പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Monday, May 9, 2011

എസ്‌ക്യൂസ് മീ മിസ്റ്റര്‍ ഖണ്ഡസ്വാമി...



'സ്വന്തം ട്രേഡ്‌സെന്റര്‍ തകര്‍ത്ത അമേരിക്ക','ജൂതകൂട്ടക്കൊല നുണയോ നുണയണോ?', 'മനുഷ്യന്‍ ചെല്ലാത്ത ചന്ദ്രന്‍', 'ബ്രഹ്മസൂത്രവിതണ്ഡം', 'ടിപ്പുസുല്‍ത്താന്‍:സെക്കുലറിസത്തിന്റെ ദീപാരാധകന്‍', 'പരിണാമത്തട്ടിപ്പും പാവം ഞാനും', 'അള്ള മണ്ണ് കുഴയ്ക്കുകയാണ്', 'മദനിയും കുടുകും', 'ജയന്‍ അമേരിക്കയില്‍', 'പറക്കുംതളികകള്‍ സത്യമോ അതോ മിഥ്യയോ', 'തുങ്കുഷ്കയില്‍ സ്ഫോടനം നടത്തിയത് അല്‍ കയ്തയോ?' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ജീഹാദിചിത്രങ്ങള്‍ക്ക് ശേഷമുള്ള ആദരണീയ ഖണ്ഡസ്വാമിയുടെ പുതിയ ഈസ്റ്റ്മാന്‍ കളര്‍ ചിത്രത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഈയിടെ ഏഷ്യാനെറ്റ് ന്യൂസില്‍ കാണിച്ചതായിതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പേര് ചിന്തോദ്ദീപകമത്രെ:


 'വിടില്ല ഞാന്‍...!!' 

ലാദനെ തട്ടിയില്ല അഥവാ തട്ടിയത് ലാദനെയല്ല- ഇതാണത്രെ ചിത്രം നല്‍കുന്ന മതസന്ദേശം
ഡി.എന്‍. എ ടെസ്റ്റ് സംഭാഷണങ്ങളും സാമ്ര്യാജ്യത്വ വിരുദ്ധ മസാലകളുമൊക്കെ ആവശ്യത്തിനുണ്ടെന്ന് കേള്‍ക്കുന്നു. അല്‍-ഖ്വയിദയല്ല, പാകിസ്താന്‍ താലിബാനല്ല..നാളെ ബിന്‍ലാദന്‍ മലക്കിനെ വിട്ടു സാക്ഷ്യപ്പെടുത്തിയാലും വിടില്ല ഞാന്‍ എന്നാണത്രെ Super Hoaxer വിളിച്ച് കൂവിയത്. പരിപാടി കാണാനായില്ല, പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ!നഷ്ടബോധം തോന്നിയെങ്കിലും വാര്‍ത്ത കേട്ടതില്‍ സന്തോഷമുണ്ട് Hoaxer ഇപ്പോഴും ആക്റ്റീവാണല്ലോ. ലാദന്‍ മരിച്ചോ ഇല്ലയോ, ലാദന്‍ എന്നൊരാള്‍ ഉണ്ടോ ഇല്ലയോ...ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടോ...രണ്ടായാലും Hoaxer രായ്ക്കുരാമാനം കണ്ടിച്ചു വെച്ചുകഴിഞ്ഞു. മൊത്തം പീസു-പീസാക്കിയിട്ടുണ്ട്.

36 comments:

സുശീല്‍ കുമാര്‍ said...

ആരവിടെ..

ഇവട്യാരുല്ല്യ..

ന്നാലും വേണ്ടില്ല്യ.. നാം കണ്ടിച്ചുകളയും..

വെട്ടുപോത്ത് said...

മിസ്റ്റര്‍ സുശീല്‍,

ഹുസൈന്‍ സാഹിബ് പറഞ്ഞ കാര്യങ്ങള്‍ നിങ്ങളെപ്പോലുള്ള യുക്തിവാദികള്‍ക്കു മനസ്സിലാകണമെങ്കില്‍ നൂറു ജന്മം ജനിക്കണം. നിങ്ങള്‍ക്കു വിശ്വാസമില്ലാത്തതിനാല്‍ ഒറ്റ ജന്മമേയുള്ളു. കഷ്ടം! നഷ്ടം !!

ട്രേഡ് സെന്‍റര്‍ അക്രമണം തികച്ചും അമേരിക്ക ആസൂത്രണം ചെയ്തതാണെന്നു തെളിവു സഹിതം അദ്ദേഹം പുസ്തകമെഴുതിയിട്ട് ബുഷിനോ ഒബാമയ്ക്കോ അതു നിരസിക്കാനായിട്ടില്ല. അപ്പോള്‍ അതു തന്നെയാണു സത്യമെന്നു തെളിഞ്ഞു. ഹുസൈന്‍ സാഹിബ് അത് തെളിയിച്ചു കഴിഞ്ഞ സ്ഥിതിയ്ക്ക്, ആവര്‍ത്തനവിരസത സൃഷ്ടിക്കെണ്ടെന്നു കരുതി, തങ്ങളല്ല അതു ചെയ്തതെന്ന് അല്‍ക്ക്വയ്ത ആവര്‍ത്തിച്ചു വിളിച്ചു പറയാന്‍ നിന്നില്ല ; അത്രമാത്രം!! പിന്നെ ഇനിയും ഇതുപോലെയുള്ള ഭീകരാക്രമണം ലോകമെമ്പാടും അഴിച്ചു വിടുമെന്ന് അവര്‍ പറഞ്ഞത് അമേരിക്ക സ്വന്തം നാട്ടില്‍ സ്വയം ചെയ്തതിനെ ഉദ്ദേശിച്ചാണ്, യേത് ?! വല്ലതും മനസ്സിലായോ ആവോ ?!

ഡി.എന്‍. എ ടെസ്റ്റ് നടത്തി നാല്പത്തെട്ടു മണിക്കൂറെങ്കിലും കഴിഞ്ഞാലെ ഫലം കിട്ടുള്ളൂ എന്നത് വസ്തുതയായിരിക്കുമ്പോള്‍ അതിനു മുമ്പ് ചത്തത് ലാദനാണെന്നു അമേരിക്ക പറഞ്ഞത് പച്ചക്കള്ളമാണെന്നും സാഹിബ് തെളിയിച്ചില്ലേ ?! അല്‍ക്ക്വയ്ത ലാദന്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്നു സ്ഥിരീകരിച്ചതായി പറയുന്നത് സാമ്രാജ്യത്വഗൂഢാലോചന തന്നെയാണെന്നും സാഹിബിന് ഉറപ്പുണ്ട്. അത് അമേരിക്കന്‍ സൃഷ്ടിയായ വ്യാജ-അല്കൊയ്തയുടെ സ്ഥിരീകരണമാണെന്ന് സാഹിബിനിയും പ്രത്യേകം പറയേണ്ടതില്ലല്ലോ, ബുദ്ധിയുണ്ടെങ്കില്‍ മനസ്സിലാക്കുക.

ലാദനെ പാക്കിസ്ഥാനില്‍ നിന്നും കിട്ടിയെന്നത്, പാക്കിസ്ഥാന്‍ ഭീകരവാദികളെ ഒളിപ്പിക്കുന്നു,സംരക്ഷിക്കുന്നു എന്ന ഇന്ത്യയുടെ വാദത്തിന്റെ സ്ഥിരീകരമാണെന്നും കൂടി ചര്‍ച്ചയില്‍ പങ്കെടുത്തവരോടൊപ്പം സാഹിബ് ഏറ്റു പറഞ്ഞതില്‍ നിന്നും സാഹിബിന്റെ വാദങ്ങളിലൊന്നും വൈരുദ്ധ്യമില്ലെന്നുള്ളതിനുള്ള ശക്തമായ തെളിവല്ലേ !!!!

ലാദനോ അല്‍ക്ക്വയ്തയ്ക്കോ വേള്‍ഡ് സെന്റര്‍ അക്രമണവുമായി പുലബന്ധമില്ലെന്ന സാഹിബിന്റെ വാദം ചര്‍ച്ചാവേദിയില്‍ ആവര്‍ത്തിക്കാതിരുന്നതില്‍ മാത്രം അദ്ദേഹത്തോട് ആദരപൂര്‍വം പ്രതിഷേധിക്കുന്നു.

സന്തോഷ്‌ said...

വിടില്ല ഞാന്‍...!!

സുശീല്‍ കുമാര്‍ said...

വെട്ടുപോത്ത്:
"ലാദനോ അല്‍ക്ക്വയ്തയ്ക്കോ വേള്‍ഡ് സെന്റര്‍ അക്രമണവുമായി പുലബന്ധമില്ലെന്ന സാഹിബിന്റെ വാദം ചര്‍ച്ചാവേദിയില്‍ ആവര്‍ത്തിക്കാതിരുന്നതില്‍ മാത്രം അദ്ദേഹത്തോട് ആദരപൂര്‍വം പ്രതിഷേധിക്കുന്നു."

