പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Friday, April 2, 2010

ഇരകളുടെയും വേട്ടക്കാരുടെയും ദൈവം ഒന്നുതന്നെയോ?

'ഗുജറാത്ത് കലാപക്കേസില്‍ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്ത നിമിഷങ്ങള്‍ ദുര്‍ഘടമായിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. തനിക്ക് കൂടുതല്‍ ശക്തി തരാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണെന്നും മോഡി പറഞ്ഞു.'

-വംശഹത്യ കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി ചോദ്യം ചെയ്യപ്പെട്ട മുഖ്യമന്ത്രിയായ നരേന്ദ്രമോഡിയുടെ വാക്കുകളാണിവ.

ഗുജറാത്തില്‍ മതഭ്രാന്തന്മാരുടെ അതിക്രമത്തില്‍ മരിച്ചുവീണ ആയിരങ്ങളും മരിക്കുന്നതിനു മുമ്പ്‌ ദൈവത്തെ പലവട്ടം വിളിച്ചിക്കും. (ഒരു ദൈവവും പ്രതികരിച്ചില്ല.) കൊലപാതകികളും അലറിവിളിച്ചത് ദൈവത്തിന്റെ പേരു തന്നെയായിരുന്നുവല്ലോ!!
------------------------------------------------------------------


അമേരിക്കന്‍ സമ്രാജ്യത്തത്തിന്റെ കൊലക്കയര്‍ ധീരമായി അഭിമുഖീകരിക്കുമ്പോഴും സദ്ദാം ഹുസ്സൈന്‍ ദൈവത്തെ വിളിച്ചിരുന്നു. എന്നാല്‍ ഇറാഖില്‍ നടത്തിയ ഭീകരമായ യുദ്ധത്തെക്കുറിച്ച് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ ന്യായീകരണം ഇത് ദൈവത്തിന്റെ പേരിലുള്ള യുദ്ധമാണ്‌ എന്നായിരുന്നു!!!
------------------------------------------------------------------


മുംബൈ ഭീകരാക്രമണം കസബിനെപ്പോലുള്ളവരെ മുന്നില്‍ നിര്‍ത്തി മതഭീകരവാദികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ദൈവത്തിന്റെ പേരിലായിരുന്നു. തോക്കിന്‍ കുഴലിനുമുന്നില്‍ മരിച്ചുവീഴും മുമ്പ് നിരപരാധികളായ മനുഷ്യരും മനമുരുകി വിളിച്ചിട്ടുണ്ടാകും ദൈവത്തിനെ!!!
------------------------------------------------------------------


പ്രിയ സുഹൃത്തുക്കളേ,

ഈ സംഭവങ്ങളിലെല്ലാം ഇരകളും വേട്ടക്കാരും ഒരേ സമയം വിളിച്ചു പ്രാര്‍ഥിച്ചത് ദൈവത്തെത്തന്നെയായിരുന്നു!!!!!!!

അവരെല്ലാം വിളിച്ചത് ഒരേ ദൈവത്തെത്തന്നെയായിരുന്നോ?
ഒരു ദൈവവും ഒരിക്കല്‍ പോലും വിളികേട്ടില്ലെങ്കിലും!!!!!!!!!!!!!!!!!!!!!!!!!!!

20 comments:

സുശീല്‍ കുമാര്‍ said...

അവരെല്ലാം വിളിച്ചത് ഒരേ ദൈവത്തെത്തന്നെയായിരുന്നോ?
ഒരു ദൈവവും ഒരിക്കല്‍ പോലും വിളികേട്ടില്ലെങ്കിലും!!!!!!!!!!!!!!!!!!!!!!!!!!!

ea jabbar said...

ദൈവമേ ഈ ദൈവത്തിന്റെ ഒരു കാര്യേയ്....!

prashanth said...

ഇതില്‍ നിന്നെല്ലാം യുക്തി ഉള്ളവര്‍ക്ക് തെളിയുന്നതെത് എന്തന്നാല്‍ ദൈവം ഇല്ല !. പാവപ്പെട്ടവരെ നിയന്ത്രിക്കാന്‍ വേണ്ടി, കലാകാലങ്ങളായി അധികാര വര്‍ഗ്ഗം കെട്ടിച്ചമച്ച കെട്ടുകഥയാണ് ദൈവം, മതം മുതലായവ...

