യുക്തിവാദികള്‍ക്ക് ബോധ്യപ്പെടുന്ന ഒന്നും സാറ് പറഞ്ഞിട്ടല്ലാത്തതിനാല്‍ അപ്പറഞ്ഞത് അംഗീകരിക്കുന്നു. എല്ലാ മതങ്ങളും പരസ്പരം നിഷേധിക്കുന്നുവെന്നിരിക്കെ സാറ് നിഷേധിക്കാതിരുന്നിട്ട് കാര്യമില്ലെങ്കിലും അങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല. 'മത'ത്തിനകത്ത് (ഏത് മതത്തിനകത്ത്?) മാനവികതയില്‍ ഊന്നിയ ഒരു ആത്മീയനവോത്ഥാനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നു.
യുക്തിവാദികളും ഭൂരിപക്ഷം മതവിശ്വാസികലുള്ള സമൂഹത്തില്‍ ജീവിക്കുന്നവരാണ്. അവരുടെ വീടുകളിലും വിശ്വാസികളുണ്ടാകും. ഒരാള്‍ മദ്യപാനത്തെ എതിര്‍ക്കുന്നത് മദ്യപാനിയോടുള്ള എതിര്‍പ്പുകൊണ്ടല്ല; മറിച്ച് മദ്യം അത് കുടിക്കുന്നയാള്‍ക്ക് ദോഷകരമാണ് എന്ന തിരിച്ചറിവുകൊണ്ടാണ്. അതേപോലെ മതത്തെ തിര്‍ക്കുന്നത് അത് വിശ്വാസിക്ക് പൊതുവേ ദൊഷകരമാണ് എന്ന തിരിച്ചറിവുകൊണ്ടാണ്. മതം മൊത്തത്തില്‍ ദോഷകരമാണെന്നും അതില്‍ നന്മയൊന്നുമില്ലെന്നും ഇതിനര്‍ത്ഥമില്ല. വിശ്വാസത്തിന്റെ പേരില്‍ ഒരാള്‍ നന്മ ചെയ്യുന്നുവെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നു മാത്രമല്ല അതില്‍ പങ്കാളിയാകുന്നതിനും ഒരു യുക്തിവാദിയും എതിരാകില്ല. വിശ്വാസത്തിന്റെ പേരില്‍ ആരെങ്കിലും ചെയ്ത ഒരു നന്മയെ ഏതെങ്കിലും യുക്തിവാദി എതിര്‍ത്തത് സുകുമാരന്‍ സാറെന്നല്ല ആര്‍ക്കെങ്കിലും കാണിച്ചുതരാന്‍ കഴിയുമോ? എന്നാല്‍ കഴുകന് കണ്ണുവെച്ച് ചിലര്‍ ചെയ്യുന്നകാര്യങ്ങളെ തുറന്നു കാട്ടേണ്ടിവന്നേക്കാം. മത പരിവര്‍ത്തനം ലക്ഷ്യമാക്കി കൃസ്ത്യന്‍ മിഷനറിമാര്‍ ചെയ്യുന്ന സാമൂഹ്യ സേവനം ഉദാഹരണം.
സാമൂഹ്യ തിന്മകള്ക്കെതിരെ യുക്തിവാദികള്‍ വിശ്വാസികള്‍ക്കൊപ്പം ശബ്ദിക്കണമെന്ന സുകുമാരന്‍ സാറിന്റെ വീക്ഷണത്തോട് യോജിക്കുന്നു. ഇത് ഒരു പുതിയ അറിവൊന്നുമല്ല. യുക്തിവാദികള്‍ പിന്തുടര്ന്നു വരുന്ന രീതി തന്നെയാണ്. എന്നാല്‍ അക്കാര്യത്താല്‍ യുക്തിവാദികള്‍ അവരുടെ ചിന്തയും ബുദ്ധിയും സംഘടനയുമെല്ലാം അടിയറവെച്ച് വീട്ടിലിരിക്കണമെന്നുള്ള വീക്ഷണം ആരു മുന്നോട്ട് വെച്ചാലും സ്വീകാര്യമല്ല.
മത വിശ്വാസമാണ് ഏക പ്രശ്നമെന്ന് ഒരു യുക്തിവാദിയും പറയാറില്ല. അതിനേക്കാള്‍ അടിയന്തിര പ്രാധാന്യമുള്ള വിഷയം ഭക്ഷണവും വസ്ത്രവുമാണ്. ഇതു രണ്ടും ആവശ്യത്തിനുണ്ടെങ്കിലേ മതവിശ്വാസവും മത നിഷേധവും വരൂ. അതിനുള്ള പ്രവര്‍ത്തനവും യുക്തിവാദികള്‍ നടത്തുന്നുണ്ട്. ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ട ഒരു മഹത്തായ സംസ്കാരമാണെന്ന് യുക്തിവാദി തിരിച്ചറിയുന്നു. രക്തദാനവും നേത്രദാനവും അവയവ ദാനവും മാത്രമല്ല ശരീരദാനവും മഹത്തായ കര്‍മ്മമാണെന്ന് യുക്തിവാദി മനസ്സിലാക്കുന്നു. അതിലെല്ലാം പങ്കാളിയാകുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനമെല്ലാം യുക്തിവാദി സംഘം ചെയ്യണമെന്നു പറഞ്ഞാല്‍ അതിനുള്ള ശേഷി സംഘത്തിനുണ്ടോ എന്ന് പരിശോധിക്കണം. ഗള്‍ഫില്‍ നിന്നുള്ള എണ്ണപ്പണവും, കൈ വെട്ടാനും കാലുവെട്ടാനും പോകുമ്പോള്‍ കാറുവങ്ങാനുള്ള പണവും പോലെ യുക്തിവാദികള്‍ക്ക് പുറത്തുനിന്നും പണം വരുന്നൊന്നുമില്ലല്ലോ?
യുക്തിയും ബുദ്ധിയും ജമാ അത്തുകാര്‍ക്ക് പണയം വെച്ച് വേണം 'എതിര്ത്തുതോല്പ്പിക്കാനുള്ളവയെ' എതിര്ത്തുതോല്പിക്കാനെന്ന് സുകുമാരന്‍ സര് ഞാന്‍ കരുതുന്നില്ല.
അൽഭുതങ്ങളുടെ നൂലിഴകൾ..
