പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Monday, September 6, 2010

മതങ്ങള്‍ വിശ്വാസികളെ വേര്‍തിരിക്കുന്നു: സ്വാമി അഗ്‌നിവേശ്


കൊച്ചി:  മതങ്ങള്‍ വിശ്വാസികളെ കൂട്ടിയോജിപ്പിക്കുകയല്ലെന്നും വിശ്വാസങ്ങളുടെ വേലികള്‍കൊണ്ട് വേര്‍തിരിക്കുകയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് പറഞ്ഞു.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ റിലീജിയസ് ഫ്രീഡത്തിന്റെ നേതൃത്വത്തില്‍ കലൂര്‍ റിന്യുവല്‍ സെന്ററില്‍ നടക്കുന്ന ലോക മതസമ്മേളനത്തില്‍ 'മനുഷ്യാവകാശങ്ങള്‍ പരിപോഷിപ്പിക്കുന്നതില്‍ മതങ്ങള്‍ക്കുള്ള പങ്ക്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി അഗ്‌നിവേശ്. ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ക്ക് നിരക്കുന്ന പ്രവൃത്തികളല്ല ഭൂരിഭാഗം മതനേതൃത്വവും അനുവര്‍ത്തിക്കുന്നത്. തങ്ങളുടെ മതത്തിനുപരിയായി മറ്റൊന്നുമില്ലെന്ന് അനുയായികളെ വിശ്വസിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.  സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ കുട്ടിയുടെ ജാതി രേഖപ്പെടുത്തണമെന്ന  നിര്‍ദ്ദേശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവിടെ എഴുതിച്ചേര്‍ക്കുന്നത് മാതാപിതാക്കളുടെ മതമാണ്; കുട്ടിയുടേതല്ല.   മതം തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും പിറന്നുവീണ മതത്തില്‍ത്തന്നെ തുടരണമെന്ന നിഷ്‌കര്‍ഷ ഒരാളുടെ മതസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതാണെന്നും  അദ്ദേഹം പറഞ്ഞു.
പിറന്നുവീഴുന്ന ഒരു കുഞ്ഞിന് സ്വന്തം ജാതി നിര്‍ണ്ണയിക്കാന്‍ കഴിയില്ല. പക്ഷേ ഒന്നുമറിയാത്ത പ്രായത്തില്‍ അവനെ മതനിയമങ്ങളില്‍കുരുക്കിയിടുന്നത് തെറ്റാണ്. ലഭ്യമാകുന്ന അറിവുകളുടെ വെളിച്ചത്തില്‍ സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കു കൊടുക്കുമ്പോഴാണ് യഥാര്‍ത്ഥ മതസ്വാതന്ത്ര്യം അന്വര്‍ത്ഥമാകുന്നത്. പതിനെട്ടുവയസ്സിനുശേഷം തന്റെ മതം തിരഞ്ഞെടുക്കാനുള്ള അവകാശം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടാകണം.
ഇന്ന് മതങ്ങള്‍ വേര്‍തിരിച്ചറിയപ്പെടുന്നത് അനുവര്‍ത്തിക്കപ്പെടുന്ന ചടങ്ങുകളിലുടെയും ആരാധിക്കപ്പെടുന്ന ദൈവങ്ങളുടെ പേരിലൂടെയും വിശ്വാസ സംഹിതകളിലൂടെയും തികച്ചും അശാസ്ത്രീയമായ നിലപാടുകളിലൂടെയും മറ്റുമാണ്. അതിനു പകരം സാമൂഹ്യതിന്മകള്‍ക്കും പെണ്‍ഭ്രൂണഹത്യയ്ക്കും വര്‍ഗ്ഗ-വര്‍ണ്ണ-സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കും ലിംഗ അസമത്വങ്ങള്‍ക്കുമെതിരെ ഉറച്ച നിലപാടെടുക്കാന്‍ കഴിയുന്ന ആഗോള ആത്മീയത കൈവരിക്കുകയാണ് മതങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

15 comments:

സുശീല്‍ കുമാര്‍ said...

ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ക്ക് നിരക്കുന്ന പ്രവൃത്തികളല്ല ഭൂരിഭാഗം മതനേതൃത്വവും അനുവര്‍ത്തിക്കുന്നത്. തങ്ങളുടെ മതത്തിനുപരിയായി മറ്റൊന്നുമില്ലെന്ന് അനുയായികളെ വിശ്വസിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ കുട്ടിയുടെ ജാതി രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അവിടെ എഴുതിച്ചേര്‍ക്കുന്നത് മാതാപിതാക്കളുടെ മതമാണ്; കുട്ടിയുടേതല്ല. മതം തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും പിറന്നുവീണ മതത്തില്‍ത്തന്നെ തുടരണമെന്ന നിഷ്‌കര്‍ഷ ഒരാളുടെ മതസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു

IndianSatan.com said...

