പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Sunday, October 17, 2010

അയോധ്യാ വിധിയുടെ ചരിത്ര വിശകലനം- റൊമീലാ ഥാപ്പര്‍





    ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ് അലഹബാദ് ഹൈക്കോടതിയുടെ അയോധ്യാ വിധി. ഒരു ഭരണകൂടത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ എടുക്കാമായിരുന്ന തീരുമാനമാണീ വിധിയില്‍ പ്രതിഫലിക്കുന്നത്. പൊളിച്ച പള്ളിയുടെ സ്ഥാനത്തെ ക്ഷേത്ര നിര്‍മാണം, ഭൂമിയുടെ ഉടമസ്ഥാവകാശം എന്നിവയാണ് ഈ പ്രശ്നത്തിന്റെ മര്‍മങ്ങള്‍. മതസ്വത്വങ്ങള്‍ക്ക് കൂടി ഇടമുള്ള സമകാലിക രാഷ്ട്രീയവുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്നു വിധി, ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലാണ് എന്ന അവകാശവാദം നിലനില്‍ക്കുകയുമാണ്. എന്നാല്‍ പ്രസ്തുത വിധി പുറത്ത് വന്നപ്പോള്‍ ഈ ന്യായം അവഗണിക്കപ്പെട്ടുവെന്നതാണ് വസ്തുത.

     ദൈവികമോ അര്‍ധ ദൈവികമോ ആയ ശക്തി ജന്മംകൊണ്ട സ്ഥലത്ത് ജനനത്തെ ഓര്‍ക്കാന്‍ ഒരു പുതിയ ക്ഷേത്രം പണിയാം എന്ന് കോടതി പ്രഖ്യാപിച്ചിരിക്കുന്നു. ഹിന്ദുവിശ്വാസപരമായ അവകാശത്തിനനുഗുണമായ പ്രതികരണമാണീ വിധി. തങ്ങളുടെ ന്യായത്തിനനുസൃതമായ തെളിവുകളുടെ അഭാവത്തില്‍ ഇത്തരമൊരു വിധി നീതിപീഠത്തില്‍നിന്നും ആരും പ്രതീക്ഷിച്ചതായിരുന്നില്ല. രാമനെ ദേവനെന്ന നിലയില്‍ ഹൈന്ദവര്‍ തീവ്രമായി ആരാധിക്കുന്നുണ്ട്. എന്നാല്‍ സുപ്രധാന ചരിത്ര പൈതൃകത്തെ തകര്‍ത്ത് ഒരു ഭൂപ്രദേശം കൈയടക്കാനും ജന്മസ്ഥലത്തിന്റെ പേരില്‍ ഭൂവുടമസ്ഥത അവകാശപ്പെട്ടുമുള്ള തര്‍ക്കത്തിന്റെ കോടതിവിധിയില്‍ ഇതൊരു ന്യായീകരണമാകുമോ?

     എ.ഡി 12-ആം നൂറ്റാണ്ടില്‍ അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നാണ് വിധി അവകാശപ്പെടുന്നത്. പള്ളി നിര്‍മിക്കാന്‍വേണ്ടി പിന്നീട് തകര്‍ക്കപ്പെടുകയായിരുന്നുവത്രെ. തദ്വാരാ പുതിയ ഒരു ക്ഷേത്രം നിര്‍മിക്കാനുള്ള നൈയാമിക ന്യായമാവുകയായിരുന്നുവത്. നിരവധി പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിഗമനങ്ങളും അന്വേഷണങ്ങളും പൂര്‍ണമായി സ്വീകരിക്കപ്പെടുകയായിരുന്നു. അഭിപ്രായാന്തരങ്ങളുള്ള ഒരു വൈജ്ഞാനിക വിഷയമായിരിക്കെ നിസ്സാരഭാവത്തില്‍ ഒരു അഭിപ്രായത്തെ മാത്രം സ്വീകരിക്കുകയെന്നത് കോടതിവിധിയുടെ വിശ്വസ്തതയെയാണ് ചോദ്യം ചെയ്യുന്നത്.