10 years ago
28 comments:
യുക്തിവാദികളും ഭൂരിപക്ഷം മതവിശ്വാസികലുള്ള സമൂഹത്തില്‍ ജീവിക്കുന്നവരാണ്. അവരുടെ വീടുകളിലും വിശ്വാസികളുണ്ടാകും. ഒരാള്‍ മദ്യപാനത്തെ എതിര്‍ക്കുന്നത് മദ്യപാനിയോടുള്ള എതിര്‍പ്പുകൊണ്ടല്ല; മറിച്ച് മദ്യം അത് കുടിക്കുന്നയാള്‍ക്ക് ദോഷകരമാണ് എന്ന തിരിച്ചറിവുകൊണ്ടാണ്. അതേപോലെ മതത്തെ തിര്‍ക്കുന്നത് അത് വിശ്വാസിക്ക് പൊതുവേ ദൊഷകരമാണ് എന്ന തിരിച്ചറിവുകൊണ്ടാണ്. മതം മൊത്തത്തില്‍ ദോഷകരമാണെന്നും അതില്‍ നന്മയൊന്നുമില്ലെന്നും ഇതിനര്‍ത്ഥമില്ല. വിശ്വാസത്തിന്റെ പേരില്‍ ഒരാള്‍ നന്മ ചെയ്യുന്നുവെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നു മാത്രമല്ല അതില്‍ പങ്കാളിയാകുന്നതിനും ഒരു യുക്തിവാദിയും എതിരാകില്ല. വിശ്വാസത്തിന്റെ പേരില്‍ ആരെങ്കിലും ചെയ്ത ഒരു നന്മയെ ഏതെങ്കിലും യുക്തിവാദി എതിര്‍ത്തത് സുകുമാരന്‍ സാറെന്നല്ല ആര്‍ക്കെങ്കിലും കാണിച്ചുതരാന്‍ കഴിയുമോ? എന്നാല്‍ കഴുകന് കണ്ണുവെച്ച് ചിലര്‍ ചെയ്യുന്നകാര്യങ്ങളെ തുറന്നു കാട്ടേണ്ടിവന്നേക്കാം. മത പരിവര്‍ത്തനം ലക്ഷ്യമാക്കി കൃസ്ത്യന്‍ മിഷനറിമാര്‍ ചെയ്യുന്ന സാമൂഹ്യ സേവനം ഉദാഹരണം.
സാമൂഹ്യ തിന്മകള്ക്കെതിരെ യുക്തിവാദികള്‍ വിശ്വാസികള്‍ക്കൊപ്പം ശബ്ദിക്കണമെന്ന സുകുമാരന്‍ സാറിന്റെ വീക്ഷണത്തോട് യോജിക്കുന്നു. ഇത് ഒരു പുതിയ അറിവൊന്നുമല്ല. യുക്തിവാദികള്‍ പിന്തുടര്ന്നു വരുന്ന രീതി തന്നെയാണ്. എന്നാല്‍ അക്കാര്യത്താല്‍ യുക്തിവാദികള്‍ അവരുടെ ചിന്തയും ബുദ്ധിയും സംഘടനയുമെല്ലാം അടിയറവെച്ച് വീട്ടിലിരിക്കണമെന്നുള്ള വീക്ഷണം ആരു മുന്നോട്ട് വെച്ചാലും സ്വീകാര്യമല്ല.
മത വിശ്വാസമാണ് ഏക പ്രശ്നമെന്ന് ഒരു യുക്തിവാദിയും പറയാറില്ല. അതിനേക്കാള്‍ അടിയന്തിര പ്രാധാന്യമുള്ള വിഷയം ഭക്ഷണവും വസ്ത്രവുമാണ്. ഇതു രണ്ടും ആവശ്യത്തിനുണ്ടെങ്കിലേ മതവിശ്വാസവും മത നിഷേധവും വരൂ. അതിനുള്ള പ്രവര്‍ത്തനവും യുക്തിവാദികള്‍ നടത്തുന്നുണ്ട്. ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ട ഒരു മഹത്തായ സംസ്കാരമാണെന്ന് യുക്തിവാദി തിരിച്ചറിയുന്നു. രക്തദാനവും നേത്രദാനവും അവയവ ദാനവും മാത്രമല്ല ശരീരദാനവും മഹത്തായ കര്‍മ്മമാണെന്ന് യുക്തിവാദി മനസ്സിലാക്കുന്നു. അതിലെല്ലാം പങ്കാളിയാകുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനമെല്ലാം യുക്തിവാദി സംഘം ചെയ്യണമെന്നു പറഞ്ഞാല്‍ അതിനുള്ള ശേഷി സംഘത്തിനുണ്ടോ എന്ന് പരിശോധിക്കണം. ഗള്‍ഫില്‍ നിന്നുള്ള എണ്ണപ്പണവും, കൈ വെട്ടാനും കാലുവെട്ടാനും പോകുമ്പോള്‍ കാറുവങ്ങാനുള്ള പണവും പോലെ യുക്തിവാദികള്‍ക്ക് പുറത്തുനിന്നും പണം വരുന്നൊന്നുമില്ലല്ലോ?
യുക്തിയും ബുദ്ധിയും ജമാ അത്തുകാര്‍ക്ക് പണയം വെച്ച് വേണം 'എതിര്ത്തുതോല്പ്പിക്കാനുള്ളവയെ' എതിര്ത്തുതോല്പിക്കാനെന്ന് സുകുമാരന്‍ സര് ഞാന്‍ കരുതുന്നില്ല.
Good reply Susheel. It is unfortunate that KPS has misunderstood "യുക്തിവാദം" and using a strawman version to debunk it. In doing so i amn't sure whether he is aware that he has become a poster boy for Latheef and his ilk.
സുകുമാരൻ സാറിനെക്കൂടി വായിച്ചിട്ട് എഴുതാം അഭിപ്രായം.
കെ പി എസ് ബ്ലോഗര്‍ക്ക് ഇപ്പോള്‍ വായനക്കാര്‍ കൂടുതല്‍ കിട്ടുന്നുണ്ട്.. അതില്‍ കൂടുതല്‍ അദ്ദേഹം ഒന്നും ആഗ്രഹിക്കുന്നില്ലന്ന് തോന്നുന്നു..
:)
എവിടുന്നുകിട്ടി സാറിന് ഈ അറിവ്? ഏത് മതത്തെക്കുറിച്ചാണ് പറഞ്ഞത്? എല്ലാ മതങ്ങളും കുഞ്ഞുനാളിലേ മനസ്സിലേക്ക് കുത്തിക്കയറ്റുന്നതല്ലേ? മതത്തെ വിശ്വാസമുള്ളവര്‍ പിന്തുടര്ന്നു എന്നതും ആദ്യം പറഞ്ഞതും തമ്മില്‍ യോജിക്കുന്നില്ല. വിശ്വാസം എങ്ങനെയാണ് ഉണ്ടാകുന്നത്? ഏതെങ്കിലും മത വിശ്വാസി മതത്തെ പഠിച്ച ശേഷം തനിക്കിഷ്ടമുള്ള മതം തെരഞ്ഞെടുത്തത് സാറിനറിയുമെങ്കില് അറിയിക്കുക
ഇങ്ങനൊക്കെ ആരുന്നെങ്കില്‍ മതങ്ങളൊന്നും ഉണ്ടാകുകയെ ഇല്ലാരുന്നു .....നിങ്ങളും ഈശ്വര വിശ്വാസി ആയോ ???
പ്രിയ സുശീല്‍
കെ.പി എസിനോട് താങ്കള്‍ ഉന്നയിച്ച പലവാദങ്ങളും നന്നേ ദുര്‍ബലങ്ങളാണ്.
താങ്കള്‍ പറയുന്നത് യുക്തിവാദത്തെ കെപീ എസിന് അറിയില്ല എന്നാണ്. താങ്കളെക്കാള്‍ ഒരു പാട്കാലം യുക്തിവാദിയായി ജീവിക്കുകയും ഇപ്പോഴും അത് തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന കെ.പി.എസ് അദ്ദേഹത്തിന്റെ യുക്തിചിന്ത പങ്കുവെച്ചപ്പോള്‍ താങ്കളുടെ യുക്തി ചിന്തക്ക് അതുമായി യോജിച്ചുപോകാന്‍ പറ്റുന്നില്ല എന്നത് അംഗീകരിക്കുന്നു. അനുഭവ ജ്ഞാനത്തിലും ആത്മാര്‍ത്ഥതയിലും അദ്ദേഹത്തിന്റെ യുക്തിചിന്തയുടെ നാലയലത്ത് പോലും എത്താന്‍ താങ്കളുടെ മറുപടികള്ക്കുണ്ടെന്ന് കരുതാന്‍ സ്വതന്ത്രമായി ചിന്തിക്കുന്ന ആര്‍ക്കും കഴിയില്ല.