അപ്പൂട്ടൻ said...

സുശീൽ,
ഇപ്പോഴുള്ള തിയറി പ്രകാരം ദൈവനിഷേധികൾ a.k.a യുക്തിവാദികൾ ആണ്‌ ഇതിന്‌ കാരണം. തിന്മ ചെയ്യുമ്പോൾ ആ സ്‌പ്ലിറ്റ്‌ സെക്കന്റിൽ യുക്തിവാദിയാവാനും തൊട്ടടുത്തനിമിഷം വീണ്ടും (നന്മ ചെയ്യാനോ തിന്മ ചെയ്യാതിരിക്കാനോ വേണ്ടി) ദൈവവിശ്വാസിയാവാനും സാധിക്കുന്ന ടെക്നിക്‌.
ചില ചിന്തകൾ ഇവിടെ

അപ്പൂട്ടൻ said...

ചില ചിന്തകൾ ഇവിടെ.

Subair said...

പല പ്രാവശ്യം മറുപടി പറഞ്ഞ വിഷയങ്ങള്‍ തെന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതെന്തിനാണ് സുശീല്‍കുമാര്‍ ? പുതുതായി വിഷയങ്ങള്‍ ഒന്നും ഇല്ലേ ?

ആളുകളെ നോക്കി ആദര്‍ശത്തെയും ആശയങ്ങളെയും വിലയിരുത്തുകയാണെങ്കില്‍, പിണറായിയെയും, അച്യുതാനന്ദനെയും നോക്കി കമ്മ്യൂണിസം മുതലാളിത്തമാണെന്നും, കേരള യുക്തിവാദികളെ നോക്കി, യുക്തിവാദമെന്നാല്‍ ഹൈന്ദവ വര്‍ഗീയവാദമാനെന്നും വാദിക്കാം.

ഡ്രൈവറെ നോക്കി കാറിനെ വിലയിരുതാതിരുക്കുക എന്നത് മിനിമം യുക്തി മാത്രമാണ്. പുകവലി ആരോഗ്യത്തിന് ഹാനികരമാണെങ്കില്‍, ആളുകള്‍ പുക വലിക്കുമോ എന്ന് ചോതിക്കുന്ന കുട്ടിയുടെ യുക്തിയാണ് സുശീള്‍കുമാറിന്ന്.

Faizal Kondotty said...

ഡിയര്‍ എസ്. കെ
സമകാലീന വിഷയങ്ങള്‍ ഒന്നും വിടാറില്ല അല്ലെ..? നല്ലത് ..എഴുത്ത് നന്നായിട്ടുണ്ട് ,ആശയവും കൊള്ളാം ..കീപ്‌ ഇറ്റ്‌ അപ്പ്‌ .

പിന്നെ ,വിളിക്കുന്നവര്‍ക്ക് എല്ലാം അപ്പോള്‍ തന്നെ കാര്യം സാധിച്ചു തരുന്ന ഒരാളാണ് ദൈവം എന്ന് സുശീലിനോട് ആരാ പറഞ്ഞത് .?ഈ ഒരു തെറ്റിദ്ധാരണ ആകാം ഈ പോസ്റ്റിനു പിന്നില്‍ .

വിളിക്കുമ്പോള്‍ അപ്പോള്‍ തന്നെ ദൈവം ഇടപ്പെട്ട് തീര്‍പ്പാക്കുമെങ്കില്‍ പിന്നെ ഒരു ന്യായ വിധി നാളിന്റെ ആവശ്യം എന്ത് ? ഈ പ്രപഞ്ച സൃഷ്ടിപ്പിനും , ,പരസ്പരം യോജിച്ചു ഒന്നായി പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ അവയവ വ്യവസ്ഥകളോട് കൂടിയ , മനുഷ്യനടക്കമുള്ള ജീവികളുടെ സൃഷ്ടിപ്പിനും പിന്നില്‍ ഒരു മഹാ ശക്തിയുണ്ടെന്ന് പേര് കേട്ട പല യുക്തിവാദികളും രഹസ്യമായും പരസ്യമായും സമ്മതിക്കുന്നുണ്ട് . അങ്ങിനെയെങ്കില്‍ ഇത്രയും സംവിധാനങ്ങള്‍ ഈ പ്രപഞ്ചത്തില്‍ ഒരുക്കിയ ആ മഹാശക്തി പല രീതിയില്‍ ഭൂമിയില്‍ അരങ്ങേറുന്ന അന്യായങ്ങളെ , ക്രൂരതകളെ വിചാരണയോ മറ്റു നടപടികളോ എടുക്കില്ലെന്ന് വിശ്വസിക്കുന്നതിനേക്കാള്‍ യുക്തി എടുക്കും എന്ന് തന്നെയാണ്.