മറ്റു മതങ്ങളേ ബഹുമാനിക്കുന്നത് പാപം ആണ് എന്ന്‌ പണ്ടൊരു മതനേതാവ് എന്നോട് പറഞ്ഞിട്ടുണ്....

ഇന്ന് അത്തരം നേതാക്കന്മാര്‍ ആണ് കുടുതല്‍,

ക്രിസ്ത്യാനി നിലവിളക്ക് കത്തിക്കരുത്, സിന്ദൂരം തൊടരുത്, ഉത്സവം കൂടരുത്, പ്രസാദം കഴിക്കരുത്, ചക്ക, മാങ്ങ, തേങ്ങ എന്നൊക്കേ പറഞ്ഞു കൊറേ മണ്ടന്‍ അച്ചന്മാരും ഇറങ്ങിയിട്ടുണ്ട്......

ശ്രീജിത് കൊണ്ടോട്ടി. said...

വളരെ പ്രസക്തമായ ഒരു നിരീക്ഷണം തന്നെ അഗ്നിവേശിന്റേത്..
>>>സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ കുട്ടിയുടെ ജാതി രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. <<<

ഇങ്ങനെ ഒരു ആശയം ഏഴാംക്ലാസിലെ ഒരു പാഠപുസ്തകത്തില്‍ കൊണ്ടുവന്നപ്പോഴേക്കും നാടുമുഴുക്കെ അക്രമം അഴിച്ചുവിട്ട ഇടയലെഖനക്കാരും പുസ്തകങ്ങള്‍ കത്തിച്ച അക്ഷരവൈരികള്‍ ആയ ജീവനില്ലാത്ത രാഷ്ട്രീയ മത സംഘടനകളും ഇപ്പോഴും അവിടെ തന്നെ ഉണ്ടല്ലോ. ജാതിയും മതവും കുടുംബസ്വത്തുപോലെ ഓരോ വ്യക്തിയുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്ന സങ്കുചിത നടപടികളെ ശക്തമായി എതിര്‍ക്കണം... ആശംസകള്‍..

സന്തോഷ്‌ said...

>> ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ക്ക് നിരക്കുന്ന പ്രവൃത്തികളല്ല ഭൂരിഭാഗം മതനേതൃത്വവും അനുവര്‍ത്തിക്കുന്നത്. തങ്ങളുടെ മതത്തിനുപരിയായി മറ്റൊന്നുമില്ലെന്ന് അനുയായികളെ വിശ്വസിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. <<

ഇതേ സ്വാമി അഗ്നിവേശ് തന്നെ പ്രബോധനം എന്ന ഇസ്ലാമിക പ്രസിദ്ധീകരണത്തില്‍ ഇസ്ലാം മതത്തെയും മുഹമ്മദ്‌ നബിയും കുറിച്ച് എഴുതിയ ഒരു ലേഖനം ബീമാപള്ളി എന്ന ബ്ലോഗില്‍ ലഭ്യമാണ്. അവിടെ അദ്ദേഹം പറഞ്ഞിരിക്കുന്ന വാക്കുകളും, സുശീല്‍ ഈ ലേഖനത്തില്‍ എഴുതിയിരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളും പരസ്പര വിരുദ്ധങ്ങള്‍ ആണ്. ഇസ്ലാമിക പ്രസിദ്ധീകരണത്തില്‍ എഴുതുമ്പോള്‍ ഇസ്ലാം മികച്ചത്, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ റിലീജിയസ് ഫ്രീഡത്തിനു വേണ്ടി സംസാരിക്കുമ്പോള്‍ മതങ്ങള്‍ എല്ലാം മനുഷ്യരെ വിശ്വാസങ്ങളുടെ വേലികള്‍കൊണ്ട് വേര്‍തിരിക്കുന്നവ...... ഒരുതരം ഞാണിന്മേല്‍ കളി

മലമൂട്ടില്‍ മത്തായി said...

All the religious leaders were together in denouncing the new text books. So you cannot blame them for lack of Unity.

സുശീല്‍ കുമാര്‍ said...

സ്വാമി അഗ്നിവേശിന്റെ ലേഖനം പ്രബോധനത്തില്‍ വായിച്ചിരുന്നു.

Unknown said...