     കഴിഞ്ഞ ഒരു സഹസ്രാബ്ദത്തിന്റെ ചരിത്രത്തിന്റെയും അവകാശവാദങ്ങളുടെ ചരിത്രപരതയുടേതുമാണ് പ്രശ്നം എന്നിരുന്നിട്ടും ഒരു ജഡ്ജി പ്രസ്താവിച്ചത് ഇപ്രകാരമാണ്: "ഞാന്‍ ഒരു ചരിത്രകാരനല്ലാത്തത് കൊണ്ട് ചരിത്രപരമായ തെളിവുകള്‍ അന്വേഷിക്കേണ്ടതില്ല. മാത്രവുമല്ല, ഇത്തരം തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാന്‍ ചരിത്രവും പുരാവസ്തു ഗവേഷണങ്ങളും ഒട്ടും അനിവാര്യവുമല്ല.''

     പള്ളി നിര്‍മിക്കപ്പെട്ടത് ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അത് നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രേരണയാല്‍ ക്ഷുഭിതരായ ജനക്കൂട്ടം ദുരുപദിഷ്ഠിതമായി അത് തകര്‍ക്കുകയായിരുന്നു. വിധിയുടെ സംഗ്രഹത്തില്‍ പോലും നമ്മുടെ പൈതൃകത്തിന് നേരെയുള്ള ഈ കടന്നാക്രമണവും അന്യായമായ പള്ളി തകര്‍ക്കലും അപലപനീയമാണെന്ന പരാമര്‍ശമില്ല. പുതിയ ക്ഷേത്രത്തിന്റെ വിശുദ്ധ ഇടം പള്ളിയുടെ അവശിഷ്ടങ്ങള്‍ നിന്നിരുന്ന സ്ഥലത്താണ്. പുതിയ ക്ഷേത്ര നിര്‍മാണത്തിന് ന്യായീകരണമായ ക്ഷേത്ര തകര്‍ച്ചയെ (എന്ന് കരുതപ്പെടുന്ന) അപലപിച്ച് കോടതി തന്ത്രപൂര്‍വം പള്ളിയുടെ തകര്‍ച്ചയെക്കുറിച്ച് നിശ്ശബ്ദത പാലിച്ച് കേസിന്റെ പുറത്ത് പ്രസ്തുത വിഷയത്തെ പ്രതിഷ്ഠിക്കുകയായിരുന്നു.

     രൂപപ്പെട്ട പുതിയ കീഴ്വഴക്കം നീതിന്യായ വ്യവസ്ഥയില്‍ പുതിയ കീഴ്വഴക്കമാണ് ഈ വിധി രൂപപ്പെടുത്തിയിരിക്കുന്നത്. ഏത് സാമുദായിക സംഘത്തിനും തങ്ങള്‍ ആരാധിക്കുന്ന ദേവന്റെയോ ദൈവിക ഉണ്‍മയുടെയോ പേരില്‍ ഏത് ഭൂപ്രദേശത്തിന്റെയും അവകാശവാദമുന്നയിക്കാം എന്ന് സാരം. തര്‍ക്കം നിലനില്‍ക്കുന്നിടങ്ങളിലും തങ്ങള്‍ക്കിഷ്ടപ്പെടുന്ന ഭൂപ്രദേശം കാണുന്നിടങ്ങളിലും ഇത്തരം ഒരുപാട് ജന്മസ്ഥലങ്ങള്‍ ഇനി രൂപംകൊള്ളും. ദുരുദ്ദേശ്യത്തോടെ ചരിത്ര പൈതൃകങ്ങള്‍ തകര്‍ക്കുന്നത് അപലപിക്കപ്പെടാതിരുന്നാല്‍ ഇത്തരം അരുതായ്മകള്‍ തുടരുന്നതില്‍നിന്ന് എന്താണ് ജനങ്ങളെ തടയുക? ഏതാനും വര്‍ഷങ്ങളായി നാം കാണുന്നത് പോലെ, ആരാധനാ സ്ഥലങ്ങളുടെ നിരന്തരമായ മാറ്റത്തിനെതിരായ 1993ലെ നിയമനിര്‍മാണം പൂര്‍ണമായും നിര്‍വീര്യമായികൊണ്ടിരിക്കുയാണ്.