പലതരം ക്രൂരതകള്‍ ചെയ്തു , ഒരു നിയമത്തിനും വഴങ്ങാതെ , ജനങ്ങളുടെ നെഞ്ചത്ത്‌ കയറി വീണ്ടും കസര്‍ത്ത് നടത്തുന്ന ചിലരെ കാണുമ്പോള്‍ , സുശീല്‍ കുമാറിന് പോലും തോന്നാറില്ലേ ..എല്ലാം കാണുന്ന ഒരാള്‍ (ഉണ്ടെങ്കില്‍ ) അവരെ വെറുതെ വിടില്ലെന്ന് .
എല്ലാവരും വിചാരണ നേരിടുന്ന ഒരു അവസ്ഥ (അങ്ങിനെ ഒന്നുണ്ടെങ്കില്‍ ), അങ്ങിനെ ഒന്ന് ഇല്ലാത്തതിനേക്കാള്‍ നല്ലതല്ലേ ? അതിനെ സ്വാഗതം ചെയ്യാനെങ്കിലും നമുക്ക് കഴിയേണ്ടതുണ്ട് .

ഒരു അവധി നിശ്ചയിക്കപ്പെട്ട ജീവിതമേ നമുക്കൊക്കെ ഈ ഭൂമിയില്‍ ഉള്ളൂ ..പിന്നെ സൃഷ്ടിച്ചവന്റെ അടുത്തേക്ക് തന്നെയാകും മടക്കം ..അതിനാല്‍ ദൈവം ഇപ്പോള്‍ കേട്ടില്ല എന്നൊക്കെ വിചാരിച്ചു നിരാശപ്പെടേണ്ട . എല്ലാത്തിനും അതിന്റേതായ ഒരു സമയം ഉണ്ട് എസ് കെ..,

നാം പോലും അറിയാതെ ഈ ഒരു ലോകത്ത്, ഇത്തരം സങ്കേതങ്ങളോട് നാം സൃഷ്ടിക്കപ്പെട്ടു എങ്കില്‍ തീര്‍ച്ചയായും മറ്റൊരു ലോകത്ത് പിന്നീട് പുന:സൃഷ്ടിക്കപ്പെടുന്നു വെങ്കില്‍ അതില്‍ അത്ഭുതകരമായി എന്താണുള്ളത് ?

സുശീല്‍ കുമാര്‍ said...

ഫൈസല്‍ പറഞ്ഞു"

"വിളിക്കുമ്പോള്‍ അപ്പോള്‍ തന്നെ ദൈവം ഇടപ്പെട്ട് തീര്‍പ്പാക്കുമെങ്കില്‍ പിന്നെ ഒരു ന്യായ വിധി നാളിന്റെ ആവശ്യം എന്ത് ? ഈ പ്രപഞ്ച സൃഷ്ടിപ്പിനും , ,പരസ്പരം യോജിച്ചു ഒന്നായി പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ അവയവ വ്യവസ്ഥകളോട് കൂടിയ , മനുഷ്യനടക്കമുള്ള ജീവികളുടെ സൃഷ്ടിപ്പിനും പിന്നില്‍ ഒരു മഹാ ശക്തിയുണ്ടെന്ന് പേര് കേട്ട പല യുക്തിവാദികളും രഹസ്യമായും പരസ്യമായും സമ്മതിക്കുന്നുണ്ട് "
----------------------------------------
ഫൈസല്‍, കുറക്കാലമായി കണ്ടിട്ട്; സ്വാഗതം. സുഖം തന്നെയല്ലേ?

