പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Monday, May 24, 2010

സംവാദം നടന്നു; ജമാ അത്തെ ഇസ്ലാമിക്കാര്‍ വന്നില്ല!!!

യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച സംവാദം വിജയകര‍മായി നടന്നു. മെയ് 23 ന്‌ 2.30 ന്‌ നിറഞ്ഞുകവിഞ്ഞ മൂസ്സക്കുട്ടി സ്മാരക ഹാളില്‍ സമീപ ജില്ലകളില്‍നിന്നുള്ളരടക്കം നിരവധി ബ്ലോഗര്‍മാരും പങ്കെടുത്തു.

യുക്തിവാദി സംഘം ജില്ലാ സെക്രട്ടരി മുഹമ്മദ് പാറയ്ക്കല്‍ സ്വാഗതം ആശംസിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗണിത വിഭാഗം മേധാവിയും സംഘം ജില്ല പ്രസിഡന്റുമായ ഡോ. രാമചന്ദ്രന്‍ മോഡരേറ്ററായിരുന്നു.

വിഷയാവതരണം

സി രവിചന്ദ്രന്‍(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലീഷ് വിഭാഗം)

മതങ്ങള്‍ ഉല്‍ഭവിക്കുന്നതിനും എത്രയോ മുമ്പുതന്നെ മനുഷ്യര്‍ ഉണ്ടായിരുന്നു; അവര്‍ക്കും സംസ്കാരമുണ്ടായിരുന്നു. മതങ്ങളുടേ മൂല്യബോധം അവ ഉല്‍ഭവിച്ച കാലത്തെ/സ്ഥലത്തെ മൂല്യബോധത്തില്‍ നിന്നു കടം കൊണ്ടതാണ്‌. ൬൦ ലക്ഷം മനുഷ്യരെ കൊന്ന ഹിറ്റ്ലര്‍ക്കു നേരിടെണ്ടിവന്നതിനേക്കാല്‍ പ്രതിഷേധം ഇന്നത്തെ യുദ്ധക്കൊതിയന്മാരായ രാഷ്ട്രനേതാകാള്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ നിന്നുതന്നെ നേരിടേണ്ടിവന്നു; ഇത് മനുഷ്യന്റെ വളരുന്ന സംസ്കാരത്തിനുദാഹരണമാണ്‌.

കൊട്ടിഘോഷിക്കപ്പെടുന്ന ഭാരതത്തിലെ സനാതനധര്‍മ്മം ലോകത്ത് മറ്റൊരിടത്തുമില്ലാത്തവിധം മനുഷ്യനെ നികൃഷ്ടമായ വിധം ഉച്ഛനീചത്വത്തിന്‌ വിധേയമാക്കി. സംസ്കാരം ഏതെങ്കിലും മത ദൈവത്തിന്റെ സൃഷ്ടിയല്ല; അത് മനുഷ്യവര്‍ഗ്ഗം ഉല്‍ഭവിച്ചതുമുതല്‍ ഇന്നേവരെ ആര്‍ജിച്ചതാണ്‌.

സ്വാമി ചിദാനന്ദപുരി(കൊളത്തൂര്‍ അദ്വൈതാശ്രമം)

നിരീശ്വരവാദം മറ്റേതൊരു വിശ്വാസത്തെയും പോലെ മറ്റൊരു വിശ്വാസം മാത്രമാണ്‌. എന്നാല്‍ യുക്തിവാദം അതില്‍നിന്ന് വ്യത്യസ്തമാണ്‌. അത് യുക്തിയുപയോഗിച്ച് കാര്യങ്ങളെ വിശകലനം ചെയ്യുന്നു. തനിക്കറിയാവുന്ന യുക്തിവാദികളെല്ലാം നല്ല മനുഷ്യരാണ്‌.

ചാതുര്‍വര്‍ണ്യം ജാതിയിലല്ല; വര്‍ണത്തില്‍ അധിഷ്ഠിതമാണ്‌. അറിവുള്ളവനാണ്‌ ബ്രാഹ്മണന്‍. അതുകൊണ്ട്‌ അധ്യാപകനായ മോഡറേറ്ററും ബ്രാഹ്മണനാണ്‌‌. ഓരോ മനുഷ്യരെയും ദൈവം സൃഷ്ടിച്ചതാണെന്നു അദ്വൈതം കരുതുന്നില്ല. സൃഷ്ടിയും സ്ഥിതിയും സംഹാരവും ചാക്രികമാണ്‌.

ഈ ലോകത്തിലേറ്റവും കൂടുതല്‍ രക്തപ്പുഴ ഒഴുകിയത് മതത്തിന്റെ പേരിലാണ്‌. ധാര്‍മ്മികതയില്‍ നിന്നു മതങ്ങള്‍ അകന്നതാണ്‌ ഇതിനു കാരണം. സംസ്കാരത്തില്‍ സത്യം നീതി ധര്‍മ്മം തുടങ്ങിയ മൂല്യങ്ങള്‍ ശാശ്വതമാണ്‌.

ഇ എ ജബ്ബാര്‍

ജനാധിപത്യവും മതേതരത്വവുമാണ്‌ മനുഷ്യന്‍ ഇനുവരെ ആര്‍ജിച്ചതില്‍ ഏറ്റവും വലിയ സംസ്കാരം. അതിനെ അംഗീകരിക്കാത്ത ആചാര്യനായ മൗദൂദിയെ ഒടുവില്‍ ജമാ അത്തെ ഇസ്ലാമി അമീര്‍ തളിപ്പറഞ്ഞിരുക്കുന്നു. ഇനി ആ സംഘടനയ്ക്ക് നില നില്‍ക്കാന്‍ അര്‍ഹതയില്ല.

അജൈവവസ്തുക്കളില്‍ നിന്നു ജീവന്‍ നിര്‍മ്മിച്ചത്‌ ഏറ്റവും വലിയ ശാസ്ത്രവിപ്ലവമാണ്‌. അനതിവിദൂരമല്ലാത്ത ഭാവിയില്‍ മനുഷ്യന്‍ ഇന്നേവരെ ആര്‍ജ്ജിച്ച എല്ലാ മൂല്യബോധവും

പൊളിച്ചെഴുതപ്പെടും. മതങ്ങള്‍ പകര്‍ന്നുതരുന്ന ശശ്വത മൂല്യബോധം പ്രാകൃതമണ്‌. അത് ആധുനിക മനുഷ്യന്‌ സ്വീകാര്യമല്ല. എന്തിനുവേണ്ടി പരഞ്ഞു എന്നന്വേഷിക്കാതെ ആചാര്യന്മാര്‍ പറഞ്ഞതും ചെയ്തതും അപ്പടി അനുകരിക്കുകയാണ്‌ മതാനുയായികള്‍.

തുടര്‍ന്ന് സദസ്യരുടേ ചോദ്യങ്ങള്‍ക്ക് ഓരോരുത്തരായി വിശദീകരണം നല്‍കി.

NB: സംവാദത്തിലേക്ക്‌ ഇസ്ലാം മത പ്രതിനിധിയായി മുജാഹിദുകാരെയാണ്‌ ആദ്യം സമീപിച്ചത്. അവര്‍ വരാന്‍ തയ്യാറാകാത്തതിനെതുടര്‍ന്ന് ജമാ അത്തെ ഇസ്ലാമിക്കാരെ സമീപിച്ചു. അവര്‍ ആദ്യം സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഷമീം പാപ്പിനിശ്ശേരിയുടെ പേര് തന്നു. രണ്ടാഴ്ചമുമ്പു സി ദാവൂദ് ആണ്‌ വരികയെന്നറിയിച്ചു. ഇന്നു രാവിലെ വിളിച്ചപ്പോള്‍ ബാത്ത് റൂമിലാണ്‌ അദ്ദേഹമെന്ന് പറഞ്ഞപ്പോള്‍ തിരിച്ചു വിളിക്കാന്‍ പറഞ്ഞു. എന്നാല്‍ ഈ നിമിഷം വരെ തിരിച്ചുവിളിച്ചില്ലെന്നു മാത്രമല്ല വീണ്ടും വിളിച്ചപ്പോള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മൊബൈല്‍ ഫോണ്‍ സ്വിച്ച ഓഫാണ്‌ ( മുഹമ്മദ് പാറയ്ക്കല്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞത്)

37 comments:

സുശീല്‍ കുമാര്‍ said...