>>>> അതും കൂടി പറഞ്ഞിരുന്നെങ്കില്‍ വാര്‍ത്താ അവതാരകന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഖണ്ടനം പീസ് പീസ് ആയേനെ.

സുശീല്‍ കുമാര്‍ said...

"ഹുസൈന്‍ സാഹിബ് പറഞ്ഞ കാര്യങ്ങള്‍ നിങ്ങളെപ്പോലുള്ള യുക്തിവാദികള്‍ക്കു മനസ്സിലാകണമെങ്കില്‍ നൂറു ജന്മം ജനിക്കണം. നിങ്ങള്‍ക്കു വിശ്വാസമില്ലാത്തതിനാല്‍ ഒറ്റ ജന്മമേയുള്ളു. കഷ്ടം! നഷ്ടം !!"

>>>> വെട്ടുപോത്ത് പുനര്‍ജന്മ വിശ്വാസിയാണോ? എങ്കില്‍ കാത്തിരിക്കണ്ട. ഉടന്‍ വേദം പഠിക്കാന്‍ തുടങ്ങണം. അല്ലെങ്കില്‍ പിന്നെ വെട്ടാന്‍ വരുന്ന പോത്തിന്റെ ചെവിയില്‍ വേദമോതി എന്ന് പഴികേള്‍ക്കേണ്ടിവരും.

നിസ്സഹായന്‍ said...

ടി.വി അപൂര്‍വമായെ കാണാറുള്ളു.അതിനുള്ള സമയം കിട്ടുന്നില്ല. അതിനാല്‍ പരിപാടി വീക്ഷിക്കാന്‍ കഴിയാതെ കനത്ത നഷ്ടം തന്നെ അനുഭവിക്കുന്നു.

താങ്കള്‍ പരിപാടിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചാല്‍ കൊള്ളാം. വെട്ടുപോത്തിന്റെ കമന്റില്‍ നിന്നും കാര്യങ്ങള്‍ ചെറുതായി മനസ്സിലായി.

അപ്പൊകലിപ്തോ said...
This comment has been removed by the author.
അപ്പൊകലിപ്തോ said...

Mr. susheel,

താങ്കള്‍ ഒരു മനോ രോഗിയാണു. താങ്കളുടെ പരിണാമവേദത്തെ വിമര്‍ഷിക്കുന്നയാല്‍ മറ്റെന്തു വിഷയവും തെളിവുസഹിതം വാദിച്ചാല്‍ (താങ്കള്‍ കാണാത്തതു പോലും) താങ്കള്‍ക്ക്‌ അസഹ്യമാവുന്നതു പഴയ അടിയുടെ വേദന ഇപ്പോഴും മര്‍മ്മത്തു കിടന്നു മെതിച്ചുക്കൊണ്ടിരിക്കുന്നതു കൊണ്ടാണു.

പെട്ടെന്നൊരു ഡോക്റ്ററെ കണ്ടാല്‍ ഒരുപക്ഷെ കണ്ട്രോല്‍ ചെയ്യാന്‍ പറ്റിയെന്നു വരും. അല്ലെങ്കില്‍ " വിടില്ല ഞാന്‍.. വിടില്ല ഞാന്‍.. " എന്നു ഒരു മനോരോഗിയെപ്പോലെ ചാടി ചാടി മരം കയറേണ്ടിവരും...

എന്തായാലും താങ്കളുടെ ഗതി ദുര്‍ഗതിതന്നെ .. !!!

വെട്ടുപോത്ത് said...

"വെട്ടുപോത്ത് പുനര്‍ജന്മ വിശ്വാസിയാണോ? എങ്കില്‍ കാത്തിരിക്കണ്ട. ഉടന്‍ വേദം പഠിക്കാന്‍ തുടങ്ങണം. അല്ലെങ്കില്‍ പിന്നെ വെട്ടാന്‍ വരുന്ന പോത്തിന്റെ ചെവിയില്‍ വേദമോതി എന്ന് പഴികേള്‍ക്കേണ്ടിവരും."

ഞാന്‍ പുനര്‍ജന്മവിശ്വാസിയാണ്, ചുമ്മാതല്ല, തെളിവ് ഉണ്ടായിട്ടാണ് വിശ്വസിക്കുന്നത്. ജോത്സ്യന്‍ മഷിയിട്ടു നോക്കിയപ്പോഴും കൈനോട്ടക്കാരന്‍ നോക്കിയപ്പോഴും ഒരേ ഫലം. അതു തെളിവല്ലേ ? കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ഒരു ശൂദ്രനായിരുന്നു. കുലധര്‍മം അനുഷ്ഠിക്കാതെ വൈശ്യന്റെ തൊഴിലായ കച്ചവടത്തില്‍ കൈവച്ചതിനു ശിക്ഷയായി ഈ ജന്മം മൃഗയോനിയില്‍ പിറക്കേണ്ടി വന്നു. ഏതായാലും ഹിന്ദുമൃഗമായി തുടര്‍ന്ന് ഇനി ഭാഗ്യം പരീക്ഷിക്കാനില്ല. കുലധര്‍മം പാലിക്കുക ഇത്തിരി ടഫായ കാര്യമാണെന്നേ. അതിനാല്‍ അഞ്ചാം വേദം പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒന്നുമില്ലേല്‍ ഹൂറിമാരെയും നിത്യബാലന്മാരെയും ആസ്വദിച്ച് നാലെണ്ണം വീശി അടിപൊളിയായി സ്വര്‍ഗത്തില്‍ കഴിയാമെല്ലോ ?!

kaalidaasan said...

കാണാന്‍ സാധിച്ചില്ല. ആരെങ്കിലും വിശദാംശങ്ങള്‍ 
എഴുതിയാല്‍ നന്നായിരുന്നു.

kaalidaasan said...

>>>ട്രേഡ് സെന്‍റര്‍ അക്രമണം തികച്ചും അമേരിക്ക ആസൂത്രണം ചെയ്തതാണെന്നു തെളിവു സഹിതം അദ്ദേഹം പുസ്തകമെഴുതിയിട്ട് ബുഷിനോ ഒബാമയ്ക്കോ അതു നിരസിക്കാനായിട്ടില്ല. <<<<

ഇങ്ങനെ ഒരു കണ്ടനം നടന്നു എന്നു കേട്ടപ്പോള്‍ തന്നെ ബുഷും ഒബാമയും അണ്ടര്‍ വയറില്‍ മൂത്രമൊഴിച്ചു കാണും. ഒന്നു നിവര്‍ന്നു നിന്നിട്ടു വേണ്ടേ സാബെഴുതിയത് നിരസിക്കാന്‍.


>>>>>ഒന്നുമില്ലേല്‍ ഹൂറിമാരെയും നിത്യബാലന്മാരെയും ആസ്വദിച്ച് നാലെണ്ണം വീശി അടിപൊളിയായി സ്വര്‍ഗത്തില്‍ കഴിയാമെല്ലോ ?!<<<<<

അപ്പറഞ്ഞതാണു കാര്യം. മനോരോഗം പകര്‍ന്നു കിട്ടിയ ജന്തുക്കളോടൊക്കെ ഇതൊന്നു പറഞ്ഞു കൊടുത്താല്‍ ഒരു രോഗിക്കെങ്കിലും ആശ്വാസം കിട്ടും.

Unknown said...

അയ്യോ..മിസ്സായി

Faizal Kondotty said...

പരിപാടി ഞാന്‍ കണ്ടിരുന്നു ..

ലാദന്റെ വധത്തെക്കുറിച്ചുള്ള ചിത്രങ്ങളോ വീഡിയോ അമേരിക്ക ഇത് വരെ പുറത്തു വിടാത്തത്‌ സംശയാസ്പദമാണ് എന്നാണു ശ്രീ ഹുസൈന്‍ പറഞ്ഞത് . ലാദന്‍ മുന്‍പേ മരിച്ചതാകാം അത് വൈകി അറിഞ്ഞു അമേരിക്ക നടത്തിയ ഏറ്റുമുട്ടല്‍ നാടകമാവാം എതെന്നുമുള്ള രീതിയിലാണ് ശ്രീ ഹുസൈന്‍ അഭിപ്രായപ്പെട്ടത് ..മാത്രമല്ല ലാദന്‍ മരണപ്പെട്ടു എന്ന് മുന്‍പും അമേരിക്ക വ്യാജ അവകാശ വാദം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി ..

