പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Sunday, February 28, 2010

'പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണ്‌ '

O ഇസ്ലാം വളരെ സുന്ദരമായ മതമാണെന്ന് മുസ്ലിം ബ്ലോഗര്‍മാരായ സി കെ ലത്തീഫും സുബൈറും പറയുന്നു. ഹിന്ദുമതം വളരെ സുന്ദരമാണെന്നാണ്‌ ശ്രേയസ് പയുന്നത്. നമിക്കിത് എത്രമാത്രം വിശ്വസിക്കാം?



> പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണെന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ നാട്ടില്‍. അപ്പറഞ്ഞതാരാ? പാച്ചന്‍ തന്നെ. ഹിന്ദുമതം വളരെ സുന്ദരമാണെന്ന് സി കെ ലത്തീഫും സുബൈറും, ഇസ്ലാം വളരെ സുന്ദരമാണെന്ന് ശ്രേയസും പറയുന്ന ഒരു കാലമുണ്ടാകുമെങ്കില്‍ അന്ന് നമുക്കത് വിശ്വസിക്കാം.

19 comments:

സുശീല്‍ കുമാര്‍ said...

ഹിന്ദുമതം വളരെ സുന്ദരമാണെന്ന് സി കെ ലത്തീഫും സുബൈറും, ഇസ്ലാം വളരെ സുന്ദരമാണെന്ന് ശ്രേയസും പറയുന്ന ഒരു കാലമുണ്ടാകുമെങ്കില്‍ അന്ന് നമുക്കത് വിശ്വസിക്കാം

നന്ദന said...

സുശീല്‍ കുമാര്‍ ഇപ്പപറഞ്ഞത് ന്യായം, ഇവർ എന്നെങ്കിലും അങ്ങനെ പറയുമോ?? അപ്പോൽ നമുക്ക് വിശ്വസിക്കേണ്ട് അല്ലേ!!!

krishnadas said...

എല്ലാ മതക്കാരനും അന്ധവിസ്വാസങൾക്കെതിരെ പ്രസംങിക്കുന്നവരാണു!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പാച്ചനെങ്കിലും പറയണ്ടേ?? :)

Subair said...

സുഹൃത്ത് എന്താണ് ഉദേശിച്ചത്‌ എന്ന് മനസ്സിലായില്ല. അവനവന് അവനവന്‍റെ ആദര്‍ശം നല്ലതായി തോന്നുന്നതിലും അതിനെ ന്യായീകരിക്കുന്നതിലും അസോഭാവികമായി ഒന്നും തെന്നെയില്ല. ഇതിനെ പാച്ചന്റെ പാടിനോടു ഉപമിക്കുന്നത്തില്‍ അര്‍ഥം ഇല്ല.

അതല്ല സുശീലിന്ന് യുക്തിവാദം അത്ര നല്ലതല്ല എന്ന അഭിപ്രായം ഉണ്ടോ ? അറിയാന്‍ താല്പര്യം ഉണ്ട്.

കുരുത്തം കെട്ടവന്‍ said...

പാച്ചുവല്ലാതെ അന്യമത ആദരവും പ്രതിപക്ഷ ബഹുമാനവും ഒക്കെ ഉള്ള ആളുകള്‍ ഇസ്ളാം മതത്തെ കുറിച്ച്‌ എഴുതിയിട്ടുണ്ട്‌ നല്ലതു പറഞ്ഞിട്ടുണ്ട്‌. ലിങ്കില്‍ പോയി നോക്കുക. http://islammalayalam.net/general/ebooks.html മാത്രകാ അദ്ദ്യാപകനുള്ള രാഷ്ട്രപതിയുടെ മെഡല്‍ കരസ്തമാക്കിയിട്ടുള്ള വാണിദാസ്‌ എളയാവൂര്‍ ഇസ്ളാമിനെ കുറിച്ചെഴുതിയ പുസ്തകം കാണാം. അതു പോലെ ചരിത്രകാരനായ പ്രൊഫ്‌: കെ എസ്‌ രാമക്രിഷ്ണ റാവുവിണ്റ്റെ പുസ്തകവും കാണാം. അപ്പോള്‍ നമുക്ക്‌ വിശ്വസിക്കാം അല്ലേ! എന്തു ചെയ്യാം നിര്‍ഭാഗ്യവശാല്‍ "ചിലര്‍ക്ക്‌" ഇ എ ജാബ്ബാര്‍ പറയുന്നതാണു ഇസ്ളാം.