ഈ ലോകത്തിലേറ്റവും കൂടുതല്‍ രക്തപ്പുഴ ഒഴുകിയത് മതത്തിന്റെ പേരിലാണ്‌. ധാര്‍മ്മികതയില്‍ നിന്നു മതങ്ങള്‍ അകന്നതാണ്‌ ഇതിനു കാരണം.
-Swami chidanathapuri

Noushad Vadakkel said...

താങ്കള്‍ക്കു തെറ്റി , ആദ്യ മനുഷ്യന്‍ തൊട്ടു ഇവിടെ മത വിശ്വാസമുണ്ട് . എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് ലോകത്ത് ഏറ്റവും അധികം ജനങ്ങളെ കൊന്നൊടുക്കിയതിന്റെ ക്രെഡിറ്റ്‌ കമ്മുനിസ്ടുകല്ള്‍ക്ക് ആണ് .ചരിത്രമറിയുന്നവര്‍ സമ്മതിക്കും.

ഇപ്പോഴും ലോകത്തെ എല്ലാ നന്മകള്‍ക്കും മുന്നിലുള്ളത് മത വിശ്വാസികളാണ് . (തീവ്ര വാദികളായ മത വിശ്വാസികളെ മറന്നല്ല ഇത് പറയുന്നത് )
മരണം എന്ന യാതര്ത്യത്തെ അഭിമുഖീകരിക്കുന്നതിന് വേണ്ടി പരമാവധി നന്മകള്‍ ചെയ്യുക എന്നതാണ് മിക്കവാറും എല്ലാ പ്രമുഖ മതങ്ങളുടെയും യോജിപ്പിന്റെ മേഖലയില്‍ പ്രധാനപ്പെട്ട ഒന്ന് .

മത വിശ്വാസത്തെ അക്രമങ്ങള്‍ക്ക് വേണ്ടി ചിലയാളുകള്‍ വളചൊടിക്കുന്നുവെന്നും മത ബോധം വേണ്ട വിധമില്ലാത്തവര്‍ അതിനു കരുക്കളാകുന്നുവെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത് .
അതിനു മത വിശ്വാസികള്‍ ഉത്തര വാദികളല്ല (ഏതു മതത്തില്‍ പെട്ടവരായാലും )

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇതിൽ പങ്കെടുക്കാനും താങ്കളേയും മറ്റുള്ളവരേയും നേരിട്ടുകാണാൻ സാധിച്ചതിലും വളരെ സന്തോഷം

=====

രവിചന്ദ്രൻ സാർ വളരെ ലളിതമായി സിദ്ധാന്തങ്ങളുടെ പിൻബലത്തോടെ വിഷയം അവതരിപ്പിച്ചു. ഒരു പ്രധാന ന്യൂനതയായി തോന്നിയത് അദ്ദേഹം മതങ്ങളുടെ ദാർശനികമായ നിലപാടുകളെക്കുറിച്ചു തീരെ പ്രിപെയേഡ് ആയിരുന്നില്ല (അതദ്ദേഹത്തിന്റെ പുസ്തകത്തിലും ശക്തമായി നിഴലിക്കുന്നുണ്ട്). മാത്രമല്ല, ചിലവാദഗതികൾ (ബ്രഹ്മചര്യം :) )ബാലിശമായി തോന്നി. കൊക്കൂൺ തിയറിയെ ബേസ് ചെയ്ത് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ വിജ്ഞാനപ്രദമായിരുന്നു

ചിദാനന്ദപുരി : അദ്ദേഹത്തിന്റെ ഒരുപാട് പ്രസംഗങ്ങൾ മുന്നും കേട്ടിട്ടുണ്ട്. ഒരു പുരോഗമനപരമായ നിലപാടുകളിലൂടെ മുന്നോട്ട് പോകുന്ന ചുരുക്കം ചില സന്യാസിമാരിൽ ഒരാൾ. അദ്ദേഹം പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ പള്ളിയിൽ ബാങ്ക് വിളിസമയത്ത് പ്രസംഗം നിർത്തി വക്കാൻ മുൻ നിരയിൽ നിന്നു ഒരാൾ ആവശ്യപ്പെട്ടത് തമാശക്ക് വക നൽകി. ഉപനിഷദുമായി ബന്ധപ്പെട്ട രവിചന്ദ്രന്മാഷുടെ ചില ബാലിശ കമന്റുകളെ ചൂണ്ടിക്കാണിച്ചു.

ജബ്ബാർ മാഷ് : ബൌളിങ്ങ് ടീമില്ലാതെ ബാറ്റ് ചെയ്യേണ്ടി വന്ന നിസ്സഹായാവസ്ഥ മാഷ് അവതരിപ്പിച്ചതു തമാശക്കു വക നൽകി. അദ്ദേഹം ജനാധിപത്യത്തിന്റെ സംസ്കാരികമഹിമയെക്കുറിച്ചായിരുന്നു സംസാരിച്ചതധികവും. ഇടയിൽ തടസ്സവാദവുമായി എണീറ്റ ഒരു തീവ്രൻ എണീറ്റതും, ശക്തമായ കയ്യടിയോടെ ജബ്ബാർമാഷുടെ പ്രസംഗത്തിനു കാണികൾ പിന്തുണപ്രഖ്യാപിച്ചതും ഒക്കെ രസകരമായി തോന്നി. ഹിന്ദു -മുസ്ലീം മതങ്ങളുടെ അവകാശവാദങ്ങളേ അതിരൂക്ഷമായി വിമർശിച്ചു കൊണ്ട് ജബ്ബാർമാഷ് തകർത്തു വാരി.

എല്ലാത്തിനും ഉപരി അവിടെ ഉണ്ടായിരുന്നു ചിത്ര പ്രദർശനം ഉപകാരപ്രദമായിരുന്നു

...sijEEsh... said...

മതവും സംസ്കാരവും - സംവാദം ചിത്രങ്ങള്‍..
http://madwithblack.blogspot.com/

സുശീല്‍ കുമാര്‍ said...

മതവും സംസ്കാരവും - സംവാദം ചിത്രങ്ങള്‍.. by sijEEsh...

സുശീല്‍ കുമാര്‍ said...

Noushad Vadakkel , എനിക്കു തെറ്റിയെങ്കില്‍ സ്വാമി ചിദാനന്ദപുരിക്കും തെറ്റി. കാരണം അദ്ദേഹത്തിന്റെ വാക്കുകളാണ്‌ ഉദ്ധരിച്ചവ.

"മത വിശ്വാസത്തെ അക്രമങ്ങള്‍ക്ക് വേണ്ടി ചിലയാളുകള്‍ വളചൊടിക്കുന്നുവെന്നും മത ബോധം വേണ്ട വിധമില്ലാത്തവര്‍ അതിനു കരുക്കളാകുന്നുവെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത് .
അതിനു മത വിശ്വാസികള്‍ ഉത്തര വാദികളല്ല (ഏതു മതത്തില്‍ പെട്ടവരായാലും "

അതു തന്നെയല്ലേ നൗഷാദേ ചിദാനന്ദപുരി പറഞ്ഞതും?

ഞാന്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചിരുന്നു. തൃപ്തികരമായ ഉത്തരം കിട്ടിയില്ല. താങ്കളോടും ചോദിക്കുന്നു, ഉത്തരമുണ്ടെങ്കില്‍ പറയൂ.

ഇത്രയേറെ മതങ്ങള്‍ ഇത്രയേറേകാലം (താങ്കളുടെ അഭിപ്രായപ്രകാരം ആദ്യ മനുഷ്യന്‍ തൊട്ട്) മതപ്രബോധനം നടത്തിയിട്ടും, അവതാരങ്ങള്‍ ഉണ്ടായിട്ടും, പ്രവാചകന്മാര്‍ ഉണ്ടായിടും എന്തുകൊണ്ടേ ഇന്നും ചില മതവിശ്വാസികള്‍ അക്രമത്തിനു വേണ്ടി മതത്തെഉപയോഗിക്കുന്നു? മതം പഠിപ്പിക്കുന്നതെന്തേ മതവിശ്വാസികള്‍ അനുസരിക്കുന്നില്ലേ?

