പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Sunday, March 7, 2010

ദൈവത്തെ ഇങ്ങനെ കൊച്ചാക്കാമോ!!

*ഹെയ്തിയില്‍ വന്‍ ഭൂകമ്പം. മരണം രണ്ട് ലക്ഷത്തിലധികം.

*ചിലിയില്‍ 8.8 തീവ്രതയുള്ള ഭൂകമ്പം. തുടര്‍ന്ന് സുമാമിയില്‍ സമീപ ദ്വീപുകളില്‍ വന്‍ ദുരന്തം.

*ഉത്തര്‍ പ്രദേശിലെ ദീപാലു മഹാരാജ് ആശ്രമത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരണം എഴുപതിലധികം. മരിച്ചവരില്‍ പകുതിയും കുട്ടികള്‍.


>ദൈവം സര്‍വ്വശക്തനും സര്‍വ്വ ജ്ഞാനിയുമാണെന്നും അവനറിയാതെ ഒരു ഇല പോലും ഇളകുകയില്ലെന്നും മതവിശ്വാസികള്‍.

24 comments:

Anonymous said...

അതൊക്കെ വിധി അല്ലേ ചങ്ങാതി.
അല്ലെങ്കില്‍ അവര്‍ മുന്‍ ജന്മങ്ങളില്‍ പാപം ചെയ്തിട്ടുണ്ടാകും.
എന്റെ ദക്ഷിണ താ!.

ബിജുക്കുട്ടന്‍ said...

എടൊ ദൈവം എന്നോന്നില്ലെടോ...
എല്ലാം ഊര്‍ജമാണ്, ചുറ്റും കാണുന്നതെല്ലാം...
മാറ്റര്‍ ഉം ഊര്‍ജമാണ്, പഠിച്ചിട്ടില്ലേ E=MC²

Sudheer K. Mohammed said...

ദൈവത്തെ സ്ര്ഷ്ടിച്ചതാര് എന്ന എന്റെ പോസററ് വായിക്കുക
http://muhammednabi.blogspot.com

സുശീല്‍ കുമാര്‍ said...

ജഗതീഷ്, ബിജുക്കുട്ടന്‍, സുധീര്‍ സ്വാഗതം.

സുധീര്‍,
വെളിപാടുകളല്ല, വസ്തുനിഷ്വും ശാസ്ത്രീയവുമായ അറിവുകളാണ്‌ പ്രപഞ്ചത്തെ വ്യാഖ്യാനിക്കാന്‍ ഉചിതമായിട്ടുള്ളത്.എന്റെ ദൈവ സങ്കല്പങ്ങളിലെ വൈരുദ്ധ്യം എന്തുകൊണ്ട്? വായിക്കുക.

മുക്കുവന്‍ said...

ദൈവത്തിന്റെ കണ്ണിൽ ഇതൊക്കെ ചെറിയ കാര്യങ്ങളല്ലേ അണ്ണാ‍ാ... ഞമ്മടെ എണ്ണം ഇനി എങ്ങനെ കൂട്ടാം എന്ന് ദൈവങ്ങൾ തമ്മിൽ മത്സരമല്ലേ!

അപ്പൂട്ടൻ said...

ഇത്‌ മുപ്പത്തിമുക്കോടി ദൈവങ്ങളുടെ ആരുടെയെങ്കിലും ബാലൻസ്‌ഷീറ്റിൽ വരുമോ അതോ ഏകന്മാരായ ദൈവങ്ങളുടെ ചെയ്തിയാണോ?
ആരാണുത്തരവാദി എന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

പണ്ട്‌, വളരെ പണ്ട്‌, ആദവും ഹവ്വയും മാത്രമുള്ള കാലത്ത്‌ ദൈവത്തിന്‌ ഇത്ര തിരക്കുണ്ടായിരുന്നില്ല. അതുകൊണ്ട്‌ അന്നൊക്കെ ഭൂമിയെ നല്ലവണ്ണം പരിപാലിക്കാൻ കഴിഞ്ഞിരുന്നിരിക്കാം. ഇന്ന് ഒരുപാടാളുകളുടെ കണക്കുനോക്കാനില്ലേ, ഇത്തരം 'കൊച്ചു'സംഭവങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടുന്നുണ്ടാവില്ല.

Subair said...

ഹൈതിയില്‍ ഭൂകമ്പം ഉണ്ടായി, കുറെ പേര്‍ മരിച്ചു. ശെരിയാണ്.

സുശീല്‍ കുമാറിന്റെ പ്രശ്നം എന്താണെന്നു മനസ്സിലായില്ല. ഇതില്‍ നിന്നും ദൈവം ഇല്ല എന്ന് ഏതായാലും തെളിയുന്നില്ല. വേറെ എന്താ പ്രശ്നം ?

സുശീല്‍ കുമാര്‍ said...

Subair said:

ഹൈതിയില്‍ ഭൂകമ്പം ഉണ്ടായി, കുറെ പേര്‍ മരിച്ചു. ശെരിയാണ്.

സുശീല്‍ കുമാറിന്റെ പ്രശ്നം എന്താണെന്നു മനസ്സിലായില്ല. ഇതില്‍ നിന്നും ദൈവം ഇല്ല എന്ന് ഏതായാലും തെളിയുന്നില്ല. വേറെ എന്താ പ്രശ്നം ?