പ്രവാചക ജീവിതം
നമ്മോട് ആവശ്യപ്പെടുന്നത്

സ്വാമി അഗ്നിവേശ്
വിഗ്രഹഭഞ്ജനത്തിലൂടെ ഏകദൈവത്വം ഊട്ടിയുറപ്പിച്ച പ്രവാചകന്റെ അനുയായികളില്‍ വലിയൊരു വിഭാഗം ഇന്നിപ്പോള്‍ എന്തുകൊണ്ടാകും ശവകുടീരങ്ങള്‍ തേടിപ്പോകുന്നത്? അവിടെ ചാദറും പുഷ്പമാല്യങ്ങളും അര്‍പ്പിക്കാന്‍ തിരക്കു കൂട്ടുന്നത്? വാര്‍ഷിക ഉത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്?
http://www.prabodhanam.net/html/issues/Pra_27.2.2010/agnivesh.pdf

..naj said...

""പിറന്നുവീഴുന്ന ഒരു കുഞ്ഞിന് സ്വന്തം ജാതി നിര്‍ണ്ണയിക്കാന്‍ കഴിയില്ല. ലഭ്യമാകുന്ന അറിവുകളുടെ വെളിച്ചത്തില്‍ സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കു കൊടുക്കുമ്പോഴാണ് യഥാര്‍ത്ഥ മതസ്വാതന്ത്ര്യം അന്വര്‍ത്ഥമാകുന്നത്. പതിനെട്ടുവയസ്സിനുശേഷം തന്റെ മതം തിരഞ്ഞെടുക്കാനുള്ള അവകാശം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടാകണം.സാമൂഹ്യതിന്മകള്‍ക്കും പെണ്‍ഭ്രൂണഹത്യയ്ക്കും വര്‍ഗ്ഗ-വര്‍ണ്ണ-സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കും ലിംഗ അസമത്വങ്ങള്‍ക്കുമെതിരെ ഉറച്ച നിലപാടെടുക്കാന്‍ കഴിയുന്ന ആഗോള ആത്മീയത കൈവരിക്കുകയാണ് മതങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.""

Good one !
Susheel, I am with him

സുശീല്‍ കുമാര്‍ said...

നാജ്,

ഈ എടുത്തുചാട്ടം നല്ലവണ്ണം ആലോചിച്ചിട്ടുതന്നെയാണോ? എങ്കില്‍ അത്മാര്‍ത്ഥമായും സ്വാഗതം ചെയ്യുന്നു.

താങ്കള്‍ അദ്ദേഹത്തിന്റെ കൂടെയാണോ? എങ്കില്‍ പറയുക- കുഞ്ഞിലേ മതം തലയില്‍ കുത്തിക്കയറ്റുന്ന മദ്രസ്സാ സംബ്രദായം ആവശ്യമാണോ? പതിനെട്ട് വയസ്സിനുശേഷം മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ താങ്കളുടെ മതം അംഗികരിക്കുമെന്നു്‌ കരുതുന്നുണ്ടോ? എങ്കില്‍ പിന്നെ 'മതമില്ലാത്ത ജീവന്റെ പേരില്‍' ഇത്ര ഭീകരമായ കോലാഹലങ്ങള്‍ എന്തിനുണ്ടാക്കി? ചാടിക്കയറി അഭിപ്രയം തട്ടിവിടും മുമ്പ് നല്ല വണ്ണം ചിന്തിക്കണം നാജ്..

അഭിപ്രായത്തില്‍ ഉറച്ചുനിന്നാല്‍ താങ്കളും മതവിരുദ്ധനായി മുദ്ര കുത്തപ്പെടാം.. സൂക്ഷിക്കുക..താങ്കള്‍ക്കത് താങ്ങാനായെന്നുവരില്ല...

സുരേഷ് ബാബു വവ്വാക്കാവ് said...

സ്വാമി അഗ്നിവേശിന്റെ അവസരത്തിനൊത്ത് മാറുന്ന അഭിപ്രായങ്ങൾ ആശ്രയിക്കത്തക്കതല്ല.

ഒരു യാത്രികന്‍ said...

ശ്ലാഘനീയമായ കാഴ്ചപാട്....അഭിനന്ദനാര്‍ഹം പക്ഷെ പ്രായോഗികത??.........സസ്നേഹം

നന്ദന said...

സുശീൽ, ഇങ്ങനെയൊരു നീക്കം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് താങ്കൾ കരുതുന്നുണ്ടോ അങിനെയുണ്ടായാൽ വിരലിലെണ്ണാവുന്നവർ പോലും മതത്തിൽ കാണത്തില്ല. പക്ഷെ ഇത് മുന്നിൽ കണ്ട് ഒരു മതക്കരും ഇത്തരമൊരു ശ്രമത്തിന്ന് അനുവാദം കൊടുക്കത്തില്ല.