അതോ കുഴപ്പം മതത്തിനുള്ളില്‍ തന്നെയുണ്ടോ?

ബിജു ചന്ദ്രന്‍ said...

"നിരീശ്വരവാദം മറ്റേതൊരു വിശ്വാസത്തെയും പോലെ മറ്റൊരു വിശ്വാസം മാത്രമാണ്‌." ഇത് കാലാ കാലങ്ങളായി മത വിശ്വാസികള്‍ ഉത്തരം മുട്ടുന്ന നിസ്സഹായതയില്‍ നിന്നും പറയുന്നത്.
ചിലര്‍ ഒരു പടി കടന്നു നിരീശ്വരവാദമതം യുക്തിവാദമതം എന്നൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. !!
"ചാതുര്‍വര്‍ണ്യം ജാതിയിലല്ല; വര്‍ണത്തില്‍ അധിഷ്ഠിതമാണ്‌. അറിവുള്ളവനാണ്‌ ബ്രാഹ്മണന്‍. അതുകൊണ്ട്‌ അധ്യാപകനായ മോഡറേറ്ററും ബ്രാഹ്മണനാണ്‌‌." ഇതും കാലങ്ങളായി കാവി വേഷ ങ്ങളായ പുരി, ആനന്ദ , പരമാനന്ദ, തീര്‍ത്ഥ, മുതലായ ഉഡായിപ്പ് അണ്ണന്‍ മാര്‍ പറയാറുണ്ട്‌. പക്ഷെ അതിനൊക്കെ നമ്മുടെ വര്‍ത്തമാന കാലത്തില്‍ എന്തെങ്കിലും പ്രസക്തിയുണ്ടോ? അറിവുള്ളവന് ബ്രാഹ്മണന്‍ എന്ന ഒരു സര്‍ നെയിം ചാര്‍ത്തിക്കൊടുക്കേണ്ട ആവശ്യമെന്ത്? രവിചന്ദ്രന്‍ മാഷിന്റെ നിരീക്ഷണങ്ങള്‍ പ്രസക്തം. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പോസ്റ്റിയതിനു സുശീലിനു നന്ദി.

നന്ദന said...

നന്ദി സിശീൽ കുമാർ,
എന്തായാലും ഗോളിയില്ലാതെ ഗോളടിച്ചാലും ചിലഗുണങ്ങളുണ്ടാവും കാണികൾക്ക് ഇത്രഗോളടിച്ചു എന്നെങ്കിലും പറയാമല്ലോ!!. പലകാരണങ്ങൾകൊണ്ടും സമൂഹം തിരസ്കരിക്കുന്നവരായി മാറുന്നു മതക്കാർ അപ്പോൾ അവർ പങ്കെടുക്കില്ല, കാരണം പറഞ്ഞുപഴകിയ സ്ഥിരം പല്ലവികളല്ലാതെ അവർക്ക് മറ്റൊന്നും ജനങ്ങളോട് പറയാനുണ്ടാവില്ല, ജനങ്ങൾക്കത് കേൽക്കാനും.
ജീവനെക്കുറിച്ചുള്ള പുതിയ കണ്ടുപിടിത്തം ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൺ എത്രമതമേലാളന്മാർക്ക് കഴിയും. അവർക്കറിയാം ഭൂമാറങ്ക് പോലെ അവർക്ക് നേരേ തിരിയുമെന്ന്.
പക്ഷെ നമ്മൾഭയപ്പെടേണ്ട ഒന്നുണ്ട് മതവാദികൾ അണിയറയിൽ ആ മഹത്തായ കണ്ടുപിടിത്തം ഇല്ലാതാക്കൻ ശ്രമം തുടങ്ങിയെന്നുള്ളകാര്യം.

സ്റ്റാലിന്റെ കാലത്ത് നടന്ന കൊലകളെ ചൂണ്ടിയാണ് എല്ലാവരും കമ്മ്യൂണിസ്റ്റുകളാണ് കൂടുതൽ കൊലകൾ നടത്തിയതെന്ന് വാദിക്കാറുണ്ട്, പക്ഷെ അവരിപ്പോഴും കണ്ണുതുറന്ന് കാണുന്നില്ലെ മതത്തിന്റെ പേരിൽ ലോകത്തിൽ ഇന്നും പൊട്ടിത്തെറിക്കുന്ന പാവപ്പെട്ട മനുഷ്യരെ?
ഇതിൽ പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽകൂടി നന്ദി പറയെട്ടെ.

സന്തോഷ്‌ said...

>> ഇത്രയേറെ മതങ്ങള്‍ ഇത്രയേറേകാലം (താങ്കളുടെ അഭിപ്രായപ്രകാരം ആദ്യ മനുഷ്യന്‍ തൊട്ട്) മതപ്രബോധനം നടത്തിയിട്ടും, അവതാരങ്ങള്‍ ഉണ്ടായിട്ടും, പ്രവാചകന്മാര്‍ ഉണ്ടായിടും എന്തുകൊണ്ടേ ഇന്നും ചില മതവിശ്വാസികള്‍ അക്രമത്തിനു വേണ്ടി മതത്തെഉപയോഗിക്കുന്നു? മതം പഠിപ്പിക്കുന്നതെന്തേ മതവിശ്വാസികള്‍ അനുസരിക്കുന്നില്ലേ? അതോ കുഴപ്പം മതത്തിനുള്ളില്‍ തന്നെയുണ്ടോ? <<

കോടതി, നിയമങ്ങള്‍, പോലീസ്സ് ഇതെല്ലാം ഉണ്ടായിട്ടും പല ആളുകളും നമ്മുടെ രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. പലപ്പോഴും ഒരു കുറ്റത്തിന് ശിക്ഷിക്കപെട്ട വ്യക്തി തന്നെ വീണ്ടും അതേ കുറ്റം ആവര്‍ത്തിക്കുന്നു. എന്തുകൊണ്ട് കുറ്റവാളികള്‍ നിയമങ്ങള്‍ അനുസ്സരിക്കുന്നില്ല? അവരും പൌരന്മാര്‍ എന്നനിലയില്‍ രാജ്യത്തെ നിയമങ്ങള്‍ അനുസ്സരിക്കാന്‍ ബാധ്യസ്ഥരല്ലെ? കുഴപ്പം നിയമത്തിന്റെയോ അതോനിയമം ലംഘിക്കുന്ന പൌരന്റെയോ?

സുശീല്‍ കുമാര്‍ said...

സന്തോഷ് പറഞ്ഞു:
"കോടതി, നിയമങ്ങള്‍, പോലീസ്സ് ഇതെല്ലാം ഉണ്ടായിട്ടും പല ആളുകളും നമ്മുടെ രാജ്യത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. പലപ്പോഴും ഒരു കുറ്റത്തിന് ശിക്ഷിക്കപെട്ട വ്യക്തി തന്നെ വീണ്ടും അതേ കുറ്റം ആവര്‍ത്തിക്കുന്നു. എന്തുകൊണ്ട് കുറ്റവാളികള്‍ നിയമങ്ങള്‍ അനുസ്സരിക്കുന്നില്ല? അവരും പൌരന്മാര്‍ എന്നനിലയില്‍ രാജ്യത്തെ നിയമങ്ങള്‍ അനുസ്സരിക്കാന്‍ ബാധ്യസ്ഥരല്ലെ? കുഴപ്പം നിയമത്തിന്റെയോ അതോനിയമം ലംഘിക്കുന്ന പൌരന്റെയോ?"