സുശീല്‍ കുമാര്‍ said...

സ്വാഗതം: നന്ദന, സുബൈര്‍, പ്രവീണ്‍, കൃഷ്ണദാസ്,കുരുത്തം കെടാത്തവന്‍, അഭിപ്രായങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

വാണിദാസ് എളയാവൂരിന്റെ 'ഖുര്‍ ആനു മുന്നില്‍ വിനയാന്വിതം' വായിച്ചിട്ടുണ്ട്. രാമകൃഷ്ണ റാവുവിന്റെ മാത്രമല്ല, കഴിഞ്ഞലക്കം പ്രബോധനത്തില്‍ എം ഡി നാലപ്പാടും, സക്കറിയയും, യു കെ കുമാരനും, സ്വാമി അഗ്നിവേശും എല്ലാം പറഞ്ഞതും വായിച്ചു. അവരില്‍ പലരും പറഞ്ഞത് മതത്തിന്റെ നല്ല വശങ്ങള്‍ മാത്രമാണ്‌. നല്ലത് മതത്തിലാണെങ്കിലും എടുക്കുന്നതില്‍ ഒട്ടും വിഷമമില്ല. എന്നാല്‍ അതേ മതത്തിന്റെ പ്രതിലോമ വശങ്ങളെക്കുറിച്ച് അവര്‍ മൗനം പാലിക്കുന്നു. അതിനെ വമര്‍ശിക്കുവാനും കൂടി കഴിയുമ്പോളേ അത് ശരിയായ വിലയിരുത്തലാകുകയുള്ളു. അല്ലെങ്കില്‍ അതിനുള്ള പേര്‍ സുഖിപ്പിക്കല്‍ എന്നാകും. എന്തിനാണ്‌ കുരുത്തം കെടാത്തവാ എപ്പോളും ജബ്ബാര്‍ മാഷുടെ പേര്‍ വലിച്ചിഴയ്ക്കുന്നത്? മത സംഘടനകള്‍ എപ്പോഴും മത താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നു; മത വിശ്വാസികളുടേയല്ല. ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും നേരെ മുഖം തിരിഞ്ഞുനില്‍ക്കുന്ന മതത്തിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ച് അവരാരും ഒന്നും പറഞ്ഞുകണ്ടില്ല. ഹിന്ദുമതത്തിലെ വിഗ്രഹാരാധനയെയും അനാചാരങ്ങളെയും ഖണ്ഡിക്കാന്‍ എല്ലാ കുരുത്തം കെട്ടവര്‍ക്കും പല നാവാണല്ലോ? തിരിച്ചങ്ങോട്ടും. എന്നാല്‍ സ്വന്തം മതത്തിന്റെ കാര്യം വരുമ്പോള്‍ കാണാം തനിനിറം.

സുശീല്‍ കുമാര്‍ said...

സുബൈര്‍,
യുക്തിവാദം വളരെ നല്ലതല്ലെന്ന അഭിപ്രായമുണ്ടോ എന്നാണല്ലോ ചോദ്യം. മാനവികതയില്ലെങ്കില്‍ യുക്തിവാദവും സ്വീകാര്യമല്ല. (കേവല യുക്തിവാദവും യാന്ത്രിക യുക്തിവാദവും). അതുകൊണ്ടാണ്‌ എല്ലാ നിരീശ്വര വാദികളും യുക്തിവാദികളാകാത്തത്.

