പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Tuesday, September 7, 2010

സമൂഹത്തിന്റെ പ്രതികരണ ശേഷി നിര്‍ജീവമായി - പി.എം. ആന്റണി
നിലമ്പൂര്‍: സമൂഹത്തിന്റെ പ്രത്യേകിച്ചും കേരളീയരുടെ പ്രതികരണശേഷി നിര്‍ജീവമായതായി നാടകകൃത്ത് പി.എം. ആന്റണി പറഞ്ഞു. കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി നിലമ്പൂരില്‍ സംഘടിപ്പിച്ച മതഭീകരവാദത്തിന്റെ ഇരകളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജബാര്‍ അധ്യക്ഷത വഹിച്ചു. ഷംസുപുന്നക്കല്‍, എം. ഫൗസിയ, മുസ്തഫ പുല്ലാര, ആന്റണി പെരിന്തല്‍മണ്ണ, അബ്ദുള്‍ ഷമീഹ് എടക്കര, റോയ് ചെമ്പന്‍കൊല്ലി, അഷ്‌റഫ് താളിപ്പാടം.

ചേക്കുണ്ണി, കെ. അബൂബക്കര്‍, റഫീക്ക് മംഗലശ്ശേരി എന്നിവര്‍ വിവിധ ഭീകരവാദികളില്‍ നിന്നേല്‍ക്കേണ്ടിവന്ന മര്‍ദ്ദനങ്ങളെയും പീഡനങ്ങളെയും കുറിച്ച് വിവരിച്ചു. എ.ഐ.വൈ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ലെനിന്‍ദാസ്, ബഷീര്‍ ചുങ്കത്തറ, അഡ്വ. കെ. കെ. രാധാകൃഷ്ണന്‍, ഡോ. സജീവ്, കെ. അരുണ്‍കുമാര്‍, അഡ്വ. ബിജുജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

സംഗമത്തിന് പാറക്കല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ടി.ജെ. ജോസഫിനെ തിരച്ചെടുക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ ടൗണില്‍ പ്രകടനവും നടത്തി.

2 comments:

അപ്പൂട്ടൻ said...

സുശീൽ,
സമൂഹത്തിന്റെ പ്രതികരണശേഷി ഇല്ലാതായതാണോ? സത്യത്തിൽ സമൂഹം എന്നാണ്‌ പ്രതികരിച്ചിട്ടുള്ളത്‌? രാജഭരണകാലത്തൊന്നും സമൂഹികപ്രശ്നങ്ങളിൽ (ക്രൂരനായ ഭരണാധികാരി അല്ലാത്ത അവസ്ഥയിലൊഴികെ) പൊതുസമൂഹം ഫലപ്രദമായി ഇടപെട്ടതായി അറിവില്ല. നമ്മുടെ സ്വാതന്ത്ര്യസമരം പോലും വിദേശഭരണത്തിനെതിരായിരുന്നു, സാമൂഹികതിന്മകൾക്കെതിരായിരുന്നില്ല.

പ്രതികരിക്കാൻ എന്നും ആളുകളുണ്ടായിരുന്നു, പക്ഷെ പൊതുജനത്തിലെ ഭൂരിപക്ഷവും നിർജ്ജീവം തന്നെയായിരുന്നു. ചില ട്രാൻസിഷൻ ഫേസുകളിലൊഴികെ ഇതുതന്നെയായിരുന്നു അവസ്ഥയും (ജനാധിപത്യത്തിന്റെ തുടക്കം ഉദാഹരണം). ആ exceptions വെച്ച്‌ ഇന്ന് നമുക്ക്‌ പ്രതികരണശേഷി നഷ്ടമായി എന്ന് പറയാനാവില്ല. Because that is more like an exception than a norm.

സാധാരണ സംഭവിക്കാറ്‌ ചിന്തിക്കാനും പ്രവർത്തിക്കാനും സന്നദ്ധരായ ഒരു ന്യൂനപക്ഷത്തിന്റെ ബോധവൽക്കരണമാണ്‌, ഏത്‌ മാറ്റത്തിനും അത്‌ അനിവാര്യമാണുതാനും. ആ ബോധവൽക്കരണത്തോട്‌ അനുഭാവം (പ്രകടമായോ അല്ലാതെയോ) ഉണ്ടാവുക മാത്രമാണ്‌ സ്വാഭാവികമായ സമൂഹത്തിന്റെ പ്രതികരണം. സമൂഹങ്ങളിലെ പരിണാമം അവിടെ തുടങ്ങുന്നു, ഒറ്റയടിയ്ക്കുള്ള മാറ്റങ്ങളല്ല, വളരെ സ്വാഭാവികമായ സമയമെടുക്കുന്ന പരിണാമം.

Just my thoughts, am ready to correct them if they are wrong.

സുശീല്‍ കുമാര്‍ പി പി said...

അപ്പൂട്ടന്‍ എനിക്ക് ഈ അഭിപ്രായത്തോട് പൂര്‍ണ്ണ യോജിപ്പാണുള്ളത്.