>>>> സന്തോഷ്, തീര്‍ച്ചയായും നല്ല ഉത്തരമാണ്‌. കുഴപ്പം നിയമത്തിന്റെയും അത് അനുസരിക്കാത്ത പൗരന്റെയുമാകാം. അവിടെ തന്നെയാണ്‌ പ്രശ്നം. സര്‍വ്വശക്തനും സര്‍വ്വ ജ്ഞാനിയുമായ ഒരു ദൈവം ഇത്രകലം മെനക്കെട്ടിട്ടും തന്റെ നിസ്സരരായ സൃഷ്ടികളെ നേര്‍ വഴിക്കു നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കുഴപ്പം ആരുടെതാണ്‌? 'സര്‍വ്വശക്തന്‌' തന്റെ സൃഷ്ടികളെപ്പോലും നേര്വഴിക്കു നടത്താനാകുന്നില്ലെങ്കില്‍ പിന്നെ എന്ത് സര്‍വ്വശക്തി?

ഇനി കുഴപ്പം 'പൗരന്റെ' താണെന്നുവന്നാലും പ്രശ്നം തുടരുകയാണ്‌. മതത്തെ അനുസരിക്കാത്ത മതാനുയായികള്‍ എന്ത് തരം 'പൗരന്മാ'രാണ്‌? മനുഷ്യനെ നേര്‍ വഴിക്കു നടത്താന്‍ മതത്തിന്‌ കഴിഞ്ഞിട്ടില്ലെന്നത് സത്യമാകില്ലേ?

അതുകൊണ്ട്‌ മനുഷ്യനെ നന്നാക്കാന്‍ ഇതുവരെ കഴിയാത്ത ആ മതങ്ങളെ വലിച്ചെറിയാം. എന്നിട്ട് മതേതരമായ മാനവികമൂല്യങ്ങളെ പിന്തുടരാം. ആ മൂല്യങ്ങള്‍ മനുഷ്യന്റെ ബോധനിലവാരത്തിനനുസരിച്ച് താനെ വളര്‍ന്നുകൊള്ളും.

സന്തോഷ്‌ said...

സുശീല്‍ ,

സര്‍വ്വശക്തനും സര്‍വ്വ ജ്ഞാനിയുമായ ഒരു ദൈവം ഉണ്ടെങ്കിലും സൃഷ്ട്ടികള്‍ എല്ലാം യന്ത്രങ്ങളോ പാവകളോ അല്ലല്ലോ ഒരേവഴിക്ക് ഒരേപോലെ നീങ്ങുവാന്‍ .. "സര്‍വ്വശക്തന്‍ " എന്നാല്‍ എല്ലാ സൃഷ്ട്ടികളെയും തന്റെ ഇഷ്ടാനുസ്സരണം നിയന്ത്രിക്കുവാന്‍ "റിമോട്ട് കണ്ട്രോള്‍ " ഉള്ളവന്‍ എന്നാണ് അര്‍ത്ഥമെങ്കില്‍ ആ സര്‍വ്വശക്തിയുടെ പരാജയം തന്നെയാണ് ഏതെങ്കിലും സൃഷ്ടി വഴി പിഴച്ചു പോകുന്നത്.

മതത്തെ അനുസരിക്കാത്ത മതാനുയായികളെ "കപട വിശ്വാസികള്‍ " എന്നോ അവിശ്വാസികള്‍ എന്നോ പറയാം. അവിശ്വാസികള്‍ എന്നതിനേക്കാള്‍ അപകടമാണ് കപട വിശ്വാസികള്‍ , കാരണം കപടവിശ്വാസി താന്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളെയും ന്യായീകരിക്കുവാന്‍ മതത്തെ കൂട്ടുപിടിക്കും. അങ്ങനെ സ്വന്തം പ്രവൃത്തികൊണ്ട് സ്വയം നശിക്കുകയും ഒപ്പം സ്വന്തം മതത്തെ നശിപ്പിക്കുകയും ചെയ്യും.

മതവിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു മനുഷ്യന്‍ നന്നാവുന്നതും ചീത്തയാവുന്നതും സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് കൊണ്ടാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഒരു മതവിശ്വാസി വഴിപിഴച്ചുപോയാല്‍ മതം ഇല്ലാത്തവര്‍ പറയും അത് മതത്തിന്റെ കുഴപ്പം ആണെന്ന്. മതവിശ്വാസം ഇല്ലാത്തവന്‍ പിഴച്ചുപോയാല്‍ മതവിശ്വാസി പറയും അത് മതം ഇല്ലാത്തതിന്റെ കുഴപ്പം ആണെന്ന്. മാനവിക മൂല്യങ്ങള്‍ പിന്തുടരണമോ വേണ്ടയോ എന്ന് ഓരോരുത്തരുടെയും വ്യക്തിഗതമായ തീരുമാനത്തിനു അനുസ്സരിചിരിക്കും എന്ന് പറയുന്നതല്ലേ കൂടുതല്‍ ഉചിതം.

മതവിശ്വാസം കൊണ്ടുമാത്രം തെറ്റായ വഴികള്‍ ഉപേക്ഷിച്ചു നേരായ മാര്‍ഗ്ഗത്തിലേക്ക് വന്ന പലരെയും എനിക്ക് അറിയാം. അതുകൊണ്ട് "മനുഷ്യനെ നന്നാക്കാന്‍ മതത്തിന് കഴിയില്ല" എന്ന അഭിപ്രായത്തോട് യോജിക്കുവാന്‍ എനിക്ക് സാധിക്കില്ല. എല്ലാ മനുഷ്യരും ഒരേ ബോധനിലവാരം ഉള്ളവര്‍ അല്ലാത്തതു കൊണ്ടു മൂല്യങ്ങള്‍ വളര്‍ത്താന്‍ പലര്‍ക്കും മതവിശ്വാസം ആവശ്യമായി വരുന്നു; ആ കൂട്ടത്തില്‍ ഒരാള്‍ ആണ് ഞാനും. :)

സുശീല്‍ കുമാര്‍ said...

സന്തോഷ്,

ഞാന്‍ താങ്കളോട് യോജിക്കാനാണിഷ്ടപ്പെടുന്നത്. കാരണം ഈ അഭിപ്രായം തന്നെ.
"മതവിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു മനുഷ്യന്‍ നന്നാവുന്നതും ചീത്തയാവുന്നതും സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് കൊണ്ടാണ് എന്നാണ് ഞാന്‍ കരുതുന്നത്"

അത്രതന്നെയേ ഞാന്‍ പറഞ്ഞിട്ടുള്ളു. മനുഷ്യന്റെ തീരുമാനങ്ങളാണ്‌ അവനെ വഴിനടത്തുന്നത്. അത് മത വിശ്വാസമുള്ളതുകൊണ്ടോ ഇല്ലാത്തതുകൊണ്ടൊ അല്ല. വിശ്വാസികളെല്ലാം മോശക്കാരാണെന്നൊ അവിശ്വാസികളെല്ലാം നല്ലവരാണെന്നൊ ഞാന്‍ പറഞ്ഞിട്ടല്ല. മൂല്യ ബോധം ദൈവത്തിന്റെ ദാനമാണെന്ന് വാദിക്കുന്നവരോടുള്ള മറുപടിയാണ്‌ ഞാന്‍ പറഞ്ഞത്. താങ്കള്‍ ആ അഭിപ്രായക്കാരനല്ലാത്തതിനാല്‍ തര്‍ക്കത്തിനു പ്രസക്തിയില്ല.

നാം ജീവിക്കുന്ന കാലത്തുനിന്നും ദേശത്തുനിന്നും കടം കൊണ്ടതാണ്‌ നമ്മുടെ നീതി-മൂല്യ ബോധം. മതങ്ങള്‍, അവ ജനിച്ച കാലഘട്ടത്തില്‍ നിന്നു കടം കൊണ്ടതാണ്‌ അവയുടെ നീതി ബോധം. അവ മാറ്റാന്‍ പറ്റാത്തതാണെന്ന്‌ വരുമ്പോള്‍ പുതിയ കാലത്തിനും മറ്റൊരു ദേശത്തിനും യോജിക്കതെ വരുന്നു. അത് ചൂണ്ടിക്കാണിക്കുകയേ ചെയ്തുള്ളു.

