പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Sunday, March 27, 2011

പ്ലേഗ് മഹാഭീകരമാരി


ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭീകരമായരോഗമാണ് പ്ലേഗ്. എലികളിലൂടെ 
മനുഷ്യരിലേക്കു പടരുന്ന ഈ വൈറസ്‌രോഗം മൂലം 1347 നും 1352 നും ഇടയില്‍ രണ്ടരക്കോടി 
ജനങ്ങളാണ് യൂറോപ്പില്‍ മാത്രം മരണമടഞ്ഞത്. പുരാതനകാലം മുതലേ മഹാഭീതിയും ആശങ്കയും വിതയ്ക്കുന്ന പ്ലേഗിനെക്കുറിച്ച് പുരാണങ്ങളിലും പഴയ നിയമത്തിലും പറഞ്ഞതായികാണാം. ക്രിസ്തുവിനു മൂവായിരം കൊല്ലം മുമ്പ് ബാബിലോണിയയില്‍ പ്ലേഗ് ബാധ ഉണ്ടായിരുന്നതായി പഴയനിയമം പറയുന്നു. നംതാര്‍ എന്നൊരു ദുഷ്ടദേവനാണ് പ്ലേഗ് വരുത്തുന്നത് എന്നായിരുന്നു അന്നത്തെ വിശ്വാസം.
  
