ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ജോസഫ് സാറിന്റെ കൈ മുസ്ലിം മത മൗലിക ഭ്രാന്തന്മാര്‍ വെട്ടിയെടുത്തിരിക്കുന്നു.
ഈ ക്രൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം ശക്തമായി പ്രതിഷേധിക്കുന്നു.
പക്ഷേ ജോസഫ് സാറിന്റെ ചോദ്യപേപ്പര്‍ ക്രിയയെ ഒരിക്കലും ന്യായീകരിക്കാനാകില്ല. അദ്ദേഹം ദുരുദ്ദേശത്തൊടെയല്ല ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം, പടച്ചോനും, ഒപ്പം ആളുടെ പേരു മുഹമ്മദും, നായിന്റെ മോനും കൂടി ചേര്‍ന്നാല്‍ അത് എവിടേയാണ് കൊള്ളുകയെന്ന് സാമാന്യ ബോധമുള്ളവര്‍ക്കെല്ലാമറിയാം. ഇതിനെ യുക്തിവാദികല്‍ നടത്തുന്ന മതവിമര്‍ശനവുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം യുക്തിവാദികള്‍ കാര്യ കാരണ സഹിതവും യുക്തി ഭദ്രവും സഹിഷ്ണുതാപൂര്‍വ്വവുമായ മത വിമര്‍ശനങ്ങളേ നടത്താറുള്ളു. അതുതന്നെ എല്ലാ മതത്തെയും ഒരേപോലെ വിമര്‍ശിക്കുന്നരാണവര്‍. എന്നാല്‍ ഇവിടെ ഒരു മതാന്ധവിശ്വാസിയായ അധ്യാപകന്‍ മറ്റൊരു മതത്തെ കരിവാരി തേക്കുന്ന വിധത്തില്‍ ചോദ്യപ്പേപ്പറിനെ ഉപയോഗിച്ചു. ഇതു തെറ്റുതന്നെയാണ്. മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ ബോധപൂര്‍വ്വം തേങ്ങയിടുന്ന പണിയായിപ്പോയിത്. ഇത് കുറച്ചേറെകാലമായി ഈ രണ്ടു മതങ്ങളും തമ്മില്‍ നടത്തിവരുന്ന മൂപ്പിളമ പ്രശ്നത്തിന്റെ തുടര്‍ച്ചയായി വേണം കാണാന്‍.
അന്യ മതങ്ങളെ നിന്ദിക്കുന്ന കാര്യത്തില്‍ ഖുര്‍ ആനോളം മറ്റൊരു ഗ്രന്ധവും വരില്ല എന്നത് ശരിയാണ്. അതിന്റെ ചുവടുപിടിച്ച് ഇസ്ലാമിക പ്രസിദ്ധീകരണക്കാര്‍ നടത്തിവരുന്ന കൃസ്തുമത വിമര്‍ശനവും അതിന്റെ പ്രതികരണവുമാണ് ഇവിടെ കാതലായ പ്രശ്നം. കൃസ്തു മത കന്യാസ്ത്രീ വേഷമായ (പര്‍ദ്ദ) ധരിച്ചു കൊണ്ട് കൃസ്ത്യന്‍ സ്ക്ജൂളുകളിലെ അധ്യാപികമാര്‍ മുസ്ലിം പെണ്‍കുട്ടികള്‍ മഫ്ത ധരിക്കുന്നതിനെ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.
ഇവിടെ അക്രമം കൊണ്ട് പ്രതികരിക്കുന്ന രീതി ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. അന്ധമായ മത ബോധം തന്നെയാണ് ഈ മനോവികാരത്തിന് കാരണമെന്നും അതിന് മത ഗ്രന്ഥം തന്നെ പ്രേരകമാണെന്നും മനസ്സിലായിട്ടും അതു തുറന്നു സമ്മതിക്കാന്‍ തയാറാകാതെ അക്രമത്തെ അപലപിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഉള്ളിലെ ക്യാന്‍സറിന് പുറമെ തൈലം തേച്ചതുകൊണ്ട് കാര്യമില്ലെന്നര്‍ഥം.
ഇവിടെ മറ്റൊരു കാര്യം കൂടി പരാമര്‍ശിക്കാതെ തരമില്ല. സി പി എം നേതാക്കള്‍ അണികളുടെ അപസ്മാരത്തെ ന്യായീകരിക്കാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇവിടെ ചിലര്‍ക്കെല്ലാം അമൃതായി ഭവിക്കുമെന്ന് ബോധമുള്ളവക്കെല്ലാം അന്നേ അറിയുമായിരുന്നു.
ഏതായാലും കണ്ണിന് കണ്ണ്, പല്ലിന് പല്ല്, എന്നതും കടന്ന് ചോദ്യപ്പേപ്പറിന് കൈ എന്നിടം വരെയെത്തിയ മതമൗലികവാദികളെ നിലക്കുനിര്‍ത്താന്‍ ഉല്‍ബുദ്ധകേരളത്തിലെ മതേതരസമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചേ തീരൂ. ഈ നിഷ്ഠൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം പ്രതിഷേധിക്കുന്നു.