ഒന്നിലേറേ ഭാര്യമാരുള്ള മുഹമ്മതിന്റെ നീതി ബോധവും, അഞ്ചു ഭര്‍ത്താക്കന്മാരുള്ള പാഞ്ചാലിയുടെ നീതി ബോധവും, ഭാര്യയെ കാട്ടിലുപേക്ഷിച്ച രാമന്റെ നീതി ബോധവും, സഹോദരന്മാരോടു യുദ്ധം ചെയ്യന്‍ ഉപദേശിച്ച ശ്രീകൃഷ്ണന്റെ നീതിബോധവും, വിശ്വാസി അവിശ്വാസി ഭേദമന്യേ ആധുനിക മനുഷ്യന്‌ സ്വീകരിക്കാന്‍ അഴിയാത്തത്‌ ഈ പൊരുത്തകേടുകൊണ്ടാണ്‌.

..naj said...

Hi Susheel and other brothers,
pls. read carefully..

1. Vishwaasikal orikkalum akramam cheyyilla.
2. Cheyyunnavare vishwaasikal enna ganathil yukthivaadhikal peduthunnathinu enthu yukthiyaanennu parayuka.
3. Vyaaja swaamimaarum, aathmeeya nethaakkalum, yadhaarthathil vishwaasikaalaayi chamanju nilakollunna nireeshwara vaadhikalaanu.
Athu pole thanneyaanu akramangal cheyyunnavarum. Avare thirichariyuka
4. Srushtaavil viswasikkunnathinte maana dandam thanne nanma cheyyuka ennathaanu.
5. Athillaathavarkku enthinu aa prathi badhatha venam, ee nashwara jeevithathile samayam swantham sugangalkkapuram mattenthu. Enthinu vendi.
Athava enthenkilum nanma cheyyunnuvenkil thirichenthenkilum aparanil ninnum labhichillenkil enthinu menakedanam.
6. Daivathe nishedikkunnavar, nanmaye nishedikkunnavaraanu.
7. Daivathil vishwasikkunnu ennariyapedukayum, thinma pravarthikkukayum cheyyunnavar, nireeshwarathilum, yukthivaadhathilum petta akramikale pole thanne daivathe thangalude pravarthiyiloode nishedikkunnavaraanu.
Qur aan parayunnathu kaanuka,
Soorathu balad…
Pala sthalathum vyakthamaayi parayunnu..
Akramam pravarthikkaruth,
Aneethi kaanikkaruthu…
Kallam parayaruth..
Anyaayamaayi oru jeevanum apaharikkaruth..
Etc….etc….
8. Ini yukthivaadhikalilum, nireeshwara vaadhikalilum petta nanma cheyyunnavare kaanichu, vishwaasamillenkilum ivar nanmayude vakthaakkalaanallo ennu parayunnavarodu oru vaakku..

9. Thangal janicha kudumpa pashchaathalathil ninno, samoohathil ninno arinjum parichayichum kittiya nanmakalum, neethi bodhavum, swantham ekkountil varavu vechu geer vaanamadikkunnathine enthaanu parayuka.
Daiva vishwasathinte adisthaanathil thalamurakaliloode pakarnnu kittiya nanmayum, samskaaravum thangalil ethi chernnathu ariyaatheyaanu ithokke parayunnathu.
Daivatheyum, aachaarangaleyum maatti vechu thangalude yukthikku kittiya bouthika vinjaanavum, pinne thalamurakalillode pakarnnu kittiya neethi bodhavum, nanmayum, dhaarmikathayum parayunnathu valiya viplavamaayittu thonnunnilla.
Ee vishwaasavum, aachaaravum vittu kalayaan valiya prayaasamonnumilla. Oru nimishathe theerumaanam mathi.
Pinne enthumaakaam. Oru athir varambum nokkenda. Ororutharkkum ishtamullathu swantham suganganlkku anusarichu pravarthikkaam.

Shaareerikamaayaalum, saampathikamaayaalum.
Pedikkendathu niyamathe maathram. Manushyanu mattoraalude chinthakale nokkaan parimithiyullidatholam sthalavum soukaryavum othu kittiyaal enthum cheyyaam. Niyam ithonnum ariyaathidatholam aareyum pedikkenda, oru daiva bhayavum venda. Oru maranaanandara vichaaranayum pratheekshikkenda.

Enthoru yukthivaada dhaarmika dharshanam !

Ellaavarum yukthivaadhikalaayaal sugham, badram., ee samvaadavum avasaanikkum.
Pakshe……..manushyan, avante dhaarmikatha aarkku vendi kondu nadakkanam
Etho oruvante, allenkil kurachaalukalude thalayil varunna “oru common yukthivaada manushya daiva (dhaarmika) niyamam”
mattullavar anusarikkanamenna kaaryam pinneyum namukku mukalil varunnundallo.

..naj said...

Oru yugam muzhuvan prasidheekaranangaliloodeyum, prasangangaliloodeyum, pathrathilum, samoohathilum vishadeekaricheettum manassilaakaatha “budhiyude whole sale kendrangalaaya yukthivaadathinu” manassilaakkaan kazhiyaathidathaanu, oru paripaadi nadathi athil oru prasangathiloode vyakthamaakkaan JI ye kshanikkunnathu. JI kku kurachu thalayil ullathu kondu vannilla ennu venam karuthaan.

Samvaadam nadathal maathramaanallo, yukthivaadikalkku pani.
JI athil maathram othungunnilla ennu manassilaakkuka.

..naj said...

Onno, Rando moonno lakkam "prabhodanam" maathram nokkiyaal mathi ee samvaadhathinu marupadi kittum.
Ella yukthi vaadhi suhruthukkalkkum 'PRABHODHANAVUM, MADHYAMAVUM, MADHYAMAM WEEKLY YUM, VAAYIKKAAN KODUKKUKA. Kurachokke pidikittum.

സുശീല്‍ കുമാര്‍ said...

Naaje,

താങ്കളുടേ ജല്പനങ്ങള്‍‍ക്കു മുഴുവന്‍ മറുപടി പറയാന്‍ ഞാന്‍ അശക്തനാണ്‌.
" ..naj പറഞ്ഞു...
Onno, Rando moonno lakkam "prabhodanam" maathram nokkiyaal mathi ee samvaadhathinu marupadi kittum.
Ella yukthi vaadhi suhruthukkalkkum 'PRABHODHANAVUM, MADHYAMAVUM, MADHYAMAM WEEKLY YUM, VAAYIKKAAN KODUKKUKA. Kurachokke pidikittum."

>> പ്രബോധനം ഒന്നും രണ്ടും മൂന്നുമല്ല അതിലധികം വായിക്കുന്നുണ്ട്. പക്ഷേ അത് മാത്രമല്ല വായിക്കുന്നത്. താങ്കള്‍ക്ക് അതു മാത്രം വായിച്ചതിന്റെ കുഴപ്പം കാണുന്നുണ്ട്. കിട്ടുമെങ്കില്‍ മുജാഹിദുമാരുടേയും, സുന്നികളുടെയും പുസ്തകം കൂടി വായിക്കൂ. കുറച്ചു കൂടി കാര്യങ്ങള്‍ പിടികിട്ടും. വിശ്വഹിന്ദു പരിഷത്തുകാരുടേ 'ഹിന്ദുവിശ്വ' കിട്ടാറില്ലേ? അതുകൂടി വായിക്കണം. യുക്തിരേഖ കിട്ടിയാലും വായിച്ചുപോകല്ലേ. നരകത്തില്‍ ആളുതികഞ്ഞിട്ടുണ്ടാകും.

"1. Vishwaasikal orikkalum akramam cheyyilla.
2. Cheyyunnavare vishwaasikal enna ganathil yukthivaadhikal peduthunnathinu enthu yukthiyaanennu parayuka.
3. Vyaaja swaamimaarum, aathmeeya nethaakkalum, yadhaarthathil vishwaasikaalaayi chamanju nilakollunna nireeshwara vaadhikalaanu."