എലികള്‍ യൂറോപ്പില്‍ എത്തിയത്
പ്ലേഗ് ബാധയ്ക്കു പിന്നിലുള്ള ഭീകരന്മാര്‍ എലികളാണല്ലോ. പണ്ടുകാലം-അതായത്, 13-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ എലി എന്ന ഒരു ജീവിയേ ഉണ്ടായിരുന്നില്ലത്രെ! ആ നൂറ്റാണ്ടില്‍ ഏഷ്യയില്‍ നിന്ന് കച്ചവടക്കപ്പലുകള്‍ വഴിയാണത്രെ എലികള്‍ യൂറോപ്പിലെത്തിയത്. അതിനുപിന്നില്‍ പേടിപ്പെടുത്തുന്ന ഒരുകഥയുണ്ട്. കച്ചവട സംഘത്തെ ആക്രമിച്ച് സകലതും കവരുന്ന ഒരു കൊള്ളസംഘത്തിന്റെ ദയവില്ലായ്മയുടെ കഥ. ലോകത്തിന് ഭയവിഹ്വലത നല്‍കിയ 'തര്‍ത്താരികള്‍' എന്ന വര്‍ഗത്തിന്റെ, ക്രൂരന്മാരുടെ പര്യായത്തിന്റെ കഥ!
താര്‍ത്താരികള്‍
ചൈനയില്‍ നിന്നും പട്ടുതുണികളും കമ്പിളിരോമവും പുതപ്പു നെയ്യുവാനുമുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളുമായി സ്വരാജ്യത്തേക്കു തിരിച്ച ഇറ്റലിയിലെ വ്യാപാരികളെ പെട്ടെന്നായിരുന്നു താര്‍ത്താരികള്‍ എന്ന കാട്ടുകൊള്ളക്കാര്‍ ആക്രമിച്ചത്. തങ്ങളുടെ ആകെയുള്ള സമ്പാദ്യവുമായി അവര്‍ 'ക്രീമിയ'യിലെ 'കാഫായ്' എന്ന കൊച്ചുപട്ടണത്തിലെ കോട്ടമതിലിനുള്ളില്‍ അഭയം തേടി. പക്ഷേ, രണ്ടിലൊന്നു തീരുമാനമാകാതെ മടങ്ങാന്‍ കൂട്ടാക്കാത്ത താര്‍ത്താരികള്‍ ഭീമന്‍ കവണയില്‍ വലിയ പാറക്കല്ലുകള്‍വെച്ച് കോട്ടവാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
തോല്‍ക്കാത്ത പ്രതികാരബുദ്ധി
പിന്നീടൊരുദിവസം കോട്ടമതിലിനു പുറത്തുനിന്ന് അകത്തേയ്ക്ക് ഏതാനും മൃതദേഹങ്ങള്‍ വന്നുവീണു തങ്ങളെ എതിര്‍ക്കാന്‍ കിട്ടാത്തതിലുള്ള കലിയില്‍ കൂടെയുള്ളവരെ കൊന്ന് രോഷം പ്രകടിപ്പിക്കുകയാണ് താര്‍ത്താരികള്‍ എന്നായിരുന്നു പാവം ഇറ്റലിക്കാര്‍ കണക്കുകൂട്ടിയത്. പക്ഷേ സത്യം അതിനുമപ്പുറത്തായിരുന്നു. കുടിലന്മാരായ താര്‍ത്താരികള്‍ തങ്ങളുടെ ജൈവായുധം പ്രയോഗിക്കുകയായിരുന്നു അതെന്ന് പിന്നീടാണ് ഇറ്റാലിയന്‍ വ്യാപാരികള്‍ക്കു മനസ്സിലായത്. പ്ലേഗ് എന്ന മാരകരോഗം! പട്ടണത്തിനു പുറത്തു തമ്പടിച്ച താര്‍ത്താരികള്‍ക്കിടയില്‍ ചിലര്‍ക്ക് എങ്ങനെയോ പ്ലേഗ് രോഗം പിടിച്ചിരുന്നു. അങ്ങനെ മരിച്ചവരുടെ ശവശരീരങ്ങളായിരുന്നു അവര്‍ കോട്ടയ്ക്കകത്തേയ്‌ക്കെറിഞ്ഞിരുന്നത്. വൈകിയില്ല പട്ടണത്തില്‍ പ്ലേഗ് പരന്നുപിടിച്ചു. രോഗംവന്ന് തളര്‍ന്നവശരായ ഇറ്റലിക്കാര്‍ വല്ല വിധേനയും രക്ഷപ്പെട്ട് കപ്പലില്‍ കയറി നാട്ടിലേയ്ക്കു തിരിച്ചു.
ആശ്വാസം!
ദിവസങ്ങള്‍ തന്നെ കിണഞ്ഞ് പരിശ്രമിച്ചിട്ടും കോട്ടവാതില്‍ തകര്‍ത്ത് അകത്തു പ്രവേശിക്കാന്‍ താര്‍ത്താരികള്‍ക്കായില്ല. കോട്ടയ്ക്കകത്തു കുടിയേറിയ ഇറ്റലിക്കാര്‍ക്ക് ആശ്വാസവും സമാധാനവുമായി. കൊള്ളക്കാര്‍ക്കിതുവരെ തങ്ങളുടെ സമ്പാദ്യം അപഹരിക്കാനായില്ലല്ലോ!
പ്ലേഗ് എന്ന പേരിന്റെ കഥ
പ്ലേഗ് എന്ന പേര്‍ ആ മഹാമാരിയ്‌ക്കെങ്ങനെയാണു കിട്ടിയത്? 'പ്ലാഗാ' എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണത്രെ 'പ്ലേഗ്' എന്ന പേരുണ്ടായത്. പ്ലാഗാ എന്നാല്‍ 'പ്രഹരം, ഇടി, അടി, തൊഴി എന്നൊക്കെയാണ് അര്‍ഥം. പ്ലേഗ് പോലുള്ള ഒരു മഹാമാരി പരക്കുന്നത് ആ നാടിനെ സംബന്ധിച്ച് ഒരു പ്രഹരം ഏല്‍പ്പിക്കുന്നതുപോലെ തന്നെയല്ലേ.... അതുകൊണ്ടാണ് പ്രഹരം എന്ന അര്‍ഥം തന്നെ 'പ്ലേഗി'നുണ്ടായത്.
അവസാനിക്കാത്ത മഹാമാരി
താര്‍ത്താരികളില്‍ നിന്ന് തങ്ങള്‍ രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്ത ഇറ്റലിക്കാരിലും പ്ലേഗുബാധയുണ്ടായിരുന്നു. നാട്ടിലേയ്ക്കു തിരിച്ച ഇറ്റാലിയന്‍ വ്യാപാരികള്‍, കച്ചവടാവശ്യാര്‍ഥം വഴിയില്‍ കപ്പലടുപ്പിച്ച തുറമുഖങ്ങളിലെല്ലാം പ്ലേഗും പരത്തി. യൂറോപ്പിലെങ്ങും അതു വ്യാപിക്കാന്‍ താമസമമുണ്ടായി ല്ല.

(കടപ്പാട്: ജനയുഗം സഹപാഠി: 24-03-2011)

5 comments:

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

സുശീല്‍ ഭായ്.. വിജ്ഞാനപ്രദമായ പോസ്റ്റ്‌.. ഷെയര്‍ ചെയ്തത് നന്നായി..

bright said...