..naj said...

susheel said,
""മതം തലയില്‍ കുത്തിക്കയറ്റുന്ന മദ്രസ്സാ സംബ്രദായം ആവശ്യമാണോ?""
....
മതം കുത്തി കയറ്റുന്നില്ല എന്നാണു അതിന്റെ സിലബസ് നോക്കുമ്പോള്‍ മനസ്സിലാകുന്നത്‌, തികച്ചും മനുഷ്യനെ സ്നേഹിക്കനമെന്നും, കളവു പറയരുതെന്നും, മറ്റുള്ളവരെ കുറ്റം പയരുതെന്നുമോക്കെയുള്ള സന്മാര്‍ഗ്ഗ പാഠമാണ് കുട്ടികള്‍ക്ക് പകരുന്നത്..
ഉപദ്രവകരമായ എന്തെങ്കിലും ഉണ്ടെങ്കില്‍ മാറ്റേണ്ടത് തന്നെ.
താങ്കള്‍ പറയുന്ന അതെ മദ്രസയില്‍ പഠിച്ച ആളാണല്ലോ ജബ്ബാര്‍ മാഷും, പിന്നീട് യുക്തിവാദി ആയ സ്വാതന്ത്ര്യത്തില്‍ ആരും ഒന്നും പറഞ്ഞില്ലല്ലോ.
അതെ സ്വാതന്ത്ര്യം ഞാന്‍ ഉപയോഗിച്ചാല്‍ ആരും ഒന്നും പറയില്ല. അത് പോലെ തന്നെയല്ലേ സുശീലും ! ഈ സ്വാതന്ത്ര്യം എപ്പോ ആയാലും എന്താകാനും ഉണ്ട്, ആവശ്യമുള്ളവര്‍ക്ക്, അതിനു മതം തടസ്സമല്ല എന്നത് താങ്കളെ പോലുള്ളവര്‍ ഉദാഹരണം.

സുശീല്‍ കുമാര്‍ said...

പരസ്പരവിരുദ്ധമായ അഭിപ്രായങ്ങള്‍ പറയുന്നവരോട് സംവദിക്കുന്നതില്‍ അര്‍ത്ഥമില്ല. മദ്രസ്സയില്‍ മതമല്ലാതെ പിന്നെ എന്താണ്‌ പഠിപ്പിക്കുന്നത്?

"തികച്ചും മനുഷ്യനെ സ്നേഹിക്കനമെന്നും, കളവു പറയരുതെന്നും, മറ്റുള്ളവരെ കുറ്റം പയരുതെന്നുമോക്കെയുള്ള സന്മാര്‍ഗ്ഗ പാഠമാണ് കുട്ടികള്‍ക്ക് പകരുന്നത്.."

ഇത്‌ പഠിപ്പിക്കാന്‍ മുസ്ലിം കുട്ടികള്‍ക്ക്‌ മാത്രമായി മദ്രസ്സ വേണോ? എല്ലാ കുട്ടികള്‍ക്കുമായി ഒരേ സന്മാര്‍ഗ പാഠശാല പോരേ?
വിവരക്കേട് വിളമ്പുന്നതിനും ഒരതിരുവേണം നാജ്, പറയുന്നതില്‍ കുറച്ചെങ്കിലും ആത്മാര്‍ത്ഥത വേണം.

..naj said...

തികച്ചും മനുഷ്യനെ സ്നേഹിക്കനമെന്നും, കളവു പറയരുതെന്നും, മറ്റുള്ളവരെ കുറ്റം പയരുതെന്നുമോക്കെയുള്ള സന്മാര്‍ഗ്ഗ പാഠമാണ് കുട്ടികള്‍ക്ക് പകരുന്നത്.."

ഇത്‌ പഠിപ്പിക്കാന്‍ മുസ്ലിം കുട്ടികള്‍ക്ക്‌ മാത്രമായി മദ്രസ്സ വേണോ? എല്ലാ കുട്ടികള്‍ക്കുമായി ഒരേ സന്മാര്‍ഗ പാഠശാല പോരേ?

സുശീല്‍,

തീര്‍ച്ചയായും. താങ്കള്‍ അതിനു വേണ്ടി പരിശ്രമിക്കൂ. മനുഷ്യരെ നന്മയുടെ മാര്‍ഗത്തിലേക്ക് മാറ്റുക എന്നതാണ് ഇസ്ലാം.