>> സമയക്കുറവുകൊണ്ട് ഒരു ചെറിയ ഡോസു മാത്രം തരാം:


فَلَمْ تَقْتُلُوهُمْ وَلَـٰكِنَّ ٱللَّهَ قَتَلَهُمْ وَمَا رَمَيْتَ إِذْ رَمَيْتَ وَلَـٰكِنَّ ٱللَّهَ رَمَىٰ وَلِيُبْلِيَ ٱلْمُؤْمِنِينَ مِنْهُ بَلاۤءً حَسَناً إِنَّ ٱللَّهَ سَمِيعٌ عَلِيمٌ

എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ്‌ അവരെ കൊലപ്പെടുത്തിയത്‌. ( നബിയേ, ) നീ എറിഞ്ഞ സമയത്ത്‌ നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ്‌ എറിഞ്ഞത്‌. തന്‍റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.8-17 "

കൂടുതല്‍ വേണമെങ്കില്‍ കിതാബെടുത്തു വായിക്കൂ. read carefully.
എന്നിട്ട് 'ഏത് സാഹചര്യത്തിലാണ്‌ അത് പറഞ്ഞതെന്ന്‌ ' ഉടനെ എഴുതൂ.

Naj, കുറേ കാലത്തിന്‌ ശേഷമാണ്‌ കാണുന്നത്. ഒരിക്കലും ഇങ്ങനെ പ്രതികരിക്കേണ്ടി വരുമെന്ന് താങ്കളുടെ കമന്റ് കണ്ടപ്പോള്‍ തോന്നിയില്ല; എന്തു ചയ്യാം, താങ്കള്‍ പറഞ്ഞതുപോലെ I have reead your commends carefully. ക്ഷമിക്കുക.

സുശീല്‍ കുമാര്‍ said...

എന്താണു യുക്തിവാദം?

sanchari said...

നന്ദന പറഞ്ഞു...

നന്ദി സിശീൽ കുമാർ,
എന്തായാലും ഗോളിയില്ലാതെ ഗോളടിച്ചാലും ചിലഗുണങ്ങളുണ്ടാവും..................................

....................................സ്റ്റാലിന്റെ കാലത്ത് നടന്ന കൊലകളെ ചൂണ്ടിയാണ് എല്ലാവരും കമ്മ്യൂണിസ്റ്റുകളാണ് കൂടുതൽ കൊലകൾ നടത്തിയതെന്ന് വാദിക്കാറുണ്ട്, പക്ഷെ അവരിപ്പോഴും കണ്ണുതുറന്ന് കാണുന്നില്ലെ മതത്തിന്റെ പേരിൽ ലോകത്തിൽ ഇന്നും പൊട്ടിത്തെറിക്കുന്ന പാവപ്പെട്ട മനുഷ്യരെ?

madam വര്‍ത്തമാന കാല വാര്‍ത്തകള്‍ അറിയാന്‍ വാര്‍ത്ത‍ പത്രങ്ങള്‍ വായിക്കാറില്ല എന്ന് തോന്നുന്നു. അങ്ങയുടെ അറിവിലേക്ക് ഒരു ലിങ്ക്

sanchari said...

@നന്ദന ഇതേ വിഷയത്തില്‍ ചര്‍ച്ച നടക്കുന്ന മറ്റൊരു ലിങ്ക് കുടി

..naj said...

Br. Suseel,
It is so hard to bring your mindset into Qur_an. you mis-understand all.

We (believers) believe that everything happens within the creator knowledge. Even a single leaf falling not without his knowledge and will and in the celestial body too.

So here, who spread corruption and do evil and troubles the society, for the sake of the society, an action required by people who stand for truth. (when communism emerged, it has done the same thing to the opposite)

So, for the sake justice, there would be people coming to the forefront where they do not care about their life, rather they focuss of justice. They take action on what situation demands.
Stand firm and fight against the evil, here they do action but fulfillment and victory comeby the creator as his system live by principles. Nothing happens in this world as coincidental but there is a system works even if you do not believe.



فَلَمْ تَقْتُلُوهُمْ وَلَـٰكِنَّ ٱللَّهَ قَتَلَهُمْ وَمَا رَمَيْتَ إِذْ رَمَيْتَ وَلَـٰكِنَّ ٱللَّهَ رَمَىٰ وَلِيُبْلِيَ ٱلْمُؤْمِنِينَ مِنْهُ بَلاۤءً حَسَناً إِنَّ ٱللَّهَ سَمِيعٌ عَلِيمٌ

എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ്‌ അവരെ കൊലപ്പെടുത്തിയത്‌. ( നബിയേ, ) നീ എറിഞ്ഞ സമയത്ത്‌ നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ്‌ എറിഞ്ഞത്‌.

When the believers are in the right path and in the side of justice, the creator explains that "you did not kill them, but it is me who give life and death.
As per Islam, life is test as to make every soul know what they have done in their life and how they live while some do corruption and trouble in the society.

സുശീല്‍ കുമാര്‍ said...

ചാര്‍വാകം ബ്ലോഗില്‍ പുതിയ പോസ്റ്റ്: ആരെടാ ഈ യുക്തിവാദി?

..naj said...

Br. Suseel,

You are one of the victim of our corrupted religious structure which I think is the main cause for your atheism. Recently one of our colleague who is a british, father of 2, become very sad and upset. He was so happy in his past and the day he came with gloomy face, I enquired about what had happened. He said, yes, all these days I was happy but yesterday all my happiness gone as his healthy son was diagnised with serious illness. His life is in so miserable as he could not rely on anything. Now in his days, he is so sad and thinking what is the life all about. whether you believe or not but this is the truth...
Quran says, of course verily, this is, the life is a test for human in all the way in their life..."""

Further it says, Those who deny the creator, denying themself as it makes no difference in Creator power but rather human itself is getting weaker and weaker in many situation as explained above.

So, you can deny the creator at your level best. Denying creator is similar to deny the truth which aligns with justice, virtue and right.

Direct your thought into the right way.

..naj said...

Suseel Said,
""ഒന്നിലേറേ ഭാര്യമാരുള്ള മുഹമ്മതിന്റെ നീതി ബോധവും, """!!!!

Great observation !
looking at only one thing.
Suseel kept all part of his life side except the above.

Suseel, where are you and where is prophet Mohamed. study all his life and the revolution he made in a dark age ! still it sparkling eventhough black sheeps are inside to corrupt Islam!

..naj said...

Br. Suseel and other friends.

Need to share this with you all not to convince but to know what happens around...

...............

സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ച സ്വിറ്റ്സര്‍ലന്റിലെ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വം നല്‍കിയ എസ്.വി.പിയുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്ട്രൈഷ് ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത. ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ് ഡാനിയല്‍ സ്ട്രൈഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വാര്‍ത്ത, കാലിഫോര്‍ണിയയിലെ പത്രപ്രവര്‍ത്തകനും ഇസ്ലാമിക പ്രബോധകനുമായ ജാസണ്‍ ഹംസ വാന്‍ ബൂം (Jason Hamza Van Boom)എഴുതിയ ലേഖനത്തിലൂടെയാണ് പുറത്തുവന്നത് ((Member of the Swiss Political Party that pushed for Minarat Ban Converts to Islam-www.opednews. com, www.tikkun.org/ daily, www.iccnc.org).പാകിസ്താനിലെ ദ നാഷ്ന്‍ പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി (www.nation.com. pk/January 30-2010).

മുസ്ലിം പള്ളികളിലെ മിനാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, സ്വിറ്റ്സര്‍ലന്റില്‍ ഉടനീളം കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പ്ള്‍സ് പാര്‍ട്ടി(എസ്.വി.പി)യിലെ പ്രമുഖ അംഗവും സ്വിസ് സൈന്യത്തിലെ പരിശീലകനുമായിരുന്നു ഡാനിയേല്‍. എസ്.വി.പിയുടെ മിനാരം നിരോധന കാമ്പയിനില്‍ നേതൃപരമായ പങ്ക് വഹിച്ച ഡാനിയേല്‍ തന്നെയാണ് പാര്‍ട്ടിക്ക് അത്തരമൊരു അജണ്ട നല്‍കിയതും. ഇസ്ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക്, ഇസ്ലാംഭീതിയുടെ വക്താക്കളായ മാധ്യമങ്ങളുടെ സഹായത്തോടെ സ്വിസ് ജനതയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വോട്ടെടുപ്പില്‍ 42.5 ശതമാനം പേര്‍ മിനാരം നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ 57.5 ശതമാനം മിനാരം നിരോധനത്തെ അനുകൂലിച്ചു.

ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഡാനിയേല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷേ, അതിന്റെ ഫലം ഉദ്ദേശിച്ചതില്‍നിന്ന് വിപരീതമായിരുന്നു. ഖുര്‍ആനില്‍ ആകൃഷ്ടനായി വൈകാതെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു.

ക്രിസ്തുമത വിശ്വാസിയായ ഡാനിയേല്‍ സ്ഥിരമായി ബൈബിള്‍ വായിക്കുകയും ചര്‍ച്ചില്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കുകയും അഞ്ചു സമയത്തെ നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന അദ്ദേഹം ഇസ്ലാമിനെതിരെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ലജ്ജിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളി സ്വിറ്റ്സര്‍ലന്റില്‍ നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഡാനിയേല്‍. 'സിവില്‍ കണ്‍സര്‍വേറ്ററി ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേരില്‍ പുതിയ ഒരു സംഘടനയെ സജീവമാക്കാന്‍ അദ്ദേഹം രംഗത്തുണ്ട്.

"ക്രിസ്തുമതത്തില്‍ ലഭിക്കാതിരുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇസ്ലാമിലാണ് എനിക്ക് കണ്ടെത്താനായത്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിപൂര്‍ണമായ മറുപടി എനിക്ക് ലഭിച്ചത് ഇസ്ലാമില്‍ നിന്നാണ്''- ഡാനിയേല്‍ സ്ട്രൈഷ് പറയുന്നു.

..naj said...

I happened to read his post below,

> Susheel said,

പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണെന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടില്. അപ്പറഞ്ഞതാരാ? പാച്ചന് തന്നെ. ഹിന്ദുമതം വളരെ സുന്ദരമാണെന്ന് സി കെ ലത്തീഫും സുബൈറും, ഇസ്ലാം വളരെ സുന്ദരമാണെന്ന് ശ്രേയസും പറയുന്ന ഒരു കാലമുണ്ടാകുമെങ്കില് അന്ന് നമുക്കത് വിശ്വസിക്കാം.
പോസ്റ്റ് ചെയ്തത് സുശീല് കുമാര്

Maadhavi kutti Islaam sundaramaanennu paranjeettaanallo Kamala surayya aayathu.
Sundaramaayathine ishtapetteettaanallo Latheefum, Subairum, najeebum, ee Surayyayum ingineyaayathu.

Hoffmaan pinneed Muraadu aayathum, Philipp pinneed Bilaal aayathum……angine orupaad…avar pinneed Musleengal enne ariyapedoo….

Yukthikkenthu patti….some thing Wrong !!!!

Engineyaanu ithokke paranju manassilaakkendathu

..naj said...

ഭോപ്പാല് നീതി ദുരന്തം

സുശീല്‍ കുമാര്‍ said...

ദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.....!!!!! ചാര്‍വാകം ബ്ലോഗില്‍ പുതിയ പോസ്റ്റ്

Anonymous said...

ജീവകോശവും , ജീവിയുമെവിടെ ?

kovilan said...

അഭൌതികം എന്ന വാക്ക് എല്ലാ dictionary- കളില്‍ നിന്നും നീക്കാന്‍ യുക്തിവാദിക്ക് കഴിയുമോ? ഭൌതികമുന്ടെങ്ങില്‍, അവിടെ തീര്‍ച്ചയായും അഭൌതികവും കാണും !!!!! ജീവനുണ്ടെങ്കില്‍ ജീവിയുള്ളത് പോലെ ...!!!!

കുരുത്തം കെട്ടവന്‍ said...

സംവാദം? നടന്നപ്പോള്‍ സദസ്സില്‍ നിന്നും ഒരാള്‍ ചോദിച്ചു. സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുന്നത്‌ മതങ്ങളാണെന്ന് യുക്തിവാദികള്‍ പ്രചരിപ്പിക്കുന്നു. യുക്തിവാദികളുടെ ഈ പരിപാടിയില്‍ പോലും സദസ്സിലോ വേദിയിലോ ഒരു വനിതയെങ്കിലും ഇല്ലാത്തതെന്തുകൊണ്ടാണു?!! മറുപടി പറഞ്ഞ ഇ എ ജബ്ബാര്‍ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ യുക്തിവാദികള്‍ ശ്രമിക്കണം എന്ന് മാത്രം പറഞ്ഞു. ഇവരുടെയൊക്കെ ഭാര്യമാര്‍ വരെ ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നു. ഇവര്‍ പറയുന്നത്‌ അവര്‍ക്ക്‌ പോലും വിശ്വാസമില്ല!! പിന്നെയല്ലേ പൊതുജനം!!

..naj said...

> Susheel

പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണെന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടില്. അപ്പറഞ്ഞതാരാ? പാച്ചന് തന്നെ...

upama shariyaayilla.
islaam nallathaanennu parayunnavaraanu pinneed islaam sweekarikkunnathu. paadunnathu paachanayaalum, yesudaasayaalum nalla paattil aalukal layikkunnuvenkil aa paattine aalukal angeekarikkunnu ennalle.
paachan parayunnathilum sathyamundu, athangeekarikkuka.
pinne ithonnum kaanaanum, aaswadikkaanum manassillenkil avarkku thakaraarundennu thaangalude abhipraayam swayam parayunnu.
yukthivaadamaanu nalla paattennu thaangal parayunnuvenkil paachanekkaalum kashtamaanu !

Anonymous said...

He said about some personals who agreed Islamism. See the list of people who left Islam forever, from Argentina President to Al Queda commandant. Click the link and see 100s of people who left islam forever.
http://en.wikipedia.org/wiki/List_of_former_Muslims

Anonymous said...

ഒന്നാം ലോക മഹാ യുദ്ധത്തില്‍ ഒരു കോടി അറുപത് ലക്ഷം ആളുകള്‍ കൊല്ലപ്പെടുകയും രണ്ട് കോടി പത്ത് ലക്ഷം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏത് മതമായിരുന്ന് ഈ യുദ്ധത്തിന്ന് കാരണമയത്?

രണ്ടാം ലോക മഹാ യുദ്ധത്തില്‍ 29 രാജ്യങ്ങളില്‍ നിന്നായി അഞ്ചരക്കോടിയിലേറെ മനുഷ്യര്‍ കൊല്ലപ്പെടാനിടയായി. ഏത് മതമായിരുന്നു ഈ യുദ്ധത്തിന്ന് കാരണം?

മതത്തിന്‍റെ പേരില്‍ നടന്ന മുഴുവന്‍ യുദ്ധങ്ങളിലെയും ചേര്‍ത്ത് വച്ച് നോക്കിയാല്‍ ഇത്രയും മരണം സംഭവിച്ചിട്ടുണ്ടോ? പിന്നെന്തിനാ മതങ്ങളെ കുതിര കയറുന്നത്? സ്വാമി പറഞ്ഞു എന്ന് പറഞ്ഞത് കൊണ്ടും കാര്യം ശരിയാകണമെന്നില്ലല്ലോ.

അഭി said...