Subair said...

[i]മാനവികതയില്ലെങ്കില്‍ യുക്തിവാദവും സ്വീകാര്യമല്ല
=========[/i]

മാനവികതയോ, അതെന്താ ? ആരാണാവോ ഈ "മാനവികതയുടെ" നിയമങ്ങളൊക്കെ എഴുതിയത് ?.

സുശീല്‍ കുമാര്‍ said...

മാനവികത മാത്രമല്ല, മനുഷ്യന്റെ സംസ്കാരവും, സദാചാരവും ഒന്നും ശാശ്വതമല്ലല്ലോ സുബൈര്‍. ശാശ്വതമെന്നു പറയുന്നതെല്ലാം മൃതമാണ്‌. വഴിയില്‍ കിടക്കുന്നവനെ സഹായിക്കണമെന്നത് ആരെങ്കിലും എഴുതിയുണ്ടാക്കിയ നിയമമാണോ? മാനവികതയും കാലദേശങ്ങളില്‍ വ്യത്യസ്തമായി വ്യവഹരിക്കപ്പെടാം.

കുരുത്തം കെട്ടവന്‍ said...

സുശീല്‍, ജബ്ബാറിണ്റ്റെ പേര്‍ 'വലിച്ചിഴച്ചതല്ല', ഇപ്പോള്‍ ബ്ളോഗിലെങ്കിലും പുള്ളിക്കരനാണല്ലൊ യുക്തി വാദത്തിണ്റ്റെയും ഇസ്ളാമിണ്റ്റെയും അപ്പോസ്തലന്‍ അതുകൊണ്ട്‌ സാന്ദര്‍ഭികമായി സൂചിപ്പിച്ചുവെന്നേ ഉള്ളൂ.
ഇനി വിഷയത്തിലേക്ക്‌ വരാം. താങ്കള്‍ സൂചിപ്പിചത്‌ അല്ലെങ്കില്‍ വേവലാതിപെടുന്നത്‌ "ഇവരെല്ലാം" മതത്തിണ്റ്റെ നല്ല വശം മാത്രമേ കാണുന്നുള്ളൂ എന്നാണു. നല്ലവശങ്ങള്‍ തന്നെയല്ലേ കാണേണ്ടത്‌. ഏേത്‌ സമൂഹത്തിലും മതത്തിലും ജനവിഭാഗങ്ങളിലും വ്യത്തികെട്ടവന്‍മാരും സമൂഹത്തിണ്റ്റെ/മതത്തിണ്റ്റെ/രാജ്യത്തിണ്റ്റെ നിയമങ്ങള്‍, ശാസനകള്‍ ഇവയൊന്നും പാലിക്കാത്ത ഒരു വിഭാഗം എപ്പോഴും ഉണ്ടാകും. ഇവരെ അളന്നുകൊണ്ട്‌ ഒരു സമൂഹത്തെ/മതത്തെ വിലയിരുത്തിയാല്‍ അത്‌ എത്രത്തോളം ശരിയാകും? അതിലെ സത്യം കണ്ടെത്താന്‍ കഴിയുമോ? സിന്ദൂ നദീതട സംസ്കാരമായാലും ഈജിപ്ഷ്യന്‍ നാഗരികതയായാലും നമ്മള്‍ അതിലെ ചീത്തവശങ്ങളെമാത്രം പടിക്കാനോ എഴുതിവെക്കാനോ കഴിയുമോ?
ഇനി താങ്കള്‍ സൂചിപ്പിച്ച എഴുത്തുകാര്‍ക്കൊന്നും എതെങ്കിലും മതത്തെ സുഖിപ്പിച്‌ എഴുതി സമൂഹത്തില്‍ അംഗീകരം നേടാം എന്നു കരുതുന്നവരല്ല. അതിണ്റ്റെ കാര്യവുമില്ല. കാരണം ഈ പറഞ്ഞ എഴുത്തുകാരും പണ്ഡിതന്‍മാരുമൊക്കെ അവരുടെതായ മേഖലകളീല്‍ അവരുടെ വ്യക്തി മുദ്ര പതിപ്പിചവരാണു. ഇസ്ളാം മതത്തെ സുഖിപ്പിച്‌ ആളാകാം എന്നു കരുതിയവരല്ല. ചരിത്രം (വര്‍ത്തമാനവും) പരതിയാല്‍ നമുക്ക്‌ നിരവധി ഉദാഹരണങ്ങള്‍ കാണാം. തല്‍ക്കാലം നിര്‍ത്തുന്നു. ആശംസകള്‍.

