പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Friday, July 16, 2010

കാനാടി ചാത്തന്‌ പോലീസ് കാവല്‍

തൃശൂര്‍: ശത്രുസംഹാരഹോമം, ഉദ്ദിഷ്ഠകാര്യ സിദ്ധി, മന:ശ്ശാന്തി, ശത്രുദോഷം, തുടങ്ങിയ കാര്യങ്ങള്‍ മാറ്റി സംരക്ഷണം ഉറപ്പാക്കുമെന്ന് എല്ലാ ദിവസത്തെയും പത്രങ്ങളില്‍ പരസ്യം കൊടുക്കുന്ന കാനാടി മഠം കെ കെ ശിവനന്ദനും കുടുംബത്തിനും പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു.

-കേരള കൗമുദി ജൂണ്‍ 11/2010

16 comments:

സുശീല്‍ കുമാര്‍ പി പി said...

ആയതിനാല്‍ ഇനി മുതല്‍ പോലീസിന്‌ സംരക്ഷണം ചാത്തന്‍ നല്‍കുന്നതായിരിക്കും.

പാമരന്‍ said...

Ha Ha Ha!!

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹഹ.........

തൃശൂര്‍കാരന്‍..... said...

ha ha..kollam..

മുക്കുവന്‍ said...

ഹഹഹഹഹഹ.......ചാത്തനെ നോക്കാന്‍ പോലീസോ? ഈ പോലീസുകാര്‍ക്ക് ആദ്യം രണ്ട് ചാത്തന്റെ ചരട് കൊടുക്ക് എന്നിട്ട് ചാത്തനെ കാവലിനിരുത്ത് :)

അപ്പൂട്ടൻ said...

കഷ്ടം.... എന്തൊക്കെ ഉഡായിപ്പ്‌ പറഞ്ഞ്‌ ആൾക്കാരെ പറ്റിക്കാം, എന്നിട്ടോ, സ്വന്തം കാര്യം വരുമ്പോൾ ഈ "അദൃശ്യശക്തികൾ"ഒന്നും സഹായത്തിനെത്തില്ലെന്ന് ആശാന്‌ കൃത്യമായി അറിയാം. ഈ വഷളന്മാർക്കൊക്കെ എന്ത്‌ ക്രെഡിബിലിറ്റി, ഇന്റഗ്രിറ്റി.....
വിശ്വസിക്കുന്ന മൂഢന്മാർ ഇത്‌ വല്ലതും അറിയുന്നുണ്ടോ, ചോദിക്കുന്നുണ്ടോ ആവോ?

ഈ ചാത്തൻ മാനേജർക്ക്‌ (ചാത്തനെ മാനേജ്‌ ചെയ്യുന്നവൻ ആരോ അവൻ.... ഏതാ സമാസം??) പോലീസ്‌ സഹായം വേണ്ട എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ സ്വയം ചെയ്തുതീർക്കാവുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ. ഒരുമാതിരി പ്രശ്നങ്ങളൊക്കെ സോൾവ്‌ ചെയ്യാനുള്ള മരുന്ന് കയ്യിൽ തന്നെയുണ്ടല്ലൊ. ശത്രുസംഹാരമോ ഉദ്ദിഷ്ടകാര്യസിദ്ധിയോ (അക്രമികളുടെ മനസ്‌ മാറാൻ ഉദ്ദേശിച്ചാൽ മതിയല്ലൊ) മനശാന്തി.... ഏതെങ്കിലും ഒരു ഹോമം അങ്ങ്‌ നടത്തിയാൽ പോരേ....

ഇതൊക്കെ ചിന്തിക്കാൻ പാടുള്ളതാണോ എന്നറിയില്ല, ചിന്തിച്ചാൽ ഏതാണ്ടൊക്കെ വരുത്തും ഇങ്ങേര്‌ സോപ്പിട്ടുവെച്ചിരിക്കുന്ന ദൈവം.

ശ്രീക്കുട്ടന്‍ said...