> സുശീല്‍ കുമാറിന്‌ എന്ത് പ്രശ്നം സുബൈര്‍, ഒരു പ്രശ്നവുമില്ല. സര്‍വ്വശക്തനെന്ന് മുദ്ര കുത്തപ്പെട്ട ദൈവത്തിനാണ്‌ പ്രശ്നം. ഒരില പോലും അനങ്ങുന്നത് മൂപ്പരുടെ ഉത്തരവുമൂലമാണെങ്കില്‍ ഹെയ്തിയും അറിയാതിരിക്കാന്‍ വഴിയില്ല. അത് ചെയ്തത് നിങ്ങളുടെ ദൈവമാണെങ്കില്‍ (അല്ലെങ്കില്‍ ആ ദൈവം അറിഞ്ഞുകൊണ്ടാണെങ്കില്‍) ആ ദൈവം കരുണാനിധിയാണ്‌ എന്ന വാദം തിരുത്തേണ്ടിവരും; അതായത് കണ്ണില്‍ ചോരയില്ലാത്ത ക്രൂരവിനോദക്കാരനാണെന്ന് സമ്മതിക്കേണ്ടിവരും. അതല്ല ദൈവം എന്തുചെയ്യുന്നെന്ന് നിസ്സാരനായ(അറിവില്ലാത്തവനായ) മനുഷ്യന്‍ അന്വേഷിക്കേണ്ടെന്ന സ്ഥിരം പല്ലവിയാണെങ്കില്‍ വിരോധമില്ല. നമുക്ക് അത്തരം ദൈവത്തിനെ വേണ്ടെന്ന മറുപടിയേഉള്ളു. നിങ്ങള്‍ തന്നെ എടുത്തോളൂ. സന്തോഷം.

പാമരന്‍ said...

:)

നിലാവ്‌ said...

ഏറ്റവും കൂടുതൽ വാഹനാപകടങ്ങളിൽ കൊല്ലപ്പെടുന്നത്‌ ശബരിമല, വേളാങ്കണ്ണി എന്നീവിടങ്ങളിൽ പുണ്യം തേടി പോകുന്നവരാണ്‌.തന്നെ തേടിവരുന്ന ഭകതജനങ്ങളെ പോലും ദൈവം വെറുതെ വിടുന്നില്ല. പിന്നെയാണോ ഹെയ്തി.???
ഇതും കൂടെ നോക്കാം

http://kidangooraan.blogspot.com/2010/03/blog-post.html

Vinodkumar Thallasseri said...

God is the creation of man. And of course a good creation with even a better proposition. If you are able to reconcile with this, everything is okay.

Any way good writing.

Subair said...

സര്‍വ്വശക്തനെന്ന് മുദ്ര കുത്തപ്പെട്ട ദൈവത്തിനാണ്‌ പ്രശ്നം. ഒരില പോലും അനങ്ങുന്നത് മൂപ്പരുടെ ഉത്തരവുമൂലമാണെങ്കില്‍ ഹെയ്തിയും അറിയാതിരിക്കാന്‍ വഴിയില്ല. അത് ചെയ്തത് നിങ്ങളുടെ ദൈവമാണെങ്കില്‍ (അല്ലെങ്കില്‍ ആ ദൈവം അറിഞ്ഞുകൊണ്ടാണെങ്കില്‍) ആ ദൈവം കരുണാനിധിയാണ്‌ എന്ന വാദം തിരുത്തേണ്ടിവരും;
==========


അപ്പൊ പ്രശ്നം ഞങ്ങളുടെ ദൈവ സങ്കല്‍പം ശരിയല്ല എന്നതാണോ ?
അത്രയൊന്നും കാരുണ്യവാനല്ലാത ദൈവത്തെ അംഗീകരിക്കാന്‍ തയ്യാര്‍ ആണാവോ?

സുഹൃത്തേ ദൈവം, പരിമിതവും താല്‍ക്കാലികവും ആയ ഈ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ കൊണ്ടു പരീക്ഷിക്കും എന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നുണ്ടു. അത് പോലെ തെന്നെ കുറ്റവാളികളെ ശിക്ഷിക്കും എന്നും. നീതിമാനും, കാരുണ്യവാനും ആയ ദൈവം, ഈ ബുധികുട്ടുകളെ എങ്ങനെ ക്ഷമാ പൂര്‍വം തരണം ചെയ്യണം എന്നും പഠിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ ജീവിതം ഇവിടം കൊണ്ടു അവസാനിക്കില്ല, ദൈവം മനുഷ്യര്‍ക്ക് അവര്‍ ചെയ്ത പ്രവര്‍ത്തിയുടെ ഫലം ശാശ്വതമായ ജീവിതത്തില്‍ നല്‍കും. ഇവിടെ ദൈവത്തിന്റെ കാരുണ്യം, മനുഷ്യരെ പരീക്ഷിക്കാനും, കുറ്റവാളികളെ സിക്ഷിക്കാനുമുള്ള, അവന്റെ അധികാരത്തിന്നു വിധേയമാണ് എന്ന് ദൈവം തെന്നെയാണ് പറഞ്ഞിട്ടുള്ളത്‌. ഞങ്ങള്‍ മനസ്സിലാക്കാത്ത ഒരു വിശേഷണം ദൈവത്തിന്നു കൊടുത്ത്‌, ദൈവം അങ്ങനെയെല്ല എന്ന് പറയുന്നത് യുക്തിയല്ല.