     ചരിത്രത്തില്‍ സംഭവിച്ചതെന്തോ അത് സംഭവിച്ചു. അത് മാറ്റാന്‍ സാധിക്കുകയില്ല. എങ്കിലും സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും അവലംബനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലും എന്താണ് ചരിത്രത്തില്‍ സംഭവിച്ചതെന്ന് മനസ്സിലാക്കി പാഠം ഗ്രഹിക്കാവുന്നതാണ്. സമകാലിക രാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ കഴിഞ്ഞ കാലത്തെ മാറ്റുക നമുക്ക് സാധ്യമല്ല. ഈ വിധി ചരിത്ര വസ്തുതകളുടെ പ്രാധാന്യത്തെ നിരാകരിച്ച്, തത്സ്ഥാനത്ത് മതവിശ്വാസത്തെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. രാജ്യത്തെ നിയമങ്ങള്‍ കേവല വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലല്ല, നീതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്ന ആത്മവിശ്വാസം രൂപപ്പെടുത്താന്‍ കഴിയുമ്പോഴാണ് സമാധാനപൂര്‍ണമായ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെടുക. 


(ദ ഹിന്ദു, 2 ഒക്ടോബര്‍ 2010)

(കടപ്പാട്- പ്രബോധനം വാരിക- 16-10-2010)

9 comments:

സുശീല്‍ കുമാര്‍ said...

ഈ ലക്കം പ്രബോധനം വാദികയില്‍ പുനപ്രസിദ്ധീകരിക്കപ്പെട്ടതാണ്‌ ഈ ലേഖനം. അയോധ്യാവിധിയുമായി ബദ്ധപ്പെട്ട് ഏറെ സത്യസന്ധമെന്ന് തോന്നിയതിനാല്‍ ഇവിടെ എടുത്തിടുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

റോമില ഥാപ്പരിന്റെ അഭിമുഖം "ദി ഹിന്ദു" പത്രത്തില്‍ കുറെ മുന്പ് തന്നെ വായിച്ചിരുന്നു... നല്ല നിരീക്ഷണങ്ങള്‍ .. സ്വതന്ദ്രമായി ചിന്തിക്കുന്ന ആര്‍ക്കും ഇവയോട് യോജിക്കാന്‍ ആവും!

Anees Hassan said...

history to be retold

..naj said...

നീതിപീഠം വിശ്വാസത്തെ തെളിവായി അംഗീകരിക്കുന്ന കീഴ്വഴക്കം ഒരു പക്ഷെ എവിടെന്‍സ് ആക്ടില്‍ പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കും. ഈ വിശ്വാസ കഥകള്‍ പറഞ്ഞു "നീതി ചോദിക്കുന്ന" വരുടെ കൈകള്‍ ഇനി ആരുടെ നേര്‍ക്ക്‌, എവിടെയൊക്കെ എന്നെ നോക്കേണ്ടതുള്ളൂ. പലരുടെയും അസ്ഥിവാരങ്ങള്‍ കിളച്ചാല്‍ എന്തൊക്കെ കിട്ടും എന്ന് ഊഹിച്ചാല്‍ അതനുസരിച്ച് ഒരു കേസ് കൊടുക്കുക. നമുക്ക് ശിലായുഗത്തിലേക്ക്‌ തന്നെ തിരിച്ചു പോകാം.

സുശീല്‍, അവസരോചിതം.പ്രസക്തം.

varnashramam said...

കുറഞ്ഞ പക്ഷം ആയിരത്തി അഞ്ഞൂറ് വര്ഷം പ്ര്കോട്ടു പോകാം .

മഞ്ഞു തോട്ടക്കാരന്‍ said...

B. POLITICAL AFFILIATIONS OF Prof. THAPAR - History as Political Propaganda:



The interpretations that Prof. Thapar gives to whatever primary data that can be handled by her, depends a lot on her own world view, and her resulting paradigms with regard to ancient India. This is where my second set of objections lies.