താങ്കളുന്നയിക്കുന്ന യുക്തിചിന്ത മനുഷ്യന്റെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കുന്നതില്‍ പരാജയപെടുന്നു എന്നതാണ് ഏറെ പരിതാപകരം. മനുഷ്യ സ്നേഹം= മത ദ്വേഷമാണെന്ന് പാവം താങ്കളെ പോലുള്ള യുക്തിവാദികള്‍ ധരിച്ചു വെച്ചിരിക്കുന്നു. താങ്കള്‍ മനസ്സിലാക്കിയ തെറ്റായ ധാരണകള്ക്കനുസരിച്ചുള്ള ഒരു യുക്തിവാദമാണ് ഇപ്പോള്‍ താങ്കളിവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. കെ.പി എസിനെ പോലെ, യാഥാര്‍ഥ്യങ്ങളുടെ ലോകത്ത് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ താങ്കളുടെ ഇത്തരം ധാരണകളും മാറുമെന്നാണ് എന്റെ വിശ്വാസം. തന്റെ ആശയഗതിക്ക് വിരുദ്ധമായവരെല്ലാം മറ്റവന്മാരുടെ മാസപടി പറ്റുന്നവരാണെന്ന നന്നേ വിലകുറഞ്ഞ വാദഗതികള്‍ ഉന്നയിക്കാതിരിക്കുന്നത് സ്വയം പരിഹാസ്യമാവുന്നത് ലഘൂകരിക്കാനെങ്കിലും ഉപകരിക്കും.
മതത്തില്‍ ജനിച്ചു പോയ വെറും ന്യൂനപക്ഷമായ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ വെച്ചുള്ള മുന്‍ വിധിയലധിഷ്ടിതമായ വളരെ ഉപരിപ്ലവമായ അറിവ് മാത്രമേ, ഏതൊരു അന്ധയുക്തിവാദിയെയും പോലെ, മതത്തെ കുറിച്ച് താങ്കള്ക്കുമുള്ളൂ എന്ന് കെ.പി എസിനുള്ള താങ്കളുടെ മറുപടികളില്‍ നിന്ന് വ്യക്തമാവുന്നു.
എല്ലാവരും താങ്കളുടെ വാദമനുസരിച്ചുള്ള യുക്തിവാദികളാവുന്നതാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കണോ/സഹതപിക്കണോ എന്ന സംശയത്തിലാണ് ഞാന്‍.
ഇതേ ചോദ്യം ഓരോ മതവിശ്വാസിക്കും ആവാമല്ലോ. എല്ലാവരും എന്റെ മതത്തില്‍ വിശ്വാസിച്ചാല്‍ ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന്. ഇതിലപ്പുറം ഒരുവാദം യുക്തിവാദിക്കുന്നയിക്കാന് പറ്റുമോ?. സുശീല്‍, താങ്കളുടെ ധാരണകളും അതനുസരിച്ചുള്ള ഒരു തരം വിശ്വാസവുമാണ് താങ്കളുടെ യുക്തിവാദം. ഒരു മതവിശ്വാസിയുടെ വിശ്വാസ പരമായ ചിന്തയില്‍നിന്നും ഒട്ടും വിത്യസ്ഥമല്ല ഇതും.
വൈവിദ്ധ്യത്തെ/നാനാത്വത്തെ ഉള്‍ക്കൊണ്ട് കൊണ്ട്, സമൂഹത്തിന്റെയും നാടിന്റെയും പുരോഗതിക്ക് വേണ്ടി, എല്ലാവിഭാഗങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പുരോഗനാത്മകമായ ഒരു യുക്തിവാദത്തെ കുറിച്ചാണ് കെ.പി.എസ് സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതാണ് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അനുവര്‍ത്തിക്കാവുന്ന ഏറ്റവും യുക്തിഭദ്രമായ യുക്തിവാദം എന്ന് താങ്കളെപോലുള്ള യുക്തിവാദികള്‍ മനസ്സിലാക്കിയാല്‍, അത് തീര്‍ച്ചയായും നന്മ മാത്രമേ കൊണ്ട് വരൂകയുള്ളൂ
ഇനി താങ്കള്‍ വിശ്വാസിക്കുന്ന യുക്തിവാദമാണ് എറ്റവും മികച്ചത് എന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍, അത് പ്രചരിപ്പിക്കാനുള്ള സമീപനം നഗറ്റീവിസത്തില് അധിഷ്ടിതമല്ലാത്ത തികച്ചും പോസ്റ്റിറ്റീവായ ഒരു സമീപനത്തിലൂടെ മാത്രമേ സാധ്യമാവൂ എന്നെങ്കിലും താങ്കളെപോലുള്ള യുക്തിവാദികള്‍ മനസ്സിലാക്കിയാല്‍ നല്ലത്.
അപ്പൊ ചേട്ടന് യുക്തിവാദിയായത് എങ്ങനെയാ വിട്ടുകാര് അടിച്ച്ചെല്പ്പിച്ച്ചതാണോ ?
track
:(
!!
എന്തായാലും കേ. പി. എസ്. ന്റെ ഒരു നിലപാട് ഇവിടെ പ്രസക്തമാകുന്നു. അനോണിത്തരം. ഇവിടെ "അജ്ഞാത " യുടെ കമന്റു കണ്ടു.
സ്വന്തം പേര് വെളിപ്പെടുത്താന്‍ നട്ടെല്ലില്ലാത്തവര്‍ ഈ പണിക്കു നില്കരുത്.സുശീലിന്റെ ചില ചോദ്യങ്ങള്‍ പ്രസക്തമാണ്.ചര്‍ച്ച തുടരട്ടെ......സസ്നേഹം
ചിന്തകന്‍ പറഞ്ഞു:
"കെ.പി എസിനോട് താങ്കള്‍ ഉന്നയിച്ച പലവാദങ്ങളും നന്നേ ദുര്‍ബലങ്ങളാണ്. "
>>>> ചിന്തകന്‍ ദുര്‍ബലമായ വാദങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കുക. അതില്‍ ചര്‍ച്ചയാകാം.
"താങ്കള്‍ പറയുന്നത് യുക്തിവാദത്തെ കെപീ എസിന് അറിയില്ല എന്നാണ്."
>>> ഞാനും കെപീസ്സും സംസാരിക്കുന്ന യുക്തിവാദം താങ്കള്‍ പഠിച്ചിട്ടില്ല.
അനോണി കമന്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. അനോണികള്‍ ദയവായി ക്ഷമിക്കുക. സ്വന്തം പേരോ ഐ ഡിയോ വെച്ച് എഴുതുക.
