പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Friday, October 15, 2010

കൂടുതല്‍ ഐശ്വര്യമുണ്ടാകാന്‍ എങ്ങനെ പൂജിക്കണം?

     ആയുധപൂജ, പുസ്തകപൂജ- അമ്പലങ്ങളില്‍ മാത്രമല്ല, ഫാക്റ്ററികളില്‍, സ്കൂളുകളില്‍ വരെ പൂജ പൊടിപൊടിക്കുകയാണ്‌. പണ്ടൊക്കെ ഞങ്ങളുടെ നാട്ടിലെ എല്‍ പി സ്കൂളില്‍ പൂജയെന്നു പറഞ്ഞാല്‍ വലിയ ആഘോഷമാണ്‌. ഒരാഴ്ചമുമ്പേ തുടങ്ങും ഒരുക്കങ്ങള്‍. ബെഞ്ചുകളും ഡസ്കുകളും കഴുകിവൃത്തിയാക്കും, സ്കൂള്‍ അലങ്കരിക്കും, പൂജനടക്കുമ്പോല്‍ കുട്ടികള്‍ പ്രസാദത്തിനായി പുറത്തുകാത്തുനില്‍ക്കും. രണ്ട് ദിവസം പുസ്തകം തൊടേണ്ട. അതുവരെ പുസ്തകം വായിക്കാത്തതിന്‌ ചീത്ത പറഞ്ഞവര്‍ അന്ന് പുസ്തകം വായിച്ചാലാകും ചീത്ത പറയുന്നത്. ഏതായാലും രണ്ട് ദിവസം അടിപൊളിതന്നെ. സംഗതി 'മതേതര'മാണെങ്കിലും അറബി മാഷും മുസ്ലിം കുട്ടികളും പൂജയ്ക്കെത്തില്ല. മുതിര്‍ന്ന ശേഷം നമ്മളും അക്കൂട്ടത്തില്‍ കൂടി. 

     എല്ലാ കൊല്ലവും അമൃത പ്രസ്സിലും ആയുധപൂജയുണ്ട്. പൂജയെന്നു പറഞ്ഞാല്‍ അടച്ചിട്ടുപൂജ. രണ്ട് ദിവസം ആയുധം തൊടില്ല. പ്രസ്സിലെ യന്ത്രസാമഗ്രികളൊക്കെ പൂജിക്കും. 

 തെരഞ്ഞെടുപ്പു സംബന്ധമായി രാഷ്ട്രീയക്കാരുടെ പോസ്റ്ററുകളും, അഭ്യര്‍ത്ഥനകളും, മാനിഫെസ്റ്റോകളും അച്ചടിക്കുന്ന തിരക്കില്‍ പ്രസ്സുകാര്‍ക്ക് നിന്ന് തിരിയാന്‍ നേരമില്ലാത്ത നേരത്താണല്ലോ ഇക്കൊല്ലത്തെ പൂജ. ഒരു കൗതുകത്തിനു വേണ്ടിയാണ് അമൃതയുടെ ഓണര്‍ രാഘവേട്ടനെ വിളിച്ചുനോക്കിയത്.

     എന്താ, ഇക്കൊല്ലം പൂജയില്ലേ?

     പിന്നെ, പൂജ മുടക്കാന്‍ പറ്റുമോ, ഇക്കൊല്ലവും ഉണ്ട്. 

     അപ്പോള്‍ തെരഞ്ഞെടുപ്പ് പ്രിന്റിംഗ്?

     ഇന്ന് വൈകിട്ട് പ്രസ്സിലെ ജോലികഴിഞ്ഞാണ്‌ പൂജ തുടങ്ങുക. പിന്നെ രാവിലെ വന്ന് പ്രസ്സിലെ പണി തുടങ്ങും മുമ്പ് വീണ്ടും പൂജ. ഇക്കൊല്ലം ചെറിയ ഇളവൊക്കെ വാങ്ങിയിട്ടുണ്ട്.

     അല്ല അപ്പോള്‍ അടച്ചിട്ടുപൂജ?

     അതല്ലേ പറഞ്ഞത് ചെറിയ ഇളവൊക്കെ വാങ്ങിയിട്ടുണ്ടെന്ന്‌? ഹ ഹ!