ഇനി വിഷയത്തിലേക്കു്‌:

വിളിക്കുമ്പോള്‍ ദൈവം ഒരു പ്രശ്നവും ഇടപെട്ട് തീര്‍ക്കില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടല്ലേ ഈ പോസ്റ്റ്?

"ഈ പ്രപഞ്ച സൃഷ്ടിപ്പിനും , ,പരസ്പരം യോജിച്ചു ഒന്നായി പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ അവയവ വ്യവസ്ഥകളോട് കൂടിയ , മനുഷ്യനടക്കമുള്ള ജീവികളുടെ സൃഷ്ടിപ്പിനും പിന്നില്‍ ഒരു മഹാ ശക്തിയുണ്ടെന്ന് പേര് കേട്ട പല യുക്തിവാദികളും രഹസ്യമായും പരസ്യമായും സമ്മതിക്കു"ന്നുണ്ടെന്നറിയുന്നത് ആദ്യം. അത് ഏതൊക്കെ യിക്തിവാദികളാണെന്ന് അറിഞ്ഞാല്‍ കൊള്ളാം.

ഇനി ഈ 'മഹാശക്തി'യുണ്ടെന്നുവന്നാല്‍ തന്നെ അത് താങ്കളുടെ അള്ളാഹുവാണെന്ന് ആരാണ്‌ പറഞ്ഞത്? അങ്ങനെയൊരു 'മഹാശക്തി'യുണ്ടെങ്കില്‍ അത് തന്നെ എല്ലാവരും ആരാധിക്കണമെന്നും, മറ്റാരെയെങ്കിലും ആരാധിച്ചുപോയാല്‍ നരകത്തീയിലിട്ട് പൊരിക്കുമെന്നും ഭീഷണിപ്പെടുത്തി മനുഷ്യരെ അനുസരിപ്പിക്കാന്‍ ശ്രമിക്കുന്ന 'അല്പനായ' ഒരു മാഹശക്തിയാകാന്‍ ഒരിക്കലുമിടയില്ല. അത് മനുഷ്യന്മാര്‍ ഇത്ര എണ്ണം വരെ കല്യാണം കല്യാണം കഴിച്ചാല്‍ മതിയെന്നും മുഹമ്മതിന്‌ ഇത്ര എണ്ണം വരെ ആകാമെന്നുമൊക്കെ തീര്‍പ്പുകല്പ്പിക്കുന്ന ഒരു 'മഹാശക്തി'യാകുമോ? അത് എല്ലാവരും ദിവസവും തന്നെ പലവട്ടം കുമ്പിട്ട് നമസ്കരിക്കണമെന്ന് നിബന്ധന വെക്കുന്ന ഒരു 'മൊതലാളി മഹാശക്തി'യാകുമോ?

മതഗ്രന്ഥത്തിലെ അല്ലാഹുവുമായി സംവാദം നടത്തിയാല്‍ നില്‍ക്കക്കള്ളിയില്ലാതാകുമെന്നു കണ്ടിട്ടാണോ ഫൈസലേ ഈ മഹാശക്തിവാദം!!!!!!!!!!!!
ഈ മഹാശക്തി അല്ലാഹുവല്ലാതെ വേറെ വല്ല ദൈവവുമാണെങ്കില്‍ സൂക്ഷിച്ചോ. നരകം ഉറപ്പാണ്‌.
-------------------------------------
ഇനി സുബൈറിനോട്,

സുബൈറിന്റെ മറുപടി തൃപ്തികര‍മായി തോന്നുമ്പോള്‍ അപ്പൊള്‍ അവിടെ നിര്‍ത്തിയിരിക്കും അത് വരെ ഈ വിഷയം തന്നെ പല രൂപത്തില്‍ വരും.

ഞാന്‍ ആളുകളെ നോക്കിയല്ലല്ലോ സുബൈറേ കാര്യം പറഞ്ഞത്. അവരുടെ ദൈവങ്ങളെ നോക്കിയല്ലേ?

Subair said...

ഞാന്‍ ആളുകളെ നോക്കിയല്ലല്ലോ സുബൈറേ കാര്യം പറഞ്ഞത്. അവരുടെ ദൈവങ്ങളെ നോക്കിയല്ലേ
===========


പോസ്റ്റില്‍ നിന്നും എനിക്ക് മനസ്സിലായത്‌ അങ്ങിനെയല്ല.

ea jabbar said...