അതെ പോലെ തെന്നെ നല്ലതിനെയും ചീത്തയും കുറിച്ചുള്ള സുഹ്രുത്തിന്‍റെ കാഴ്ചപ്പാടും തെറ്റാണ്. നമ തിന്മകള്‍ ആപെക്ഷികാമാണ്. സല്‍മാന്‍ഖാനെ വെച്ച താരതമ്യം ചെയ്‌താല്‍, ദൈവം എന്നോടു അനീതി ചെയ്തു എന്ന് പറയേണ്ടി വരും. ഒരു കയ്യുള്ളവന്‍, രണ്ടു കയ്യുല്ലവനെക്കാള്‍ മെച്ചപ്പെട്ടവന്‍, എന്നാല്‍ കയ്യോന്നുമില്ലാതവനോ ?. പറഞ്ഞു വന്നത്, നന്മ (good) മനസ്സിലാകണം എങ്കില്‍ ചീത്ത (evil) ഉണ്ടായിരിക്കണം. അതോടപ്പം എല്ലാവര്ക്കും സുഖം എന്നത് ഈ ലോകത്ത്‌ സാധ്യവുമല്ല. മഴ പെയ്യുന്നത് ഒരു പക്ഷെ സിനിമക്ക്‌ പോകാന്‍ തയാറായി നില്‍ക്കുന്ന കമിതാക്കള്‍ക്ക് ചീത്ത കാര്യ മായിരിക്കും, എന്നാല്‍ ഒരു കര്‍ഷകന് അത് അനുഗ്രഹം ആയിരിക്കും. അത് കൊണ്ടു തന്നെ ഈ ലോകത്ത്‌ ആപേക്ഷികമായ നന്മയെ സാധ്യമാകൂ. ആത്യന്ധികമായ നമ്മയും നീതിയും, കാരുണ്യവാനായ ദൈവം ഈ ക്ഷണികമായ ജീവിതത്തിന്നു ശേഷം കരുതി വച്ചിട്ടുണ്ട്.

Subair said...

ഈ ജീവിതം ഇവിടം കൊണ്ടു അവസാനിക്കും അന്ന് ഞാന്‍ വിശ്വസിച്ചിരുന്നങ്കില്‍, ഞാന്‍ സുഹ്രുത്ത് പറഞ്ഞത്‌ അന്ഗീകരിചെനെ.

തീര്‍ച്ചയായും, എങ്കില്‍ നമ്മെ പഠച്ചത് ദൈവമായിരുന്നാലും, പ്രകൃതി ആയിരുന്നാലും, അതും, ക്രൂരവും, ബാധിരവും, അന്ധവും ആണ് എന്ന് ഞാന്‍ സമതിക്കും. അനീതിയും അസമത്വവും നടമാടുന്ന ഈ ലോകത്ത്‌ നന്മ (so called) മാത്രം ചെയ്തു കൊണ്ടു ജീവിക്കുക എന്നുള്ളത് ഏറ്റവും വലിയ മണ്ടത്തരം ആണ് എന്നും സമ്മതിക്കാന്‍ ഞാന്‍ സമ്മതിച്ചേനെ. പക്ഷെ ദൈവം പറഞ്ഞത്‌ ഈ ലോക ജീവിതം കേവലം കുറഞ്ഞ കാലത്തേക്ക് മാത്രമുള്ളതാണ് എന്ന്, ഇവിടെ ഞാന്‍ അനുഭവിക്കുന്ന യേത് കഷ്ടപ്പാടും ക്ഷമയോടെ നേരിതാന്‍ കഴിയുമെന്നും, അങ്ങനെ ചെയ്‌താല്‍ ദൈവത്തിന്റെ പ്രതിഫലം കിട്ടും എന്നാണു. അത് കൊണ്ടു തെന്നെ ഈ വിശ്വാസം യേത് മുസ്ലിമിന്നും, എത്ര വലിയ ദുരിതവും പുഞ്ചിരിയോടെ നേരിടാനുള്ള കരുത്ത്‌ നല്‍കും.

സുശീല്‍ കുമാര്‍ said...

Subair പറഞ്ഞു:

"അനീതിയും അസമത്വവും നടമാടുന്ന ഈ ലോകത്ത്‌ നന്മ (so called) മാത്രം ചെയ്തു കൊണ്ടു ജീവിക്കുക എന്നുള്ളത് ഏറ്റവും വലിയ മണ്ടത്തരം ആണ് എന്നും സമ്മതിക്കാന്‍ ഞാന്‍ സമ്മതിച്ചേനെ"

> പ്രതിഫലം കിട്ടുമെന്ന സ്വാര്‍ഥമോഹം കൊണ്ട് നന്മ ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ സുബൈറേ, പതിഫലമിച്ഛിക്കാതെ നന്മ ചെയ്യുന്നത്? അതിനെപ്പറ്റി ചിന്തിക്കാന്‍ തന്നെ വിഷമം അല്ലേ? പ്രതിഫലമിച്ഛിച്ച് കര്‍മ്മം ചെയ്യുന്നത് ആ കര്‍മത്തെത്തന്നെ പരിഹാസ്യമാക്കില്ലേ?

"സുഹൃത്തേ ദൈവം, പരിമിതവും താല്‍ക്കാലികവും ആയ ഈ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ കൊണ്ടു പരീക്ഷിക്കും എന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നുണ്ടു. അത് പോലെ തെന്നെ കുറ്റവാളികളെ ശിക്ഷിക്കും എന്നും. നീതിമാനും, കാരുണ്യവാനും ആയ ദൈവം, ഈ ബുധികുട്ടുകളെ എങ്ങനെ ക്ഷമാ പൂര്‍വം തരണം ചെയ്യണം എന്നും പഠിപ്പിച്ചിട്ടുമുണ്ട്."

> ഹെയ്തിയില്‍ കൊല്ലപ്പെട്ട നിരപരാധികളെ ഇങ്ങനെ പരിഹസിക്കാല്ലേ സുബൈറേ. ഒന്നുമറിയാത്ത മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ 'കുറ്റവാളികളെ ശിക്ഷിക്കുകയാണെന്നൊക്കെ' പറഞ്ഞു പരിഹസിച്ചാല്‍ ദൈവം (അങ്ങനെയൊന്നുണ്ടെങ്കില്‍) പോലും പൊറുക്കൂലാട്ടോ. ശങ്കരാചാര്യര്‍ പരഞ്ഞപോലെ 'നിര്‍ഗുണ പരബ്രഹ്മമെന്ന' വിശേഷണം ദൈവത്തിന്‌ ചിലപ്പോഴൊക്കെ ചേരുമെന്ന് തോന്നുന്നു.
അമേരിക്ക ഇറാക്കിനെ ആക്രമിച്ചപ്പോള്‍ , നിരപരാധികളെ കൊന്നൊടുക്കിയപ്പോള്‍ അത് ദൈവഹിതമാണെന്നും ക്ഷമാപൂര്‍ വ്വം അനുഭവിച്ചു തീര്‍ക്കണമെന്നും ആരും പറഞ്ഞു കണ്ടില്ല. അതും ദൈവത്തിനെ പരീക്ഷണമല്ലെന്നാരു കണ്ടു? കരണം ബുഷ് അത് ചെയ്തതും ദൈവത്തിന്റെ പേരിലായിരുന്നല്ലോ?