29 comments:
"ഈ നിഷ്ഠൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം പ്രതിഷേധിക്കുന്നു"
ശരിയാണ്. ആ അധ്യാപകന്‍ ചെയ്തത് തെറ്റുതന്നെയായിരുന്നു. എങ്കിലും അധ്യാപകന്‍ എന്ന നിലയ്ക്ക് സമൂഹത്തിന് നല്ലതുകാണിച്ചുകൊടുക്കാനുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ പാകത്തിനുള്ള ശിക്ഷയായിരുന്നു നല്‍കേണ്ടത്. പകരം കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന മാതിരിയുള്ള ശരീയത്ത് ശിക്ഷ (?) നല്‍കിയത് മഹാപരാധമായിപ്പോയി.
ഇസ്ലാം മതവിശ്വാസികള്‍ക്കുപോലും നാണക്കേടുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവര്‍ക്കെതിരെ പ്രതികരിക്കുക.......
>>> അന്യ മതങ്ങളെ നിന്ദിക്കുന്ന കാര്യത്തില്‍ ഖുര്‍ ആനോളം മറ്റൊരു ഗ്രന്ധവും വരില്ല എന്നത് ശരിയാണ്. അതിന്റെ ചുവടുപിടിച്ച് ഇസ്ലാമിക പ്രസിദ്ധീകരണക്കാര്‍ നടത്തിവരുന്ന കൃസ്തുമത വിമര്‍ശനവും അതിന്റെ പ്രതികരണവുമാണ് ഇവിടെ കാതലായ പ്രശ്നം. കൃസ്തു മത കന്യാസ്ത്രീ വേഷമായ (പര്‍ദ്ദ) ധരിച്ചു കൊണ്ട് കൃസ്ത്യന്‍ സ്ക്ജൂളുകളിലെ അധ്യാപികമാര്‍ മുസ്ലിം പെണ്‍കുട്ടികള്‍ മഫ്ത ധരിക്കുന്നതിനെ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. <<<
യുക്തിവാദികളായ മാന്യസുഹൃത്തുക്കള്‍ പുനര്‍വിചന്തനത്തിന് തയ്യാറാകണം. അക്രമത്തിന്റെ രീതി പ്രതികരിക്കാന്‍ തെരഞ്ഞെടുത്തവര്‍ മുസ്‌ലിംകളില്‍നിന്നും മറ്റേത് മതങ്ങളില്‍നിന്നും ന്യൂനാല്‍ ന്യൂനപക്ഷമാണ്. എന്നാല്‍ യുക്തിവാദികള്‍ മതങ്ങളെയും മതവിശ്വാസികളെയും മൊത്തത്തില്‍ കുഴപ്പക്കാരായി ചിത്രീകരിക്കുകയും ചെറിയ ഒരവസരം കിട്ടിയാല്‍ മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതില്‍നിന്ന് ബുദ്ധിശൂന്യരായ ഒരു ന്യൂനപക്ഷം മുതലെടുക്കുന്നു എന്നതാണ് ശരി. ഒരു യഥാര്‍ഥ ക്രിസ്തുമതവിശ്വാസിക്ക് തങ്ങളുകൂടി വിശ്വസിക്കുന്ന പ്രവഞ്ചനാഥനായ ദൈവത്തെക്കൊണ്ട് ഇപ്രകാരം ചീത്തവിളിപ്പിക്കാന്‍ കഴിയില്ലെന്ന് ധാരണയില്‍നിന്നാണ്. മുമ്പോരിക്കല്‍ ഒരു പോസ്റ്റില്‍ ഞാനയാളെ യുക്തിവാദിയായിരിക്കാം എന്ന് നിഗമനത്തിലെത്തിയത്. അന്ന് യുക്തിവാദികള്‍ പറഞ്ഞത് ഇവിടെ സുശീല്‍ പറഞ്ഞത് പോലെയായിരുന്നില്ല. മറിച്ച് അധ്യാപകനെ ന്യായീകരിക്കുകയും നടപടിയെടുത്തതിന് വിമര്‍ശിക്കുകയുമായിരുന്നു.
നിയമങ്ങളുടെ പ്രസക്തി അവിടെയാണ്. മനുഷ്യരെ മുഴുവന്‍ തത്വങ്ങളും സാരോപദേശങ്ങളും കാണിച്ച് നിയന്ത്രിക്കാനാവില്ല. നിയമവും നിയന്ത്രണങ്ങളും വേണ്ടിവരും. ഭരണകൂടം അത്തരം ചില നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതിനെതിര് നില്‍ക്കരുത്.