( അമേരിക്കന്‍ അധികൃതര്‍ മുന്‍പ് ലാദന്റെ മരണത്തെ സംബന്ധിച്ച് ഇങ്ങിനത്തെ അവകാശ വാദം നടത്തിയിട്ടില്ല എന്ന് സുശീല്‍ കരുതുന്നുണ്ടോ ?) മുന്‍പ് ഇറാക്കില്‍ ആണവായുധം ഉണ്ടെന്നു കള്ളം പറഞ്ഞതാണ് അവിടം ആക്രമിച്ചത് എന്ന വാര്‍ത്തകളും നമ്മള്‍ കണ്ടതാണ് , ഒരു പാട് വിശ്വസനീയത ഉള്ള രാജ്യമാണ് അമേരിക്ക എന്ന് എനിക്ക് തോന്നുന്നില്ല )

പിന്നെ ഇക്കാര്യങ്ങള്‍ ശ്രീ ഹുസൈന്‍ മാത്രമല്ല പലരും പ്രകടിപ്പിക്കുന്നുണ്ട് താനും , ലാദന്റെ പഴയ ജീവനുള്ള വീഡിയോകള്‍ ഇഷ്ടം പോലെ പുറത്തു വിടുന്ന അമേരിക്ക എന്ത് കൊണ്ട് കൊല്ലപ്പെട്ട ലാദന്റെ ചിത്രമോ വീഡിയോയോ പുറത്തു വിടുന്നില്ല എന്ന് ചോദിക്കന്നവരുമുണ്ട് ...ചിത്രങ്ങള്‍ പുറത്തു വിടുന്നത് ലാദന്‍ വികാരം ഉണ്ടാക്കും എന്നാണു വാദമെങ്കില്‍ എങ്കില്‍ പിന്നെ എന്തിനു അബട്ടബാദില്‍ നിന്ന് കിട്ടിയതാണെന്നും പറഞ്ഞു ജീവനുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുന്നു ??

ഇനി , കണ്ട നീ അവിടെ നില്‍ക്ക് , കേട്ട ഞാന്‍ പറയട്ടെ എന്നാണു സുശീല്‍ കുമാര്‍ ഉദ്ദേശിച്ചതെങ്കില്‍ ഞാന്‍ വിടുന്നു , അല്ല ആ പരിപാടി കാണാതെ ശ്രീ ഹുസൈനെ ഇത്രയും വിമര്‍ശിച്ചു ഈ പോസ്റ്റ്‌ ഇടാന്‍ ഹുസൈന്‍ സുശീല്‍ കുമാറിന്റെ മുജ്ജന്മ ശത്രു വല്ലതും ആയിരുന്നോ ? വെറുതെ ഒരു ചിന്ന ഡൌട്ട് ..അത്ര മാത്രം!

Faizal Kondotty said...

ഇക്കാര്യത്തിലുള്ള അഭിപ്രായം പറയുകയാണെങ്കില്‍ ഈ ലാദനെ ആദ്യ ഘട്ടത്തില്‍ ആയുധവും മറ്റും നല്‍കി വളര്‍ത്തിയതും അമേരിക്ക തന്നെയാണ് , മുന്‍പ് ആദ്യം സദ്ദാമിനെ വളര്‍ത്തിയ പോലെ .

എപ്പോഴും ഒരു ശത്രു വേണം അമേരിക്കക്ക് അല്ലെങ്കില്‍ ആ രാജ്യത്തിന് നിലനില്‍പ്പില്ല . ലോകത്ത് അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ലേ ആയുധ കച്ചവടം പൊടിപൊടിക്കൂ . അതിനാല്‍ സംഘര്‍ഷഭരിതമായ ഒരു ലോകത്ത് മാത്രമേ അമേരിക്കക്ക് സ്ഥാനമുള്ളൂ എന്ന് അവര്‍ക്ക് നന്നായി അറിയാം ... പാക്കിസ്ഥാന് കാല കാലങ്ങളില്‍ സാമ്പത്തികവും മറ്റു സഹായങ്ങള്‍ വന്‍തോതില്‍ നല്‍കുന്നതും അമേരിക്ക ആണെന്ന് പരസ്യമാണല്ലോ

ലാദനും അമേരിക്കയും ഏറെക്കുറെ ഒരേ തൂവല്‍ പക്ഷികള്‍ .. വ്യക്തിഗത ഭീകരത, സ്റ്റേറ്റ് ഭീകരത എന്ന വ്യത്യാസം മാത്രം, ഗ്വണ്ടാനമോ ജയിലുകളും ലോകത്തിന്റെ പല ഭാഗത്തുമുള്ള അമേരിക്കയുടെ അനാവശ്യ ഇടപെടലുകളും സ്റ്റേറ്റ് ഭീകരതക്ക് തെളിവുകള്‍ നല്‍കും

ഭീകരവാദവും സാമ്രാജത്വവും തുലയട്ടെ ..!!!

സമാധാനമുള്ള ഒരു ലോകം പുലരട്ടെ..!!!

അഭി said...

കാലാകാലങ്ങളായി ചില മുസ്ലിം ബുദ്ധിജീവികളും സംഘടനകളും യാതൊരു ഉളുപ്പുമില്ലാതെ നടത്തുന്ന നുനപ്രചാരണങ്ങളില്‍ ചിലതാണ് ഇതൊക്കെ.
ട്രേഡ് സെന്റര്‍ തകര്‍ത്തത് ലാദന്‍ ആണെന്ന് ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ ആ ദിവസം മൂവായിരം ജൂതന്മാര്‍ അവധി എടുത്തത്‌ എന്തിനാണ്?
രണ്ടായിരത്തി ആറ് ലോക കപ്പ്‌ ഫുട്ബോള്‍ ഫൈനലില്‍ മറ്റെരാസി സിദാനെ ഭീകരവാദിയെന്നു വിളിച് അധിക്ഷേപിച്ചു.
ഭീകരവാദികള്‍ മാന്യന്മാരാണ്. ഈ മാന്യത കണ്ടാണ്‌ ഇവോന്‍ രിദ്ദ്ലി മതം മാറിയത്.
കര്‍ക്കാരെ വധത്തിലും പാര്‍ലമെന്റ് ആക്രമണത്തിലും സംശയമുണ്ട് .
ഇതൊക്കെ എസ് കെ എസ് എസ് എഫ് എന്ന സംഘടന നടത്തിപ്പോരുന്ന ചില നുണ പ്രചാരണങ്ങള്‍ ആണ്.

അഭി said...

അല്ല ആ പരിപാടി കാണാതെ ശ്രീ ഹുസൈനെ ഇത്രയും വിമര്‍ശിച്ചു ഈ പോസ്റ്റ്‌ ഇടാന്‍ ഹുസൈന്‍ സുശീല്‍ കുമാറിന്റെ മുജ്ജന്മ ശത്രു വല്ലതും ആയിരുന്നോ ?


പുനര്‍ജ്ജന്മം????

സുശീല്‍ കുമാര്‍ said...

ശ്രീ. ഫൈസല്‍,

എനിക്കാരോടും മുന്‍വൈരാഗ്യമൊന്നുമില്ല. അമേരിക്കയോട് പ്രത്യേക താല്പര്യവുമില്ല. മറിച്ച് ഈ ലോകത്ത് ഭീകരവാദത്തെ വളര്‍ത്തുന്നതില്‍ അമേരിക്കയ്ക്കുള്ള പങ്കിനെക്കുറിച്ചും മറിച്ചൊരഭിപ്രായമില്ല. (അപ്പോഴും അമേരിക്ക ഭീകരതയെ ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുന്നത് എന്നും അതേസമയം മതഭീകരതയുടെ വിത്തും വളവും മതത്തില്‍ തന്നെയാണെന്നും നമുക്ക് കാണാന്‍ കഴിയും)

കാണുന്നതിനെയെല്ലാം ഖണ്ഡനമനോഭാവത്തോടെ കാണുന്ന അസുഖത്തെയാണ്‌ ഇവിടെ പരാമര്‍ശിച്ചത്. മുമ്പ് സിനിമാ നടന്‍ ജയന്‍ മരിച്ചപ്പോള്‍ അയാള്‍ മരിച്ചിട്ടില്ല, അമേരിക്കയില്‍ ജീവിച്ചിരിക്കുന്നു എന്ന് പ്രചരിപ്പിച്ചവരുണ്ട്. അതേപോലെ, ജ്യോതിഷപ്രവചനങ്ങള്‍, പറക്കും തളിക, തുങ്കുഷ്ക സ്ഫോടനം, സിറിയസ നിഗൂഡത എന്നിത്യാദി ഗവേഷണങ്ങള്‍ നടാത്തുമ്പോഴും, തന്റെ മതത്തിലെ മൂഡവിശ്വാസത്തെ പുല്‍കാന്‍ യാതൊരു ലജ്ജയുമില്ലാത്ത കാപഠ്യത്തെയും കണ്ടില്ലെന്ന് നടിക്കാനാവില്ല.

വ്യക്തികളോടല്ല, മറിച്ച് നിലപാടുകളോടും മനോഭാവങ്ങളോടുമാണ്‌ ഞാന്‍ പ്രതികരിക്കുന്നത്.

സുശീല്‍ കുമാര്‍ said...