ഏതായാലും താങ്കളുടെ വിശ്വാസത്തെ നില നിര്‍ത്താന്‍ ദൈവം സഹായിക്കട്ടെ.

ജാതവേദസ് said...

യുക്തി ചിന്തയെ നേരിടാനുള്ള മതങ്ങളുടെ പതിനെട്ടാമത്തെ അടവ് ആണ് പരിക്ഷണം. ഗര്‍ഭ പത്രത്തില്‍ ജീവനെ ഉതുന്ന ദൈവം ആത്മാവിനെ പുതതായി ശ്രുടിക്കുന്നില്ല . തന്നെ തന്നെ ആണ് ഭ്രുണത്തില്‍ ഉടെ നിറയ്ക്കുന്നത്. എന്നിട്ട് അഗ്നേനെ ഉള്ള മനുഷ്യനെ പരിക്ഷിക്കുന്നു എന്ന് പറഞ്ഞാല്‍ ദൈവം തന്നെ തന്നെ പരിക്ഷിക്കുന്നു എന്ന് വരുന്നു. കാലും കൈയും ഇല്ലാതെ ജനിക്കുന്നവര്‍ . ആര മുതല്‍ മുകളിലോട്ടു രണ്ടു ശരിരമായി ജീവിക്കുന്ന സയമിസ് ഇരട്ടകളെ പറ്റി വാര്‍ത്തയില്‍ കണ്ടിട്ടുണ്ട് അവരെ എന്തിനാണാവോ ത്ര വലിയ പരിക്ഷനതിനു തിരഞ്ഞെടുത്തത്. ???പുരണ ആരോഗ്യത്തോടെ ജീവിക്കുന്ന നമ്മളെ ഒക്കെ ഇതു കേരിടിന്റെ അടിസ്ഥാനത്തില്‍ ആണവോ അത്തരം പരിക്ഷനതിനു വിടെയം അക്കങ്ങത്,,,,വിശ്വാസം വേണ്ട എന്ന് പറയുന്നില്ല അത് വ്യക്തി പരം ആയിരിക്കട്ടെ, തന്റെ വിശ്വാസം ശരി എന്നെണ്ണി മറ്റുള്ളവരുടെ വിശ്വാസങ്ങളെ യുക്തി കൊണ്ട് ഹനിക്കുന്നവര്‍. ഒന്നുകില്‍ പുര്‍ന യുക്തി വാദി ആകുക . അല്ലെങ്കില്‍ തന്റെ വിശ്വാസം കൊണ്ട് വാ മുടി ഇരിക്കെട്ടെ . ഇത്തരം കാര്യങ്ങള്‍
സാമുഹമദ്യത്തില്‍ എഴുന്നള്ളിക്കരുത്

Subair said...

പതിഫലമിച്ഛിക്കാതെ നന്മ ചെയ്യുന്നത്? അതിനെപ്പറ്റി ചിന്തിക്കാന്‍ തന്നെ വിഷമം അല്ലേ? പ്രതിഫലമിച്ഛിച്ച് കര്‍മ്മം ചെയ്യുന്നത് ആ കര്‍മത്തെത്തന്നെ പരിഹാസ്യമാക്കില്ലേ?
==========


നന്മയോ ? അതെന്താണ് ?.
എന്തിനാണ് ഞാന്‍ എനിക്ക് ബുദ്ധിമുട്ടുകള്‍ തന്നേക്കാവുന്ന,നന്മകള്‍ എന്ന് സുശീല്‍ കുമാര്‍ കരുതുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ?. താങ്ങളുടെ അഭിപ്രായത്തില്‍ നന്മ തിന്മ എന്നൊക്കെ പറയുന്നത്, നാഗരിഗതകളുടെ വികാസത്തില്‍ മനുഷ്യന്‍ തെന്റെ സമൂഹത്തിന്റെ സൌകര്യതിന്നു കണ്ടത്തിയ ചില നിയമാ വലികള്‍ മാത്രമല്ലെ ?. അല്ലാതെ കേവലമായ നന്മ തിന്മ എന്നൊന്നും ഇല്ലല്ലോ ?. അമേരിക്കയില്‍ റോഡിന്‍റെ വലത്തേ ഭാഗത്തുകൂടെ യാണ് വാഹനം ഓടിക്കെണ്ട്ത്, അവിടെ ഇടതു ഭാഗത്ത് കൂടെ ഓടിക്കുന്നത് തെറ്റാണ്, എന്നാല്‍ ഇന്ത്യയില്‍ ഇത് നേരെ തിരിച്ചാ. എന്നാല്‍ യുക്തിപരമായി ചിന്തിച്ചാല്‍,വലതു ഭാഗത്ത് കൂടെ ഒടിക്കുന്നതോ,കേവലമായോ നന്മയോ തിന്മയോ അല്ല. അത് പോലെ നമ്മള്‍, ഹോമോസപിയന്‍സ് നമ്മുടെ സൌകര്യത്തിന്നു വേണ്ടി ഉണ്ടാക്കിയ ചില നിയമങ്ങളല്ലേ, കക്കരുത്, കൊല്ലരുത് എന്നാല്ലാം.
ഈ നന്മക്ക് വേണ്ടി സ്വന്തം ജീവിതത്തില്‍ പ്രതിഫലം ഇച്ചിക്കാതെ, ബുദ്ധനെ പോലെ കഷ്ടപ്പെടുന്നവാണ് കഷ്ടപ്പെടുന്ന സുശീല്‍കുമാറും സുശീല്‍ കുമാര്‍ അറിയുന്ന മറ്റു യുക്തി വാദികളും എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.എന്നാല്‍ എല്ലാ യുക്തിവാദികളും അങ്ങനെ യാവണം എന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തില്‍ ആണെന്ന് മനസ്സിലായില്ല.