സുശീല്‍ കുമാര്‍ said...

എന്തുകൊണ്ട് മതത്തെ വിമര്‍ശിക്കുന്നു? അടുത്ത പോസ്റ്റില്‍.

Subair said...

മാനവികത മാത്രമല്ല, മനുഷ്യന്റെ സംസ്കാരവും, സദാചാരവും ഒന്നും ശാശ്വതമല്ലല്ലോ സുബൈര്‍. ശാശ്വതമെന്നു പറയുന്നതെല്ലാം മൃതമാണ്‌. വഴിയില്‍ കിടക്കുന്നവനെ സഹായിക്കണമെന്നത് ആരെങ്കിലും എഴുതിയുണ്ടാക്കിയ നിയമമാണോ? മാനവികതയും കാലദേശങ്ങളില്‍ വ്യത്യസ്തമായി വ്യവഹരിക്കപ്പെടാം.
===========


പിന്നെ മാനവികതയും യുക്തിയും തമ്മിലെന്ത് ?
സത്യം പറയാമല്ലോ, എനിക്ക് ഈ യുക്തിവാതികളുടെ മാനവികത എന്താണെന്നു ഇത് വരെ മനസ്സിലായിട്ടില്ല.

ഓ, വഴിയില്‍ കിടക്കുന്നവനെ സഹായിക്കുന്നത് ആണോ മാനവികത, എന്തിനാ അങ്ങനെ സഹായിക്കുന്നത് ? അതും യുക്തിയും തമ്മിലെന്ത് ബന്ധം ?

സുശീല്‍ കുമാര്‍ said...

ദയവായി കുറച്ചു കൂടി കാക്കൂ സുബൈര്‍, മാനവികത- യുക്തിവാദം ഉടന്‍ പ്രതികരിക്കും- തയ്യാറാക്കി വരുന്നു. സ്നേഹപൂര്‍വ്വം.

Subair said...

എല്ലാ ഭാവുകങ്ങളും നേരുന്നു. കുറെ കാലമായി ഞാന്‍ യുക്തിവാദികളുടെ ധാര്‍മികതയുടെ കൈപുസ്തകവും അന്വേഷിച് നടക്കാന്‍ തുടങ്ങിയിട്ട - ഇത് വരെ കിട്ടിയില്ല.
സുശീല്‍ കുമാര്‍ ഒന്ന് എഴുതുന്നുണ്ട് എന്നരഞ്ഞതില്‍ സന്തോഷം.

സുശീല്‍ കുമാര്‍ said...

അതേതായാലും നന്നായി. ആ കിതാബ് 'KIM'-ലിം 'നിച്ച് ഓഫ് ട്രൂത്തിലും' കിട്ടൂല സുബൈറേ.

ജാതവേദസ് said...