വെട്ടുപോത്ത് പറഞ്ഞതുപോലെ നാല്പത്തെട്ട് മണികൂര്‍ കഴിഞ്ഞാലേ ഡി എന്‍ എ ഫലം കിട്ടൂ എന്നാണത്രെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍ രണ്ട് മണികൂറിനകം റിസല്‍ട്ട് കിട്ടുന്ന സംവിധാനം ഇന്ന് ലഭ്യമാണ്‌.

സുശീല്‍ കുമാര്‍ said...

വെട്ടുപോത്ത് പറഞ്ഞതാണ്‌ കാര്യം..

said...

കണ്ടനം ഒരു ഹോബിയോ ലഷ്യമോ ഒന്നുമല്ല.കണ്ടനം ഒരു ജീവിതം ആണ്.

കണ്ടനം തന്നെയമൃതം
കണ്ടനം തന്നെ ജീവിതം
നകണ്ടനം കണ്ടകന്
മൃതിയേക്കാള്‍ ഭയാനകം

എന്നാണല്ലോ.

പരിണാമം മാത്രമാണ് കണ്ടിച്ചതില്‍ ലേശം ഖടിനമായിപ്പോയത് പല്ല് തെറിച്ചു പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. അമേരിക്കയൊക്കെയെന്തര്!!! ചുമ്മാ പേരക്ക കണ്ടിക്കുന്നതുപോലെ കണ്ടിച്ച് തൂളിച്ച് കളയാനുള്ളതല്ലെ ഉള്ളു.

kaalidaasan said...

>>>>>( അമേരിക്കന്‍ അധികൃതര്‍ മുന്‍പ് ലാദന്റെ മരണത്തെ സംബന്ധിച്ച് ഇങ്ങിനത്തെ അവകാശ വാദം നടത്തിയിട്ടില്ല എന്ന് സുശീല്‍ കരുതുന്നുണ്ടോ ?)<<<<

ഞാന്‍ അങ്ങനെ ഒരവകാശവാദം കേട്ടിട്ടില്ല. എന്നാണത് നടത്തിയതെന്നു ഫൈസല്‍ പറഞ്ഞാല്‍ ഉപകരമായിരുന്നു.

ഹുസൈന്‍ പറയുന്നത്, ലാദന്‍ മുന്‍പേ മരിച്ചതാകാം എന്നാണല്ലോ. എങ്കില്‍ എന്തുകൊണ്ട് ഇതിന്റെ ചിത്രങ്ങളോ വീഡിയോയോ ഇതു വരെ ആരും പുറത്തുവിടാത്തതെന്തുകൊണ്ടെന്ന ചോദ്യത്തിന്‌ ഹുസൈന്‍ ഉത്തരം പറയേണ്ടതല്ലേ.

അടുത്തകാലത്തൊന്നും ബിന്‍ ലാദന്റെ ഇതു സംബന്ധിച്ചുള്ള ചിത്രങ്ങളൊന്നും പുറത്തുവരാനുള്ള സാധ്യതയില്ല. ബിന്‍ ലാദന്റെ മൂന്നു ഭാര്യമാര്‍ പാകിസ്ഥാന്‍ അധികാരികളുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് അവര്‍ തന്നെ പറയുന്നുണ്ട്. ഈ ഭാര്യമാരെ കസ്റ്റഡിയില്‍ എടുക്കാനുണ്ടായ സാഹചര്യവും അതെവിടെ നിന്നാണെന്നും പാക്സിതാനികള്‍ പറഞ്ഞാല്‍ ഹുസൈന്റെ മണ്ടന്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകില്ലേ?

പലരും അഭിപ്രായം പറയുന്നുണ്ട്. ഹുസൈനും അത് പകര്‍ത്തുന്നു. ബിന്‍ ലാദന്‍ തന്നെ ഇല്ല എന്നൊക്കെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അതങ്ങാവര്‍ത്തിച്ചാല്‍ ഹുസൈനോടാരും ഒരു ചോദ്യവും ചോദിക്കില്ലായിരുന്നു.

kaalidaasan said...

>>>>>ഇക്കാര്യത്തിലുള്ള അഭിപ്രായം പറയുകയാണെങ്കില്‍ ഈ ലാദനെ ആദ്യ ഘട്ടത്തില്‍ ആയുധവും മറ്റും നല്‍കി വളര്‍ത്തിയതും അമേരിക്ക തന്നെയാണ് , മുന്‍പ് ആദ്യം സദ്ദാമിനെ വളര്‍ത്തിയ പോലെ .<<<<

അന്ധമായ അമേരിക്കന്‍ വിരോധം വച്ച് ചിലര്‍ ഇതുപോലെയുള്ള അവാസ്തവമായ കാര്യങ്ങള്‍ തല്പര കക്ഷികള്‍ പ്രചരിപ്പിക്കാറുണ്ട്.

അഫ്ഘാനിസ്താനില്‍ മുജാഹിദിനുകളോടൊപ്പം സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്ത അനേകം  മുസ്ലിം തീവ്രവാദികളില്‍ ഒരാള്‍ മാത്രമായിരുന്നു ബിന്‍ ലാദന്‍. അമേരിക്ക ആയുധം നല്‍കിയതൊക്കെ പാകിസ്ഥാനിലെ ഐ എസ് ഐക്കായിരുന്നു. ഐ എസ് ഐ അത് ബിന്‍ ലാദനും അസംഘ്യം മുസ്ലിം തീവ്രവാദികള്‍ക്കും നല്‍കി. കാഷ്മീരില്‍ ഇന്‍ഡ്യക്കെതിരെ പോരാടുന്ന മുസ്ലിം ഭീകരര്‍ക്കും ഐ എസ് ഐ ആയുധവും പരിശീലനവും നല്‍കുന്നുണ്ട്. അമേരിക്കന്‍  പണത്തേക്കാള്‍ കൂടുതല്‍ 
പണം സൌദി അറേബ്യ ഐ എസ് ഐ വഴി മുസ്ലിം തീവ്രവദികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവരെല്ലാം അപ്പോള്‍ ബിന്‍ ലാദനെ വളര്‍ത്തി എന്നു പറയേണ്ടി വരും.

ഇറാക്കിലെ പട്ടാള ഭരണത്തിനെതിരെ പോരാടിയ സദ്ദാമിന്റെ പാര്‍ട്ടിക്ക് അമേരിക്കന്‍ പിന്തുണയുണ്ടായിരുന്നു. അത് സോവിയറ്റ് യൂണിയന്‍ ഇറാക്കില്‍ ഇടപെടാതിരിക്കാനുള്ള അമേരിക്കന്‍ നയത്തിന്റെ ഭാഗവും. സദ്ദാം ഹുസൈന്‍ അധികാരത്തില്‍ വന്നശേഷം 1973ല്‍ അദ്ദേഹം  സോവിയറ്റ് യൂണിയനുമായി 15 വര്‍ഷത്തേക്കുള്ള ഒരു സഹകരണക്കരാര്‍ ഒപ്പുവച്ച് പ്രകടമായി സോയിറ്റ് ചേരിയിലായിരുന്നു. ഇറാനെതിരെ അമേരിക്ക തിരിഞ്ഞപ്പോള്‍ സദ്ദാമിന്റെ ഷിയാ വിരോധം മുതലെടുക്കാന്‍ അമേരിക്ക സദ്ദാമിനെ സഹായിച്ചു. ഇതൊക്കെ സദ്ദാമിനെ വളര്‍ത്തിയതാണെങ്കില്‍ ഇന്‍ഡ്യയെ വളര്‍ത്തിയത് സോവിയറ്റ് യൂണിയനാണെന്നു പറയേണ്ടി വരും.

ഹുസൈനേപ്പോലുള്ള ഇസ്ലാമിസ്റ്റുകള്‍ക്ക് പിന്നണി പാടുകയാണ്‌ ഫൈസല്‍ ഇപ്പോള്‍ ചെയ്യുന്നത്.

ബിന്‍ ലാദനേപ്പോലുള്ള മുസ്ലിം ഭീകാരെ വളര്‍ത്തുന്നതും നില നിറുത്തുന്നതും തീവ്ര മുസ്ലിങ്ങളാണ്. ഇവരെയൊക്കെ രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി അമേരിക്കയും മറ്റ് രാജ്യങ്ങളും ഉപയോഗപ്പെടുത്തുന്നു. നിന്നു കൊടുക്കാന്‍  ആളുകളുള്ളപ്പോള്‍ ആരുമുപയോഗപ്പെടുത്തും.