ഹെന്റെമ്മോ...ചിരിച്ചു ചിരിച്ചു മരിച്ചേ..............

ചാത്തനു പോലീസുകാവല്‍.......ചാത്ത്ന്റെയൊക്കെയൊരു ഗതികേടേ....

c.k.babu said...

ശത്രുസംഹാരഹോമം, പൂമൂടിപ്പൂഴിക്കടകനടി, ഉദ്ദിഷ്ടകാര്യസിദ്ധി, മനസ്സിന് ശാന്തിക്കുട്ടി മുതലായവ വാഗ്ദാനം ചെയ്യുന്ന കാനാടിമഠം കെ.കെ.ശിവാനന്ദന്‍ ഒരര്‍ത്ഥത്തില്‍ വെറും പാവം. അത് ജീവിക്കാനുള്ള വേഷം കെട്ട്.

സത്യത്തില്‍ ആജീവനാന്തം പോലീസ് കാവല്‍ ഏര്‍പ്പെടുത്തേണ്ടത് രണ്ടാം വരവും, മൂന്നാം ജനനവും, നാലാം കല്യാണവും, നിത്യമോചനവും, സത്യവേദവും, മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ മൂക്കറ്റം തീറ്റയും കൂടിയും, നരകത്തിലെ വറചട്ടിയില്‍ പൊരിക്കുമ്പോള്‍ പൊള്ളി ഉരിയുന്ന തൊലി മാറ്റിമാറ്റിവച്ച് പൊരിക്കലുമൊക്കെ വാഗ്ദാനം ചെയ്യുന്ന ഒരു ഉഗ്രന്‍ ദൈവത്തെ മഞ്ചലില്‍ ചുമന്നുകൊണ്ടുനടക്കുന്ന വിഡ്ഢിക്കൂശ്മാണ്ഡങ്ങള്‍ക്കാണ്. ഉള്ളംകയ്യിലെ എള്ളുണ്ടപോലെയല്ലേ അവര്‍ ദൈവത്തെ അമ്മാനമാടുന്നത്!

കുട്ടിച്ചാത്തനെ സംരക്ഷിക്കാന്‍ കഴിയാത്ത മുട്ടന്‍ചാത്തനെങ്ങനെ മറ്റുള്ളവരെ സംരക്ഷിക്കാനാവും?

കഥയില്‍ ചോദ്യമില്ല. കഥാപ്രസംഗത്തില്‍ ഒട്ടുമില്ല.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഈ ചാത്തൻ എന്റെ വീട്ടിൽ‌ നിന്നും 2 കിലോമീറ്റർ അകലെയാ.. :)

കലക്കി...
ചാത്തൻ, നുമ്മടേ ചാത്തൻ..
കളി ചാത്തനോട് വേണ്ടാ...

ശ്രീ (sreyas.in) said...

കാനാടി ചാത്തന്‍ കണ്ണാടി കുപ്പിയില്‍ (ഫുള്‍ ആണോ പൈന്‍റ് ആണോ എന്നറിയില്ല) കയറിക്കാണും. ചാത്തനും അല്പം വിശ്രമം വേണ്ടേ... നല്ല ചാത്തന്‍ സാധനം ഇപ്പോള്‍ കിട്ടും.

തിരുവനന്തപുരത്തെ വേങ്കമല ക്ഷേത്രത്തില്‍ ഒന്നാംതരം BEVCO വൈറ്റ് റം ആണ് 'അപ്പൂപ്പന്' വളരെ ഇഷ്ടമത്രേ! അത് വഴിപാട്‌ കഴിക്കുന്നവര്‍ക്ക് എന്നും ഐശ്വര്യം ഉണ്ടാകും!

ഈ മനുഷ്യചാത്തന്മാര്‍ക്കിട്ട് നല്ല പണികൊടുക്കാന്‍ എന്താ ഒരു എളുപ്പവഴി? നമ്മുടെ പത്രങ്ങളും മാസികകളും ഇത്തരം പരസ്യങ്ങള്‍ കൊടുക്കാതിരിക്കാന്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും?