ചില യുക്തിവാടികലോടു സംസാരിച്ചപ്പോള്‍ പറഞ്ഞത്‌,നന്മ എന്ന് പറയപ്പെടുന്നവക്ക് വേണ്ടി ജീവന്‍ കൊടുക്കാന്‍ പോലും യുക്തിവാദികള്‍ തെയ്യാറാകുന്നത് ആത്മ സംതൃപ്തിക്ക് വേണ്ടി യാണെന്നാണ്. ഛെ ഛെ, ഇങ്ങനെ സ്വാര്‍ത്ഥ മോഹങ്ങള്‍ വെച്ച നന്മ ചെയ്യുകയോ, അല്ലേ ? സുശീല്‍ കുമാര്‍ അത്തരം യുക്തിവാതികൊളോടു, നന്മ
ചെയ്യുമ്പോള്‍ മനസ്സ്‌ ശൂന്യമായിക്കണം എന്നും യാതൊരു വിധ സ്വാര്‍ത്ഥ മോഹങ്ങളും ഉണ്ടാകരുത് യെന്നും,അങ്ങനെ വല്ലതും ഉണ്ടായാല്‍ അത് ആ കര്‍മത്തെ പരിഹാസ്യമാക്കും എന്നും പ്രബോധനം ചെയ്യും എന്ന് വിശ്വസിക്കുന്നു.

ഹെയ്തിയില്‍ കൊല്ലപ്പെട്ട നിരപരാധികളെ ഇങ്ങനെ പരിഹസിക്കാല്ലേ സുബൈറേ. ഒന്നുമറിയാത്ത മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ 'കുറ്റവാളികളെ ശിക്ഷിക്കുകയാണെന്നൊക്കെ' പറഞ്ഞു പരിഹസിച്ചാല്‍ ദൈവം (അങ്ങനെയൊന്നുണ്ടെങ്കില്‍) പോലും
പൊറുക്കൂലാട്ടോ
============


ഞാന്‍ ഹൈതിയില്‍ മരിച്ചവര്‍ അപരാധികളാണെന്നു ഞാന്‍ പറഞ്ഞിട്ടില്ല. തെറ്റായി ആളുകളെ ഉദ്ധരിക്കുന്നത് സുശീല്കുമാരിന്റെ മാനവികത പുസ്തകത്തില്‍ ശരിയാണാ ആവോ ?

പ്രകൃതി ദുരന്ധങ്ങള്‍ കുറ്റവാളികള്‍ക്ക് ശിക്ഷയും, നിരപരാധികള്‍ക്കു പരീക്ഷണവും ആണെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. പ്രകൃതി ദുരന്ധങ്ങള്‍ മാത്രമല്ല, സമ്പത്തും, സന്താനങ്ങളും, പണ്ടിത്യവും എല്ലാം ട്നെന്നെ നന്മയും തിന്മയും ആയി ഭവിക്കാം, അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനുസരിച്ച്. ഇതാണ് ഇസ്ലാം മുന്നോട്ടു വെക്കുന്ന ജീവിത സങ്കല്‍പം. നന്മ തിന്മകളെ, കേവലം നശ്വരമായ ഈ ജീവിതതോടെ അവസാനിക്കും എന്ന കാഴ്ചപ്പാടോടെ നോക്കിക്കാനുന്നതാണ് സുഹ്രുത്തിന്റെ പ്രശ്നം. ഒരു പക്ഷെ ഹൈതിയില്‍ മരിച്ച ആളുകള്‍,നാളെ അവര്‍ക്ക് പരലോകത്ത് സ്വാശ്വതമായി ലഭിക്കുന്ന അനുഗ്രഹത്തിന്‍റെ പേരില്‍ ദൈവത്തിന്റെ മഹത്ത്വത്തെ വാഴ്തുമായിരിക്കാം,സുഹ്രുത്ത് സ്വന്തം കാര്യത്തെ പെറ്റി ദൈവത്തെ പഴിക്കുന്നതായിരിക്കും കൂടുതല്‍ യുക്തി.

Subair said...

യുക്തി ചിന്തയെ നേരിടാനുള്ള മതങ്ങളുടെ പതിനെട്ടാമത്തെ അടവ് ആണ് പരിക്ഷണം
========


ഇത് ആരെയും നേരിടാനുള്ള അടവോന്നും അല്ല, ഖുറാനില്‍ നേര്‍ക്ക്‌ നേരേ പറഞ്ഞ ഒരു കാര്യം, ഇസ്ലാം എങ്ങിനെ മനുഷ്യ ജീവിതത്തെ നോക്കി കാണുന്നു എന്ന് വ്യക്തമാക്കാന്‍ വേണ്ടി വിശദീകരിച്ചു എന്ന് മാത്രം.

ഖുര്‍ആന്‍ പറയുന്നു.

ഭയാശങ്കകള്‍, വിശപ്പ്, ജീവധനാതികളുടെ നഷ്ടം , വിളനാശം എന്നിവയിലൂടെ ഞാന്‍ നിങ്ങളെ പരീക്ഷിക്കുന്നതാണ്. (അത്തരം സന്ദര്‍ഭങ്ങളില്‍) സഹനം അവലംമ്പിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക.