മതം അത് രൂപപ്പെട്ട കാലത്ത് പുരോഗമനപരമായ പങ്ക് വഹിച്ചിരിക്കാം. എന്നാല്‍ ചരിത്രത്തില്‍ അത് വരുത്തിവെച്ച കൊള്ളരുതായ്മകള്‍ക്ക് കയ്യും കണക്കുമില്ല. മത വിശ്വാസത്തെ യുക്തിവാദികള്‍ അംഗീകരിക്കുന്നില്ല എന്നതിലാണ് സുകുമാരന്‍ സാറിന്റെ പരിവേദനം. എന്നാല്‍ ഇസ്ലാമിനെ മറ്റാരെയുംകാളുമേറെ ന്യായീകരിക്കുകയും തികഞ്ഞ മതവിശ്വാസികളായി സമാധാനത്തോടെ ജീവിക്കുകയും ചെയ്യുന്ന അഹമ്മദീയമുസ്ലിംകളെ മുസ്ലിംകളായി പോലും അംഗീകരിക്കാന്‍ താങ്കളുടെ പുതിയ തോഴര്ക്ക് കഴിയാത്തതെന്തുകൊണ്ടാണ്? അഫ്ഗാനില്‍ അമേരിക്കന്‍ സേനയ്ക്കെതിരെയും, ഫലസ്തീനിലെ അധിനിവേശത്തിനെതിരെയും നിരന്തരം പേനയുന്തുന്ന(അത് വേണ്ടെന്നല്ല പറഞ്ഞത്) മൗദൂദിസ്റ്റ് പ്രസിദ്ധീകരണങ്ങളില്‍ ഒന്നിലും ഒരിക്കല്‍ പോലും പാകിസ്ഥാനില്‍ നടക്കുന്ന അഹ്മദീയ വേട്ടയെക്കുറിച്ച് വേദനിച്ചു കണ്ടില്ല. അവിടെ അഹ്മദീയരെ അമുസ്ലീംകളായി പ്രഖ്യാപിച്ച് പൗരാവകാശങ്ങള്‍ പോലും നിരോധിച്ചിരിക്കുകയാണ്. അതിന് വ്രതമെടുത്ത് ഒരുമ്പെട്ടതോ, ജമാ അത്തുകാരുടെ ആത്മീയാചാര്യനായ മൗദൂദിയും. അവരുടെ ആരാധനാലയങ്ങള്‍ക്ക് 'മുസ്ലിം പള്ളി' എന്ന വിശേഷണത്തിനര്ഹയില്ല; ഖുര്‍ ആന്‍ ഉദ്ധരിക്കാന്‍ അവകാശമില്ല. അവരെക്കുറിച്ച് മൗദൂദിസ്റ്റ് ബ്ലോഗില്‍ എഴിതിയതിന്റെ അസഹിഷ്ണുത സാര്‍ വായിച്ചിട്ടുണ്ടോ? അഹ്മദ് എന്നോരു പ്രവാചകനെമാത്രമല്ലേ അവര്‍ മറ്റുള്ളവരെക്കാളും അധികമായി അംഗീഅകരിക്കുന്നുള്ളു? ശ്രീകൃഷ്ണന് ശ്രീരാമന് തുടങ്ങിയ ഹിന്ദു ആരാധനാ മൂര്‍ത്തികളെപ്പോലും പ്രവാചകരായി അംഗീകരിക്കാന്‍ സന്മനസ്സു കാണിക്കുന്ന അഹ്മദീയരുടെ വിശ്വാസങ്ങളോടുള്ള സി കെ ലത്തീഫ് അടക്കമുള്ള മൗദൂദിസ്റ്റുകളുടെ മനോഭാവമെന്തെന്ന് അവര്‍ വെളിപ്പെടുത്തട്ടെ. അവര്‍ക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുനേരെ മുഖം തിരിഞ്ഞു നില്ക്കുന്നവര് മനുഷ്യാവകാശത്തിന്റെ മൊത്തം വക്താക്കളായി നടക്കുന്ന ഇരട്ടത്താപ്പിനെ തുറന്നു കാണിക്കാന്‍ സുകുമാരന്‍ സാര്‍, താങ്കള്‍ തയ്യാറുണ്ടോ?
ചിന്തകന്‍ പറഞ്ഞു:
"വൈവിദ്ധ്യത്തെ/നാനാത്വത്തെ ഉള്‍ക്കൊണ്ട് കൊണ്ട്, സമൂഹത്തിന്റെയും നാടിന്റെയും പുരോഗതിക്ക് വേണ്ടി, എല്ലാവിഭാഗങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പുരോഗനാത്മകമായ ഒരു യുക്തിവാദത്തെ കുറിച്ചാണ് കെ.പി.എസ് സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്"
>>>> അഹ്മദീയരെപ്പോലും മുസ്ലിംകളായി അംഗീകരിക്കാന്‍ കഴിയാത്ത ചിന്തകാ, എന്ത് വൈവിധ്യവും നാനാത്വവുമാണ് താങ്കള്‍ വിളിച്ചുകൂവുന്നത്? താങ്കള്‍ വിഭാവനം ചെയ്യുന്ന മതരാഷ്ട്രത്തില്‍ അമുസ്ലിംകളെ 'ദിമ്മികള്‍' എന്ന ബഹുമതി നല്കി 'പ്രത്യേക യൂണിഫോം' അണിയിക്കുകയും പ്രത്യേക നികുതിപിരിച്ച് ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സമ്വിധാനമാണുള്ളതെന്നിരിക്കെ വൈവിധ്യം, നാനാത്വം എന്നൊക്കെയുള്ള വാക്കുകളെ മാനഭംഗപ്പെടുത്താതിരിക്കൂ, പ്ലീസ്.
കെ.പി.എസിന്റെ പോസ്റ്റ് വെറും കുമിള മാത്രമാണ്. വെറുതെ കാറ്റൂതി വീർപ്പിച്ചത്. യുക്തിവാദികൾക്കും മതവിശ്വാസികൾക്കും യോജിക്കാനാവാത്ത ഒരേ ഒരു കാര്യമേയുള്ളൂ- അത് മതവിശ്വാസം മാത്രമാണ്. അത് കെ.പി.എസിനും അറിയുന്ന കാര്യമാണ്. അതൊഴികെയുള്ള കാര്യങ്ങളിൽ യോജിച്ച് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ (അഴിമതിക്കെതിരെ പ്രവർത്തിക്കണമെന്നതിൽ ആർക്കാണ് സംശയം) ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പറയുന്നത് വെറും തമാശ പോസ്റ്റ് മാത്രമാണ്. അതിനെ പിന്തുണച്ച് കുറെ പേർ കമന്റിടുമെന്ന് കെ.പി.എസിനറിയാം.
CKLatheef said...