എന്റെ ഒരു പഴയ ബസ്സിന്റേയും ഒരു പോസ്റ്റിന്റേയും പ്രസക്തമായ ഭാഗങ്ങള്‍ ‍.....

ചരിത്രത്തിലെ ആദ്യത്തെ ജൈവായുധ പ്രയോഗം....


ആദ്യത്തെ ജൈവായുധ പ്രയോഗം നടന്നതായി തെളിവുള്ളത് 1347 ലാണ്.ക്രിമിയയിലെ കച്ചവടകേന്ദ്രമായ കാഫ്ഫയെ 1347 ല്‍ ജാനിബെഗ്ഗിന്റെ നേതൃത്വത്തിലുള്ള മംഗോളിയന്‍ സൈന്യം ആക്രമിക്കുന്നു.പക്ഷേ ഉപരോധം അധികം പുരോഗമിക്കുന്നതിനുമുന്‍പ് മംഗോളിയന്‍ സൈന്യത്തില്‍ പ്ലേഗ് പടര്‍ന്നുപിടിക്കുന്നു.ജാനിബെഗ്ഗാണ് തോറ്റു പിന്‍വാങ്ങുന്നതിനുമുന്പു ആദ്യം അല്പം ജൈവായുധ പരീക്ഷണം നടത്തുന്നത്.പ്ലേഗ് പിടിച്ചു ചത്ത ചിലരുടെ ശവങ്ങള്‍ കോട്ടക്കകത്തേക്ക് വലിച്ചെറിയുന്നു.താമസി­യാതെ കോട്ടയ്ക്കുള്ളില്‍ പ്ലേഗ് പടര്‍ന്നുപിടിക്കുന്നു.അവിടെ പെട്ടുപോയ ഇറ്റാലിയന്‍ കച്ചവടക്കാര്‍ കപ്പല്‍ കയറി സിസിലിയിലെത്തുന്നു.കൂടെ പ്ലേഗും.കപ്പലുകളിലെ 90% ആളുകളും മരിച്ചതായാണ് കണക്ക്.ഈ കപ്പലുകളിലെ എലികളും,പിന്നെ ആളില്ലാത്ത കപ്പലുകള്‍ കൊള്ളയടിച്ച ആളുകളും കപ്പലിലെ അവശേഷിച്ച ആളുകളും കൂടി പ്ലേഗിനെ കരക്കെത്തിച്ചു.ഫലം യുറോപ്പിലും മധ്യേഷ്യയിലുമൊക്കെ പടര്‍ന്നുപിടിച്ച Black Death (1348-1350.)ഒരു പക്ഷേ മനുഷ്യനെ ഏറ്റവും മാരകമായി ബാധിച്ച മഹാമാരി.മരണസംഖ്യ 75 മില്യണ്‍ ‍.ആറുവര്‍ഷം കൊണ്ട് യൂറോപ്പിലെ 20 മുതല്‍ 30 മില്യണ്‍ ആളുകള്‍ ‍,ജനസംഖ്യയുടെ മൂന്നിലൊന്നെങ്കിലും മരിച്ചു പോയയായി കരുതുന്നു.പതിനേഴാം നൂറ്റാണ്ടുവരെ ഇടവിട്ട് തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായി.(1340s - 1660s- the 'era of plague'.ഈ കാലത്തിനിടക്ക് നൂറിലധികം പ്രാവശ്യം യുറോപ്പില്‍ പ്ലേഗ് ബാധകളുണ്ടായതായി പറയപ്പെടുന്നു.)1665 ല്‍ ലണ്ടണ്‍ നഗരത്തിലെ 97,306 മരണങ്ങളില്‍ 68,596 എണ്ണവും (70%) പ്ലേഗ് മൂലമായിരുന്നു.ജൈവായുധ പരീക്ഷണം മോശമായില്ല.അല്ലെ?


(ട്രിവിയ:ഹാംലിനിലെ കുഴലൂത്തുകാരന്റെ (Pied Piper of Hamelin) ഒറിജിനല്‍ കഥയില്‍ ഒരാള്‍ കുറെ കുട്ടികളെ തട്ടികൊണ്ടുപോകുന്നത് മാത്രമെ ഉള്ളൂ.(1284 ല്‍ പെട്ടെന്ന് കാണാതായ 130 ജര്‍മ്മന്‍ കുട്ടികളെ കുറിച്ചായിരുന്നു ആദ്യ കഥ.)പിന്നീട് പ്ളേഗ് ബാധയുടെ മൂര്‍ദ്ധന്യത്തിലണ് കഥ വികസിച്ച് കുഴലൂത്തുകാരന്‍ എലി പിടുത്തക്കാരനായി അവതരിക്കുന്നത്.