പാവം മത ഗ്രന്ഥങ്ങളില്‍ എഴുതി വച്ചത് കൊണ്ടാ ഇവിടെ സഹാനുഭുതിയും ,,സ്നേഹവും ഒക്കെ ഉണ്ടായത് എന്ന് വിശ്വസിക്കുന്നവര്‍. അതൊക്കെ മനുഷ്യ മനസിന്റെ സ്വാഭാവിക ഗുണങ്ങള്‍ ആണ്. അതൊക്കെ മനുഷ്യ മനസ്സില്‍ ഉണര്‍ന് വരുന്ന ഭാവങ്ങള്‍ ആണ്. അതിനെ മതങ്ങള്‍ കുട്ടു പിടിച്ചു എന്ന് മാത്രം. മനുഷ്യ സ്നേഹം കൊണ്ടും സദാചാര ബോദം കൊണ്ട് മത വിശ്വസിയെക്കള്‍ പലപ്പോഴും മുന്നില്‍ നില്‍കുന്നത യുക്തി വാദിയോ . കമ്മുനിസ്റ്റ്‌കാരനോ ആണ് . എന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വിഗ്രഹാരാധന ആണ് എന്നെ രിതിയില്‍ ആണ് ചില ബ്ലോഗ്‌ കാരുടെ ഒക്കെ കണ്ടെത്തല്‍ .

Subair said...

പാവം മത ഗ്രന്ഥങ്ങളില്‍ എഴുതി വച്ചത് കൊണ്ടാ ഇവിടെ സഹാനുഭുതിയും ,,സ്നേഹവും ഒക്കെ ഉണ്ടായത് എന്ന് വിശ്വസിക്കുന്നവര്‍. അതൊക്കെ മനുഷ്യ മനസിന്റെ സ്വാഭാവിക ഗുണങ്ങള്‍ ആണ്. അതൊക്കെ മനുഷ്യ മനസ്സില്‍ ഉണര്‍ന് വരുന്ന ഭാവങ്ങള്‍ ആണ്
==========



അപ്പൊ നമയിലും മാനവികതിയിലും ഒന്നും ഓരു യുക്തിയുമില്ല, അല്ലെ സര്‍ ? ഇതല്ലാം പരിണാമത്തിലൂടെ മനുഷ്യനു കിട്ടിയ ചില ഗുണ വിശേഷങ്ങള്‍ മാത്രം അല്ലെ ? അല്ലെങ്ങിലും സ്നേഹം പോലുള്ള വികാരങ്ങള്‍ എല്ലാം,തലച്ചോറില്‍ നടക്കുന്ന ചില രാസപരിനാമത്തിന്റെ ഫലമായുണ്ടാകുന്നതാണ്, അതിലൊന്നും വലിയ കാര്യമില്ല അല്ലെ.
ചില ആളുകള്‍ക്ക് കാക്കാനുള്ള തോന്നുന്നാലും, ജീവിതം എങ്ങനെയും ആസ്വതിക്കാനുള്ള തോന്നനലും മനുഷ്യ മനസ്സില്‍ നിന്ന് ഉണര്‍ന്നു വരുന്നത് തെന്നെയാണ്, അല്ലെ സര്‍?. പിന്നെ യുക്തി അനുസ്സരിച് മനുഷ്യ മന്സൈന്റെ തോന്നലുകളെ നിയന്ത്രിക്കാനും നമുക്ക് കഴിയുമല്ലോ അല്ലെ ?

ഏതായാലും നല്ലവര്‍ ഭൂരിപാകവും യുക്തിവാദികള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ ഏത് സര്‍വേ ആണാവോ താങ്കള്‍ നടത്തിയത്‌, ആളുകളുടെ വിശ്വാസം അളക്കാന്‍ വിശ്വാസ മീറ്റര്‍ വല്ലതും ഉപയോഗിച്ചിരുന്നോ, ആ സര്‍വേയില്‍ ?

സുശീല്‍ കുമാര്‍ said...

കണ്ണുമടച്ച് പ്രാര്‍ഥിക്കാന്‍ ഡല്‍ഹിയില്‍ പോകണോ? കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 'ബ്ലോഗന'യില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് ഇവിടെ വായിക്കാം.