@സുശീല്‍ കുമാര്‍ പി പി
ഈ പോസ്റ്റില്‍ കെ.പി.എസ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് യുക്തിവാദികളോ കമ്മ്യൂണിസ്റ്റുകളോ യുക്തമായ മറുപടി പറയുക മാത്രമേ ആവശ്യമുള്ളൂ. അതിന് കഴിയാതെ വരുമ്പോഴാണ് ആക്ഷേപിക്കാനും മറുപടി പറയാനും ആരോപണമുന്നയിക്കാനും സൗകര്യത്തിന് വിഷയം മാറ്റാന്‍ ശ്രമിക്കുന്നത്. ഖാദിയാനികളുടെ ജമാഅത്തിന്റെയും മൗദൂദിയുടെയും നിലപാട് ഇവിടെ കടന്നുവരുന്നത് അതിന്റെ ഭാഗമാണ്. ഇന്ത്യയിലാണെങ്കിലും പാകിസ്ഥാനിലാണെങ്കിലും ജമാഅത്ത് ഇസ്ലാമിനെ തനതായ രൂപത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇസ്ലാമിന് വ്യക്തമായ അടിസ്ഥാനങ്ങളുണ്ട്. തൗഹീദ് (ഏകദൈവത്വം) രിസാലത്ത് (പ്രവാചകത്വം) ആഖിറത്ത് (പരലോകവിശ്വാസം) എന്നിവ അതിന്റെ മൂല തത്വങ്ങളാണ്. ഖാദിയാനികള്‍ അതില്‍ രണ്ടാമത് പറഞ്ഞതില്‍ വെള്ളം ചേര്‍ത്തവരാണ്. അതിനാല്‍ അവര്‍ മുസ്ലിംകള് എന്ന വിശേഷണത്തിന് അര്‍ഹരല്ല എന്ന് മുസ്ലിം ലോകം അംഗീകരിച്ചതാണ്. ജമാഅത്തിന് മാത്രമായി ഇതില്‍ പ്രത്യേക വീക്ഷണമൊന്നുമില്ല. മൗദൂദിയുടെ പ്രത്യേകത മറ്റുകലര്പ്പുകളില്നിന്ന് ഇസ്ലാമിനെ സംരക്ഷിച്ചു എന്നതാണ്. അതിനാല്‍ ഖാദിയാനികളെ മാത്രമല്ല അദ്ദേഹം തുറന്ന് കാണിച്ചത്. ഹദീസ് നിഷേധികള്‍ ഖദ്റിനെ (വിധിവിശ്വാസത്തെ) നിഷേധിച്ചവരെയൊക്കെ തന്റെ പണ്ഡിതോചിതമായ തൂലികയിലൂടെ നേരിട്ടു. ഖാദിയാനികള്‍ പാശ്ചാത്യരായ തങ്ങളുടെ സഹായികളിലൂടെ മൗദൂദിക്കും ജമാഅത്തിനുമെതിരെ അതിന് പകരം വീട്ടികൊണ്ടിരിക്കുന്നു എന്ന് മാത്രം. ആരുടെയും മനുഷ്യാവകാശങ്ങള്‍ ഹനിക്കാന്‍ ജമാഅത്ത് കൂട്ടുനില്ക്കുയുമില്ല. അതിനുള്ള തെളിവുകള്‍ നിരത്തുക സാധ്യവുമല്ല. ഇത്രമാത്രമേ ഇവിടെ നല്കാനുദ്ദേശിക്കുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം കേവലം വ്യാജാരോപണങ്ങള്‍. അല്ല എന്ന് സുശീലിന് അഭിപ്രായമുണ്ടെങ്കില്‍ താങ്കള്‍ കണ്ടെത്തിയ സത്യം കെ.പി.എസിന് കൈമാറുക. അദ്ദേഹം അത് പഠിച്ച് ജമാഅത്തിനെതിരെ തന്റെ കണ്ടെത്തല്‍ പോസ്റ്റായി അവതരിപ്പിക്കട്ടെ. അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞുകൊള്ളാം.
September 11, 2010 9:27 PM
സി കെ ലത്തീഫ്,
മതങ്ങളോടുള്ള യുക്തിവാദി സമീപനം എന്തായിരിക്കണം എന്ന വിഷയത്തിലാണ് സുകുമാരന്‍ സാറിന്റെ പൊസ്റ്റ്. മതം എന്നു പറയുന്നത് തങ്ങളുടെ മതം മാത്രമാണ് എന്ന ബോധത്തില്‍ നിന്നാണ് വിഷയം മാറ്റാന്‍ ശ്രമിക്കുന്നു എന്ന ആരോപണം വരുന്നത്. മത വിശ്വാസിക്ക് മറ്റൊരു മത വിശ്വാസിയോടുള്ള സമീപനമാണ് ഞാന്‍ ഉന്നയിച്ച അഹ്മദീയ മുസ്ലിംകളുടെ പ്രശ്നം.
" ഇസ്ലാമിന് വ്യക്തമായ അടിസ്ഥാനങ്ങളുണ്ട്. തൗഹീദ് (ഏകദൈവത്വം) രിസാലത്ത് (പ്രവാചകത്വം) ആഖിറത്ത് (പരലോകവിശ്വാസം) എന്നിവ അതിന്റെ മൂല തത്വങ്ങളാണ്. ഖാദിയാനികള്‍ അതില്‍ രണ്ടാമത് പറഞ്ഞതില്‍ വെള്ളം ചേര്‍ത്തവരാണ്. അതിനാല്‍ അവര്‍ മുസ്ലിംകള് എന്ന വിശേഷണത്തിന് അര്‍ഹരല്ല എന്ന് മുസ്ലിം ലോകം അംഗീകരിച്ചതാണ്."
>>> ഇവിടെ വെള്ളം ചേര്‍ത്ത പ്രശ്നത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ 'അതിനാല്‍ അവര്‍ മുസ്ലിംകള് എന്ന വിശേഷണത്തിന് അര്‍ഹരല്ല എന്ന് മുസ്ലിം ലോകം അംഗീകരിച്ചതാണ്'എന്ന പ്രസ്ഥാവന നൂറു് ശതമാനം സത്യസന്ധമാണ്. സത്യം തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങള്‍. തങ്ങള്‍ മുസ്ലിംകളാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുകയും ദീനികളായി ജീവിക്കുകയും തങ്ങളുടെ നേരെ വെടിയുതിര്‍ത്ത മുസ്ലിം ഭീകരരോട് പോലും അനീതി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയത് ഒരു മതവിഭാഗത്തെപ്പോലും അംഗീകരിക്കാന്‍ കഴിയില്ല എന്ന് തുറന്നുസമ്മതിക്കുന്ന ഇടുങ്ങിയ മനസ്സുകള്‍ക്ക് എന്താണ് നാനാത്വം ഏകത്വം എന്നൊക്കെ പുലമ്പാനുള്ള അര്‍ഹത? മുസ്ലിംകളായ അഹ്മദീയരെപോലും അംഗീകരിക്കില്ലെന്ന് വീമ്പ് പറയുന്ന മൗദൂദിസ്റ്റുകളിലാണോ സുകുമാരന്‍ സാര്‍ മഹത്തായ മത സൗഹാര്‍ദ്ദത്തിന്റെ വക്താക്കളും, ധര്‍മിഷ്ടരും, അനുകരണീയരുമൊക്കെയായി പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നത്?
എന്റെ ചോദ്യത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം തടിയൂരി രക്ഷപ്പെടാനാണ് ലത്തീഫിന്റെ ശ്രമം.
ലത്തീഫ് പറയുന്നു:
"ഖാദിയാനികള്‍ പാശ്ചാത്യരായ തങ്ങളുടെ സഹായികളിലൂടെ മൗദൂദിക്കും ജമാഅത്തിനുമെതിരെ അതിന് പകരം വീട്ടികൊണ്ടിരിക്കുന്നു എന്ന് മാത്രം. ആരുടെയും മനുഷ്യാവകാശങ്ങള്‍ ഹനിക്കാന്‍ ജമാഅത്ത് കൂട്ടുനില്ക്കുയുമില്ല. അതിനുള്ള തെളിവുകള്‍ നിരത്തുക സാധ്യവുമല്ല. ഇത്രമാത്രമേ ഇവിടെ നല്കാനുദ്ദേശിക്കുന്നുള്ളൂ. ബാക്കിയുള്ളതെല്ലാം കേവലം വ്യാജാരോപണങ്ങള്‍."