ബിന്‍ ലാദന്‍ അഫ്ഘാന്സിതാനില്‍ വിശുദ്ധ യുദ്ധം ചെയ്തു എന്ന സത്യം അംഗീകരിക്കാന്‍ മടിയുള്ള ഫൈസലിനൊക്കെ കുറ്റം ചര്‍ത്താന്‍ ആമേരിക്കയുണ്ടല്ലോ. അതിന്റെ കാരണം ബിന്‍ ലാദന്‍ നടത്തിയ വിശുദ്ധ യുദ്ധം തള്ളിപ്പറയാനുള്ള മടിയും. ഇന്‍ഡ്യയിലും ഇസ്ലാമിസ്റ്റുകളുടെ രിതി ഇതുതന്നെ. തടിയന്റവിട നസീറൊക്കെ നടത്തുന്ന വിശുദ്ധയുദ്ധം തെറ്റായി ഇസ്ലാമിസ്റ്റുകള്‍ കാണില്ല. അധ്യാപകന്റെ കൈവെട്ടിയവരെയും തെറ്റുകാരായി കാണില്ല. അതിന്റെ പിന്നില്‍ സാമ്രാജ്യത്വമുണ്ടെന്നൊക്കെ ചുഴിഞ്ഞന്വേഷിച്ചു കണ്ടുപിടിക്കും. ബിന്‍ ലാദനേപ്പോലുള്ള മുസ്ലിം ഭീകരരെ വളര്‍ത്തുന്നത് ഇതു പോലെയുള്ള ഒട്ടകപ്പക്ഷി നിലപാടുകളാണ്.

kaalidaasan said...

>>>>>എപ്പോഴും ഒരു ശത്രു വേണം അമേരിക്കക്ക് അല്ലെങ്കില്‍ ആ രാജ്യത്തിന് നിലനില്‍പ്പില്ല . ലോകത്ത് അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ലേ ആയുധ കച്ചവടം പൊടിപൊടിക്കൂ . അതിനാല്‍ സംഘര്‍ഷഭരിതമായ ഒരു ലോകത്ത് മാത്രമേ അമേരിക്കക്ക് സ്ഥാനമുള്ളൂ എന്ന് അവര്‍ക്ക് നന്നായി അറിയാം ... പാക്കിസ്ഥാന് കാല കാലങ്ങളില്‍ സാമ്പത്തികവും മറ്റു സഹായങ്ങള്‍ വന്‍തോതില്‍ നല്‍കുന്നതും അമേരിക്ക ആണെന്ന് പരസ്യമാണല്ലോ<<<<

മുഖം മോശമായതിനു കണ്ണാടിയെ കുറ്റം പറയുന്ന പോലുണ്ട് ഫൈസലിന്റെ ഈ ആരോപണം. അമേരിക്കയുടെ നയങ്ങളോടെതിര്‍പ്പുള്ള ഒരാളാണു ഞാനും.പക്ഷെ ഫൈസലിന്റെ ഈ ചരിത്രവായനയോട് യോജിപ്പില്ല. ഒരു ശത്രു ഇല്ലെങ്കില്‍  അമേരിക്കക്ക് നിലനില്‍പ്പില്ല എന്നത് ചരിത്രത്തിന്റെ അധികവായനയാണ്.

ലോകത്ത് അസ്വാരസ്യമുണ്ടാകുമ്പോള്‍ ആയുധകച്ചവട ലോബി അത് മുതലെടുക്കും. അമേരിക്കക്കാര്‍ക്ക് മാത്രമേ ആയുധക്കച്ചവടമുള്ളു എന്നത് ഫൈസലിന്റെ മാത്രം ധാരണയാണ്. സംഘര്‍ഷഭരിതമായ ഒരു ലോകത്ത് മാത്രമേ അമേരിക്കക്ക് സ്ഥാനമുള്ളൂ എന്നത് അതിമോഹവും. സംഘര്‍ഷങ്ങളില്ലാതാകുമ്പോള്‍ അമേരിക്ക അപ്രത്യക്ഷമാകും എന്ന മോഹം.

പാകിസ്ഥാന്‌ വളരെയധികം സഹായം അമേരിക്ക നല്‍കിയിട്ടുണ്ട് . നല്‍കുന്നുമുണ്ട്. ആ സഹായം സ്വീകരിച്ച് സാധാരണ ആളുകള്‍ അതൊക്കെ നാടിന്റെ പുരോഗതിക്കു വേണ്ടി ഉപയോഗിക്കും. പക്ഷെ പാകിസ്താന്‍ ചെയ്യുന്നത് അതില്‍ സംഹഭഗവും ഇസ്ലാമിക ഭീകരരെ പരിശീലിപ്പിക്കാനും ലോകം മുഴുവന്‍ ഇസ്ലാമിക ഭീകരരെ കയറ്റി അയക്കാനുമാണ്. ഇന്‍ഡ്യ നേരിടുന്ന വലിയ് വിപത്തുകളീല്‍ ഒന്ന് ഈ ഇസ്ലാമിക ഭീകരര്‍ വിതക്കുന്ന ഭീകരതയും.

അമേരിക്ക ഇതിനു വേണ്ടിയാണീ പണം നല്‍കുന്നതെന്നത് മുഖവിലക്കെടുത്താലും ഇസ്ലാമിക ഭീകരര്‍ അതൊക്കെ സ്വീകരിച്ച് എന്തിനും തയ്യാറായി നില്‍ക്കുന്നു എന്നത് നിഷേധിക്കാനാകാത്ത യാഥാര്‍ത്ഥ്യമാണ്. ബിന്‍ ലാദനൊക്കെ പ്രതിനിധീകരിക്കുന്ന ഒരു ഭീകര ഇസ്ലാം ഉണ്ടെന്നത് അംഗീകരിക്കാന്‍ മടിയുള്ളവര്‍ പാകിസ്താനെയോ അവിടത്തെ ഇസ്ലാമിക നേതക്കളെയോ ഒന്നിനും കുറ്റപ്പെടുത്തില്ല. പണം നല്‍കുന്ന അമേരിക്കയെ കുറ്റപ്പെടുത്തും. അമേരിക്ക പണം നല്‍കുന്നത് നിറുത്തിയാല്‍ ഇസ്ലാമിക ഭീകത ഇല്ലാതകുമെന്നൊക്കെ വിശ്വസിക്കുന്നവരോട് ഒരു നല്ല നമസ്കാരം പറയാതെ വയ്യ.

ബിന്‍ ലാദനെ കൊന്നു കഴിഞ്ഞു. ഇനി പാകിസ്ഥാനെ അമേരിക്ക എങ്ങനെ കൈകാര്യം ചെയ്യാനാണു പോകുന്നതെന്ന് കാത്തിരുന്നു കാണാം. മറ്റൊരു അഫ്ഘാനിസ്താനോ ഇറക്കോ ലിബിയയോ സിറിയയോ ഇന്‍ഡ്യയുടെ അയല്‍ വക്കത്തുണ്ടാകുന്നത് ഏതായാലും ആശാസ്യമല്ല.

Faizal Kondotty said...

@ കാളിദാസന്‍ ,
ചില തെറ്റിദ്ധാരണയുടെ പുറത്താണ് താങ്കള്‍ സംസാരിക്കുന്നത് എന്ന് തോന്നുന്നു ..ആദ്യമായി ഞാന്‍ താങ്കള്‍ ഉദ്ദേശിച്ച പോലെ ഒരു സൊ കാള്‍ഡ് ഇസ്ലാമിസ്റ്റ് അല്ല.. ഇസ്ലാമിക വിശ്വാസം വച്ച് പുലര്‍ത്തുന്നവര്‍ ഒക്കെ അങ്ങിനെ ചില പ്രത്യേക വിഭാഗക്കാര്‍ ആണ് എന്ന് ചിന്തിക്കുന്നതില്‍ എത്രത്തോളം യുക്തി ഉണ്ട് എന്ന് സ്വയം ചിന്തിക്കുക ...

പിന്നെ അമേരിക്കയുടെ ഭീകര മുഖം ലോകത്തിനു അന്യമല്ല എന്നറിയുക .. ഹിരോഷിമ , നാഗസാക്കിയിലെ സിവിലിയന്‍ ജനതയ്ക്ക് നേരെ കൊടും ദുരന്തങ്ങള്‍ വിതച്ച ആറ്റം ബോംബ്‌ വര്‍ഷിച്ചു രസിച്ച ഒരു രാജ്യത്തെ വലിയ (സ്റ്റേറ്റ്) ഭീകരരാജ്യം ആയി കാണാതിരിക്കാന്‍ എന്റെ യുക്തി ബോധം അനുവദിക്കുന്നില്ല ( ഇനി ഇതിനും ന്യായീകരണം ഉണ്ടോ ) .. ലോകത്ത് ഉടനീളം അമേരിക്ക നടത്തിയ നടത്തുന്ന ഇടപെടലുകളും അസത്യ പ്രചാരണങ്ങളും ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും അമേരിക്കയെ ഇക്കാര്യത്തില്‍ വെള്ള പൂശാനും കഴിയില്ല ... ( പ്രസിഡണ്ട്‌ ബുഷി നോട് ഇന്ത്യക്കാര്‍ അങ്ങയെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്ന് പറഞ്ഞു ഇന്ത്യക്കാരന്റെ മാനം ബുഷിന്‌ കാല്‍കീഴില്‍ സമര്‍പ്പിച്ച മന്‍ മോഹന്‍ എന്ന ദാസ്യ മനോഭാവക്കാരനെ പ്പോലെ ഉള്ളവര്‍ക്ക് ഒഴികെ )

ബിന്‍ ലാദനും കൂട്ടര്‍ക്കും ആദ്യ ഘട്ടത്തില്‍ എവിടെ നിന്ന് ആയുധങ്ങളും സഹായങ്ങളും പരിശീലനവും എവിടെ നിന്ന് ലഭിച്ചു എന്ന് കൂടെ ഓര്‍ക്കേണ്ടതുണ്ട് .. ലാദനും കൂട്ടരുടെയും ചെയ്തികളെ അകമഴിഞ്ഞ് സഹായിച്ചവരും ആ കുറ്റം ചെയ്തവരെപ്പോലെ തന്നെയാണ് ...അഫ്ഗാന്‍ യുദ്ധത്തില്‍ ഇത്തരം ഗ്രൂപ്പുകളെ അധാര്‍മ്മികമായി വളര്‍ത്തിയെടുത്ത പാപ ഭാരത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ അങ്കിള്‍ സാമിന് കഴിയുമോ ?