ജ്യോതിഷത്തെ പറ്റി ഡോ. സൂരജ്...

മുക്കുവന്‍ said...

ഇതില്‍ നിന്നെല്ലാം യുക്തി ഉള്ളവര്‍ക്ക് തെളിയുന്നതെത് എന്തന്നാല്‍ ദൈവം ഇല്ല !. പാവപ്പെട്ടവരെ നിയന്ത്രിക്കാന്‍ വേണ്ടി, കലാകാലങ്ങളായി അധികാര വര്‍ഗ്ഗം കെട്ടിച്ചമച്ച കെട്ടുകഥയാണ് ദൈവം, മതം മുതലായവ...


clap calp...!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഈശ്വരനെ ഉപാസിക്കണമെന്ന ശാഠ്യമാണു മതം... :)

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....................

CKLatheef said...

പ്രിയ സുശീല്‍ കുമാര്‍,

ഇത്തരം പോസ്റ്റിട്ട് ഞങ്ങള്‍ക്കൊക്കെ കമന്റിടാന്‍ സൗകര്യം ചെയ്ത് തരുന്നതിനുള്ള നന്ദി രേഖപ്പെടുത്തട്ടേ. ഫൈസലിന്റെ കമന്റിന്റെ അടിയല്‍ ഒരൊപ്പ് നല്‍കി, താങ്കളുടെ മറുപടിയുടെ പ്രതികരണമായി പറയട്ടേ. മോഡിയെയും അദ്ദേഹത്തിന്റെ ആശീര്‍വാദത്തോടുകൂടി കൊല്ലപ്പെട്ടവരയും സൃഷ്ടിച്ച, സദ്ദാം വിളിക്കുയും സദ്ദാം കൊലചെയ്യുമ്പോള്‍ ആ പാവം മനുഷ്യരും വിളിച്ച ഒരു പ്രപഞ്ചനാഥനായ സൃഷ്ടാവുണ്ട്. അത് മുസ്‌ലിംകളുടെ അള്ളയല്ല. മറിച്ച് മുഴുവന്‍ മനുഷ്യരുടെയും നാഥനാണ്. അവന് കീഴ് വണങ്ങുന്ന ആരെയും അവന് അന്യനായി കാണില്ല. പക്ഷെ അവന്റെ നടപടിക്രമം താങ്കള്‍ വിചാരിച്ച പോലെയല്ല. അത് ആ ദൈവം തന്നെ താങ്കളോട് പറയുന്നത് കാണുക:

ഈ ധിക്കാരികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അല്ലാഹു അജ്ഞനാണെന്നു നീ ധരിക്കരുത്. അവന്‍ അവരെ കണ്ണുകള്‍ തുറിച്ചുപോകുന്ന ഒരു നാളിലേക്കുവേണ്ടി പിന്തിച്ചിടുകയാകുന്നു. അന്നവര്‍ ഭയവിഹ്വലരായി തലപൊക്കിപ്പിടിച്ച് പാഞ്ഞടുക്കും. തുറിച്ച കണ്ണുകള്‍ അവരിലേക്ക് മടങ്ങുകയില്ല.1 അവരുടെ ഹൃദയങ്ങള്‍ ശൂന്യമായിരിക്കും. (42-43)

CKLatheef said...

അധ്യായം (14) 'ഇബ് റാഹിം' ലേതാണ് മുകളിലെ സൂക്തങ്ങള്‍. കൂടുതല്‍ സൂക്തങ്ങളുണ്ട് തല്‍കാലം ഇത് മതിയാകും. ഖുര്‍ആനില്‍ വിശുദ്ധഖുര്‍ആന്‍ സൂക്തങ്ങളെ പരിഹസിക്കുന്നവരെക്കുറിച്ച് പറയുന്നുണ്ട്. അവരാരൊക്കെയെന്ന് കാണാനും ഈ സൂക്തങ്ങള്‍ ഇങ്ങനെയുള്ള സ്ഥലത്ത് നല്‍കണമല്ലോ. നന്ദി.

CKLatheef said...
This comment has been removed by the author.
CKLatheef said...