>>>> ന്യൂനാല്‍ ന്യൂനപക്ഷമായ അഹ്മദീയര്‍ എന്ത് പകരം വീട്ടലാണ് മൗദൂദിസ്റ്റുകളോട് നടത്തുന്നത്? അവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ജമാ അത്തുകാരുടെ ഒരു പ്രസിദ്ധീകരണത്തിലും ഇതുവരെ മിണ്ടിക്കണ്ടിട്ടില്ല. പറയാന്‍ കാരണം മാധ്യമത്തിന്റെയും പ്രബോധനത്തിന്റെയും വരിക്കാരനാണ് ഞാന്‍. അഹ്മദീയരെ അമുസ്ലിംകളായി പ്രഖ്യാപിക്കേണ്ടിവന്നതുതന്നെ അവര്‍ മുസ്ലിംകളാണ് എന്നതിനാലാണ്. ഹിന്ദുക്കളെയും, കൃസ്ത്യാനികളെയുമൊന്നും ഇതുവരെയും ആര്‍ക്കും അമുസ്ലിംകളായി പ്രത്യേകം പ്രഖ്യാപിക്കേണ്ടിവന്നില്ലല്ലോ? ഇക്കാര്യത്തില്‍ മൗദൂദിയുടെ പങ്ക് കുപ്രസിദ്ധമാണ്. പാകിസ്ഥാനില്‍ ഉണ്ടായ വെള്ളപ്പൊക്കം പോലും അഹ്മദികള്ക്കുനേരെ നടത്തിയ ക്രൂരതകള്‍ക്കുള്ള അള്ളാഹുവിന്റെ മടുപറിയാണെന്നാണ് അഹ്മദീയാ പ്രസിദ്ധീകരണമായ സത്യദൂതന്‍ ഉള്ളുരുകി എഴുതിയത്.
ലോകത്തിലേക്ക് കണ്ണുതുറന്നു നോക്കാതെ, കേരളത്തില്‍ പഞ്ചാരവര്‍ത്തമാനം പറഞ്ഞും ഇഫ്താര്‍ വിരുന്ന് നല്‍കിയും 'ബുദ്ധിജീവികളുടെ' പിന്തുണ ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരെ കണ്ട് മതം തേനാണെന്നും പാലാണെന്നും പറഞ്ഞ് നടക്കുന്ന സുകുമാരന്‍ സാറിന്റെ വാദങ്ങളെ അംഗികരിക്കാന്‍ നിവൃത്തിയില്ലെന്ന അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു.
അയാളൊരു നേരമ്പോക്ക് ഫിലോസഫര്‍(കട:കൈപ്പള്ളി) അല്ലേ? അയാളുടെ പോസ്റ്റുകളോട് പ്രതികരിച്ച് സമയം കളയണോ?
[[ ഞാനും കെപീസ്സും സംസാരിക്കുന്ന യുക്തിവാദം താങ്കള്‍ പഠിച്ചിട്ടില്ല. ]]
പ്രിയ സുശീല്‍
താങ്കള്‍ കെ.പി.എസി നോട് സംസാരിക്കുന്ന യുക്തിവാദം എന്താണെന്ന് മറ്റൊരാളില്‍ നിന്ന് കേള്‍ക്കുന്നതിലും നല്ലത് താങ്കള്‍ തന്നെ എനിക്ക് പറഞ്ഞ് തരുന്നതല്ലേ? ഞാന്‍ അതിനായി കാത്തിരിക്കുന്നു.
[[>>>> ചിന്തകന്‍ ദുര്‍ബലമായ വാദങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കുക. അതില്‍ ചര്‍ച്ചയാകാം.]]
എന്റെ തുടര്‍ന്നുള്ള വാക്യങ്ങളില്‍ ഞാനതിലേക്കുള്ള സൂചനകള്‍ നല്‍കിയിട്ടുണ്ട്. അത് താങ്കള്‍ വിശദീകരിച്ചതിന് ശേഷം മറ്റുള്ളവയിലേക്ക് കടക്കാം.
[[>>>> അഹ്മദീയരെപ്പോലും മുസ്ലിംകളായി അംഗീകരിക്കാന്‍ കഴിയാത്ത ചിന്തകാ, എന്ത് വൈവിധ്യവും നാനാത്വവുമാണ് താങ്കള്‍ വിളിച്ചുകൂവുന്നത്? താങ്കള്‍ വിഭാവനം ചെയ്യുന്ന മതരാഷ്ട്രത്തില്‍ അമുസ്ലിംകളെ 'ദിമ്മികള്‍' എന്ന ബഹുമതി നല്കി 'പ്രത്യേക യൂണിഫോം' അണിയിക്കുകയും പ്രത്യേക നികുതിപിരിച്ച് ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സമ്വിധാനമാണുള്ളതെന്നിരിക്കെ വൈവിധ്യം, നാനാത്വം എന്നൊക്കെയുള്ള വാക്കുകളെ മാനഭംഗപ്പെടുത്താതിരിക്കൂ, പ്ലീസ്.]]
ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ അംങ്ങീകരിക്കാത്ത ആരും മുസ്ലീംങ്ങളാവുകയില്ല. അത് സ്വാഭാവികമാണ്. നാനാത്വം എന്ന പദത്തിന്റെ അര്‍ത്ഥം എന്താണെന്ന് സുശീല്‍ കുമാര്‍ തന്നെ ഒന്നു വിശദീകരിക്കൂ. താങ്കള്‍ വിശ്വസിക്കുന്ന അടിസ്ഥാന നിയമങ്ങളനുസരിച്ച് ഞാനൊരു യുക്തിവാദിയാണെന്ന് വാദിച്ചാല്‍ താങ്കള്‍ അത് അംങ്ങീകരിക്കുമോ?
ഇസ്ലാമിന്റെ അടിസ്ഥാനകാര്യങ്ങളെ അംങ്ങീകരിക്കുന്ന ആരും മുസ്ലീംങ്ങളായിരിക്കും. ആര്‍ക്കും അവരെ പുറത്താക്കുക സാധ്യമേ അല്ല. ഖാദ്യാനികള് മുസ്ല്ലിംങ്ങളല്ല എന്നത് മൌദൂതിയുടെ തീരുമാനമല്ല. മുസ്ലീം ലോകമംങ്ങീകരിക്കുന്ന അടിസ്ഥാനങ്ങളില്‍ അവര്‍ വിത്യസ്ഥമായത് കൊണ്ടാണ് അവര്‍ അഹമദീയ(ഖാദിയാനി) ആയിമാറിയത്. അടിസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ അവരും മുസ്ലീങ്ങളായി മാറുമെന്നതില്‍ സംശയമേതുമില്ല.