പിന്നെ ലാദനെപ്പോലുള്ളവരുടെ ചെയ്തികളെ അംഗീകരിക്കുന്നവരാണ് അതിനെ പിന്തുടരുന്നവരാണ് മുസ്ലിം പൊതു ജനം മുഴുക്കെ എന്ന് പറഞ്ഞു പരത്താന്‍ താങ്കള്‍ക്ക് ശ്രമിക്കാം (സത്യം അതെല്ലെങ്കിലും )..പക്ഷെ അതിനു വേണ്ടി അമേരിക്കയെ ഇങ്ങനെ വെള്ള പൂശിയെടുക്കാന്‍ വെറുതെ ശ്രമിക്കണോ എന്ന് ചിന്തിക്കുക .

തീവ്രവാദത്തിന്റെ കാര്യം പറയുകയാണെങ്കില്‍ മലെഗാവ് , സംജ്ജോത , തുടങ്ങി നിരവധി സ്ഫോടനങ്ങള്‍ നടത്തിയ വിവിധ ഗ്രൂപ്പുകളും ഉണ്ടെന്നു അറിയുക, ലോകത്ത് പല മത ഗ്രൂപ്പുകളും പലപ്പോഴും അക്രമാസക്തം ആയിട്ടുണ്ടെന്നും അറിയുക , പ്രൊട്ടസ്ടന്റ്റ് ഓര്‍ത്തഡോക്‍സ്‌,കുരിശു യുദ്ധ കലാപങ്ങള്‍ അടക്കം ... അതെല്ലാം മത വിശ്വാസങ്ങളെ പലതരം സ്വാര്‍ത്ഥത ക്ക് വേണ്ടി ഹൈജാക്ക് ചെയ്യുന്നതാണ് എന്നറിയുക ..

പിന്നെ എന്നെപ്പോലെ നിരവധി മുസ്ലിംകള്‍ അടക്കം ധാരാളം ബഹു ജനങ്ങള്‍ ഇടതു മതേതര മൂല്യങ്ങളുടെ സരണിയില്‍ ഉറച്ചു നില്‍ക്കുന്നവരാണ് എന്ന് കൂടെ അറിയുക. അത്തരം ആളുകളെ അവരുടെ മത വിശ്വാസം പറഞ്ഞു കമ്പാര്‍ട്ട്മെന്റ് വത്കരിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല എന്ന് കൂടെ ഉണര്ത്തട്ടെ .

ഇലെക്ഷന്‍ ചര്‍ച്ചകളുമായി തിരക്കിലായതിനാല്‍ പിന്നീട് കാണാം ;)

Faizal Kondotty said...

സുശീല്‍ കുമാര്‍ പി പിയുടെ തന്നെ കഴിഞ്ഞ പോസ്റ്റില്‍ നിന്നും
================

"ബിന്‍ലാദന്‍ കൊടും ഭീകരനാണെന്നതില്‍ സംശയമില്ല. എന്നാല്‍ ലാദനെ പാലൂട്ടി വളര്‍ത്തി വലുതാക്കിയത് അമേരിക്കയാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അനുകൂല ഇടതുപക്ഷ ഗവണ്‍മെന്റിനെ അട്ടിമറിക്കാനാണ് ലാദനെയും മറ്റ് മത മൗലികവാദ തീവ്രവാദികളെയും അമേരിക്ക കൂട്ടുപിടിച്ചത്. സൗദി അറേബ്യയുടെയും പാകിസ്ഥാന്റെയും അകമഴിഞ്ഞ സഹായവും അതിനുലഭിച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന സോവിയറ്റ് സൈന്യത്തിന് എതിരെ ആക്രമണം നടത്താന്‍ ലാദനെയും നൂറുകണക്കിനു പ്രവര്‍ത്തകരെയും അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ പരിശീലിപ്പിച്ചു. ഏറ്റവും ആധുനികമായ ആയുധങ്ങള്‍ അവര്‍ക്ക് നല്‍കി. പാകിസ്ഥാനില്‍ നൂറുകണക്കിനു പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി. 'ഇസ്‌ലാമി'നെ രക്ഷിക്കാനുള്ള ജിഹാദാണ് തങ്ങള്‍ നടത്തുന്നതെന്ന് ലാദനും സംഘവും വിശ്വസിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും സോവിയറ്റ് പട്ടാളം പിന്‍മാറുകയും ഇടതുപക്ഷ സര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്തു. ലാദനെ വീരയോദ്ധാവായി അമേരിക്കയും സൗദി അറേബ്യയും പാകിസ്ഥാനും വാഴ്ത്തി."
====================
ഞാനും ഇതൊക്കെത്തന്നെയാണ് പറയാന്‍ ശ്രമിച്ചത് കാളിദാസന്‍ സുഹൃത്തെ .. കൂടാതെ ജപ്പാന്‍ ജനതയുടെ മേല്‍ ക്രൂരമായി ആറ്റം ബോംബ്‌ വര്ഷിച്ചതടക്കം നിരവധി ഹീനമായ ചെയ്തികള്‍ അമേരിക്ക നടത്തിയിട്ടുണ്ടെന്നും .. എന്നെ എതിര്‍ക്കാന്‍ വേണ്ടിയോ ചില താല്പര്യങ്ങള്‍ക്ക് വേണ്ടിയോ ഇതൊന്നും കണ്ടില്ലെന്നു നടിക്കരുത് പ്ലീസ് .. c u then

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

ബിന്‍ ലാദനെ പ്പോലുള്ളവരുടെ നിലപാടുകളോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും , എല്ലാ തരത്തിലുള്ള എല്ലാ മത തീവ്രവാദവും അങ്ങേയറ്റം അപകടകരമാണ് എന്നും ഉള്ള ശക്തമായ നിലപാട് ആണ് എന്നെപ്പോലെ അനേകം പേര്‍ക്കുള്ളത് എന്ന് ആവര്‍ത്തിച്ചു പറയാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുകയാണ് .സഹാനുഭൂതി , നന്മ , നീതി, എന്നിവയ്ക്ക് മുന്‍ തൂക്കം കൊടുത്തുള്ള മത വിശ്വാസം ആണ് വേണ്ടത് എന്നും

സുശീല്‍ കുമാര്‍ said...

ഫൈസല്‍ പറഞ്ഞു:-

"ബിന്‍ ലാദനെ പ്പോലുള്ളവരുടെ നിലപാടുകളോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും , എല്ലാ തരത്തിലുള്ള എല്ലാ മത തീവ്രവാദവും അങ്ങേയറ്റം അപകടകരമാണ് എന്നും ഉള്ള ശക്തമായ നിലപാട് ആണ് എന്നെപ്പോലെ അനേകം പേര്‍ക്കുള്ളത് എന്ന് ആവര്‍ത്തിച്ചു പറയാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുകയാണ് .സഹാനുഭൂതി , നന്മ , നീതി, എന്നിവയ്ക്ക് മുന്‍ തൂക്കം കൊടുത്തുള്ള മത വിശ്വാസം ആണ് വേണ്ടത് എന്നും"

>>> ഫൈസലിന്റെ നിലപാടുകളോട് യോജിക്കുന്നു. മതതീവ്രവാദത്തെ എതിര്‍ക്കുന്നവരാണ്‌ പല മതവിശ്വാസികളും. പക്ഷേ, തീവ്രവാദം വളരുന്നതിന്‌ മതത്തില്‍ തന്നെ ആവശ്യത്തിന് ചേരുവകളുണ്ട് എന്ന, കാര്യത്തിന്റെ കാതലിലേക്ക് വരുമ്പോള്‍ പലരും മതത്തെ കുറ്റവിമുക്തമാക്കി വെളുപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. അത് വെടിമരുന്നുപൊട്ടി അപകടമുണ്ടാകുന്നതില്‍ വെടിമരുനിന്‌ യാതൊരു പങ്കുമില്ല എന്ന വാദത്തിനു തുല്യമാണ്‌. പൊട്ടാനുള്ളതെല്ലാം മതത്തിനകത്തു തന്നെയുണ്ട്. വിശേഷിച്ചും അത് വിചാരത്തിലല്ല, മറിച്ച് വികാരത്തിലാണ്‌ നിലനില്‍ക്കുന്നതിരിക്കെ.