മഹാഭൂരിപക്ഷം വരുന്ന മുസ്ലിം സമൂഹം സമാധാനത്തിന്റെ മാര്‍ഗം കൈകൊള്ളുന്നത് സുശീല്‍ ഇവിടെ കുറ്റപ്പെടുത്തിയ ദര്‍ശനത്തിന്റെയും മതഗ്രന്ഥത്തിന്റെയും അടിസ്ഥാനത്തില്‍ തന്നെയാണ്. അത് വലിച്ചെറിഞ്ഞാല്‍. മുമ്പ് അധ്യാപകനെ കുട്ടികളുടെ മുന്നില്‍വെച്ച് വെട്ടികൊലപ്പെടുത്തിയിട്ടും അതിനെ ന്യായീകരിച്ച, ഇപ്പോഴും അക്രമം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കാരെ വെള്ളപൂശുന്ന ഒരു വിഭാഗമായി മുസ്‌ലിംസമുദായുവും അധഃപതിക്കുകയാകും ഫലം.
അക്രമത്തിന്റ മാര്‍ഗം സ്വീകരിച്ചവര്‍ ഒട്ടും അനുകമ്പയര്‍ഹിക്കുന്നില്ല. അതേ സമയം നിയമം അതിന്റെ സ്വഭാവികമായ കടമ നിര്‍വഹിക്കണം. മുഖംനോക്കാതെ നടപടി സ്വീകരിക്കണം.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതില്‍ സുശീലും മോശക്കാരനല്ല എന്ന് മനസ്സിലാക്കാനാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായങ്ങള്‍ ഉപകരിക്കുക.
Track...
രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാനുള്ള പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .
മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .താഴെ കാണുന്ന പ്രതിഷേധ ബ്ലോഗുകള്‍ കൂടി വായിക്കുമല്ലോ ..
മതങ്ങളുടെ ലക്ഷ്യം മനുഷ്യ നന്മയോ അതോ പരസ്പരം ശത്രുതയോ ആണെന്ന് ചിന്തിക്കുവാൻ നിർബന്ധിതമാക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന്നു...മതവിദ്വേഷം പകരുന്ന മതനിന്ദ പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്നതോടൊപ്പം ഇത്തരം
ആർകമണങ്ങളെ തള്ളിക്കളയുവാനും സമൂഹം തയ്യാറാകണം. ഇക്കാര്യത്തിൽ മതത്തിനപ്പുറം ചിന്തിക്കുന്ന/ചിന്തിക്കുവാൻ ശേഷിയുള്ള മനുഷ്യസ്നേഹികൾ കൂടുതൽ ജാഗ്രത പാലിക്കാതെ വയ്യ.
യുക്തിവാദിയായ കേരളത്തിലെ പ്രമുഖ ബുദ്ധിജീവി തന്റെ പാര്‍ട്ടിക്കാര്‍ ഒര്‍ദ്ധ്യാപകനെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടികൊന്നതിനെ ന്യായീകരിച്ചത് നാസ്തിക പാര്‍ട്ടി ആദര്‍ശം വച്ചായിരുന്നു. അതിനെ ജയ് വിളിച്ചത് നാസ്തിക പാര്‍ട്ടിക്കാര്‍ തന്നെ.
ഇതും കേരള ചരിത്രം മറന്നിട്ടില്ല. ഇവിടെ അക്രമത്തെ അപലപിക്കുന്നതില്‍ മുസ്ലിം നേതൃത്വമുണ്ട്. അന്ന് അംഗീകരിച്ചവരില്‍ പാര്‍ട്ടി നേതൃത്വവും. മത നിരാസരേക്കാള്‍ എത്രയോ മേന്മ മത വിശ്വാസികള്‍ തന്നെ.
അന്ധമായ മത ബോധം തന്നെയാണ് ഈ മനോവികാരത്തിന് കാരണമെന്നും അതിന് മത ഗ്രന്ഥം തന്നെ പ്രേരകമാണെന്നും മനസ്സിലായിട്ടും അതു തുറന്നു സമ്മതിക്കാന്‍ തയാറാകാതെ അക്രമത്തെ അപലപിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഉള്ളിലെ ക്യാന്‍സറിന് പുറമെ തൈലം തേച്ചതുകൊണ്ട് കാര്യമില്ലെന്നര്‍ഥം.
You said it!! Mathangal poyi thulayatte..
സുശീലിന്‍റെ പോസ്റ്റിലെ സന്ദേശം ചുവപ്പുനിറത്തില്‍ ബോള്‍ഡ് ആയിട്ടു കൊടുത്തിട്ടുപോലും വായനക്കാരില്‍ പലര്‍ക്കും മനസ്സിലായിട്ടില്ല. സുശീല്‍ പുര കത്തുമ്പോള്‍ വാഴവെട്ടുകയാണ്.
കല്‍ക്കീ,
കലക്കി.
പുര കത്തുമ്പോള്‍ വാഴ കത്തുന്നത് അവിടെ നില്‍ക്കട്ടെ. പുര താനെ കത്തുകയാണെന്നാണോ കല്‍ക്കി കറയുന്നത്? അത് കത്തിച്ചതാരാണ്? കത്തിക്കാനുള്ള മണ്ണെണ്ണ (ഇന്ധനം) എവിടെനിന്നു കിട്ടി? അതു പറയുമ്പോള്‍ ചൂടാകണ്ട. കണ്ണു തുറന്നു നോക്കിയാല്‍ മതി.
tracking....