     തെരഞ്ഞെടുപ്പുകാലത്ത് കൂടുതല്‍ ഐശ്വര്യമുണ്ടാകാന്‍ എങ്ങനെ പൂജിക്കണമെന്ന് രാഘവേട്ടനറിയാം. ഹ! ഹ! 

     പോരാത്തതിന്‌ 'മൂപ്പര്' കാര്യം പറഞ്ഞാല്‍ മനസ്സിലാകാത്തയാളുമല്ലല്ലോ?

7 comments:

സുശീല്‍ കുമാര്‍ പി പി said...

തെരഞ്ഞെടുപ്പുകാലത്ത് കൂടുതല്‍ ഐശ്വര്യമുണ്ടാകാന്‍ എങ്ങനെ പൂജിക്കണമെന്ന് രാഘവേട്ടനറിയാം. ഹ! ഹ!

പോരാത്തതിന്‌ 'മൂപ്പര്' കാര്യം പറഞ്ഞാല്‍ മനസ്സിലാകാത്തയാളുമല്ലല്ലോ?

lekshmi. lachu said...

hahah..kollaam..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

നല്ല പോസ്റ്റ്‌ .. ആശംസകള്‍...

പാര്‍ത്ഥന്‍ said...

നോട്ടീസ് നേരത്തിന് കൊടുത്തില്ലെങ്കിൽ രാഘവേട്ടനെ വീട്ടിൽ കിടത്തി ഉറക്കില്ല, നികന്ന പാർട്ടിക്കാർ. രാഘവേട്ടന്റെ കപ്പാസിറ്റിക്കനുസരിച്ച് ഒരു ദിവസം പൂട്ടിയിട്ടാൽ എന്തു നഷ്ടം വരും. അങ്ങനെയാണോ പാർട്ടിക്കാർക്ക്. അടുത്ത 5 വർഷത്തേക്ക് കൊള്ളയടിക്കാനുള്ള ഒരുക്കങ്ങളല്ലെ.

ചിത്രഭാനു said...

തമിഴ്നാട്ടിലെ ഞങ്ങളുടെ എം എസ് സി കാലത്ത് കോളേജ് വക പൂജ!!! ലാബിലെ വെർണിയറും സ്ക്രൂഗെയ്ജും തുടങ്ങി എല്ലാം പൂജയിലായി. അവർ പൂജ 3 മണിക്കൂറായി കുറച്ചിരുന്നു. എല്ലാ ഇൻസ്റ്റ്രുമെന്റ്സിനും ചന്ദനം തൊടുവിച്ചു. പൂജ കഴിഞ്ഞതോടെ 2 സ്പെക്ട്രോമീറ്ററുകൾ പണിമുടക്കി!!! പൂജയുടെ ഒരു ശക്തി!!!

kichu said...
This comment has been removed by the author.
kichu said...

അയല്‍ വീട്ടില്‍ ചത്ത്‌ കിടന്ന ഒരു പാമ്പിനെ (ഒറിജിനല്‍ തന്നെ സംശയിക്കണ്ട ) കുഴിച്ച്ചിടാതെ അവര്‍ നോക്കി നില്‍ക്കുന്നു. കാരണം അന്ന് ആയുധ പൂജ ആണത്രേ. മണ്ണില്‍ കുഴിക്കണം എങ്കില്‍ ആയുധം വേണം. അത് പൂജ വെച്ചിരിക്കുകയാണ്. എന്റെ വീട്ടില്‍ നിന്നും എടുക്കാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ അതിനും സമ്മതിച്ചില്ല.അതിനെ കുഴിച്ചിടാന്‍ എന്നെയും സമ്മതിക്കാതെ ഉറുമ്പ് അരിക്കുന്നതും നോക്കി അവര്‍ കാവല്‍ ഇരിക്കുന്നു. ഇത്തരക്കാര്‍ ആയുധ പൂജ ദിവസം ഭാര്യയുമായി ബന്ധപ്പെടുമോ ആവോ? കാരണം "അതും" ആയുധമായി കണക്കാക്കാവുന്നതാണ്