അവരോ( ആ ക്ഷമാ ശീലര്‍ ) ഏത്‌ ആപത്ത് ബാധിക്കുംമ്പോഴും ഞങ്ങള്‍ അല്ലാഹുവിന്‍റെതാണ് തീര്‍ച്ചയായും, തീര്‍ച്ചയായും ഞങ്ങള്‍ അവങ്കലേക്ക് തെന്നെ മടങ്ങേണ്ടവരുമാണ്' എന്ന് പറയുന്നവരെത്രേ.

അവര്‍ക്ക്‌ അവരുടെ രക്ഷിതാവില്‍ വലിയ അനുഗ്രങ്ങളും കാരുണ്യവും ഉണ്ടാകും അവര്‍ തെന്നെയാകുന്നു സന്മാര്‍ഗം പ്രാപിച്ചവര്‍.
(ഖുര്‍ആന്‍ 2:155)


അതെ പോലെ ഒരു പ്രവാചക വചനം ശ്രദ്ധിക്കുക.

വിശ്വാസിയെ സംബന്ധിച്ചേടത്തോളം ഗുണം ലഭിച്ചാലും ദോഷം സംഭവിച്ചാലും രണ്ട്‌ അവസ്ഥയിലും അവന്‌ പുണ്യം ലഭിക്കും. ഗുണം ലഭിക്കുമ്പോള്‍ അവന്‍ നന്ദി കാണിച്ച്‌ പുണ്യം നേടും. ദോഷം സംഭവിക്കുമ്പോള്‍ ക്ഷമിച്ച്‌ അവന്‍ പുണ്യം കരസ്ഥമാക്കും''
(മുസ്‌ലിം)


തന്നെ തന്നെ ആണ് ഭ്രുണത്തില്‍ ഉടെ നിറയ്ക്കുന്നത്. എന്നിട്ട് അഗ്നേനെ ഉള്ള മനുഷ്യനെ പരിക്ഷിക്കുന്നു എന്ന് പറഞ്ഞാല്‍ ദൈവം തന്നെ തന്നെ പരിക്ഷിക്കുന്നു എന്ന് വരുന്നു
============


ദൈവം തെന്നെ തെന്നെയാണ് ഭ്രൂണത്തില്‍ നിരക്കുന്നത്‌ എന്ന് ഖുറാനില്‍ പറഞ്ഞതായി എനിക്ക് അറിവില്ല.

Subair said...

ദൈവ പരീക്ഷണങ്ങളെ കുറിച്ച പറയുമ്പോള്‍, പല കടുത്ത പരീക്ഷണങ്ങളെയും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം കൊണ്ട്മാത്രം, ക്ഷമാപൂര്‍വം നേരിട്ട ഒരുപാടു പേരെ നമുക്ക് ചുറ്റും കാണാന്‍ കഴിയും.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, എം ഡി ക്ക് പഠിച്ചു കൊണ്ടിരുന്നപ്പോള്‍ വയറ്റില്‍ കാന്‍സര്‍ ബാധിച്ച സിറാജ് എന്ന ചെറുപ്പക്കാരനെ കുറിച്ച അധ്യാപകരും, സഹപാഠികളും എഴുതിയ ഓര്‍മ്മക്കുറിപ്പുകളും, അദ്ധേഹത്തിന്റെ ഡയറി കുറിപ്പുകളും അടങ്ങിയ പുസ്തകം,ഈയിടെ വായിച്ചു. തനിക്ക് ഒരിക്കലും ചികില്‍സിച്ചു മാറ്റാന്‍ കഴിയാത്ത അസുഖമാണെന്നും,തെന്റെ നാളുകള്‍ എന്നപെട്ടു എന്നറിഞ്ഞുട്ടും എം ഡി പരീക്ഷക്ക്‌ പഠിക്കാനും മരണത്തിന്ന് ശേഷം റിസള്‍ട്ട്‌ വന്നപ്പോള്‍ ഫസ്റ്റ് ക്ലാസ്സോടു കൂടി പാസ്സകാനും ആ ചെരുപ്പാക്കാരന് സാധിച്ചത് അടിയുറച്ച ദൈവ വിശ്വാസം കൊണ്ടായിരുന്നു.മരണത്തിന്‍റെ തൊട്ടു ദിവസം വരെ താന്‍ ഏറ്റെടുത്ത ചുമതലകില്‍ കര്‍മ നിരതനായിരിക്കാനും,തെന്നെ യോര്‍ത്തു ദുഖിക്കുന്ന തന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനും മാത്രം ക്ഷമയും ധൈര്യവും അദേഹത്തിന്ന് കൊടുത്തത്‌,ദൈവത്തിന്‍റെ കാരുണ്യതിലുള്ള വിശ്വാസമാണെന്ന് അദ്ദേഹം തെന്നെയാണ് പറയുന്നത്. ജീവിതത്തിന്റെ ഏറ്റവും സുന്ദരം ആയ ഭാഗം ജീവിച്ചു തുടങ്ങാന്‍ പോകുമ്പോള്‍ മാറാ രോഗം തന്നു തെന്നെ തിരിച്ചു വിളിച്ച ദൈവത്തെ സിറാജ് ഒരിക്കലും പഴിച്ചില്ല, കാരണം അദ്ദേഹത്തിന്നു അറിയാമായിരുന്നു, ഈ ജീവിതം കേവലം നശ്വരം ആണെന്ന്, ശ്വാശ്വത ജീവിതത്തിലേക്കുള്ള ചവിട്ടു പടി മാത്രമാണിതന്നും.