മുസ്ലിം സംഘടനകൾ ഈ കിരാത നടപടിയെ അപലപിക്കുന്നു. ഒന്ന് ഇവിടെ
ഈ പോസ്റ്റിലൂടെ ബ്ലോഗർ തന്റെ പ്രതികരണം അറിയിക്കുന്നതൊപ്പം കിട്ടിയ അവസരം മുതലെടുത്ത് തെറ്റിദ്ധാരണകൾ പരത്താനും ശ്രമിയ്ക്കുന്നു.
ചൂടായിട്ടൊന്നുമില്ല സുശീല്‍. താങ്കള്‍ താങ്കളുടെ ആശയം സാമാന്യം മാന്യമായ രീതിയില്‍ അവതരിപ്പിക്കുന്ന ഒരു ബ്ലോഗറാണ്; അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യവും താങ്കള്‍ക്കുണ്ട്. താങ്കളുടെ കൈ വെട്ടാന്‍ വരുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ ഉണ്ടാകില്ല; എന്നു മാത്രമല്ല എന്നെക്കൊണ്ട് കഴിയുംവിധം ഞാന്‍ അത് തടയുകയും ചെയ്യും.
പിന്നെ, പുര തനിയേ കത്തിയതല്ല. എന്തിനും ഒരു കാരണമുണ്ടാകുമല്ലോ. കാരണമില്ലാതെ എന്തെങ്കിലും തനിയേ സംഭവിക്കും എന്നു ഞാന്‍ കരുതുന്നില്ല; നാസ്തിരെപ്പോലെ. ;)
CKLatheef പറഞ്ഞു..."അന്ന് യുക്തിവാദികള്‍ പറഞ്ഞത് ഇവിടെ സുശീല്‍ പറഞ്ഞത് പോലെയായിരുന്നില്ല. മറിച്ച് അധ്യാപകനെ ന്യായീകരിക്കുകയും നടപടിയെടുത്തതിന് വിമര്‍ശിക്കുകയുമായിരുന്നു.
നിയമങ്ങളുടെ പ്രസക്തി അവിടെയാണ്. മനുഷ്യരെ മുഴുവന്‍ തത്വങ്ങളും സാരോപദേശങ്ങളും കാണിച്ച് നിയന്ത്രിക്കാനാവില്ല. നിയമവും നിയന്ത്രണങ്ങളും വേണ്ടിവരും. ഭരണകൂടം അത്തരം ചില നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതിനെതിര് നില്‍ക്കരുത് ".
ആരാ ലത്തീഫേ നിയമനടപടിയെ എതിർത്തത്. അദ്ധ്യാപകൻ തെറ്റ് ചെയ്തെങ്കിൽ നിയമ നടപടി എടുക്കണമെന്നാണ് യുക്തിവാദി സംഘം പറഞ്ഞത്. പക്ഷെ, ആരാണ് നിയമം കയ്യിലെടുത്ത് ,പൊതുമുതൽ നശിപ്പിച്ച് ,അക്രമം കാട്ടി അഴിഞ്ഞാടിയത്. അതിനെ യുക്തിവാദി സംഘം ശക്തിയായി അപലപിച്ചു.അദ്ധ്യാപകനെ പിടിക്കാൻ അദ്ദേഹത്തിന്റെ മകനെ പീഡിപ്പിച്ച പോലീസിന്റെ കിരാത നടപടിയിലും പ്രതിക്ഷേധിച്ചു.
CKLatheef പറഞ്ഞു...“എന്നാല്‍ യുക്തിവാദികള്‍ മതങ്ങളെയും മതവിശ്വാസികളെയും മൊത്തത്തില്‍ കുഴപ്പക്കാരായി ചിത്രീകരിക്കുകയും ചെറിയ ഒരവസരം കിട്ടിയാല്‍ മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതില്‍നിന്ന് ബുദ്ധിശൂന്യരായ ഒരു ന്യൂനപക്ഷം മുതലെടുക്കുന്നു എന്നതാണ് ശരി.“
മതഭീകരവാദികൾ യുക്തിവാദികളുടെ വാക്കുകേട്ടിട്ടാണ് ഈ പൈശാചിക ക്രിത്യം ചെയ്തെതെന്നാണ് താങ്കൾ പറഞ്ഞു വരുന്നത്. ഹാ.. ഹാ... 2010 ലെ ഏറ്റവും നല്ല തമാശ!!