ബ്ലാക്ക്‌ ഡെത്തിന്റെ ഫലമായുണ്ടായ സാമൂഹിക മാറ്റങ്ങള്‍ നോക്കാം.വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വളരെയധികം ആളുകള്‍ മരിക്കുന്നത് സാമൂഹിക സമ്പത്തിക സന്തുലനം അടിമുടി മാറ്റിമറിച്ചു.സമൂഹത്തിലെ ഉല്‍പ്പാദകരായ കൃഷിക്കാര്‍ മരിച്ചുപോയതും അവശേഷിക്കുന്നവര്‍ പേടിച്ചു സ്ഥലം വിട്ടതും കടുത്ത ഭക്ഷ്യക്ഷാമമുണ്ടാക്കി.പല അറിവുകളും അന്യം നിന്നു പോയി.Entire families and professions were wiped out, their lineage ended and their professions lost to history എന്നാല്‍ രസകരമായ ഒരു കാര്യം സമൂഹത്തിലെ പാവപ്പെട്ടവരുടെ നില യാഥാര്‍ത്ഥത്തില്‍ ഉയര്‍ന്നു എന്നതാണ്.തൊഴിലാളികള്‍ ദുര്‍ലഭമായതുകൊണ്ട് അവശേഷിച്ചവര്‍ക്ക് കൂലി കൂടുതല്‍ അവകാശപ്പെടാനുള്ള സാഹചര്യം ഉണ്ടായി.ആളുകള്‍ കൂലി കൂടുതല്‍ കിട്ടുന്ന തൊഴിലുകളിലേക്ക് മാറി.'Serfdom'(അടിമത്തൊഴില്‍ ‍) ഏറെക്കുറെ അവസാനിച്ചു.The sudden shortage of cheap labor provided an incentive for landlords to compete for peasants with increased wages and extra rights,a change some say,may be the starting of capitalism.തൊഴിലാളികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള പണി ചെയ്യാനും കൂടുതല്‍ കൂലി അവകാശപ്പെടാനും സാധിച്ചു.പ്രത്യേകിച്ച് വിദഗ്ധ തൊഴിലാളികള്‍ക്ക്.ഉടമസ്ഥനില്ലാത്ത കൃഷിയിടങ്ങള്‍ ധാരാളം ലഭ്യമായി.മൊത്തത്തില്‍ മരിക്കാതെ രക്ഷപ്പെട്ടവനൊക്കെ ലോട്ടറി അടിച്ചപോലെയിരുന്നു ഈ പകര്‍ച്ചവ്യാധി.Thus plague's great population reduction made land prices cheap, more food became available for the average peasant, and a large increase in per capita income among the peasantry.


യൂറോപ്പില്‍ പില്‍കാലത്തുണ്ടായ നവോദ്ധാനത്തിനു വരെ ഒരു കാരണം ഈ ബ്ലാക്ക്‌ ഡെത്ത് ആയിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു.The Black Death hit the monasteries very hard because of their close proximity with the sick, who sought refuge there.There was a severe shortage of clergy.This resulted hastily-trained and inexperienced clergy with little discipline and rigor of the veterans they replaced.ഇത് ആളുകള്‍ക്ക് മതത്തിനോട് അകല്‍ച്ച ഉണ്ടാക്കി.Hence the religious reforms of Martin Luther found widespread support.Monopoly of Vatican was broken.

ബിജു ചന്ദ്രന്‍ said...

നല്ല ലേഖനം നല്ല കമന്റ്‌.
ചുരുക്കത്തില്‍ പ്ലേഗ് പിടിച്ചു മരിച്ച ചിലരുടെ ശവങ്ങള്‍ യൂറോപ്പില്‍ നവോദ്ധാനത്തിനു കാരണമായി ! ഇതാണോ ഈ ബട്ടര്‍ഫ്ലൈ എഫക്റ്റ് ?

സുശീല്‍ കുമാര്‍ പി പി said...

പതിനാറാം പേജ് കാണുക.

zubaida said...

മലയാളം ബുലോകമേ നിന്നെ ഇവര്‍ അപമാനിച്ചിരിക്കുന്നു., നീ ലജ്ജിച്ചു തലതാഴ്ത്തുക.