MAADHAVIKKUTTI ISLAM SWEEKARICHATHU ATHIL AVAR AKRUSHTAYAYITTONNUMALLA. NUNA PARAYANUM ARIYILLEDO IKKANDA KAALAMAAYITTUM? ENTHANU KARYAMENNU SAMADANIYODU CHODIKKU. ANGERU PARANJU THARUM. KUNHALIKKUTTIYANU EE VISHAYATHIL IDAPETTU SAMADANIYE PINTHIRIPPICHATHU ENNU IPPOL AARKKANARIYATHATHU? MATHAM MAARI KURACHU KAALATHINU SESHAM AVAR PURUSHANMARE MUZHUVAN THERI VILICHATHU EE VANCHANAYUDE PERILALLE? STHRREKAL PULIKKUTTIKALANENNUM AANUNGALOKKE BHEERUKKALANENNUM AVAR THURANNADICHATHU ITHINTE PERILALLE? ENIKK MATHAM MATHIYAYI ...DAIVAM MATHRAM MATHI ENNOKKE AVAR PARANJATHU KITTIYA NALLA ANUBHAVATHINTE PERILALLE?
SREEKRISHNANE JAN KOODE KONDU POKUNNU ....ENTE AAL SAMADANIYALLA .ENTE AALKKU SREEKRISHNANTE NIRAMANU ENNOKKE PARANJATHU VALLATHA DEENIBODHAM KONDAVUM. SAMADANIYALLENKILUM KALYANAM KAZHIKKAM ENNU PARANJU MATHAM MATTIPPICHA ORAL AVARE VANCHICHU ENNALLE ITHIL NINNUM VYAKTHAMAVUNNATHU?

Anonymous said...

ഞന്‍ ഒരു atheist അല്ല പക്ഷെ എനിക്ക് യുക്തിവാദവും , യുക്തിവധികളെയും വളരെ ഇഷ്ട്ടമാണ് , ഞന്‍ atheist അല്ലാത്തത് ഒരു മതവിശ്വാസത്തില്‍ ജനിച്ചതുകൊന്ടകം , പക്ഷെ നമ്മള്‍ വിശ്വസിക്കുന്ന പലതിലും യാതൊരു യുക്തിയും ഇല്ല എന്ന് എന്റെ ഈ ചെറിയ പ്രായത്തില്‍ തന്നെ എനിക്കും അത്യാവശ്യം ബോധം വന്നിരിക്കുന്നു , ജബ്ബാര്‍ മാഷിന്റെ ചില പുസ്തകങ്ങള്‍ ഞന്‍ വായിചിടുണ്ട് , തങ്ങളെ അറിയുന്നത് ഈ ബ്ലോഗ്‌ ലൂടെ ആണ് . മതത്തിന്റെ പൊള്ളത്തരങ്ങള്‍ ലോകം മനസിലാക്കട്ടെ , അതിനായുള്ള തങ്ങളുടെ പരിശ്രമങ്ങള്‍ ഫലപ്രാപ്തി ഉണ്ടാകട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്ക്കുന്നു

Unknown said...

സുശീല്‍ കുമാര്‍ ഒന്ന് ചോദിച്ചോട്ടേ ....ഇതിന് എനിക്ക് ശരിയായ ഉത്തരം കിട്ടണം.. നിങ്ങള്‍ക്ക് ബുദ്ധിയുണ്ടോ??? ഉണ്ട് എന്നാണ്‍ ഉത്തരമെങ്കില്‍ അത് എവിടെ? എത്രയുണ്ട് ? എന്താ അതിന്റെ നിറം ? നിങ്ങടെ ബുദ്ധിക്ക് എത്ര വലുപ്പം വരും? ഒന്ന് കാണിച്ച തരാമോ??? നിങ്ങളുടെ ഒരു ബുദ്ധിയുടെ ഫോട്ടോ അല്ലെങ്കില്‍ ഒരു വീഡിയോ ക്ലിപ്പ് . തരാന്‍ പറ്റുമോ?................. നിങ്ങള്‍ ദൈവം എന്നതിനെ കാണാത്തത് കൊണ്ടാണല്ലോ വിശ്വസിക്കാത്തത്. കാണാത്തതിനെ വിശ്വസിക്കാന്‍ പാടില്ല എന്നാണല്ലോ നിങ്ങടെ ഏറ്റവും വലിയ ലോജിക്. അപ്പഴ് ഈ ബുദ്ധി എന്നതും നിങ്ങള്‍ക്ക് ഇല്ലേ ? അതോ ഉണ്ടായിട്ടും അതിനെ കാണാത്തത് കൊണ്ട് നിങ്ങള്‍ക്ക് ഇല്ലനനാണോ വിശ്വസിക്കുന്നത്???

സുശീല്‍ കുമാര്‍ said...




@Sharafuddeen k.c.

1.നിങ്ങള്‍ക്ക് ബുദ്ധിയുണ്ടോ??? ഉണ്ട് എന്നാണ് ഉത്തരമെങ്കില് അത് എവിടെ?

= എനിക്ക് ബുദ്ധിയുണ്ട്. അത് എന്റെ തലയിൽ ആണ്.

2. എത്രയുണ്ട് ?

= ബുദ്ധി കൃത്യമായി അളക്കുന്ന ഉപകരണമുണ്ടെങ്കിൽ അളന്നുതരാം.

3.എന്താ അതിന്റെ നിറം ?
= ബുദ്ധി ഒരു നിറമുള്ള ‘വസ്തു‘വല്ല.

4.നിങ്ങടെ ബുദ്ധിക്ക് എത്ര വലുപ്പം വരും?
= ബുദ്ധി ഒരു ഭൌതികവസ്തുവല്ലാത്തതിനാൽ വലിപ്പം എത്രയെന്ന് ചോദിക്കുന്നത് സൂചിയുടെ കൂർപ്പിന്റെ നിറമെന്ത് എന്ന് ചോദിക്കുന്നതുപോലെ അസംബന്ധമാണ്.

5. ഒന്ന് കാണിച്ച തരാമോ??? നിങ്ങളുടെ ഒരു ബുദ്ധിയുടെ ഫോട്ടോ അല്ലെങ്കില് ഒരു വീഡിയോ ക്ലിപ്പ് . തരാന് പറ്റുമോ?.....
= ഭൌതികവസ്തുക്കളേ കാണാനോ ഫോട്ടോ എടുക്കാനോ വീഡിയോ എടുക്കാനോ കഴിയുകയുള്ളു.

6. നിങ്ങള് ദൈവം എന്നതിനെ കാണാത്തത് കൊണ്ടാണല്ലോ വിശ്വസിക്കാത്തത്. കാണാത്തതിനെ വിശ്വസിക്കാന് പാടില്ല എന്നാണല്ലോ നിങ്ങടെ ഏറ്റവും വലിയ ലോജിക്.

= ദൈവം എന്നതിനെ കാണാത്തതുകൊണ്ടാണ് ഞങ്ങൾ “വിശ്വസിക്കാത്തതെന്ന“ അറിവ് അങ്ങേക്കെവിടെനിന്നാണാവോ കിട്ടിയത്!! കാണാത്തതിനെ വിശ്വസിക്കാൻ പാടില്ല എന്ന ലോജിക്ക് ഞങ്ങൾക്കുണ്ട് എന്ന മഹത്തായ അറിവ് അങ്ങേക്ക് വെളിപാടായി കിട്ടിയതാണോ?

ദൈവം ഇല്ല എന്ന് ഞാൻ നിങ്ങളോട് പറഞ്ഞോ? പിന്നെന്തേ അങ്ങനെ ചോദിക്കാൻ? ഞാൻ പറയുന്നത് ഇതാണ്:“ ഈ പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുന്ന ഒന്നോ അതിലധികമോ ദൈവമുണ്ടെങ്കിൽ അത് ഒരിക്കലും അങ്ങയുടെ മതത്തിന്റെ കിതാബിലുള്ളതുപോലുള്ള ഒരു ആൾദൈവമോ, കുട്ടിദൈവമോ, ഗോത്രദൈവമോ ആയിരിക്കില്ല എന്നാണ്.”

എന്നാൽ ഞാൻ ഇപ്പോഴിതാ നിങ്ങളോട് പറയുന്നു, നാല് ദൈവമുണ്ടെന്ന്. അങ്ങ് അവയെ കാണാത്തതുകൊണ്ടാണൊ വിശ്വസിക്കാത്തത്? കാണാത്തവയെ വിശ്വസിക്കരുതെന്നാണോ അങ്ങയുടെ ലോജിക്ക്!!! അക്കണക്കിന് അങ്ങയ്ക്ക് ബുദ്ധിയുണ്ടെന്ന് എങ്ങനെ വിശ്വസിക്കും?