"ഈ നിഷ്ഠൂരതയിൽ എല്ലാ മനുഷ്യസ്നേഹികൾക്കുമൊപ്പം പ്രതിഷേധിക്കുന്നു"
കേരളത്തിലെ എല്ലാ മനുഷ്യസ്നേഹികളും ഈ കിരാത കൃത്യത്തെ അപലപിച്ചിട്ടുണ്ട്. മത സംഘടനകളും. അതിനെ സര്‍വ്വാത്മനാ അംഗീകരിക്കുന്നു. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ല അവര്‍ ആത്മ പരിശോധന നടത്തണമെന്നാണ് പറയുന്നത്. ഇസ്ലാമില്‍ സൂഫിസത്തെ വെച്ചു പൊറുപ്പിക്കാത്തവര്‍ താലിബാനിസത്തിന്റെ സ്രോതസ്സ് മതം തന്നെയാണോയെന്നും അതിനുപറ്റിയ കാലാവസ്ഥ അവിടേയുണ്ടൊ എന്നും കണ്ണു തുറന്നു നോക്കണം. എന്നു വെച്ച് എല്ലാ മത വിശ്വാസികളും അത്തരക്കാരാണെന്നൊന്നും ഇവിടേയാരും പറഞ്ഞില്ല. ആര്‍ എസ് എസ്സിന്റെ പ്രത്യയ ശാസ്ത്രത്തെ എതിര്‍ക്കുന്ന അതേ ഊക്കോടെ താലിബാനിസത്തെയും എതിര്‍ക്കാന്‍ മത വിശ്വാസികളും അല്ലാത്തവരും കൈകോര്‍ക്കണം.
>>> ആരാ ലത്തീഫേ നിയമനടപടിയെ എതിർത്തത്. അദ്ധ്യാപകൻ തെറ്റ് ചെയ്തെങ്കിൽ നിയമ നടപടി എടുക്കണമെന്നാണ് യുക്തിവാദി സംഘം പറഞ്ഞത്. <<<
മഞ്ചേരി:മതനിന്ദയെന്നാരോപിച്ച് തൊടുപുഴയില്‍ നടന്ന സമരം മതേതര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും ചോദ്യപേപ്പറില്‍ ദൈവനിന്ദനടത്തിയ ടി.ജെ. ജോസഫ് എന്ന അധ്യാപകന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ഭാരതീയ യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
>>> ഇത്തരം പ്രശ്നങ്ങളില്‍ ഒരു "ഇടതു"പക്ഷസര്‍ക്കാര്‍ മുന്‍പിന്‍ നോക്കാതെയും ചിന്‍വാദ് പാലം എന്ന പുസ്തകത്തില്‍ എന്താണ് എഴുതിയതെന്ന് നോക്കാതെയും ഈ അഞ്ചുപേരുടെ പേരില്‍ കേസ് എടുത്ത നടപടി തികഞ്ഞ മനുഷ്യാവകാശ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്. ക്രിസ്ത്യാനികള്‍ എല്ലാ കാലത്തും ഷണ്ഡന്മാരായിരിക്കുമെന്നും അവര്‍ പ്രതികരിക്കുകയില്ലെന്നും സര്‍ക്കാര്‍ ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. <<<
യുക്തിവാദികളുടെ ഇത്തരം പ്രസ്താവനകള്‍ ഓര്‍ത്തതുകൊണ്ട് പറഞ്ഞുപോയതാണ്. അത്തരത്തില്‍ ചിന്തിക്കുകയും പറയുന്നവര്‍ക്കേ ഞാന്‍ പറഞ്ഞത് ബാധകമാകൂ.
സുശീല്‍ കുമാര്‍ പി പി പറഞ്ഞു...
'ആര്‍ എസ് എസ്സിന്റെ പ്രത്യയ ശാസ്ത്രത്തെ എതിര്‍ക്കുന്ന അതേ ഊക്കോടെ താലിബാനിസത്തെയും എതിര്‍ക്കാന്‍ മത വിശ്വാസികളും അല്ലാത്തവരും കൈകോര്‍ക്കണം.'
സുശീല്‍, ഞാനുമുണ്ട് കൂടെ...
സുശീല്‍ കുമാര്‍ പി പി പറഞ്ഞു..
"അന്യ മതങ്ങളെ നിന്ദിക്കുന്ന കാര്യത്തില്‍ ഖുര്‍ ആനോളം മറ്റൊരു ഗ്രന്ധവും വരില്ല എന്നത് ശരിയാണ്. അതിന്റെ ചുവടുപിടിച്ച് ഇസ്ലാമിക പ്രസിദ്ധീകരണക്കാര്‍ നടത്തിവരുന്ന കൃസ്തുമത വിമര്‍ശനവും അതിന്റെ പ്രതികരണവുമാണ് ഇവിടെ കാതലായ പ്രശ്നം." ഒരു ചെറിയ മറുപടി ഇവിടെ
ഞാനറിഞ്ഞ മുസ്ലീം ഇവരൊക്കെയാണ് ബിനോയ്//HariNav
അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുസ്ലിം സമുദായത്തെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചു "മുസ്ലിം ഐക്യവേദി" തൊടുപുഴയില്‍ പ്രകടനം നടത്തി. നൂറില്‍ അധികം ആളുകള്‍ പങ്കെടുത്ത പ്രകടനത്തിന്റെ വാര്‍ത്തയും വീഡിയോയും ഇന്ത്യാവിഷന്‍ ചാനലില്‍.