ക്ഷേത്രങ്ങളില്‍ "തത്ത്വമസി" എന്നെഴുതി വച്ചിരിക്കുന്നതില്‍ യാതൊരു വിശ്വാസവുമില്ല, എന്നാല്‍ ജ്യോതിഷരത്നത്തിലെ ചാത്തന്‍ പരസ്യങ്ങളിലും പത്രങ്ങളിലെ പാരഫലത്തിലും മറ്റും മിക്കവര്‍ക്കും വിശ്വാസമാണ്! കഷ്ടം!

പ്രവീണേ, സൂക്ഷിച്ചോ... ഇപ്പോള്‍ ചാത്തന്‍ വൈറസ്‌ ഇറങ്ങിയിട്ടുണ്ട്.

സത said...

ഹിഹീ.. ചാത്തന്‍മാര്‍ക്ക് രാത്രീലെ ശക്തിയുള്ളൂ.. പകല്‍ വല്ല ശത്രുക്കളും വന്നാല്‍ എന്ത് ചെയ്യും?? അതുകൊണ്ടാ.. ചുമ്മാ കളിയാക്കല്ലേ..

കൂതറHashimܓ said...

ശത്രുസംഹാരഹോമം, ഉദ്ദിഷ്ഠകാര്യ സിദ്ധി അതിനൊക്കെ പുള്ളി മിടുക്കനാല്ലേ.. കൂതറ.... സ്വന്തത്തെ പോലും രക്ഷിക്കന്‍ പറ്റാത്തവന്‍ മറ്റുള്ളോര്‍ക്ക് വാരിക്കോരി കൊടുക്കാ രക്ഷ
എനിക്ക് പുള്ളീനെ പെരുത്ത് ഇഷ്ട്ടായി

Rational books said...

ഇത് നമ്മുടെ ആറ്റുകാൽ രാധാക്രിഷ്ണന് പറ്റിയതുപോലുണ്ടല്ലോ.എല്ലാവരുടെയും ഭാവിയും ഭൂതവും പ്രവചിക്കുകയും വിവിധതരം യന്ത്രങ്ങൾ (കുട്ടികളില്ലാത്തവർക്ക് സന്താനഗോപല യന്ത്രം, സമ്പത്ത് നേടാൻ ധനാകർഷണ യന്ത്രം തുടങ്ങിയവ)വിദേശത്തേക്കുപോലും കയറ്റി അയക്കുകയും ചെയ്യുന്ന രാധാക്രിഷ്ണന് തന്റെ മകൾ ഒരാളുമായി സ്നേഹിച്ച് വീട്ടിൽ നിന്ന് ഒളിച്ചോടിപ്പോയപ്പോൾ മകളെ കണ്ടെത്താൻ പോലീസിന്റെ സഹായം തേടേണ്ടി വന്നു.

vavvakkavu said...

സ്വന്തം ജീവിതത്തെ രക്ഷിക്കാനാവാത്തവർക്ക് മറ്റുള്ളവരെ രക്ഷിക്കുന്ന പണി ഇനിയെങ്കിലും നിർത്തിക്കൂടെ.

IndianSatan.com said...

ചാത്തന്‍ ഡ്യൂട്ടിക്ക് പോകുമ്പോള്‍ നോക്കാന്‍ ആരേലും വേണ്ടേ.....?

പിന്നേ പോലീസ്കാവല്‍ ഒക്കേ ഒന്ടന്നു പറഞ്ഞാല്‍ തന്നേ ഒരു ഗമ അല്ലേ.......!!(സത്യായിട്ടും പ്രമോദ് മുത്തലിക്ക് വലിയപുള്ളിയാന്നു മനസിലായത് പോലീസ് കാവലും ആ ഗമയും ഒക്കേ കണ്ടപ്പോള്‍ ആ)

മായാവി.. said...

viplava channel always shows their ads