Prof. Thapar is a Marxist historian, and is acknowledged as such even by scholars of Marxism outside India.[12] Consequently, she has a very reductionist/narrow view of India's past. For instance, she tends to exclude or diminish the importance of non-materialistic aspects of our culture and civilization. But more than that, she has a very negative opinion of the Hindu religious beliefs and spirituality. Her disdain for the intellectual and spiritual contributions of ancient India is reflected in her vehement public opposition to the teaching of Yoga in Indian schools.[13]



A subtle hate-mongering against Hindus and Hinduism seems to be an underlying theme in her writings. Even the school textbooks (I read them as a Grade VI student because they were required reading, mandated by the State) are not free from this bias.[14] The bias is manifested in many ways, to the extent that other scholars have alleged that Prof. Thapar has distorted primary historical evidence to suit political expediency. For instance, it is alleged that she has white-washed history when it comes to the rule of Muslim rulers in stamping out expressions of indigenous religious beliefs of Indians.[15] While one can certainly appreciate her social concerns that cause her to do all this, a professional historian is expected to draw a line before historiography becomes fiction dictated by ephemeral political ideologies. But anyone who has drawn attention to these deficiencies is immediately abused as a Brahminist and what not, by her and her supporters.

മഞ്ഞു തോട്ടക്കാരന്‍ said...

http://india.indymedia.org/en/2003/05/4747.shtml എന്നാ ലിങ്കില്‍ നിന്നും

മഞ്ഞു തോട്ടക്കാരന്‍ said...

ഥാപ്പര്‍ പണ്ടെ 'നിഷ്പക്ഷ' ചരിത്രം എഴുത്തില്‍ പ്രശസ്തയാണ്.

IndianSatan said...

പണ്ട് അവിടേ ഉണ്ടായിരുന്നു !!!

എന്ന്പറഞ്ഞ് എന്തും ചെയ്യാം ആയിരുന്നു എങ്കില്‍ കേരളത്തിലേ പല പ്രസിദ്ധ അമ്പലങ്ങളും മുന്‍ അവകാശികള്‍ ആയ ബുദ്ധ മതക്കാര്‍ക്ക് തിരികേ കൊടുക്കണ്ട വരുമല്ലോ.........?
അതിന് തയാറാവുന്ന മഹാന്‍ മാര്‍ എത്ര കാണും ?

പിന്നേ രാമായണത്തിലേ അയോധ്യക്ക് കൊടുത്തിരിക്കുന്ന വര്‍ണനകള്‍ ഒന്നും ഇപ്പോഴുള്ള അയോധ്യക്ക് യോജക്കുന്നത് അല്ല.......

'ഹിമവാന്റേ സാമിപ്യവും, ദേവ താരു മരത്തിന്റേ സ്വന്തര്യവും, നദി യിലേ ജലം ഒഴുകുന്ന ദിശയും, ലങ്കയിലേക്ക് ഉള്ള ദൂരവും' ഒന്നും രാമായണത്തില്‍ പറഞ്ഞിരിക്കുന്നത് പോലല്ല!!!
അയോധ്യ എന്ന പേര് മാത്രം ആണ് ശരിയായിട്ടുള്ളത്!!!

അതുകൊണ്ട് തന്നേ രാഷ്ട്രീയ മുതലെടുപ്പുകാര്‍ ഒരു വിഭാഗം സന്യാസിമാര്‍ പറയുന്നപോലേ 'യഥാര്‍ത്ഥ അയോധ്യ ഹിമാചല്‍ ഇല്‍ ആണ് എന്ന് അംഗീകരിക്കുക അല്ല എങ്കില്‍ രാമായണത്തില്‍ മൊത്തം തെറ്റ് ആണ് എന്ന് സമ്മതിക്കുക'!!!

രാമായണ ലക്ഷണങ്ങള്‍ എല്ലാം ഒത്തുവരുന്ന ഹിമാചല്‍ ഇല്‍ ഉള്ള രാമ ജന്മഭൂമി മൂടി വച്ചിരിക്കുന്നത് തന്നേ 'വെറുപ്പിന്റേ രാഷ്ട്രീയം' കളിക്കാന്‍ ഉള്ള അവസരം നഷ്ട പെടാതേ ഇരിക്കാന്‍ ആണല്ലോ!!!!!