സന്തോഷിനു ജോസഫ് ചെയ്തത് നന്നായി ഇഷ്ടപെട്ടു. ഒരക്ഷരം സന്തോഷ് എതിര്‍ത്തു പറഞ്ഞില്ല. ചില മതഭ്രാന്തന്‍മാര്‍ ജോസഫിണ്റ്റെ കൈവെട്ടിയപ്പോള്‍ എല്ലാവരെയും പോലെ സന്തോഷിനും അത് നീച പ്രവര്‍ത്തിയായി തോന്നി. സന്തോഷേ, ഈ രണ്ട് ചെയ്തികളും സമൂഹത്തിനു നാശമേ ചെയ്യൂു എന്ന് മനസ്സിലാക്കിയവരാണു മറ്റുള്ളവരെല്ലാം. അല്ലാതെ ആദ്യത്തേത് ശരിയും രണ്ടാമത്തേത് തെറ്റും എന്നല്ല. ജോസഫ് ചെയ്തത് തെറ്റ് ജോസഫിനെ ആക്രമിച്ചത് അതിലും വലിയ തെറ്റ്. ഇതിനെയാണിവിടെ വിമര്‍ശിക്കുന്നത്. മതതീവ്രവാദികളുടെ മനസ്സ് തന്നെയാണു സന്തോഷിനും. അല്ലെങ്കില്‍ രണ്ടിനെയും മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.
പ്രിയ സഹോദരങ്ങളേ, ഒരു മത ദർശനവും പരസ്പരം കൊന്ന് കൊലവിളി നടത്താൻ പ്രേരിപ്പിക്കുന്നില്ല. ഉണ്ടെന്ന് പറയുന്നവർ മത ദർശനങ്ങളെ ദുർവ്യാഖ്യാനം ചെയ്തവർ, മനുഷ്യസമൂഹത്തിന്റെ ശത്രുക്കൾ, അവർക്ക് ഇവിടെ സമാധാനം കെടുത്തുന്നു. നാളെ നിത്യനരകവും ക്ഷണിച്ചു വരുത്തുന്നു. ഒരു അനിഷ്ട സംഭവം ഉണ്ടാവുമ്പോൾ പ്രതികരണവുമായി വരുന്നവരിൽ അധികവും അതിൽ മുതലെടുപ്പ് നടത്തുന്നവരും ,ആ സംഭവം വെച്ച് ജനങ്ങളിൽ സ്പർദ വളർത്താൻ ശ്രമിക്കുന്നവരും, മത ദർശനങ്ങളെ ഇകൾത്താൻ പറ്റിയ അവസരമായി കാണുന്നവരുമാകുന്നത് ഖേദകരം തന്നെ.
ഇസ്‌ലാം എന്താണെന്ന് പഠിക്കാത്തവർ ഇസ്‌ലാമിനകത്ത് നിന്ന് കൊണ്ട്, ഇസ്‌ലാമിന്റെ പുറത്തെ ശത്രുക്കളെക്കാൾ വലിയ ഭീഷണി മുസ്‌ലിം സമൂഹത്തിനുണ്ടാക്കുന്നു.
അവർ മതം പഠിക്കട്ടെ എന്താണ് ഇസ്‌ലാം അനുശാസിക്കുന്നതെന്ന് പഠിക്കട്ടെ. പ്രിയ അമുസ്‌ലിം സഹോദരങ്ങളും തെറ്റിദ്ദരിക്കപ്പെടാൻ സാധ്യാതയേറെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടെ വിശദമായ ലേഖനങ്ങൾ ഇവിടെ വായിക്കാം..
മുസ്ലിംപാത്ത്.കോം തയ്യാറാക്കിയ ലേഖനങ്ങൾ
തീവ്രവാദം എന്ന പദമർഥമാക്കുന്ന ഭീതിപ്പെടുത്തൽ തന്നെ അടിസ്ഥാനപരമായി ഇസ്ലാം നിരാകരിക്കുന്നതാണ്. ഇസ്ലാം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരാദർശ വ്യവസ്ഥയാണ്. സമാധാനപരവും സുസ്ഥിതിപൂ ർണവുമായ ജീവിതാവകാശത്തിന്റെ മൗലികത ഇസ്ലാം അംഗീകരിക്കുന്നു. ജീവിക്കാനർഹതയുള്ള ഒരു ജീവിയുടെയും ജീവൻ അപഹരിക്കാനോ അപകടപ്പെടുത്താനോ പാടില്ല എന്ന ഇസ്ലാമിക പാഠം നാഗരിക സമൂഹത്തിലും പൊതുവെ അംഗീകാരമുള്ളതാണ്. അതിനാലാണ് ശിക്ഷാ നിയമങ്ങളിൽ കൊലപാതകത്തിന് കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. ക്രമസമാധാനം നിലനിർത്തുന്നതിനാവശ്യമായ നിർദേശങ്ങൾ ഇസ്ലാം സമർപിക്കുന്നു.. തുടർന്ന് വായിക്കുക
അജ്ഞാത മിത്രമേ, ജോസഫ് ചെയ്തത് സന്തോഷിനു നന്നായി ഇഷ്ടപെട്ടു എന്ന് എങ്ങനെ മനസ്സിലായി..?