മുസ്ലീങ്ങളായി അംങ്ങീകരിക്കുന്നില്ല എന്നതിനര്‍ത്ഥം അവര്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെ അംഗീകരിക്കുന്ന് എന്ന് സുശീല്‍ എങ്ങനെയാണ് തീരുമാനിക്കുന്നത് എന്നെനിക്കറിയില്ല. ജമാ അത്തുകാര്‍ ഒരു നിലക്കും അവരോട് മനുഷ്യാവകാശ ലംഘനം നടത്തുന്നില്ല. ഉണ്ട് എന്ന് സുശീലിന് വാദമുണ്ടെങ്കില്‍, നേരെത്തെ ലത്തീഫ് സൂചിപിച്ച പോലെ, അത് തെളിവ് സഹിതം ഇവിടെ അവതരിപ്പിക്കാം. മനുഷ്യാവകാശ ലംഘനം ആരോട് നടത്തിയാലും അതിനെ ഇസ്ലാം എതിര്‍ക്കുന്നു. അത് കൊണ്ട് ജമാ അത്തും എതിര്‍ക്കുന്നു. ഖാദിയാനികളുടെ ആശയതലത്തില്‍ നിന്നുള്ള അവരുടെ വ്യക്തിത്വത്തെ ജമാ അത്ത് അംങ്ങീകരിക്കുന്നു. സമാധാന പരവും ആശയ പരവുമായ പ്രബോധനത്തിലൂടെയല്ലാത്ത ഒരു പ്രചാരണവും ജമാ അത്തിന്റെ ലക്ഷ്യമേയല്ല. ഏതൊരു പ്രസ്ഥാനവും അങ്ങിനെ ചെയ്യുന്നതില്‍ ജമാ അത്ത് എതിരുമല്ല. ജനങ്ങളോടു അക്രമവും ചൂഷണവും ചെയ്യാത്ത ഒരു വിഭാഗത്തോടും ജമാ അത്തിന് ഒരു വിരോധവുമില്ല.അവര്‍ ആശയതലത്തില്‍ വിരുദ്ധ ധ്രുവത്തിലായാലും.
ദിമ്മികള്‍ ആരാണെന്നും എന്താണുമൊക്കെ ലത്തീഫ് അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഒരു കാര്യത്തിന് മറുപടി പറയപെട്ടാല് അതേ കാര്യം നൂറ് തവണ ആവര്‍ത്തിച്ചത് കൊണ്ട് വീണ്ടും വല്ല പ്രയോജനവുമുണ്ടാവില്ലെന്നത് യുക്തിവാദികള്‍ എന്നവകാശപെടുന്നവര്ക്കറിയില്ലെന്നുണ്ടോ?
കെ പി എസ് ഉന്നയിച്ച കാര്യങ്ങളില്‍ മറുപടിപറയാന്‍ കഴിയാതെ വരുമ്പോള്‍ ജമാ അത്തിന്റപിന്നാലെ കൂടിയത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. കാരണം ജമാ അത്തിനെ കുറിച്ച് നിങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഒരു കുട്ടിയുടെ മുന്നില്‍ പോലും നിലനില്പില്ലാത്തവയാണ്.
മതങ്ങളേ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ മൂല്യതകര്‍ച്ച അനുഭവിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ റഷ്യ. മൂല്യങ്ങള്‍ തിരിച്ചു കൊണ്ടുവരാന്‍ മതങ്ങള്‍ക്കായി പ്രത്യേക പ്രോത്സാഹന പാക്കേജുകള്‍ തന്നെ റഷ്യന്‍ പ്രസിഡന്റ് തയ്യാറാക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
@സുശീല്‍ കുമാര്‍:
കെ.പി.എസി ന്റെ പ്രസ്തുത പോസ്റ്റിലെ അവസാനത്തെ ഹൃദയസ്പൃക്കായ കമെന്റ് ഒരു ഇവിടെ പതിക്കുന്നു.
കെ.പി.സുകുമാരന്‍ said...
പ്രിയ സുശീല്‍ കുമാര്‍ , മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ മര്‍മ്മപ്രധാനമായ ഒന്നാണ് ദൈവത്തിലുള്ള വിശ്വാസവും അവന് ഉള്‍ക്കൊള്ളുന്ന മതത്തിന് വിധേയമായി ജീവിയ്ക്കുക എന്നതും. അത്കൊണ്ട് തന്നെ വ്യത്യസ്തമതവിഭാഗങ്ങള്‍ നിലനില്‍ക്കുന്ന ഈ ലോകത്ത് എല്ലാ മതവിഭാഗങ്ങളും സാഹോദര്യഭാവേന വര്‍ത്തിക്കണം എന്നേ ഒരു മാനവികതാവാദിക്ക് പറയാന്‍ കഴിയുകയുള്ളൂ. യുക്തിവാദികള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ ദൈവവിശ്വാസവും മതവിശ്വാസവും ഒഴിവാക്കി സന്തുഷ്ടരാകുവിന്‍ എന്ന് ആഹ്വാനം ചെയ്യാന്‍ കഴിഞ്ഞേക്കും. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരു മാനവികതാവാദിയുടെ ധര്‍മ്മസങ്കടങ്ങള്‍ അനുഭവിക്കുന്ന ആളാണ് ഞാന്‍. അത്കൊണ്ട് തന്നെ എനിക്ക് എവിടെയും ഉറച്ചു നില്‍ക്കാനോ മാറാത്ത നിലപാടുകളില്‍ സ്വയം തളച്ചിടാനോ കഴിഞ്ഞിട്ടില്ല. ഇതെന്റെ ഒരു ദൌര്‍ബ്ബല്യമായി കരുതിയാല്‍ മതി. വിശ്വാസം നഷ്ടപ്പെടുന്ന ശൂന്യത മനുഷ്യമനസ്സിന് താങ്ങാനാവില്ല എന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ എന്റെ പോസ്റ്റുകള്‍ക്ക് ആധാരം. അത്കൊണ്ട് ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും എനിക്ക് പറയാനില്ല. ഒളിച്ചോടുകയാണെന്ന് ധരിക്കരുത്,ഈ ചര്‍ച്ചയും ഇവിടെ ഉപസംഹരിക്കുകയാണ്. ആരെയെങ്കിലും പ്രകോപിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു.September 11, 2010 11:02 PM
ഈ കമെന്റിലെ;
“വിശ്വാസം നഷ്ടപ്പെടുന്ന ശൂന്യത മനുഷ്യമനസ്സിന് താങ്ങാനാവില്ല എന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ എന്റെ പോസ്റ്റുകള്‍ക്ക് ആധാരം. “
ഈ വരികളാണ്; അദ്ദേഹത്തിന്റെ ഈ അടുത്തായി നിലപാട് മാറ്റമായി ബൂലോകം ധരിച്ചുപോയ പോസ്റ്റുകള്‍ക്ക് ആധാരം എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ നിന്നും നേരിട്ട് സംസാരിച്ചപ്പോഴും എനിക്ക് ബോധ്യമായത്.
."ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരു മാനവികതാവാദിയുടെ ധര്‍മ്മസങ്കടങ്ങള്‍ അനുഭവിക്കുന്ന ആളാണ് ഞാന്‍." എന്ന തുറന്ന് പറച്ചിലിലൂടെ സുകുമാരന്മാഷ് പങ്കുവെക്കുന്ന ദൈന്യതയാര്‍ന്ന നിസ്സഹായത സാമൂഹ്യയാഥാര്‍ത്ഥ്യമാണ്.
ദൈവം ഇല്ല എന്നതിന് എത്ര പഠനങ്ങള്‍ മുന്നോട്ട് വെച്ചാലും ;അസ്തിത്വചിന്തകള്‍ എന്നും മനുഷ്യനെ അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കും എന്ന ദൌര്ബല്യമായിരിക്കും ‘വിശ്വാസം നഷ്ടപ്പെടുന്ന ശ്യൂന്യതയായി അദ്ദേഹം തിരിച്ചറിയുന്നത്.
ഇവിടെ ‘വിശ്വാസം നഷ്ടപ്പെടുന്ന ശ്യൂന്യത’ ഒരു മികച്ച സാധ്യതയായി കണ്ട്, മീന്‍ പിടിക്കാനിറങ്ങുന്നവര്‍ക്ക് പച്ചയായ മനുഷ്യമനസ്സിന്റെ മാനവികചിന്തയുടെ സൌന്ദര്യം കാണിച്ചുകൊടുക്കേണ്ടത് ഒരു സാമൂഹ്യ ബാധ്യതയാണ്.