ഇതൊക്കെ ശരിയാണെങ്കിലും നന്മ, നീതി എന്നിവയ്ക്ക് മുന്‍ തൂക്കം കൊടുക്കുന്ന മതവിശ്വാസം കൊണ്ട് സമൂഹത്തിന്‌ കുഴപ്പമൊന്നും വരില്ല എന്ന് കരുതുന്നതില്‍ തെറ്റില്ല, മതവിശ്വാസമുണ്ടായാലേ നന്മൗം നീതിയും പുലരൂ എന്ന് വാശിപിടിക്കേണ്ടാതുമില്ല. മതം നന്മയേക്കാളേറെ സമൂഹത്തെ പിറകോട്ട് വലിക്കുന്നതാണ്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം.

kaalidaasan said...

>>>>ആദ്യമായി ഞാന്‍ താങ്കള്‍ ഉദ്ദേശിച്ച പോലെ ഒരു സൊ കാള്‍ഡ് ഇസ്ലാമിസ്റ്റ് അല്ല..<<<<

ഫൈസല്‍,

താങ്കള്‍ ഒരിസ്ലാമിസ്റ്റാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. ഞന്‍ എഴുതിയത് ഇതാണ്.

ഹുസൈനേപ്പോലുള്ള ഇസ്ലാമിസ്റ്റുകള്‍ക്ക് പിന്നണി പാടുകയാണ്‌ ഫൈസല്‍ ഇപ്പോള്‍ ചെയ്യുന്നത്.

ഹുസൈനെ ന്യായീകരിച്ചു കൊണ്ട് താങ്കളെഴുതിയതിനേപ്പറ്റിയാണു ഞാന്‍  പറഞ്ഞത്.

kaalidaasan said...

>>>>ഇസ്ലാമിക വിശ്വാസം വച്ച് പുലര്‍ത്തുന്നവര്‍ ഒക്കെ അങ്ങിനെ ചില പ്രത്യേക വിഭാഗക്കാര്‍ ആണ് എന്ന് ചിന്തിക്കുന്നതില്‍ എത്രത്തോളം യുക്തി ഉണ്ട് എന്ന് സ്വയം ചിന്തിക്കുക ....<<<<

ഫൈസല്‍,

യുക്തി ഉപയോഗിച്ചു തനെയാണു ഞാന്‍ ചിന്തിച്ചത്. ബിന്‍ ലാദനും ഇസ്ലാമിക വിശ്വാസം വച്ചു പുലര്‍ത്തുന്നയാളാണ്. ബിന്‍ ലാദനും ഹുസൈനും ഫൈസലുമൊക്കെ ഒരേ വിഭാഗക്കാരാണെന്ന് ഫൈസല്‍ പറയുകയാണെങ്കില്‍ എനിക്ക് കൂടുതലൊന്നും പറയാനില്ല.

kaalidaasan said...

>>>>ബിന്‍ ലാദനും കൂട്ടര്‍ക്കും ആദ്യ ഘട്ടത്തില്‍ എവിടെ നിന്ന് ആയുധങ്ങളും സഹായങ്ങളും പരിശീലനവും എവിടെ നിന്ന് ലഭിച്ചു എന്ന് കൂടെ ഓര്‍ക്കേണ്ടതുണ്ട് .. ലാദനും കൂട്ടരുടെയും ചെയ്തികളെ അകമഴിഞ്ഞ് സഹായിച്ചവരും ആ കുറ്റം ചെയ്തവരെപ്പോലെ തന്നെയാണ് ...അഫ്ഗാന്‍ യുദ്ധത്തില്‍ ഇത്തരം ഗ്രൂപ്പുകളെ അധാര്‍മ്മികമായി വളര്‍ത്തിയെടുത്ത പാപ ഭാരത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ അങ്കിള്‍ സാമിന് കഴിയുമോ ?
<<<<



ഫൈസല്‍,

ഇങ്ങനെ ന്യയീകരിച്ചല്‍ ലോകത്തുള്ള ഏത് അക്രമ പ്രവര്‍ത്തികളെയും നമുക്ക് ന്യായീകരിക്കാം.

ലാദന്റെയും കൂട്ടരുടെയും ഏത് ചെയ്തികളെ ആണ്‌ അമേരിക്ക അകമഴിഞ്ഞു സഹായിച്ചത്? ഇസ്ലാമിക ഭീകരതയെയായിരുന്നോ? ആണെന്നാണു ഫൈസല്‍ പറയുന്നതെങ്കില്‍  കഷ്ടമെന്നേ എനിക്കു പറയാനുള്ളു.

സോവിയറ്റ് യൂണിയനെതിരെ അഫ്ഘാനിസ്താനില്‍ യുദ്ധം ചെയ്ത എല്ലാരേയും ഐ എസ് ഐ സഹായിച്ചിട്ടുണ്ട്. അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. ബി ലാദനെയം ​കൂട്ടരെയും വളര്‍ത്തിയെടുത്തിട്ടുമുണ്ട്. അതിന്റെ ഉത്തരവാദിത്തം പാക്സിതാനും ഐ എസ് ഐക്കുമല്ലേ? ബിന്‍ ലാദനെയും കൂട്ടരെയും വളര്‍ത്തിയെടുക്കണമെന്ന് അമേരിക്ക പ്രത്യേകം അവശ്യപെട്ടതായോ അമേരിക്ക അങ്ങനെ ചെയ്തതായോ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ ഫൈസല്‍ ആരോപിക്കുന്നത്? വെറുമൊരനുമാനം മാത്രമല്ലേ ഇത്?

ആഗോളവ്യാപകമായി സോവിയറ്റ് യൂണിയനെതിരെ അമേരിക്ക നിലപടു സ്വീകരിച്ചിട്ടുണ്ട്. അഫ്ഘാനിസ്താനില്‍ അതിനുവേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്. അഫ്ഘാനിസ്ഥാനില്‍ നിന്നും സോവിയറ്റ് യൂണിയന്‍ പിന്‍മാറിയപ്പോള്‍ അതും അവസാനിച്ചു. താലിബന്‍ അവിടെ അധികാരത്തിലെത്തിയതിനുശേഷമാണ്, ബിന്‍ ലാദന്‍ ഇസ്ലാമിക ഭീകരതയുടെ മുഖം അണിഞ്ഞു തുടങ്ങിയത്. ആ ഭീകരതയെ അമേരിക്ക എതിര്‍ത്തിട്ടുമുണ്ട്. ഇതൊക്കെയല്ലേ ഫൈസലേ യാഥാര്‍ത്ഥ്യങ്ങള്‍?

അന്ധമായ അമേരിക്കാ വിരോധമുള്ളതുകൊണ്ടാണ്,അഫ്ഗാന്‍ യുദ്ധത്തില്‍ ഇത്തരം ഗ്രൂപ്പുകളെ അധാര്‍മ്മികമായി അമേരിക്ക വളര്‍ത്തിയെടുത്തു എന്നൊക്കെ ഫൈസല്‍ ആരോപിക്കുന്നത്. അമേരിക്ക ഒരു ഗ്രൂപ്പിനെയും വളര്‍ത്തിയെടുത്തിട്ടില്ല. സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്ത ഒറ്റ ഗ്രൂപ്പിനെ സഹായിച്ചിട്ടുണ്ട്. അത്രമാത്രം. ബന്‍ ലാദന്‍ അനേകം പോരാളികളിലൊരാളും. ഫൈസല്‍ ഒന്നുകില്‍ ഇതൊന്നും മനസിലാക്കാതെ മറ്റാരോ പറയുന്നത് കടമെടുക്കുന്നു. അല്ലെങ്കില്‍ ഫൈസലിനും ഇതില്‍ ഹുസൈനേപ്പോലെ എന്തോ അജണ്ടയുണ്ട്.

kaalidaasan said...

>>>>പിന്നെ ലാദനെപ്പോലുള്ളവരുടെ ചെയ്തികളെ അംഗീകരിക്കുന്നവരാണ് അതിനെ പിന്തുടരുന്നവരാണ് മുസ്ലിം പൊതു ജനം മുഴുക്കെ എന്ന് പറഞ്ഞു പരത്താന്‍ താങ്കള്‍ക്ക് ശ്രമിക്കാം (സത്യം അതെല്ലെങ്കിലും )..പക്ഷെ അതിനു വേണ്ടി അമേരിക്കയെ ഇങ്ങനെ വെള്ള പൂശിയെടുക്കാന്‍ വെറുതെ ശ്രമിക്കണോ എന്ന് ചിന്തിക്കുക .
<<<<


ഫൈസല്‍,

ലാദനെപ്പോലുള്ളവരുടെ ചെയ്തികളെ പിന്തുടരുന്നവരാണ് മുസ്ലിം പൊതു ജനം മുഴുക്കെ എന്ന് ഞാന്‍ പറഞ്ഞു പരത്തിയില്ല.