1. പാവപ്പെട്ടവരെ നിയന്ത്രിക്കാന്‍ വേണ്ടി, കലാകാലങ്ങളായി അധികാര വര്‍ഗ്ഗം കെട്ടിച്ചമച്ച കെട്ടുകഥയാണ് ദൈവം, മതം മുതലായവ...

2.തിന്മ ചെയ്യുമ്പോൾ ആ സ്‌പ്ലിറ്റ്‌ സെക്കന്റിൽ യുക്തിവാദിയാവാനും തൊട്ടടുത്തനിമിഷം വീണ്ടും (നന്മ ചെയ്യാനോ തിന്മ ചെയ്യാതിരിക്കാനോ വേണ്ടി) ദൈവവിശ്വാസിയാവാനും സാധിക്കുന്ന ടെക്നിക്‌.

3.പാവപ്പെട്ടവരെ നിയന്ത്രിക്കാന്‍ വേണ്ടി, കലാകാലങ്ങളായി അധികാര വര്‍ഗ്ഗം കെട്ടിച്ചമച്ച കെട്ടുകഥയാണ് ദൈവം, മതം മുതലായവ...

4.ഈശ്വരനെ ഉപാസിക്കണമെന്ന ശാഠ്യമാണു മതം... :)

മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും
ഇത് പറഞ്ഞവരൊക്കെ ശരിയാണ് പറഞ്ഞത്. കാരണം തങ്ങള്‍ക്കറിക്കറിയുന്ന ഒരു മതത്തെയും ദൈവത്തെയുമാണ് അവര്‍ പരിചയപ്പെടുത്തിയത്. അല്ലാഹുവിനെക്കുറിച്ചും നിങ്ങള്‍ക്കറിയാം. അത് ഇ.എ.ജബ്ബാര്‍ പരിചയപ്പെടുത്തിയ അറബികളുടെ ഗോത്രദൈവമെന്ന് പറയപ്പെടുന്ന അല്ലാഹുവിനെ. അതുകൊണ്ടാണ് സുശീല്‍ ഫൈസലിന് ആ മറുപടി നല്‍കിയത്. ഞങ്ങളുള്‍കൊണ്ട, ഞങ്ങളറിഞ്ഞ അല്ലാഹുവിനെക്കുറിച്ചും നിങ്ങള്‍ക്ക് പഠിക്കാമല്ലോ ഞങ്ങളോട് സംവദിക്കാനെങ്കിലും. ഇതാ ചെറിയ സഹായം ഇവിടെയുണ്ട്.

സുശീല്‍ കുമാര്‍ said...

അതു തന്നെയാണ്‌ പ്രശ്നം ലത്തീഫേ, നിങ്ങള്‍ അവതരിപ്പിക്കുന്ന 'സുന്ദരക്കുട്ടപ്പനായ' ദൈവത്തിനും, ഖുര്‍ ആനില്‍ കാണുന്ന തന്റെ 'സൃഷ്ടികളെ' ഭീഷണിപ്പെടുത്തിയും തെറിവിളിച്ചും അനുസരിപ്പിക്കുന്ന, തന്നില്‍ വിശ്വസിച്ചില്ലെങ്കില്‍ നരകത്തീയിലിട്ട് ദഹിപ്പിക്കുമെന്ന വിലകുറഞ്ഞ ഉമ്മാക്കി കാട്ടുന്ന, താന്‍ സര്‍വ്വ ശക്തനും സര്‍വ്വജ്ഞാനിയുമാണെന്ന്‌ നിരന്തരം വീമ്പ് പറയുന്ന ആല്ലാഹുവും തമ്മില്‍ ഒരു മുഖസാമ്യവും തോന്നുന്നില്ല.

'ചര്‍മ്മം കണ്ടിട്ട് പ്രായം തോന്നുന്നേയില്ല.'

അതുതന്നെയാണ്‌ മൊത്തം പ്രശ്നം.

CKLatheef said...