ജനപ്രിയമായ ഒരു ഹിന്ദി സിനിമയില്‍ സമാന മായ ഒരു സംഭവം ഉണ്ട്. ഒരു ചെറുപ്പക്കാരന്‍ ഡോക്ടറെ കാണാന്‍ വരുന്നതും, ഡോക്ടര്‍ അയോളോട് അയാള്‍ ഒരിക്കലും മാറാത്ത ഒരു രോഗത്തിനു അടിമ യാണെന്നും ഇനി ദിവസങ്ങളുടെ ആയുസ്സേ ഉള്ളൂ എന്ന് പറയുന്നതുമാണ് രംഗം. ഉടനെ ഈ രോഗി വിലപിക്കുന്നത് ഇങ്ങനെയാണ്."ഞാന്‍ ഇത് വരെ,മദ്യപിച്ചിട്ടില്ല,സ്ത്രീകളെ വേട്ടയാടിട്ടില്ല,മറ്റു സുഖ സൌകര്യങ്ങള്‍ അനുഭവിക്കുകയോ ചെയ്തിട്ടില്ല, നന്നായി പഠിച്ച് ഒരു ജോലി സാമ്പാധിച്, വിവാഹം കഴിച്ചു സുഖമായി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. ഇപ്പൊ ഞാന്‍ മരിക്കാന്‍ പോകുകയാണ് എന്റെ ഇത് വരെയുള്ള കഷ്ടപ്പാട്‌ എല്ലാം വെറുതെ യായി.. ഇതിന് സിനിമയില്‍ നായകന്‍ പരിഹാരം കാണുന്നത്,അയാള്‍ക്ക് ഈ ജീവത്തില്‍ ബാക്കിയുള്ള കുറഞ്ഞ സമയം കൊണ്ടു അയാള്‍ക്ക്‌ പെണ്ണ് മദ്യം,നിര്‍ത്തം,സംഗീതം മുതലായവയിലൂടെ സന്തോഷിപ്പിച്ചുകൊണ്ടാണ്.യുക്തിയുടെ കാഴപ്പാടിലൂടെ നോക്കിയാല്‍ ഇത് നൂറു ശതമാനം ശെരിയാണ്, സുശീല്‍ കുമാര്‍ പറയുന്ന മാനവികതയും നോക്കി ജീവിച അയാളുടെ ജീവിതം, ഇവിടം കൊണ്ട് അവസാനിക്കുമെന്കില്‍, അത്തരം ഒരു മാനവികത, സത്യത്തില്‍ അയാളെ സംബന്തിച്ചിതോളമെങ്കിലും മണ്ടതോരമാണ്.

ദുരിതങ്ങളോടുള്ള രണ്ടു തരം സമീപനങ്ങളാണ് മുകളില്‍ കൊടുത്തത്‌, ഇതില്‍ താങ്കള്‍ യേത് നിലപാട് സ്വീകരിക്കുന്നു എന്നതിന്നസുസരിചിരിക്കും താങ്കളുടെ ദൈവ കാരുണ്യത്തെ കുറിച്ചുള്ള കാഴ്ചപ്പാട്.

Subair said...

കാലും കൈയും ഇല്ലാതെ ജനിക്കുന്നവര്‍ . ആര മുതല്‍ മുകളിലോട്ടു രണ്ടു ശരിരമായി ജീവിക്കുന്ന സയമിസ് ഇരട്ടകളെ പറ്റി വാര്‍ത്തയില്‍ കണ്ടിട്ടുണ്ട് അവരെ എന്തിനാണാവോ ത്ര വലിയ പരിക്ഷനതിനു തിരഞ്ഞെടുത്തത്. ???പുരണ ആരോഗ്യത്തോടെ ജീവിക്കുന്ന നമ്മളെ ഒക്കെ ഇതു കേരിടിന്റെ അടിസ്ഥാനത്തില്‍ ആണവോ അത്തരം പരിക്ഷനതിനു വിടെയം അക്കങ്ങത്
==========


ചോദ്യം ന്യായമാണ്. ഓരോരുത്തരുടെയും കഴിവിനനുസരിച്ചേ അവര്‍ക്ക്‌ ബാധ്യതകള്‍ ഉള്ളൂ എന്നാണ് ഉത്തരം.

കയ്യുള്ളവന്റെ അത്ര ബാദ്ധ്യത കയ്യില്ലാതവനില്ല,മന്ദബുദ്ധിയുടെ ബാദ്ധ്യത അല്ല ഒരു പണ്ടിതനുള്ളത്. അതോടൊപ്പം, ഇത്തരം ആളുകള്‍ സമൂഹത്തിലെ സമൂഹത്തിലെ ഇത്തരം വൈകല്യങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കും ഒരു പരീക്ഷണം ആണെന്ന് മനസ്സിലാക്കുക. അവരെ സമൂഹം യേത് രീതിയില്‍ പരിചരിക്കുന്ന് എന്നുളളതാണ് നമ്മുടെ പരീക്ഷണം. ഡാര്‍വിനിസത്തില്‍ വിശ്വസിച്ച്, ഇത്തരം ആളുകള്‍ വരും സമൂഹത്തിലേക്ക് വൈകല്യത്തിന്റെ ജീന്‍ കൊടുക്കക എന്നല്ലാതെ നല്ലോതുന്നും ചെയ്യുന്നില്ല എന്നും അതുകൊണ്ടു അവരെ കൊന്നു കളയാം (ദയാവധം ) എന്ന് തീരുമാനിച് ഹിറ്റ്ലരുടെത്‌ ഒരു പക്ഷെ യുക്തിപരമായ തീരുമാനം ആണെന്ന് ഏതെങ്കിലും യുക്തിവാദിക്ക് തോന്നിയാലും,ഒരു വിശ്വാസിക്ക് അങ്ങനെ തോന്നില്ല എന്നര്‍ത്ഥം.