അന്യ മത വിദ്വേഷം വമിക്കുന്ന രചനകളില്‍ മുജാഹിദ് പ്രസ്ഥാനവും നിച്ച് ഓഫ് ട്രൂത്തും ഒട്ടും പിറകിലല്ല. അതില്‍ കൃസ്തുമത അവഹേളനവും പെടുമല്ലൊ. അവര്‍ പല വിധത്തിലും പ്രതികരിക്കുന്നുമുണ്ട്. കൈവെട്ടല്‍ നടത്തിയ മത ഭീകരര്‍ക്ക് അതിനുള്ള ഊര്‍ജ്ജം കിട്ടിയത് അവരുടെ മത ബോധത്തില്‍ നിന്നല്ലാതെ പിന്നെ എവിടെ നിന്നാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് വിവരം കെട്ട ബുദ്ധിജീവികള്‍(?)ക്കെതിരെ പ്രസംഗിച്ചിട്ട് കാര്യമില്ല. മതത്തിനുള്ളില്‍ വിഷം വന്നത് എവിടെ നിന്നാണെന്ന് കണ്ണു തുറന്നു നോക്കൂ. അത് പുറമെനിന്നാരും അവിടെ കൊണ്ടു വെച്ചതല്ല.
ജോസഫിന്റെ കൈ വെട്ടി നുറുക്കി ആരു?
>> അന്യ മത വിദ്വേഷം വമിക്കുന്ന രചനകളില്‍ മുജാഹിദ് പ്രസ്ഥാനവും നിച്ച് ഓഫ് ട്രൂത്തും ഒട്ടും പിറകിലല്ല. അതില്‍ കൃസ്തുമത അവഹേളനവും പെടുമല്ലൊ. അവര്‍ പല വിധത്തിലും പ്രതികരിക്കുന്നുമുണ്ട്. <<
കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിലെ (കേരള കൌമുദി) കാര്‍ട്ടൂണിസ്റ്റ് കഴിഞ്ഞ ദിവസം വരച്ച ഒരു കാര്‍ട്ടൂണിന്റെ പേര് "മഗ്ദലന മുരളി". കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കരുണാകരനും മുരളിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. കുരിശില്‍ കിടക്കുന്ന കരുണാകരന്റെ സമീപം നില്‍ക്കുന്ന മുരളി രമേശ് ചെന്നിത്തലയെ കല്ലെറിഞ്ഞുകൊണ്ട് പറയുന്ന വാചകം "നിങ്ങളില്‍ പാപം ചെയ്തവരെ ഞാന്‍ കല്ലെറിയട്ടെ". കാര്‍ട്ടൂണ്‍ ഇവിടെ കാണാം
(മഗ്ദലനമറിയത്തെ കല്ലെറിയുവാന്‍ വന്നവരോട് യേശു പറയുന്നതായ വാചകമാണ് "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ". മഗ്ദലനമറിയം യേശുവിന്റെ മരണസമയത്ത് കുരിശിന്‍ ചുവട്ടില്‍ ഉണ്ടായിരുന്നു എന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്)
വേണമെങ്കില്‍ ഈ കാര്‍ട്ടൂണിനെയും കൂട്ടത്തില്‍പ്പെടുത്താം. ഇനി സുജിത്തിന്റെ കാര്‍ട്ടൂണിനു എതിരെ "ക്യസ്ത്യന്‍ വര്‍ഗ്ഗീയ വാദികള്‍" വാളെടുക്കുമോ..???
സുശീല്‍, പറഞ്ഞു "പുര താനേ കത്തുമോ ?"
(കത്തില്ലെന്നാണ് ഞങ്ങളുടെ യുക്തി പറയുന്നതു, ഇത് ഞങ്ങള്‍ എല്ലാ കാര്യത്തിനും ബാധകമാക്കുന്നു.)
യുക്തി വാധമാനുസരിച്ചു താനേ കതേണ്ടാതാണ്, പക്ഷെ ഇവിടെ സുശീളിനും മനസ്സിലായി, തീയില്ലാതെ പുക വരില്ലെന്ന്.!
യുക്തി വാദവും ഇടയ്ക്കു വെച്ച് വിശ്വാസിയാകും.
സുശീല്‍ പറഞ്ഞു
“””ഇവിടെ മറ്റൊരു കാര്യം കൂടി പരാമര്‍ശിക്കാതെ തരമില്ല. സി പി എം നേതാക്കള്‍ അണികളുടെ അപസ്മാരത്തെ ന്യായീകരിക്കാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇവിടെ ചിലര്‍ക്കെല്ലാം അമൃതായി ഭവിക്കുമെന്ന് ബോധമുള്ളവക്കെല്ലാം അന്നേ അറിയുമായിരുന്നു.””