സുശീല്‍ ഇവിടെ ചൂണ്ടിക്കാണിച്ചതുപോലെ, തീവ്രവാദം വളരുന്നതിന്‌ മതത്തില്‍ തന്നെ ആവശ്യത്തിന് ചേരുവകളുണ്ട് എന്ന, കാര്യത്തിന്റെ കാതലിലേക്ക് വരുമ്പോള്‍ പലരും മതത്തെ കുറ്റവിമുക്തമാക്കി വെളുപ്പിക്കാന്‍ ശ്രമിക്കുന്ന, നിലപാടാണു താങ്കള്‍ക്കുമുള്ളതെന്നു പറഞ്ഞാല്‍ കോപിക്കരുത്. ബിന്‍ ലാദനൊക്കെ ഭീകരതയിലേക്ക് പോയത് ഇസ്ലാമിന്റെ ചേരുവുകള്‍ ഉപയോഗിച്ചു തന്നെയാണ്. അത് മുസ്ലിങ്ങള്‍ക്ക് പൊതുവെ അലോസരമുണ്ടാക്കുന്നു. ഈ അലോസരം മൂടിവയ്ക്കാനുള്ള ശ്രമമാണ്, അമേരിക്കയെ പ്രതിക്കൂട്ടിലാക്കാനുള്ള ഈ ശ്രമവും.

ബിന്‍ ലാദന്‍ ചെയ്ത ഭീകരപ്രവര്‍ത്തികളുടെ ഉത്തരവാദിത്തം അദ്ദേഹം പിന്തുടരുന്ന ഇസ്ലാമിലും അതിനദ്ദേഹത്തെ സഹായിച്ച ഇസ്ലാമിക ഭരണകൂടങ്ങളിലും സംഘടനകളിലുമാണ്. ഇത് പറയുന്നത് അമേരിക്കയെ വെള്ള പൂശുന്നതാണെന്ന് മനസിലാക്കിയാലും എനിക്ക് വിരോധമില്ല. അമേരിക്ക അഫ്ഘാനിസ്താനില്‍ സോവിയറ്റ് യൂണിയനെതിരെ യുദ്ധം ചെയ്യാന്‍ സഹായിച്ചത് ബിന്‍ ലാദന്റെ ഇസ്ലാമിക ഭീകരതയെ സഹായിച്ചതാണെന്നു പറയുന്ന ഫൈസലിനോട് എനിക്ക് ശരിക്കും സഹതാപം തോന്നുന്നു.

kaalidaasan said...

>>>>തീവ്രവാദത്തിന്റെ കാര്യം പറയുകയാണെങ്കില്‍ മലെഗാവ് , സംജ്ജോത , തുടങ്ങി നിരവധി സ്ഫോടനങ്ങള്‍ നടത്തിയ വിവിധ ഗ്രൂപ്പുകളും ഉണ്ടെന്നു അറിയുക, ലോകത്ത് പല മത ഗ്രൂപ്പുകളും പലപ്പോഴും അക്രമാസക്തം ആയിട്ടുണ്ടെന്നും അറിയുക , പ്രൊട്ടസ്ടന്റ്റ് ഓര്‍ത്തഡോക്‍സ്‌,കുരിശു യുദ്ധ കലാപങ്ങള്‍ അടക്കം ... അതെല്ലാം മത വിശ്വാസങ്ങളെ പലതരം സ്വാര്‍ത്ഥത ക്ക് വേണ്ടി ഹൈജാക്ക് ചെയ്യുന്നതാണ് എന്നറിയുക ..
<<<<


ഫൈസല്‍,

ലോകത്ത് പല മത ഗ്രൂപ്പുകളും അക്രമാസക്തമായതുകൊണ്ട് ഇസ്ലാമിക ഗ്രൂപ്പും അക്രമാസക്തമായിക്കോട്ടേ എന്ന നിലപാട് അപഹാസ്യമാണ്‌ ഫൈസല്‍. ഇതൊരു ശരാശരി ഇസ്ലമിസ്റ്റിന്റെ നിലപാടാണ്. മുസ്ലിങ്ങള്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന്നുണ്ട് എന്നു പറഞ്ഞാല്‍ ഉടനെ സംഝോത്ഥ, മലേഗാവ്, കുരിശുയുദ്ധ കഥകളുമായി ഇസ്ലാമിസ്റ്റുകള്‍  ചാടിവീഴും.

കുരിശുയുദ്ധം ആരുടെയും സ്വര്‍ത്ഥതക്ക് വേണ്ടി ചെയ്ത യുദ്ധമായിരുന്നില്ല. ക്രിസ്ത്യാനികളുടെ വിശുദ്ധ നാടുകള്‍ മുസ്ലിങ്ങള്‍ പിടച്ചടക്കിയത് മോചിപ്പിക്കാന്‍ നടത്തിയ യുദ്ധങ്ങളായിരുന്നു. അത് നേരിട്ട് യുദ്ധം പ്രഖ്യാപിച്ച് ഏറ്റുമുട്ടിയതായിരുന്നു. അതും ബിന്‍ ലാദന്‍ ബോംബ് വച്ച് ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കുന്നതും ഒരേ തലത്തില്‍ കാണുന്ന ഫൈസലിനൊരു നല്ല നമസ്കാരം കൂടി.

kaalidaasan said...

>>>>പിന്നെ എന്നെപ്പോലെ നിരവധി മുസ്ലിംകള്‍ അടക്കം ധാരാളം ബഹു ജനങ്ങള്‍ ഇടതു മതേതര മൂല്യങ്ങളുടെ സരണിയില്‍ ഉറച്ചു നില്‍ക്കുന്നവരാണ് എന്ന് കൂടെ അറിയുക. അത്തരം ആളുകളെ അവരുടെ മത വിശ്വാസം പറഞ്ഞു കമ്പാര്‍ട്ട്മെന്റ് വത്കരിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല എന്ന് കൂടെ ഉണര്ത്തട്ടെ .

<<<<


ഫൈസല്‍,

ഇടതുപക്ഷ ചിന്താഗതിയുള്ളവരോട് എനിക്ക് എന്നും ബഹുമാനമാണ്. ഇവിടെ ചര്‍ച്ച ചെയ്തത് ഹുസൈന്‍ എടുത്ത ചില നിലപാടുകളേക്കുറിച്ചാണ്. ഹുസൈനെ ന്യായീകരിച്ചു കൊണ്ട് താങ്കള്‍ പറഞ്ഞ കാര്യങ്ങളെയാണു ഞാന്‍ എതിര്‍ത്തത്. മുസ്ലിമായ ഫൈസല്‍ അല്ല വേറെ ഏത് മതവിശ്വാസി ഈ അഭിപ്രായങ്ങള്‍ പറഞ്ഞാലും എന്റെ പ്രതികരണം ഇതു തന്നെയായിരിക്കും. ഇതില്‍ വ്യക്തിപരമായ യാതൊന്നുമില്ല.

ഇസ്ലാമിനെ വിമര്‍ശിച്ചു ഞാന്‍ എഴുതിയ ഒരു പോസ്റ്റില്‍ താങ്കളുമായി സംവാദം നടത്തിയപ്പോള്‍ താങ്കള്‍ ഇസ്ലാമിന്റെ കമ്പാര്‍ട്ട് മെന്റില്‍ കയറി നിന്നല്ലേ അത് ചെയ്തത്? സ്വയം ഒരു കമ്പാര്‍ട്ട്മെന്റില്‍ കയറി നിന്നിട്ട് മറ്റുള്ളവര്‍ കമ്പാര്‍ട്ട്മെന്റ് വത്കരിക്കുന്നു എന്നാക്ഷേപിക്കുന്നത് യുക്തി സഹമാണോ ഫൈസല്‍?

സുശീല്‍ കുമാര്‍ said...

ഗൂഗിളിലെ പ്രശ്നങ്ങള്‍ കൊണ്ട് ചില കമന്റുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്, അത് മെയിലില്‍ നിന്നും എടുത്തു പുനസ്ഥാപിക്കാന്‍ ശ്രമിക്കാം.

..naj said...

Faizal Kondotty said...
......മാത്രമല്ല ലാദന്‍ മരണപ്പെട്ടു എന്ന് മുന്‍പും അമേരിക്ക വ്യാജ അവകാശ വാദം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി ..

A person died several times, is Bin Laden, by media, and even by FOX NEWS, for details just google it, will get bundle of blunders for people who listen blunders !