അല്ലെങ്കില്‍ തന്റെ വിശ്വാസം കൊണ്ട് വാ മുടി ഇരിക്കെട്ടെ . ഇത്തരം കാര്യങ്ങള്‍ സാമുഹമദ്യത്തില്‍ എഴുന്നള്ളിക്കരുത്
=========


സുഹ്രുത്ത് വികാരം കൊള്ളൂന്നതെന്തിന്നു ? യുക്തിവാദികള്‍ വികാര ജീവികള്‍ അല്ല,വിശ്വാസത്തിന്‍റെ പേരില്‍ ആരെയും അക്ഷേപിക്കില്ല എന്നോക്കെയെല്ലേ വെപ്പ്. എന്തായാലും യുക്തിവാദികളുടെ മലയാളം ബ്ലോഗുകള്‍ വായ്ക്കുന്നവര്‍ക്കൊന്നും ആ അഭിപ്രായം ഉണ്ടാവില്ല എന്നത് വേറെ കാര്യം.

സുശീല്‍ കുമാര്‍ said...

ഇങ്ങനെ നിരന്തരം പരീക്ഷണങ്ങള്‍ നടത്താന്‍ താങ്കളുടെ 'ദൈവ'മെന്താണ്‌ സുബൈറേ വല്ല ശാസ്ത്രജ്ഞനോ മറ്റോ ആണോ? പരീക്ഷണം നടത്തി അങ്ങോര്‍ക്ക് ഇനിയെന്താണ്‌ കണ്ടെത്താണുള്ളത്? ഫലം കണ്ടെത്താന്‍ പരീക്ഷണം നടത്തേണ്ടി വരുന്നത് 'ദൈവം' സര്‍വ്വശക്തനാണെന്ന വാദത്തെ വീണ്ടും അപഹാസ്യമാക്കില്ലേ? എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചുവെച്ച 'ദൈവം' മനുഷ്യനെ കൊന്ന് പരീക്ഷണം നടത്തുകയാണെന്ന വാദം സ്വികരിക്കാന്‍ മന്ദബുദ്ധികള്‍ക്കേ കഴിയൂ. ഈ 'ദൈവ'ത്തിനെന്താ വേറെ പണിയൊന്നുമില്ലേ? ഏതായാലും മനുഷ്യന്‍ സൃഷ്ടിച്ച ദൈവത്തെ 'രക്ഷിക്കാന്‍' മനുഷ്യന്‍ തന്നെ നല്ലവണ്ണം മെനക്കെടേണ്ടി വരുന്നു. കൊച്ചു കുഞ്ഞുങ്ങളെ അംഗഭംഗം വരുത്തി പരീക്ഷണം നടത്തുന്ന ദൈവത്തെ നമുക്കു വേണ്ട; നിങ്ങള്‍ തന്നെ എടുത്തോളൂ.

സുശീല്‍ കുമാര്‍ said...

കണ്ണുമടച്ച് പ്രാര്‍ഥിക്കാന്‍ ഡല്‍ഹിയില്‍ പോകണോ? കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് 'ബ്ലോഗന'യില്‍ പ്രസിദ്ധീപരിച്ച പോസ്റ്റ് ഇവിടെ വായിക്കാം.

Subair said...

ഓ ഹോ, ഇപ്പോള്‍ യുക്തിവാദം എല്ലാം പോയീ, ദൈവത്തിനെന്താ അങ്ങെനെ ചെയ്‌താല്‍ പൊരായിരുന്നോ എന്തിനാ ഇങ്ങനെ ചെയ്തത് എന്നല്ലാം ചോദിക്കാന്‍ തുടങ്ങിയോ ? സുഹ്രത്തേ, ദൈവം "അങ്ങനെ" ചെയ്താലും താങ്കള്‍ക്ക്‌ ചോതിക്കാമല്ലോ, എന്തെ ഇങ്ങനെ എന്ന് ?

നന്‍മ, തിന്മകള്‍ ചെയ്യാന്‍ കഴിയാത്ത, പ്രകൃതിയുടെ ഭാഗമായി ജീവിക്കുന്ന, ഇതര ജീവ ജാലങ്ങളെയും സൃഷ്ടിച്ചത് ദൈവം തെന്നെയാണ്. സര്‍വ ശക്തനായ ദൈവത്തിന്, സ്വതന്ത്രമായി തിരഞ്ഞെടുക്കുവാന്‍ സ്വാതന്ത്ര്യം ഉള്ള ഒരു ജീവി വര്‍ഗത്തെ സ്രിഷ്ടിച്ചുകൂട എന്നൊന്നും ഇല്ലല്ലോ ?

പിന്നെ ദൈവം എല്ലാം തീരുമാനിച്ചു വച്ച്, മനുഷ്യന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല, കാലാതീതമായ അറിവിന്നുടമയായ, ദൈവത്തിന്‍റെ അറിവിനു അദീതമായതൊന്നും തെന്നെയില്ല എന്ന് മാത്രം.

Vineeth said...

പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം മനുഷ്യന്‍ തന്നെയാണ്. സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി അശാസ്ത്രീയമായ രീതിയില്‍ പ്രകൃതിയെ ചൂഷണം ചെയുന്നത് മനുഷ്യനാണ് . അല്ലാതെ ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

ന്യായവാദി said...

>>>ദൈവം സര്‍വ്വശക്തനും സര്‍വ്വ ജ്ഞാനിയുമാണെന്നും അവനറിയാതെ ഒരു ഇല പോലും ഇളകുകയില്ലെന്നും മതവിശ്വാസികള്‍.<<<
...അങ്ങനെ അല്ലെന്നു ഏതു മതവിശ്വസിയാണ് പറഞ്ഞത്‌!!!.
പ്രക്രതി ദുരന്തം ഉണ്ടാവുന്നത് ദൈവത്തിന്റെ അറിവോടെ തന്നെയാണ്.........