സുകുമാരന്‍ മാഷ് പറയുന്ന മാനവികവാദിയുടെ ധര്‍മ്മസങ്കടം മതവാദികള്‍ക്ക് ഒരു സൌകര്യുമായിപ്പോകുന്നതെങ്കില് യുക്തിചിന്തകര്‍ ഒരുത്തരവാദിത്തബോധമില്ലാത്തവരായിപ്പോകില്ലേ.
കയ്യും കാലും വെച്ച ദൈവീക സങ്കല്പത്തെ തള്ളിപ്പറയുന്ന യുക്തിചിന്തകരില്‍ തന്നെ അസ്തിത്വചിന്ത സമ്മാനിക്കുന്ന പരാശക്തി യെകുറിച്ചുള്ള ബോധം ഒരു സ്വകാര്യ ദൈവ ചിന്തയായി കൊണ്ടുനടക്കുന്നാതായാണ് എനിക്ക് ബോധ്യപ്പെട്ടത്. ദൈവദത്ത ചിന്തകൊണ്ടു നടക്കുന്ന ഒരു സമൂഹത്തില്‍ ഒരു ജീവിതം ജീവിച്ചുതീരുമ്പോള്‍ സമൂഹത്തിന്റെ ചിന്തകള്‍ സ്വാധീനിക്കപ്പെടുക സ്വാഭാവികം.
അതീതചിന്തയില് നിന്നുണ്ടാകുന്ത ദൈവ ചിന്ത സംഘബലമാകുന്നത് പ്രാകൃതമാണ്. ലൈഗീകതയോളം സ്വകാര്യമാവേണ്ടതായിരുന്നു ദൈവീക ചിന്തകള്‍ ,പരസ്യമായി ദൈവ സങ്കല്പത്തോട് സംവദിക്കുന്നത് എത്ര ലജ്ജാകരമാണ്; ഈ കണ്ണിചേരല്‍ എത്ര ഭീകരവും; അതിന്റെ ദുരന്തമാണ് നാമിന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്; എങ്കിലും തന്റെ മനനത്തിലൂടെ കണ്ടെത്തുന്ന അസ്തിത്വചിന്തയെ മനസ്സിന്റെ സ്വകാര്യതയ്ക്കപ്പുറം അലയാന്‍ വിടാതെ തന്നില്‍ തന്നെ അലിയിച്ച് മാനവികചിന്ത പ്രോത്സാഹിപ്പിക്കേണ്ടത് യുക്തിചിന്തകരുടെ ഒരു ബാധ്യതായി വിലയിരുത്തേണ്ടതുണ്ട്. പറഞ്ഞ് വരുന്നത് ഏത് വിഷയത്തിലും അവസാനം വരെ മനുഷ്യത്വത്തോടെ സമീപിക്കാന്‍ കഴിയുന്ന യുക്തിചിന്തകര്‍ തന്നെയാവണം എന്തിനും മുന്നില്‍ നില്‍ക്കേണ്ടത്. അല്ലാതെ പാതിവഴിയില്‍ എന്റെ വിശ്വാസിസമൂഹത്തോടാണ് എന്റെ പ്രതിബദ്ധത എന്ന് പറയുന്ന മതവാദികളാവരുത്.
അടുത്തവര്‍ഷം ഇഫ്ത്താര്‍ സംഗമം നടത്താന്‍ യുക്തിചിന്തകര്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കട്ടെ. ആഘോഷത്തിലും ദു:ഖത്തിലും ആരും ആരേയും കൈവിടരുത്.:)
സുകുമാരന്‍മാഷെ, താന്കളെ പോലുള്ള മാനവികവാദികള്‍ക്ക് ഇഫ്താറിനും ഈദിനും ഓണത്തിനും വിഷുവിനും ക്രിസ്മസിനും എല്ലാം ഒരേ മനസ്സോടെ പങ്കെടുക്കാം. പിന്നെന്തിന് ഒറ്റപ്പെടലിന്റെ വ്യഥ.
ഇസ്ലാമിന്റെ നന്മകളെയും പരലോകത്തെ സുഖങ്ങളെയും വിവരിക്കുന്ന ലേഖനം കെ പി എസ്സില്‍ നിന്നും അധുകം താമസിയാതെ പ്രതീക്ഷിക്കാം . കെ പി എസ്സ് മാത്രമല്ല അമുസ്ലീങ്ങളായ പല ബുദ്ധിജീവികളില്‍ നിന്നും ഇതുണ്ടാവും. ഒറ്റയടിക്ക് വിശ്വാസത്തിലേക്ക് കളം മാറിചവിട്ടുന്നത് സംശയങ്ങള്ക്കിടനല്കുമെന്നതിനാലാണ് മെല്ലെയുള്ള ഈ പരിവര്‍ത്തനം. ഒരു പാലമിട്ടാല്‍ അങ്ങൊട്ടും ഇങ്ങോട്ടും വെണമല്ലോ.. സുശീല്‍കുമാറിനും എന്നെങ്കിലും വിലപേശാന്‍ അവസരം കിട്ടുകയാണെങ്കില്‍ പ്രയോജനപ്പെടുത്തണം. അതാണ് യഥാര്‍ഥ യുക്തി.
കെ പി സുകുമാരന്‍ പറഞ്ഞു:
"ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരു മാനവികതാവാദിയുടെ ധര്‍മ്മസങ്കടങ്ങള്‍ അനുഭവിക്കുന്ന ആളാണ് ഞാന്‍. അത്കൊണ്ട് തന്നെ എനിക്ക് എവിടെയും ഉറച്ചു നില്‍ക്കാനോ മാറാത്ത നിലപാടുകളില്‍ സ്വയം തളച്ചിടാനോ കഴിഞ്ഞിട്ടില്ല. ഇതെന്റെ ഒരു ദൌര്‍ബ്ബല്യമായി കരുതിയാല്‍ മതി. വിശ്വാസം നഷ്ടപ്പെടുന്ന ശൂന്യത മനുഷ്യമനസ്സിന് താങ്ങാനാവില്ല എന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ എന്റെ പോസ്റ്റുകള്‍ക്ക് ആധാരം. അത്കൊണ്ട് ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും എനിക്ക് പറയാനില്ല. ഒളിച്ചോടുകയാണെന്ന് ധരിക്കരുത്,ഈ ചര്‍ച്ചയും ഇവിടെ ഉപസംഹരിക്കുകയാണ്. ആരെയെങ്കിലും പ്രകോപിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു."
>>>> സുകുമാരന്‍ സാറിന്റെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു. മറ്റുള്ളവന്റെ മനസ്സിന്റെ വിഷമം പോലും സ്വന്തം വ്യഥയായി ഏറ്റുവാങ്ങാന്‍ സ്വാര്ത്ഥലാഭമോഹമേതുമില്ലാതെ മനസ്സുകാണിക്കുന്ന ഒരു യുക്തിവാദിയുടെ വലിയ മനസ്സായി ഞാന്‍ അതിനെ വിലയിരുത്തിക്കോട്ടെ. എന്റെ വാക്കുകള്‍ ഏതെങ്കിലും സാറിനെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ. വീണ്ടും കാണാം. സസ്നേഹം,
സുശീല്‍ കുമാര്‍.
Post a Comment