പ്രിയ സുശീല്‍,

എന്താണ് പ്രശ്‌നം എന്ന് താങ്കള്‍ക്കേ പറയാന്‍ കഴിയൂ. ഒന്നുകില്‍ ദൈവത്തെക്കുറിച്ച് വിശ്വാസികള്‍ കരതുന്നത് നിങ്ങള്‍ ഇപ്പോള്‍ കരുതുന്നത് പോലെയാണെന്ന് നിങ്ങള്‍ ആദ്യമേ മുന്‍ധാരണയിലെത്തി. അല്ലെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാനും കളിയാക്കാനും പറ്റിയ ഒരു ദൈവസങ്കല്‍പം നിങ്ങള്‍ രൂപീകരിച്ചു കണ്ണടച്ചുപിടിച്ച് ഇത് തന്നെയാണ് നിങ്ങളുടെ ദൈവം എന്ന് സ്ഥപിക്കാന്‍ നിങ്ങള്‍ അധ്വോനിക്കുന്നു.

'നിശ്ചയം അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു' എന്നാണ് മുഹമ്മദ് നബി പറഞ്ഞത്. നിങ്ങളും ചില ദൈവനിഷേധികളും അങ്ങനെയല്ല എന്ന് പറഞ്ഞാല്‍ അതനുസരിക്കാന്‍ നിങ്ങളെ മാര്‍ഗദര്‍ശകരായി ഞങ്ങള്‍ സ്വീകരിച്ചിട്ടില്ലല്ലോ.

സുശീല്‍ കുമാര്‍ said...

ലത്തീഫ്,

താങ്കള്‍ ഏത് വിശ്വാസികളുടെ, ഏത് ദൈവത്തെക്കുറിച്ചാണ്‌ പറയുന്നത്? എന്റെ ചോദ്യം നരേന്ദ്ര മോഡിയുടെയും താങ്കളുടെയും ദൈവം ഒന്നുതന്നെയാണോ എന്നാണ്‌. അതിന്‌ ആദ്യം ഉത്തരം പറയുക. താങ്കള്‍ എപ്പോഴും എല്ലാവരുടെയും ദൈവത്തെക്കുറിച്ച് പറയുകയും ആ ദൈവം ഖുര്‍ ആനിലെ അല്ലാഹുവാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതാണ്‌ ഇരട്ടാത്താപ്പും വഞ്ചനയും.

ഞാന്‍ മതങ്ങള്‍ പരിചയപ്പെടുത്തിത്തരുന്ന ദൈവത്തെക്കുറിച്ചാണ്‌ സംസാരിക്കുന്നത്; ഇവിടെ എഴുതിയതും. ആ ദൈവങ്ങള്‍ തമ്മില്‍ സമ്യത്തെക്കാളേടെ വൈരുധ്യമാണുള്ളത് . അവയെക്കുറിച്ചേ എനിക്ക് സംസാരിക്കാന്‍ കഴിയൂ.

---"'നിശ്ചയം അല്ലാഹു സുന്ദരനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു' എന്നാണ് മുഹമ്മദ് നബി പറഞ്ഞത്. നിങ്ങളും ചില ദൈവനിഷേധികളും അങ്ങനെയല്ല എന്ന് പറഞ്ഞാല്‍ അതനുസരിക്കാന്‍ നിങ്ങളെ മാര്‍ഗദര്‍ശകരായി ഞങ്ങള്‍ സ്വീകരിച്ചിട്ടില്ലല്ലോ"--

അല്ലാഹു 'സുന്ദര'നാണെന്ന് മുഹമ്മദ് നബി മാത്രം പറഞ്ഞാല്‍ പോരല്ലോ? അത് ഖുര്‍ ആന്‍ വായിക്കുന്നവര്‍ക്കു കൂടി തൊന്നണ്ടേ?

'സുന്ദരനായ' (സ്വഭാവത്തില്‍) ഒരു ദൈവം തന്റെ സൃഷ്ടികളുടെ ആരാധനയ്ക്കുവേണ്ടി ആര്‍ത്തിപൂണ്ടിരിക്കുമെന്നോ, തന്നെ ആരാധിക്കാത്തവരെ നരകത്തീയിലിട്ട് കരിക്കുമെന്നോ പറഞ്ഞു ഭീഷണിപ്പെടുത്തുന്ന ഒരു അല്പനാകുമെന്ന് കരുതാന്‍ മാത്രം വിശ്വാസാന്ധത എനിക്കില്ല.