വിഷമമായി അല്ലെ! സുശീല്‍!
ഈ ശത്രുക്കളുടെ ഒരു കാര്യം. സുശീല്‍ ഒളിപ്പിച്ചു വെച്ചതാണ് ഈ കാര്യം, അത് തന്നെ പ്രയോഗിച്ചു!
ആരെന്തൊക്കെ "അപവാദം" പറഞ്ഞാലും ഞങ്ങളുടെ വസു ദൈവ കുടുംപകമെന്ന സങ്കല്‍പ്പത്തിന് കോട്ടമൊന്നുമില്ല, അല്ലെ സുശീല്‍.
മതങ്ങളില്ലെങ്കില്‍ ഞമ്മക്കെന്തു പിന്നെന്തു പണി. എല്ലാവരും ഇത് പോലെ യുക്തി രോഗിയായാല്‍,
പറഞ്ഞു... കാട്ടിപരത്തി പറഞ്ഞ പോലെ
""യുക്തിവാദിയായ കേരളത്തിലെ പ്രമുഖ ബുദ്ധിജീവി തന്റെ പാര്‍ട്ടിക്കാര്‍ ഒര്‍ദ്ധ്യാപകനെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടികൊന്ന വാര്‍ത്തകളെ അപലപിക്കാന്‍ "ഒരു വിശ്വാസിയെ" തേടി നടക്കേണ്ടി വന്നേനെ !
സുശീല്‍ പറഞ്ഞു ""ഈ ക്രൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം ശക്തമായി പ്രതിഷേധിക്കുന്നു. ""
ഈ അക്രമത്തെ ഏറ്റവും കൂടുതല്‍ അപലപ്പിക്കുന്നത് മനുഷ്യ സ്നേഹികളായ യഥാര്‍ത്ഥ വിശ്വാസി സമൂഹമാണ്" യുക്തിവാടികലെക്കാള്‍ ഒരു പടി മുന്നില്‍ !
പിന്നെ കൈ-വെട്ടിയതിന്റെ രാഷ്ട്രീയം "കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുന്ന" ഈ പോസ്റ്റു പോലെ തന്നെയാണ്. ചെയ്തവര്‍ വിശ്വാസി സമൂഹത്തില്‍ പെടുത്തിയാല്‍ ആണല്ലോ ഉദ്ദേശിക്കുന്ന പോലെ നമ്മുടെ കാര്യങ്ങള്‍ ഭംഗിയാകുക, അല്ലെ സുശീല്‍. (സുശീലിന്റെ അറിവിലേക്ക്, ഞാനും ഒരു വിശ്വാസിയാണ് ! വിശ്വാസിയായത് കൊണ്ട് തന്നെ കൈവെട്ടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല, വിശ്വാസിയായ എല്ലാവരും അങ്ങിനെയാണ്) സുശീല്‍ വെറുതെ ഒന്ന് സുഹൃത്ത് വലയത്തില്‍, സമൂഹത്തില്‍ അന്വേഷിക്കുക, കുറച്ചൊക്കെ കണ്ണ് തുറന്നു പിടിച്ചാല്‍ മനസ്സിലാകും.
naj,
വിഷയ സംബന്ധമായി ബന്ധമില്ലാത്തതും വികാര വുക്ഷുബ്ധതയില്‍ യുക്തിവാദികളെ യുക്തിവാടികളാക്കിയതും അവഗണിക്കുന്നു, കാരണം സമയമില്ല. സമയമുണ്ടാകുമെങ്കില്‍ നാജ് അവസാനം പറഞ്ഞ കാര്യത്തെ പ്രതിപാദിക്കുന്ന ഈ പോസ്റ്റ് ഒന്നു നോക്കാം.
യുക്തിവാദിയായ കേരളത്തിലെ പ്രമുഖ ബുദ്ധിജീവി തന്റെ പാര്‍ട്ടിക്കാര്‍ ഒര്‍ദ്ധ്യാപകനെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടികൊന്നതിനെ ന്യായീകരിച്ചത് നാസ്തിക പാര്‍ട്ടി ആദര്‍ശം വച്ചായിരുന്നു. അതിനെ ജയ് വിളിച്ചത് നാസ്തിക പാര്‍ട്ടിക്കാര്‍ തന്നെ.
ഇതും കേരള ചരിത്രം മറന്നിട്ടില്ല. ഇവിടെ അക്രമത്തെ അപലപിക്കുന്നതില്‍ മുസ്ലിം നേതൃത്വമുണ്ട്. അന്ന് അംഗീകരിച്ചവരില്‍ പാര്‍ട്ടി നേതൃത്വവും. മത നിരാസരേക്കാള്‍ എത്രയോ മേന്മ മത വിശ്വാസികള്‍ തന്നെ.
Post a Comment